യുകെ മലയാളി നാട്ടിൽ മരണമടഞ്ഞു. കോട്ടയം നീണ്ടൂര്‍ സ്വദേശിയായ ശ്രീരാജ് പി എസ് ആണ് മരിച്ചത്. നാട്ടില്‍ കാന്‍സര്‍ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ടു മാസം മുന്‍പ് നാട്ടിലെത്തിയപ്പോള്‍ പതിവായി നടത്താറുള്ള ചെക്കിങ്ങിനോടനുബന്ധിച്ചു ഉദര സംബന്ധമായ രോഗങ്ങള്‍ കണ്ടെത്തുകയും അര്‍ബുദം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് അടിയന്തരമായി ചികിത്സ ആരഭിക്കുകയും ചെയ്തിരുന്നു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
നാട്ടിലെ ചികിത്സ പൂര്‍ത്തിയാക്കി യുകെയിലെത്തി സ്റ്റോക് മാന്‍ഡിവില്‍ ഹോസ്പിറ്റലില്‍ തുടര്‍ ചികിത്സകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചികിത്സകള്‍ ത്വരിതപ്പടുത്തുന്നതിന്റെ ഭാഗമായി എറണാകുളം അമൃത ആശുപത്രിയില്‍ തിരികെയെത്തി ചികിത്സ പുരോഗമിക്കവേയാണ് ആകസ്മികമായി മരണം യുവാവിനെ തേടിയെത്തുന്നത്.
സംസ്‌കാരകര്‍മ്മങ്ങള്‍ അഞ്ചാം തിയതി ഉച്ചതിരിഞ്ഞു 3:30ന് വീട്ടുവളപ്പില്‍ നടക്കും. ബക്കിങ്ഹാമിലെ ക്‌ളയര്‍ഡന്‍ ഹൗസില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്ന സുബിയ വിജയനാണ് ഭാര്യ. ശ്രേയ ശ്രീരാജ് (14), ശ്രീനിധി ശ്രീരാജ് (12), ശ്രീബാല ശ്രീരാജ് (10) എന്നിവര്‍ മക്കളാണ്. ബെഡ്‌ഫോര്‍ഡില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്ന ശശികല സാബിസ് മൂത്ത സഹോദരിയാണ്.
ശ്രീരാജ് പി എസിന്റെ വിയോഗത്തിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, മനോജ് കുമാർ പിള്ള, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗ്ഗീസ്, റീജിയണൽ ഭാരവാഹികളായ സുരേന്ദ്രൻ ആരക്കോട്ട്, ജിപ്സൺ തോമസ്, സാംസൺ പോൾ, തേജു മാത്യൂസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.
click on malayalam character to switch languages