യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ സ്പോർട്സ് മീറ്റ് ജൂൺ 14 ന് ലൂട്ടനിൽ. (ലൂട്ടൻ സ്റ്റോക്ക് വുഡ് പാർക്ക് സ്റ്റേഡിയത്തിൽ).രജിസ്‌ട്രേഷൻ ആരംഭിച്ചു
Jun 06, 2025
ലൂട്ടൻ: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിന്റെ കീഴിലുള്ള അംഗ അസോസിയേഷനുകളെ ഉൾപ്പെടുത്തി സംഘടിപ്പിക്കാറുള്ള ‘സ്പോർട്സ് ഡേ’ ഈ വർഷം ലൂട്ടൻ സ്റ്റോക്ക് വുഡ് പാർക്ക് അത്ലറ്റിക്സ് സെന്ററിൽ വെച്ച് ജൂൺ 14 ന് ശനിയാഴ്ച നടത്തപ്പെടും. യുക്മയുടെ നേതൃത്വത്തിൽ മുൻ വർഷങ്ങളിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ ഏറെ ആവേശം വിതറിയ ‘കായിക മാമാങ്കത്തിൽ’ ഇത്തവണ വാൻ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്ന് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡണ്ട് ജോബിൻ ജോർജ്ജ്, റീജണൽ സ്പോർട്ട്സ് കോർഡിനേറ്റർ ജോർജ്ജ് പട്ടിയാലിൽ എന്നിവർ അറിയിച്ചു.
ലൂട്ടൻ മലയാളി അസ്സോസ്സിയേഷൻ ആതിഥേയത്വം വഹിക്കുന്ന അത്‍ലറ്റിക്ക് മത്സരങ്ങൾക്ക് ലൂട്ടൻ അസോസിയേഷൻ പ്രസിഡന്റ് ജോജോ സെക്രട്ടറി ജെയിൻ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ആതിഥേയ സംഘാടക സമിതി അറിയിച്ചു. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ അഞ്ചു പൗണ്ട് പ്രവേശന ഫീസടക്കേണ്ടതാണ്. ഒരംഗത്തിനു മൂന്നിനങ്ങളിൽ വരെ പങ്കെടുക്കാം. മുന്നൂറ് പൗണ്ട് ഫീസടച്ചാൽ അംഗ അസ്സോസ്സിയേഷനുകൾ നിന്നുമുള്ള മത്സരാർത്ഥികളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടായിരിക്കുന്നതല്ല.
ലൂട്ടൻ സ്റ്റോക്ക് വുഡ് പാർക്ക് അത്ലറ്റിക്സ് സെന്ററിൽ രാവിലെ പത്തുമണിക്ക് ‘യുക്മ പതാക’ ഉയരുന്നതോടെ ഈസ്റ്റ് ആംഗ്ലിയ മേഖലാ കായികമേളക്ക് ആരംഭം കുറിക്കും. അതിനു മുമ്പായി മത്സരങ്ങളിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്ന കളിക്കാർ തങ്ങളുടെ പേരുകൾ രെജിസ്ട്രേഷൻ കൗണ്ടറിൽ ചേർക്കേണ്ടതാണ്.
ഓരോ അസോസിയേഷനുകൾ തങ്ങളുടെ ബാനറിൽ കീഴിൽ പ്ളേക്കാർഡുകളേന്തി, വിവിധ കോസ്റ്റ്യുമുകളിൽ മ്യൂസിക് ബാൻഡിന്റെ അകമ്പടിയോടെ മത്സരാർത്ഥികളോടൊപ്പം നടത്തുന്ന പരേഡ് ഏറെ ആകർഷകവും മികവും പുലർത്താറുണ്ട്. ഔപചാരിക ഉദ്‌ഘാടന പരിപാടികൾക്ക് ശേഷം ‘സ്റ്റാർട്ടർ പിസ്റ്റൾ’ വെടി ഉതിർത്തുന്നതോടെ വാശിയേറിയ കായിക മാമാങ്കത്തിന് തുടക്കമാവും.
വൈകുന്നേരം 3 മണിയോടെ സ്പോർട്സ് ഡേ അവസാനിക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾ തഥവസരത്തിൽ തന്നെ വിതരണം ചെയ്യുന്നതാണ്. കായിക വേദിയിൽ സ്വാദിഷ്‌ടമായ ചൂടൻ ഭക്ഷണവും പാനീയങ്ങളും ലഭ്യമാക്കുന്നതിനായി ഫുഡ് സ്റ്റാൾ തുറന്നു പ്രവർത്തിക്കുന്നതാണ്. കായിക മാമാങ്കത്തിൽ മാറ്റുരക്കുന്നതിനും, അവരെ പ്രോത്സാഹിപ്പിക്കുന്നതിനും, വാശിയേറിയ കായിക വിനോദം കണ്ടാസ്വദിക്കുന്നതിനും ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി സ്പോർട്സ് ഡേ ഓർഗനൈസിംഗ് കമ്മിറ്റി അറിയിക്കുന്നു.
Date: June 14 Saturday 10:00 – 16:00
Venue: Stockwood Park Athletics Center, Farley Hill, Luton, LU1 4BH.
click on malayalam character to switch languages