1 GBP = 115.05
breaking news

ട്രെയിൻ കമ്പനികൾ ദേശസാൽക്കരിക്കുന്നതിന് തുടക്കമായി; ആദ്യത്തേത് സൗത്ത് വെസ്റ്റേൺ റെയിൽവേ; ടിക്കറ്റ് നിരക്കുകളിൽ കുറവ് വരുത്തുന്നതിൽ തീരുമാനമില്ല

ട്രെയിൻ കമ്പനികൾ ദേശസാൽക്കരിക്കുന്നതിന് തുടക്കമായി; ആദ്യത്തേത് സൗത്ത് വെസ്റ്റേൺ റെയിൽവേ; ടിക്കറ്റ് നിരക്കുകളിൽ കുറവ് വരുത്തുന്നതിൽ തീരുമാനമില്ല

ലണ്ടൻ: റെയിൽവേ കമ്പനികൾ ദേശസാൽക്കരിക്കുന്നതിന്റെ ഭാഗമായി സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR) ഞായറാഴ്ച മുതൽ പൊതു ഉടമസ്ഥതയിലേക്ക് കൊണ്ട് വന്നു. അതേസമയം, പുനർദേശീയവൽക്കരണത്തിന് കീഴിൽ ട്രെയിൻ ടിക്കറ്റ് നിരക്കുകൾ കുറയ്ക്കുമെന്ന് ഉറപ്പിൽ സർക്കാർ മൗനം തുടരുന്നു.

ലേബർ പാർട്ടിയുടെ കീഴിൽ ദേശസാൽക്കരിക്കപ്പെട്ട ആദ്യത്തെ ട്രെയിൻ കമ്പനിയാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ. ഈ നീക്കത്തെ സർക്കാർ റെയിലിനുള്ള പുതിയ പ്രഭാതം എന്ന് വിശേഷിപ്പിച്ചു.
കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്യാൻ കഴിയുമെന്ന് ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ പറഞ്ഞെങ്കിലും ദൈനംദിന ട്രെയിനുകളുടെ ഓട്ടം ഇതിനകം തന്നെ നികുതിദായകർക്ക് വലിയ തോതിൽ സബ്‌സിഡി നൽകിയിട്ടുണ്ടെന്നും, പകരം സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അവർ പറഞ്ഞു. അതേസമയം നിരക്കുകൾ കുറച്ചില്ലെങ്കിൽ ട്രെയിൻ ഓപ്പറേറ്റർമാരെ പുനർദേശീയവൽക്കരിക്കുന്നതിന്റെ അർത്ഥമെന്താണെന്ന് പൊതുജനങ്ങളിൽ ചിലർ ചോദ്യം ചെയ്തു.

പുനരദേശീയവൽക്കരിക്കപ്പെട്ട SWR ന്റെ ആദ്യ സർവീസ് ഞായറാഴ്ച 05:36 ന് വോക്കിംഗിൽ നിന്ന് സർബിറ്റണിലേക്ക് പുറപ്പെട്ടു. എന്നാൽ എഞ്ചിനീയറിംഗ് ജോലികൾ കാരണം ലണ്ടൻ വാട്ടർലൂവിലേക്കുള്ള യാത്ര ബസിലായിരുന്നു.
എസ്‌ഡബ്ല്യുആർ ട്രെയിനുകൾ ഇപ്പോൾ ഡിഎഫ്‌ടി (ഗതാഗത വകുപ്പ്) ഓപ്പറേറ്ററുടെ കീഴിലാണ്. ഗ്രേറ്റ് ബ്രിട്ടീഷ് റെയിൽവേസുമായി (ജിബിആർ) സംയോജിപ്പിക്കും, അത് എല്ലാ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെയും മേൽനോട്ടം വഹിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more