അപ്പച്ചൻ കണ്ണഞ്ചിറ
നോർവിച്ച്: യു കെ യിലെ നോർവിച്ചിൽ രോഗ ബാധിധയായി ചികിത്സയിലായിരുന്ന നീണ്ടൂർ മണ്ണാർക്കാട്ടിൽ മേരിക്കുട്ടി ജെയിംസ് നിര്യാതയായി. പരേതക്ക് 68 വയസ്സ് പ്രായമായിരുന്നു. സംസ്ക്കാരം പിന്നീട് നീണ്ടൂർ വി.മിഖായേൽ ക്നാനായ കത്തോലിക്കാ കുടുംബ കല്ലറയിൽ നടത്തും. പരേത ഞീഴൂർ പാറയ്ക്കൽ കുടുംബാംഗം ആണ്
ഗൾഫിലായിരുന്ന മേരിക്കുട്ടിയുടെ കുടുംബം 2004 ലാണ് യു കെ യിൽ എത്തുന്നത്. മേരിക്കുട്ടിയുടെ ഭർത്താവ് പരേതനായ നീണ്ടൂർ മണ്ണാർക്കാട്ടിൽ ജെയിംസ് ആണ്. ജെയിംസ് നോർവിച്ച് അസ്സോസ്സിയേഷൻ ഫോർ മലയാളീസ് (NAM) സ്ഥാപക നേതാക്കളിലൊരായിരുന്നു.
‘സെന്റ്. തെരേസ ഓഫ് കൽക്കട്ട ക്നാനായ കാത്തലിക്ക് മിഷൻ’ അംഗമായിരുന്ന പരേത, ക്നാനായ കൂടാര യോഗങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. NAM അസ്സോസ്സിയേഷൻ മെമ്പറുമായിരുന്നു. സഞ്ചു, സനു, സുബി എന്നിവർ മക്കളും, അനൂജ,സിമി, ഹൃദ്യ എന്നിവർ മരുമക്കളുമാണ്.
സിറോ മലബാർ ഇടവക വികാരി ഫാ. ജിനു മുണ്ടനാടക്കൽ, ക്നാനായ കത്തോലിക്കാ മിഷൻ വികാരി ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസ് എന്നിവർ മോർച്ചറി ചാപ്പലിൽ എത്തി കുടുംബാംഗങ്ങളോടൊപ്പം ഇന്ന് പ്രാർത്ഥനകൾ അർപ്പിച്ചു.
മേരിക്കുട്ടിയുടെ മരണ വിവരം അറിഞ്ഞു നോർവിച്ച് മലയാളികൾ പരേതയുടെ ഭവനത്തിൽ എത്തി ദുംഖാർത്തരായ മക്കൾക്ക് സാന്ത്വനം
അരുളുകയും ചെയ്യ്തു.
മേരിക്കുട്ടിയുടെ നിര്യാണത്തിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ എബി സെബാസ്റ്റ്യൻ, ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, സണ്ണിമോൻ മത്തായി, റീജിയണൽ ഭാരവാഹികളായ ജെയ്‌സൺ ചാക്കോച്ചൻ, ജോബിൻ ജോർജ്ജ്, ഭുവനേഷ് പീതാംബരൻ,
നോർവിച്ച് മലയാളി അസ്സോസ്സിയേഷന് വേണ്ടി പ്രസിഡണ്ട് സിജി സെബാസ്റ്റ്യൻ, യുകെസിസിഎക്കു വേണ്ടി നാഷണൽ പ്രസിഡണ്ട് സിബി തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ…
click on malayalam character to switch languages