യുക്മ നേഴ്സസ് ഫോറം സൗത്ത് ഈസ്റ്റ് റീജിയൻ കോൺഫറൻസും നഴ്സസ് ഡേ സെലിബ്രേഷനും ജൂൺ 7 ശനിയാഴ്ച ഡാർട്ഫോർഡിൽ യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.
Jun 06, 2025
ഡാർട്ഫോർഡ് മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന പരിപാടി, എൻ എം സി അംഗീകൃത മലയാളി നേഴ്സസ് സംഘടനയായ യുക്മ നേഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൗത്ത് ഈസ്റ്റ് റീജിയണൽ നേഴ്സസ് കോൺഫറൻസും നേഴ്സസ് ഡേ സെലിബ്രേഷനും നാളെ ജൂൺ 7 ശനിയാഴ്ച ഡാർട്ട് ഫോഡിൽ നടത്തപ്പെടുകയാണ്.
യുക്മയുടെഏറ്റവും വലിയ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 150 ഓളം നേഴ്സുമാർ പങ്കെടുക്കുന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നേഴ്സസ് ദിനാചരണം യുക്മ ദേശീയ അധ്യക്ഷൻ അഡ്വ : എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ആർ സി എൻ റീജിയണൽ റെപ്രെസെന്ററ്റീവ് സാലി ബർസെറ്റ് മുഖ്യാഥിതിയാകും.
രാവിലെ 9:30ന് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുകയും പത്തുമണിയോടുകൂടി നേഴ്സസ് കോൺഫറൻസിന്റെ ആദ്യ സെഷൻ തുടങ്ങുകയും ചെയ്യും. മലയാളി നഴ്സിംഗ് സമൂഹത്തിൽ നിന്നും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പ്രമുഖ വ്യക്തികൾ ആണ് ക്ലാസുകൾ നയിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് അവാർഡ്, ചീഫ്നഴ്സിംഗ് ഓഫീസർ ഓഫ് ഇംഗ്ലണ്ട് സിൽവർ അവാർഡ് 2022 ജേതാവും ബക്കിംഗ്ഹാം ഷെയർ എൻ എച്ച് എസ് ട്രസ്റ്റ് ഹേമറ്റോളജി അഡ്വാൻസ് നഴ്സിംഗ് പ്രാക്ടീഷണറുമായ ആഷാ മാത്യു കൾച്ചറൽ ഇന്റഗ്രേഷൻ ആൻഡ് വെൽബിയിങ്ങിലും (Cultural Integration & Well Being), ലണ്ടൻ ക്ലെമെന്റിന് ചർച്ചിൽ ഹോസ്പിറ്റലിൽ ഹെഡ് ഓഫ് ഗവർണൻസ് ആയി പ്രവർത്തിക്കുന്ന ചാൾസ് എടാട്ടുകാരൻ പേഷ്യന്റ് സേഫ്റ്റി, റിസ്ക് ആൻഡ് ഗവേര്ണൻസിലും (Patient Safety, Risk & Governance), ലണ്ടൻ കിംഗ്സ് കോളേജ് ഹോസ്പിറ്റൽ ലീഡ് സൈറ്റ് നേഴ്സ് പ്രാക്ടീഷണർ ആയ റോസ് മേരി മാത്യു ലീഡര്ഷിപ് ആൻഡ് സ്പീക്ക് അപ്പിലും (Leadership & Speak-up), എൻ എം സി യുകെ ഫിറ്റ്നസ് ടു പ്രാക്ടീസ് പാനൽ അംഗവും യൂണിവേഴ്സിറ്റി ഓഫ് റോതെർഹാം വിസിറ്റിംഗ് ലക്ച ററും ആയ ദീപ സാഗർ കരീയർ പാത് വെയ്‌സ് ആൻഡ് എൻ എം സി കോഡ്‌സിലും (Career Pathways & NMC Codes) ക്ലാസ്സുകൾ നയിക്കും .
സൗമ്യ ജോൺ, ദിവ്യ തോമസ്, റീഗൻ പുതുശ്ശേരി, ബെറ്റീനാ എലിസബത്ത് ജോൺ, റീന ജോർജ്, ജിഷ ബോസ്, പ്രിന്റോ ജേക്കബ്, ജോമോൻ വർഗീസ്, ലിജി ജോൺ, ലിനി ആൻറണി തുടങ്ങിയവർ ആയിരിക്കും വർക്ക് ഷോപ് സെഷനുകൾ നയിക്കുന്നത്.
ആതുര സേവനരംഗത്തെ മികച്ച മാതൃകയും യുകെ പ്രവാസി സമൂഹത്തിലെ നെടുംതൂണുമായ എല്ലാ നേഴ്സിങ് പ്രൊഫഷണൽസിനെയും ഈ കോൺഫറൻസിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അംഗം സുരേന്ദ്രൻ ആരക്കോട്ട്, റീജിയണൽ പ്രസിഡൻറ് ജിപ്സൺ തോമസ്, സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ്, നഴ്സിംഗ് കോഡിനേറ്റർ റെനോൾഡ് മാനുവൽ എന്നിവർ അറിയിച്ചു.
click on malayalam character to switch languages