1 GBP = 121.30
breaking news
- പുറത്ത് നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല; കേരള കോൺഗ്രസ് എമ്മിൻ്റെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ജോസ് കെ മാണി
- കെന്റിലും സസെക്സിലും 36,000 വീടുകളിൽ ഇപ്പോഴും കുടിവെള്ളം ലഭ്യമല്ല; കൂടുതൽ നടപടികളുമായി റെഗുലേറ്റർ
- ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ യുഎസ് സൈന്യം പിടിച്ചെടുത്ത റഷ്യൻ ഓയിൽ ടാങ്കർ നങ്കൂരമിട്ടിരിക്കുന്നത് സ്കോട്ട്ലൻഡ് തീരത്ത്
- രാഹുൽ മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തെ എസ് ഐ ടി കസ്റ്റഡിയിൽ, ജാമ്യാപേക്ഷ 16ന് പരിഗണിക്കും
- യുകെയിൽ ജോലി ചെയ്യുന്ന അനധികൃത കുടിയേറ്റക്കാർക്കെതിരായ അറസ്റ്റുകളിൽ വർദ്ധനവെന്ന് റിപ്പോർട്ട്
- ഉയർന്ന സമ്മർദ്ദം; മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ച് നാല് എൻഎച്ച്എസ് ട്രസ്റ്റ് ആശുപത്രികൾ
- കേരള കോൺഗ്രസ് എം മുന്നണി വിടുമോ? 'തുടരും' എന്ന ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി റോഷി അഗസ്റ്റിന്, മധ്യമേഖല ജാഥ നയിക്കാൻ ജോസ് കെ മാണിയില്ല, അണിയറ നീക്കങ്ങളുമായി ഹൈക്കമാൻഡ്
Top News
Latest Updates
- പുറത്ത് നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല; കേരള കോൺഗ്രസ് എമ്മിൻ്റെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ജോസ് കെ മാണി കൊച്ചി: മുന്നണി മാറ്റ അഭ്യൂഹങ്ങൾ ചർച്ചയാകുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള കോൺഗ്രസ് എമ്മിൻ്റെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നാണ് ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ സമരപരിപാടിയിൽ പങ്കെടുക്കാത്തതിൻ്റെ കാരണവും ജോസ് കെ മാണി വിശദീകരിക്കുന്നുണ്ട്. ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്. ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നത് ഈ വിവരം മുന്നണി
- മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസ് വേദിയിൽ കൊല്ലം: സിപിഎമ്മുമായി അകലംപാലിക്കുന്ന മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസ് വേദിയിൽ എത്തുന്നു. അയിഷാ പോറ്റി കോൺഗ്രസിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ അവർ പങ്കെടുക്കുന്നത്. വ്യാഴാഴ്ച കലയപുരം ആശ്രയ സങ്കേതത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ അനുസ്മരണപ്രഭാഷണമാണ് നിർവഹിക്കുക. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പിനെ തുടർന്ന് കുറച്ചുകാലമായി പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയാണ് അയിഷാ പോറ്റി. സിപിഎം ജില്ലാ
- മാറ്റിവെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം സംസ്ഥാനത്തു മാറ്റി വെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം.തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം വാർഡ് എൽ.ഡി.എഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. എറണാകുളംപാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ് എൽഡിഎഫ് നിലനിർത്തിയപ്പോൾ മലപ്പുറം മൂത്തേടംപഞ്ചായത്തിലെ പായിമ്പാടം വാർഡ് യുഡിഎഫ് നിലനിർത്തി. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി വെച്ച തദ്ദേശ വാർഡുകളിലാണ് ഇന്ന് വോട്ടെണ്ണൽ നടന്നത്. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം നഗരസഭയിൽ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് ഫലം നിർണ്ണായകമായിരുന്നു.എൽഡിഎഫും യുഡിഎഫും ബിജെപിയും ആറു സ്വതതന്ത്രന്മാരും ഉൾപ്പടെ ഒൻപതു പേരായിരുന്നു സ്ഥാനാർത്ഥികൾ.രണ്ടു
- രാഹുൽ മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തെ എസ് ഐ ടി കസ്റ്റഡിയിൽ, ജാമ്യാപേക്ഷ 16ന് പരിഗണിക്കും പത്തനംതിട്ട: ബലാത്സംഗ പരാതിയിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തില് എം.എൽ.എയെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റഡിയിൽ വിട്ടത്. അപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ കസ്റ്റഡിയിൽ വിട്ടത്. 15ന് വൈകീട്ട് കോടതിയിൽ ഹാജരാക്കാനാണ് പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. രാഹുലിന്റെ ജാമ്യാപേക്ഷ ഇനി 16നാണ് പരിഗണിക്കുക. മാവേലിക്കര സബ്ബ് ജയിലിലുള്ള രാഹുലിനെ വൈദ്യപരിശോധന നടത്തിയശേഷം രാവിലെ
- ബർമിങ്ഹാം ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ സമാപിച്ചു ജോർജ് മാത്യു ബർമിങ്ഹാം: ബർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ കാവൽപിതാവും,സഭയുടെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തിനിർഭരമായി ആചരിച്ചു. പെരുന്നാൾ ചടങ്ങുകൾക്ക് ഫാ. സോണി സണ്ണി മുഖ്യ കാർമികത്വം വഹിച്ചു. ഫാ. റിക്കു ചെറിയാൻ, ഫാ. വർഗീസ് ജോൺ, ഇടവക വികാരി ഫാ. ബിനോയ് ജോഷുവ എന്നിവർ സഹകാർമികരായിരുന്നു. ശനിയാഴ്ച വൈകിട്ട് കൊടിയേറ്റ്, സന്ധ്യപ്രാർത്ഥന, വചനപ്രഘോഷണം എന്നിവ നടന്നു. ഞായറാഴ്ച രാവിലെ പ്രഭാതനമസ്കാരം, വിശുദ്ധ മൂന്നിൻ മേൽ കുർബാന, പ്രസംഗം, മധ്യസ്ഥപ്രാർത്ഥന,
മാണിക്കത്ത് ഇവന്റ്സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ /
മാണിക്കത്ത് ഇവന്റ്സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ
പ്രെസ്റ്റൺ, യുകെ – ആയിരത്തിലധികം പേർ പങ്കെടുത്ത പ്രതിഭയുടെയും സൗന്ദര്യത്തിന്റെയും സംസ്കാരത്തിന്റെയും ഒരു മികച്ച പ്രദർശനമായ മിസ് & മിസിസ് മലയാളി യുകെ സീസൺ 2 എന്ന പരിപാടിയിലൂടെ മാണിക്കത്ത് ഇവന്റ്സ് വീണ്ടും ശ്രദ്ധേയമായി. ഐക്കണിക് പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ നടന്ന പരിപാടി യുകെയിലുടനീളമുള്ള മലയാളി കുടുംബങ്ങൾ ഒരുമിച്ച വേദി കൂടിയായി. വരും വർഷങ്ങളിൽ ഓർമ്മിക്കപ്പെടാൻ പോകുന്ന ഒരു യഥാർത്ഥ ചരിത്ര സായാഹ്നമാണ് സൃഷ്ടിച്ചതെന്ന് കാണികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കലാവൈഭവത്തിന്റെയും ഫാഷന്റെയും അസാധാരണമായ ഒരു
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ. അഞ്ച് യുകെ മലയാളി ബഹുമുഖപ്രതിഭകൾക്ക് യുക്മയുടെ ആദരവ്…. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ. അഞ്ച് യുകെ മലയാളി ബഹുമുഖപ്രതിഭകൾക്ക് യുക്മയുടെ ആദരവ്….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ ദേശീയ നേതൃത്വം. ഭാഷ, ആരോഗ്യ പ്രവർത്തനം, ബിസിനസ്സ്, കായികം, കല എന്നിങ്ങനെ അഞ്ച് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചതിനോടൊപ്പം തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ യുകെ മലയാളി സമൂഹത്തിന് നൽകി വരുന്ന സേവനങ്ങളും പരിഗണിച്ചാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. നവംബർ
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ….. /
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ, യുകെയിലെ പ്രമുഖ മോർട്ട്ഗേജ് – ഇൻഷ്വറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിൻ്റെ സഹകരണത്തോടെ നടത്തിയ യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പിലെ വിജയികൾക്ക് നവംബർ 22 ന് പ്രിസ്റ്റണിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു. നവംബർ 01 ന് ചെൽറ്റൻഹാമിൽ യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തിയ നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. നവംബർ 22 ശനിയാഴ്ച പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ &
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു….. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയൻ ഓഫ് യു.കെ മലയാളി അസോസിയേഷന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്റ്സുമായി ചേര്ന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ വച്ച് യുക്മ ശ്രേഷ്ഠ മലയാളി 2025′ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരവും നവംബര് 22 ശനിയാഴ്ച്ച സംഘടിപ്പിക്കപ്പെടുന്നു.  
യുക്മ ഫോർച്യൂൺ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൌണ്ട് ഷെഫീൽഡിലെ ഭാഗ്യശാലിയ്ക്ക്……. രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം ലിവർപൂളിൽ /
യുക്മ ഫോർച്യൂൺ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൌണ്ട് ഷെഫീൽഡിലെ ഭാഗ്യശാലിയ്ക്ക്……. രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം ലിവർപൂളിൽ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഫോർച്യൂൺ ബംബർ 2025 ലോട്ടറിയുടെ നറുക്കെടുപ്പ് പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തപ്പെട്ടു. കലാമേളയുടെ ഉദ്ഘാടനവും സമ്മാനദാനവും ഉൾപ്പടെ നടത്തിയ പ്രധാന വേദിയിൽ വച്ചാണ് യുക്മ ഫോർച്യൂൺ ലോട്ടറിയുടെ നറുക്കെടുപ്പും നടത്തിയത്. നറുക്കെടുക്കപ്പെട്ട നമ്പരുകൾ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. വിജയികളായവരുടെ കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി നടത്തിയ നറുക്കെടുപ്പിന് യുക്മ പ്രസിഡൻ്റ് അഡ്വ






































































































