1 GBP = 107.56
breaking news

യുക്മ കേരളപൂരം വള്ളംകളി വേദിയെ സംഗീതസാന്ദ്രമാക്കുവാൻ പ്രശസ്ത പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം എത്തുന്നു. 

യുക്മ കേരളപൂരം വള്ളംകളി വേദിയെ സംഗീതസാന്ദ്രമാക്കുവാൻ പ്രശസ്ത പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം എത്തുന്നു. 

അലക്സ് വർഗീസ്

(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ കേരളപൂരം വള്ളംകളി 2023 വേദിയിൽ പ്രശസ്‌ത മലയാളം ചലച്ചിത്ര പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം എത്തുന്നു. സോഷ്യൽ മീഡിയ പ്‌ളാറ്റ്ഫോമുകളിലൂടെ പ്രശസ്തനായ അഭിജിത്ത്‌ പേര് സൂചിപ്പിക്കുന്നത് പോലെ കൊല്ലം സ്വദേശിയാണ്. 2018 ൽ  പ്രവാസി എക്‌സ്പ്രസ്സ് അവാർഡിന് അർഹനായ അഭിജിത്ത് മലയാളത്തിന് പുറമെ തെലുങ്ക് സിനിമയിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. 

2015 ൽ പുറത്തിറങ്ങിയ “അറിയാതെ ഇഷ്ടമായി”  എന്ന ചിത്രത്തിലെ പൂമരച്ചില്ലയിൽ എന്ന മനോഹര ഗാനം പാടി പിന്നണിഗായകനായി തീർന്ന അഭിജിത്ത് പതിനഞ്ചോളം മലയാള ചിത്രങ്ങളിലും അതിലേറെ ഭക്തിഗാന കാസ്സറ്റുകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മലയാളത്തിലെ പുതുതലമുറ ഗായകർക്കിടയിലെ ഭാവഗായകനായി അറിയപ്പെടുന്ന അഭിജിത്ത്, പ്രശസ്ത സംഗീത സംവിധായകരായ എം.കെ. അർജ്ജുനൻ മാഷ്, ജെറി അമൽദേവ്, മോഹൻ സിത്താര തുടങ്ങി നിരവധി സംഗീത സംവിധായകർക്ക് വേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

വള്ളംകളിയോട് അനുബന്ധിച്ചുള്ള കേരളപൂരം സ്റ്റേജ് കലാപരിപാടികൾ കൂടുതൽ മികവുറ്റതാക്കുവാൻ അഭിജിത്തിന്റെ സാന്നിദ്ധ്യം കൂടുതൽ സഹായിക്കുമെന്ന് കൾച്ചറൽ പ്രോഗ്രാമിന്റെ ചുമതല വഹിക്കുന്ന യുക്‌മ ദേശീയ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, ലയ്സൺ ഓഫിസർ മനോജ് പിള്ള, മുൻ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ എന്നിവർ അറിയിച്ചു.

യുക്‌മ കേരളപൂരം വള്ളംകളി 2023 ന്റെ പ്രധാന സ്പോൺസേഴ്സ്   ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, പോൾ ജോൺ സോളിസിറ്റേഴ്സ്, മലബാർ ഗോൾഡ്, മുത്തൂറ്റ് ഫിനാൻസ്, എൻവെർട്ടിസ് കൺസൽറ്റൻസി ലിമിറ്റഡ്, എസ്.ബി.ഐ യു കെ, ജി.കെ ടെലികോം ലിമിറ്റഡ്, ഏലൂർ കൺസൽറ്റൻസി, മലബാർ ഫുഡ്സ് ലിമിറ്റഡ്, റിലീസിനൊരുങ്ങുന്ന മലയാള ചിത്രം ‘ആന്റണി’ എന്നിവരാണ്.

മലയാള സിനിമയിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന പ്രിയ താരങ്ങളോടൊപ്പം വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി, ആഗസ്റ്റ്‌ 26 ന് റോഥർഹാമിലെ മാൻവേഴ്സ്  തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. 

വള്ളംകളി മത്സരം നടക്കുന്ന മാൻവേഴ്സ് തടാകത്തിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്.

കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-

Manvers Lake

Station Road 

Wath-Upon-Dearne 

Rotherham 

South Yorkshire.

S63 7DG.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more