1 GBP = 110.31

ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റൺ (FOP) സംഘടിപ്പിക്കുന്ന ബാഡ്മിൻ്റൺ ടൂർണമെൻറ് ജൂൺ 17ന്….

ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റൺ (FOP) സംഘടിപ്പിക്കുന്ന ബാഡ്മിൻ്റൺ ടൂർണമെൻറ് ജൂൺ 17ന്….

ജോൺസൺ കളപ്പുരയ്ക്കൽ

ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ (F O P) എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള  രണ്ടാമത്  മലയാളി ബാഡ്മിൻ്റൺ  ടൂർണമെൻറിന് പ്രസ്റ്റൺ വീണ്ടും വേദിയാവുന്നു. കോവിഡ്  മഹാമാരി മൂലം യു കെ യിലെ  മലയാളി സമൂഹത്തിന്  നഷ്ടപ്പെട്ട പൊതുജീവിതത്തിൻറെ  താളക്രമങ്ങൾ  ആവേശത്തോടെ തിരിച്ച് പിടിക്കാനുള്ള  തയ്യാറെടുപ്പിൽ കഴിഞ്ഞ വർഷം ആരംഭിച്ച ടൂർണമെൻ്റ് ഈ വർഷവും സംഘടിപ്പിക്കുകയാണ്.   

യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ  ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ  മലയാളി  അസോസിയേഷൻ യുകെയിലെ മലയാളി ബാഡ്മിൻറൺ ടീമുകളെ  മാത്രം പങ്കെടുപ്പിച്ചു കൊണ്ട്  നടത്തുന്ന  ടൂർണമെന്റിന്   വേദിയാവുന്നത്  പ്രസ്റ്റൺ കോളജ് ക്യാമ്പസ്  ആണ്. ജൂൺ 17 ശനിയാഴ്ച (17/06/23)  രാവിലെ 9 മുതൽ വൈകിട്ട്  6 വരെയാണ്  മൽസരം.  വിജയികൾക്ക്  ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ  എവർ റോളിങ്ങ് ട്രാഫിയും  £501  ഒന്നാം സമ്മാനവും, £301 രണ്ടാം സമ്മാനവും, £101  മൂന്നാം സമ്മാനവും നൽകുന്നതായിരിക്കും.

 ടൂർണമെൻറിൻ്റ് വിജയത്തിനായി  സിന്നിജേക്കബ്, ബിജു  മൈക്കിൾ ബിജു സൈമൺ എന്നിവരുടെ നേതൃതത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ പറയുന്നവരെ ബന്ധപ്പെടുക:-

 ബിജു സൈമൺ – 07891590901

സിന്നി ജേക്കബ് – 07414449497

ബിജു മൈക്കിൾ – 07446893614. 

ബെന്നി ചാക്കോ – 07865119729

ബാർ കോഡ്  സകാൻ ചെയ്തും, താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയും രജിസ്ട്രേഷൻ നടപടികൾ  പൂർത്തികരിയ്ക്കാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSefCzKUIxUQSUl-p-mlUEIVjuTOrhCHigpQCHQAP0l23LqH8A/viewform?vc=0&c=0&w=1&flr=0

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more