1 GBP = 107.56
breaking news

കേംബ്രിഡ്‌ജ് മലയാളീ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംമ്പർ 9 ന്…..ഡാനിയേൽ ഷൈനെർ എം പി ഉത്‌ഘാടകൻ 

കേംബ്രിഡ്‌ജ് മലയാളീ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംമ്പർ 9 ന്…..ഡാനിയേൽ ഷൈനെർ എം പി ഉത്‌ഘാടകൻ 

എബ്രഹാം ലൂക്കോസ്

ഇംഗ്ളണ്ടിന്റെ അക്ഷര നഗരിയെന്നറിയപ്പെടുന്ന കേംബ്രിഡ്ജിൽ 2009 ൽ സ്ഥാപിതമായ ഒരു മഹത്തായ പ്രസ്ഥാനമാണ് കേംബ്രിഡ്ജ് മലയാളീ അസോസിയേഷൻ. ഈ അസോസിയേഷൻറെ 14 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ കേംബ്രിഡ്ജ് നിവാസികൾക്ക് അഭിമാനത്തിന്റെ നിമിഷമാണ് …. ഇന്ന് ഇംഗ്ലണ്ടിലുള്ള മലയാളീ അസോസിയേഷനുകളുടെ പേരെടുത്താൽ ഏറ്റവും മുൻനിരയിൽ തന്നെ തലയെടുപ്പോടെ നിൽക്കുന്ന ഒരു പ്രസ്ഥാനമായി CMA  ഇതിനോടകം മാറിക്കഴിഞ്ഞു. യുക്മ എന്ന ദേശീയ പ്രസ്ഥാനത്തിൻറെ ഭാഗമായി കലാ സാംസ്‌കാരിക പരിപാടികളിലും, സ്പോർട്സ് മത്സരങ്ങളിലും സി.എം.എ നേരത്തേ തന്നെ അതിൻറെ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. കൂടാതെ സൗത്ത് കേംബ്രിഡ്ജ് ഷെയർ, കേംബ്രിഡ്ജ് സിറ്റി കൗൺസിൽ തുടങ്ങിയെന്നിവരു മായി ബന്ധപ്പെട്ട് പല പരിപാടികളും ഇതിനോടകം നടത്താൻ കഴിഞ്ഞു എന്നതും എടുത്തുപറയേണ്ട സംഗതിയാണ്. കൂടാതെ കേംബ്രിഡ്ജിലും പരിസര പ്രദേശങ്ങളിലും നാളിതുവരെ വളരെയധികം ചാരിറ്റി പരിപാടികൾ സംഘടിപ്പിക്കുകയും അത് മുഖേന പല കുടുംബങ്ങളെയും സഹായിക്കുന്നതിനും CMA ക്ക് കഴിഞ്ഞിട്ടുണ്ട്. 

 അസോസിയേഷൻറെ ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ മാസം ഒൻപതാം തീയതി കാംബ്രിഡ്ജിലുള്ള നെതെർഹാൾ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിവിധ തരം കലാപരിപാടികളോടെ നടക്കുന്നതാണ്. രാവിലെ കൃത്യം 10 മണിക്ക് കേംബ്രിഡ്ജ് പാർലമെൻറ് മെമ്പറും ഷാഡോ മിനിസ്റ്ററുമായ മിസ്റ്റർ ഡാനിയേൽ  ഷൈനെർ നെ CMA പ്രസിഡൻറ്  എബ്രഹാം ലൂക്കോസിൻ്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് മെംബേർസ് ചേർന്ന് സ്വീകരിക്കുന്നതാണ്. തുടർന്ന് ചെണ്ട മേളത്തിന്റെയും, പുലികളിയുടെയും  51 യുവതികളുടെ താലപ്പൊലികളുടെ അകമ്പടിയോടെയും എംപി. യേയും കൗൺസിൽ പ്രതിനിധികളെയും ഉൽഘാടന വേദിയിലേക്ക്  സ്വീകരിച്ചാനയിക്കും. തുടർന്ന് പ്രസിഡന്റിൻ്റെ  അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പാർലമെൻറ് മെമ്പർ ഡാനിയേൽ ഷൈനെർ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് തിരി തെളിയിക്കും.  ചടങ്ങിന്  സെക്രട്ടറി ശ്രീമതി മിനി ജോൺ  സ്വാഗതവും ട്രഷറർ ശ്രീ രഞ്ജു  എബ്രഹാം നന്ദിയും പറയും. 

ഉൽഘാടന ചടങ്ങിന് ശേഷം സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വേദിയിൽ  ഘോഷയാത്രയായി യുവതികളുടെ മെഗാ തിരുവാതിര അരങ്ങേറും. തുടർന്ന് കൃത്യം 12 .30 ന് വിഭവ സമുദ്ധമായ ഓണസദ്യ നടക്കും. ഓണസദ്യക്കുശേഷം വൈകിട്ട് ആറു മണിവരെ വിവിധതരം കലാപരിപാടികൾ ഹാളിൽ നടക്കും. 

ഈ വർഷത്തെ ഓണാഘോഷങ്ങളുടെ മെഗാ സ്പോൺസോർസ് വിസാ റൂട്ട്സ് കൊച്ചി, ദി ഐഡിയലിസ്ടിക് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ്, കേംബ്രിഡ്ജ്, യുകെ. എസ്.ബി.ഐ. SBI യുകെ.,  ലോ ആൻഡ് ലോയേഴ്‌സ് സോളിസിറ്റർസ് യുകെ. മെഗാ ട്രേഡേഴ്‌സ് കേംബ്രിഡ്‌ജ്, മാരിയം എയർ ട്രാവെൽസ് കേംബ്രിഡ്‌ജ്,  ജി.എസ്. ഫിറ്റിങ്സ് , ടൈം ലെസ് വെഡിങ് സ്റ്റുഡിയോ, യുകെ. LGR അക്കാദമി യുകെ. എന്നിവരാണ്.  വർഷത്തെ CMA ഓണാഘോഷം വിജയപ്രദമാക്കാൻ എല്ലാവരെയും ഹൃദയപൂർവം ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more