ആർപ്പുവിളികളുമായി യുക്മ കേരളപൂരം 2023…. ടീം ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും ഇന്ന് റോഥർഹാം മാൻവേഴ്സിൽ
Aug 12, 2023
അലക്സ് വർഗീസ്
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ആഗസ്റ്റ് 26 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ വെച്ച് നടക്കുന്ന യുക്മയുടെ അഞ്ചാമത് കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ ദൃതഗതിയിൽ പുരോഗമിച്ച് വരുന്നു. യുക്മ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള കേരളപൂരം വള്ളംകളി ഏറ്റവും മികച്ച രീതിയിൽ നടത്തുവാനുള്ള പരിശ്രമങ്ങളാണ് യുക്മ ദേശീയ സമിതി പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ സമിതി നടത്തി വരുന്നത്.
യുക്മ കേരളപൂരം വള്ളംകളി – 2023 ൽ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റൻമാരുടെ ഒരു യോഗം ഇന്ന് ശനിയാഴ്ച (12/08/2023), 3PM ന് നടക്കുന്നതാണ്. വള്ളംകളി മത്സരം നടക്കുന്ന റോഥർഹാമിലെ മാൻവേഴ്സ് ലെയ്ക്ക് ഓഫീസിൽ വെച്ചാണ് ഇന്നത്തെ യോഗം നടക്കുന്നത്. യോഗത്തിൽ വച്ച് വള്ളംകളിയിൽ പങ്കെടുക്കുന്ന ടീമുകൾക്ക് വള്ളംകളി സംബന്ധിച്ചുള്ള പൊതുവായ മാർഗ്ഗ നിർദ്ദേശങ്ങൾ ഇവന്റ് കോർഡിനേറ്റർ അഡ്വ.എബി സെബാസ്റ്റ്യൻ, രജിസ്ട്രേഷൻ ചുമതലയുള്ള ദേശീയ സമിതിയംഗം ജയകുമാർ നായർ എന്നിവർ നൽകുന്നതാണ്. തുടർന്ന് വള്ളംകളിയുടെ ഹീറ്റ്സുകളുടെ നറുക്കെടുപ്പും നടക്കുന്നതായിരിക്കും. വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ടീമുകളുടേയും ക്യാപ്റ്റൻമാർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.
അഞ്ചാമത് യുക്‌മ കേരളപൂരം വള്ളംകളി മത്സരം കുറ്റമറ്റ രീതിയിൽ നടത്തുവാനുള്ള ക്രമീകരണങ്ങളാണ് നടന്ന് വരുന്നത്. ആഗസ്റ്റ് 26 ന് നടക്കുന്ന വള്ളംകളിയും കേരളപൂരവും ഒരു ചരിത്ര വിജയമാക്കുവാനുള്ള ഒരുക്കങ്ങളാണ് യുക്മ ദേശീയ, റീജിയണൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന് വരുന്നത്. ദേശീയ സമിതിയിൽ നിന്നും വള്ളംകളി മത്സരത്തിന്റെ ചുമതല ദേശീയ വൈസ് പ്രസിഡൻറ് ഷീജോ വർഗ്ഗീസിനാണ്. മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും സിനിമ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖർ വിശിഷ്ടാതിഥികളായി എത്തിച്ചേരുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
വള്ളംകളിയോട് അനുബന്ധിച്ചുള്ള കലാപരിപാടികളിൽ കേരളത്തിന് മാത്രം സ്വന്തമായ തിരുവാതിര കളി മുതൽ പുലികളി വരെയുള്ള തനത് കലാരൂപങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. യുക്മ ദേശീയ വൈസ് പ്രസിഡൻറ് ലീനുമോൾ ചാക്കോ, ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, യുക്മ ലയ്സൺ ഓഫീസർ മനോജ്‌കുമാർ പിള്ള, മുൻ വൈസ് പ്രസിഡൻ്റ് ലിറ്റി ജിജോ എന്നിവരുടെ മേൽനോട്ടത്തിൽ കലാപരിപാടികളുടെ പരിശീലനം നടന്ന് വരുന്നു. യുകെയിലെ പ്രമുഖരായ ഒരു സംഘം കലാകാരൻമാരാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. ഈ വർഷം കാണികളായി കൂടുതൽ പേർ വള്ളംകളി മത്സരത്തിന് എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ആഗസ്റ്റ് 26 ന് നടക്കുന്ന യുക്മ കേരളപൂരം വള്ളംകളി – 2023 ഒരു വൻ വിജയമാക്കി തീർക്കുവാൻ യുക്മ ദേശീയ ജോയിൻറ് സെക്രട്ടറി പീറ്റർ താണോലിൽ, ജോയിൻറ് ട്രഷറർ അബ്രാഹം പൊന്നുംപുരയിടം, ദേശീയ സമിതി അംഗങ്ങളായ സാജൻ സത്യൻ, ഷാജി തോമസ്, ടിറ്റോ തോമസ്, സണ്ണിമോൻ മത്തായി, അഡ്വ. ജാക്സൺ തോമസ്, ജിജോ മാധവപ്പള്ളിൽ, ബിനോ ആൻറണി, സണ്ണി ഡാനിയൽ, സന്തോഷ് ജോൺ, റീജിയണൽ പ്രസിഡൻ്റുമാരായ വർഗ്ഗീസ് ഡാനിയൽ, ബിജു പീറ്റർ, ജയ്‌സൺ ചാക്കോച്ചൻ, സുരേന്ദ്രൻ ആരക്കോട്ട്, സുജു ജോസഫ്, ജോർജ്ജ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരികയാണ്. അഞ്ചാമത് കേരളപൂരം വള്ളംകളി മത്സരങ്ങൾ കാണുന്നതിനും അതിനോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികൾ ആസ്വദിക്കുന്നതിനും റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിലേക്ക് എത്തിച്ചേരുവാൻ ഏവരേയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ് അറിയിച്ചു.
യുക്‌മ കേരളപൂരം വള്ളംകളി – 2023 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്:-
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages