1 GBP = 106.75
breaking news

യുക്മ മിഡ്ലാൻഡ്സ്  റീജിയണൽ കലാമേള ഇന്ന് കവൻട്രിയിൽ….യുക്മ വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ് ഉദ്ഘാടകൻ….. സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് മുഖ്യാതിഥി

യുക്മ മിഡ്ലാൻഡ്സ്  റീജിയണൽ കലാമേള ഇന്ന് കവൻട്രിയിൽ….യുക്മ വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ് ഉദ്ഘാടകൻ….. സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് മുഖ്യാതിഥി

ജിജി മാത്യു

(പി ആർ ഒ)

 പതിനാലാമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായ മിഡ്ലാൻഡ്സ് റീജിയണൽ കലാമേള ഇന്ന് 2023 ഒക്ടോബർ 21 ശനിയാഴ്ച കവന്ററിയിൽ നടക്കും. യുക്മ വൈസ് പ്രസിഡന്റ്‌ ഷീജോ വർഗീസ് കലാമേള ഔപചാരികമായി ഉൽഘാടനം ചെയ്യും. റീജിയണൽ പ്രസിഡൻ്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി പീറ്റർ ജോസഫ് സ്വാഗതം ആശംസിക്കും. യുക്മ ദേശീയ  ഭാരവാഹികളായ ഡിക്സ് ജോർജ്, സ്മിത തോട്ടം, റ്റിറ്റോ തോമസ് തുടങ്ങിയവർ പങ്കെടുക്കും.   

വേദികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ വേണ്ട മാസ്റ്റർ പ്ലാൻ തയ്യാറായി കഴിഞ്ഞതായി കലാമേള കോർഡിനേറ്റർ ഷാജിൽ തോമസ് അറിയിച്ചു. നാലു വേദികളിലായി നടത്തപ്പെടുന്ന കലാമേളക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും ഏകോപിപ്പിച്ച് വിജയിപ്പിക്കുന്നതിനായി ഒരു ടീം തന്നെ തയ്യാറായി കഴിഞ്ഞതായി ദേശിയ സമിതിയംഗവും നാഷണൽ കലാമേള ചീഫ് ഓർഗനൈസറുമായ ജയകുമാർ നായർ അറിയിച്ചു. 

 റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർത്ഥികൾ കലാമേളക്ക് വേണ്ടിയുള്ള അവസാനഘട്ട പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. യുക്മ ദേശീയ കലാമേള കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന കലാമേള മിഡ്ലാൻഡ്സ് റീജിയണൽ കലാമേളയായിരിക്കും. 

 കഴിഞ്ഞ വർഷത്തെ നാഷണൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ റീജിയനാണ് മിഡ്ലാൻഡ്സ്. കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി യുക്മ പ്രവർത്തകരുടെ ഒരു വലിയ സംഘം തന്നെ കലാമേളക്ക് പിന്നിൽ അണിനിരക്കും. യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കലാമേള വൻ വിജയമാക്കുന്നതിന് എല്ലാ സഹായ സഹകരണങ്ങളും  അംഗ അസോസിയേഷൻ പ്രസിഡന്റ്‌, സെക്രട്ടറി, യുക്മ പ്രതിനിധികൾ മറ്റ് ഭാരവാഹികൾ എന്നിവരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. 

യുക്മ റീജിയണൽ കലാമേളയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്വാഗത കമ്മിറ്റി അംഗങ്ങളായ മിഡ്‌ലാൻഡ്സ് റീജിയണൽ സെക്രട്ടറി പീറ്റർ ജോസഫ്, വൈസ് പ്രസിഡന്റുമാരായ സിബു ജോസഫ്, ആനി കുര്യൻ, ജോയിൻ സെക്രട്ടറിമാരായ  ജോൺ എബ്രഹാം വടക്കേമുറി, സിനി ആന്റോ,  ചാരിറ്റി കോർഡിനേറ്റർ  ജോർജ് മാത്യു,         സ്പോർട്സ് കോർഡിനേറ്ററായ സെൻസ് ജോസ് എന്നിവരും സി കെ സി  പ്രസിഡന്റ് ബിബിൻ ലൂക്കോസ്, സെക്രട്ടറി ജോൺസൺ യോഹന്നാൻ, ട്രഷറർ ജിമ്മി ജേക്കബ് മറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും കലാമേളക്ക് നേതൃത്വം നൽകും.

കാണികളിൽ നിന്നും  എൻട്രി ഫീസായി കഴിഞ്ഞ വർഷത്തെ തുക തന്നെയായിരിക്കും  ഈടാക്കുകയെന്ന്  ട്രെഷറർ അഡ്വ. ജോബി പുതുകുളങ്ങര,ജോയിന്റ് ട്രെഷറർ ലുയിസ് മേനാചേരി എന്നിവർ അറിയിച്ചു.

 കലാമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വിജയാശംസകൾ നേരുന്നതോടൊപ്പം തന്നെ സാമ്പത്തികമായി സഹായിച്ച എല്ലാ സ്പോൺസർമാർക്കും മിഡ്‌ലാൻഡ്സ് റീജിയൺ കമ്മിറ്റിയുടെ പേരിൽ നന്ദി പറയുന്നു. കലാമേള വേദിയിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി യുക്മ ഈസ്റ്റ്‌ ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ് റീജിയൻ പ്രസിഡന്റ് ജോർജ് തോമസ് വടക്കേക്കുറ്റ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more