1 GBP = 110.73
breaking news

വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ  ‘SHE SHINES’ ഇവന്റ് ഇന്ന്

വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ  ‘SHE SHINES’ ഇവന്റ് ഇന്ന്

അരുൺ ജോർജ് 

(യുക്മ മിഡ്ലാൻഡ്സ് മീഡിയ കോർഡിനേറ്റർ)

വിമൻസ് എമ്പവർമെന്റിനെയും സ്ത്രീകളുടെ നേട്ടങ്ങളെയും ആഘോഷിക്കാൻ വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ  സംഘടിപ്പിക്കുന്ന ‘She Shines’ ഇവന്റ് ഇന്ന് (2025 മാർച്ച് 22) നടക്കും.

സ്ത്രീകളുടെ ജീവിതവിജയങ്ങൾ ആദരിക്കുകയും അവരിൽ പ്രചോദനം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പ്രഭാഷണങ്ങൾ, കലാപരിപാടികൾ, വിനോദകരമായ ഗെയിമുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഈ ആഘോഷം സമൂഹത്തിൽ സ്ത്രീകളുടെ ശക്തിയും സംഭാവനകളും അടയാളപ്പെടുത്തും.

വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷന്റെ വനിതാ ഫോറം മെംബേർസ് ആയ റിനു സാജൻ, രശ്മി മോഹൻ, സുരഭി വാളിയാറ്റിൽ, നിഖിത രാജ്, വിദ്യ എസ് ധരൻ എന്നിവരുടെ നേതൃത്വത്തിൽ ആണ്  പ്രോഗ്രാം നടക്കുന്നത് 

 സംഘടനയിലെ സ്ത്രീശക്തിയെ പ്രോത്സാഹിപ്പിക്കാനും സ്ത്രീകളുടെ സംഭാവനകൾ ആഘോഷിക്കാനും ‘She Shines’ ഒരു വേദിയാകും എന്ന് യുക്മ  (UUKMA) റീജിയണൽ ആർട്സ് കോർഡിനേറ്റർ  രേവതി അഭിഷേക് അഭിപ്രായപെട്ടു

‘She Shines’ -ന് വിജയാശംസകളും എല്ലാ പങ്കെടുക്കാൻ പോകുന്നവർക്കും മികച്ച അനുഭവം നേരുകയും ചെയ്യുന്നു. പ്രസിഡന്റ് അജിത് ബാലകൃഷ്ണൻ, സെക്രട്ടറി ജോസ് പറക്കൽ എന്നിവർ കമ്മിറ്റിയംഗങ്ങൾക്ക് വിജയാശംസകൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more