പരിശുദ്ധ പാത്രിയർക്കീസ് ബാവ ഇന്നെത്തിച്ചേരും…… ഒരുക്കങ്ങൾ പൂർത്തിയാക്കി, ഇനി കാത്തിരിപ്പിന്റെ നിമിഷങ്ങൾ…… യുകെയിലെ യാക്കോബായ സമൂഹം പ്രാർത്ഥനയോടെ ആവേശത്തിൽ
May 11, 2023
മാഞ്ചസ്റ്റർ:- ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ദേവാലയത്തിലേക്ക് വരാൻ ഇനി മണിക്കൂറുകൾ മാത്രം. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ദേവാലയത്തിന്റെ വി.മൂറോൻ അഭിഷേക കൂദാശക്കായിട്ടാണ് പരിശുദ്ധ പിതാവ് എഴുന്നള്ളുന്നത്. ഇന്ന് വ്യാഴാഴ്ച (11/5/23) രാത്രിയോടു കൂടി എത്തിച്ചേരുന്ന പിതാവിന് അഭിവന്ദ്യ തിരുമേനിമാരും ശ്രേഷ്ഠ വൈദികരും ഇടവകാംഗങ്ങളും ചേർന്ന് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ സ്വീകരണം നൽകും.
ഇടവകയുടെ അപേക്ഷ സ്വീകരിച്ച് കേരളത്തിൽ നിന്നുള്ള തിരുമേനിമാർ 9, 10 തീയതികളിലായി ഇവിടെ എത്തിച്ചേർന്നിരുന്നു. മലങ്കരയിൽ നിന്നും എത്തുന്ന ജോസഫ് മാർ ഗ്രിഗോറിയോസ്, ഐസക് മാർ ഒസ്ത്താത്തിയോസ്, ഡോ. കുര്യാക്കോസ് മോർ തെയോഫിലിയോസ്, മാത്യൂസ് മോർ അന്തിമോസ്, കൂടാതെ യുകെ സിറിയന്‍ ആർച്ച്ബിഷപ്പ് മോർ അത്താനാസിയോസ് തിരുമേനിയും പരിശുദ്ധ ബാവായെ അനുഗമിച്ച് മോർ ക്രിസ്റ്റോഫോറസ് തിരുമേനിയും എത്തിച്ചേരും.
മേയ് 12ന് പരിശുദ്ധ ബാവ ഇടവകാംഗങ്ങളുമായി സ്നേഹസംഗമം നടത്തുകയും അവരോടൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കുകയും ചെയ്യും. 13, 14 തീയതികളിൽ പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വി. മൂറോൻ അഭിഷേക കൂദാശ നടത്തുകയും ചെയ്യും.
13–ാം തീയതി രാവിലെ യുകെയിലെ യാക്കോബായ വിശ്വാസികള്‍ക്കായി ബോൾട്ടൻ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പ്രത്യേകം ക്രമീകരിച്ച മദ്ബഹയിൽ പരി. പിതാവിന്റെ നേതൃത്വത്തിൽ വി.കുർബാന അർപ്പിക്കപ്പെടും. വൈകിട്ട് ഏതാണ്ട് നാലു മണിയോടു കൂടി പരി. പിതാവിന്റെ മുഖ്യകാർമികത്വത്തിൽ വി.മൂറോൻ അഭിഷേക കൂദാശക്കുള്ള പ്രാർഥന ശുശ്രൂഷകൾക്ക് ആരംഭം കുറിക്കും. ഏകദേശം 10 മണിയോടു കൂടി പ്രാർഥന ശുശ്രൂഷകൾക്ക് വിരാമം കുറിയ്ക്കുകയും ചെയ്യും.
14–ാം തീയതി ഞായറാഴ്ച പരി. പിതാവിന്റെ മുഖ്യകാർമികത്വത്തിൽ വി. മൂന്നിൻമേൽ കുർബാന അർപ്പിക്കപ്പെടും. ആയതിനു ശേഷം 12 മണിയോടു കൂടി പരി, പിതാവ് മുഖ്യാതിഥിയായിക്കൊണ്ട് ക്ഷണിക്കപ്പെട്ട അതിഥികളും ചേർന്ന് ഒരു പൊതുസമ്മേളനം നടക്കും. പ്രാർഥന ശുശ്രൂഷകൾക്കും നേർച്ച സദ്യയ്ക്കും ശേഷം വി.മൂറോൻ അഭിഷേക കൂദാശ പര്യവസാനിക്കും.
പ്രഭാഷണം നടത്തും. ശേഷം UK യിലെ സഭയുടെ 36 പള്ളികളിൽ നിന്നും പങ്കെടുക്കുന്ന ആത്മീയ മക്കളുമായി കുടിക്കാഴ്ച നടത്തും. ഏകദേശം രണ്ടായിരത്തിൽ അധികം വിശ്വാസികൾ പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്ന് ഭദ്രാസന നേതൃത്വം ഇതിനോടകം ഉറപ്പാക്കികഴിഞ്ഞിട്ടുണ്ട്.
13 ന് വൈകിട്ട് 4 മണിയോട് കൂടി മാഞ്ചസ്റ്റർ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പളളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയ്ക്കുള്ള ആരംഭം കുറിക്കുകയും ഏകദേശം 9 മണിയോട് കൂടി പ്രാർത്ഥനാ ശുശ്രൂഷകൾക്ക് വിരാമം കുറിക്കുകയും ചെയ്യും.
മെയ് 14-ാം തീയതി ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അർപ്പിക്കപ്പെടും. തുടർന്ന് പൊതുസമ്മേളനം നടക്കും. മെയ് 14 ഞായറാഴ്ച വൈകിട്ട് പരിശുദ്ധ പിതാവിൻ്റെ അധ്യക്ഷതയിൽ MS0C യുകെ കൗൺസിൽ യോഗം ചേരും.
പരിശുദ്ധ പിതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന എല്ലാവിധ ആത്മീയ-സാമൂഹിക പരിപാടികൾക്കു ശേഷം മെയ് 15-ാം തീയതി ശ്ലൈഹീക സന്ദർശനം പൂർത്തിയാക്കും
യു.കെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ശ്ലൈഹീക സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ പുർത്തിയാക്കി. ഭദ്രാസനത്തിലെ വൈദികരും കൗൺസിൽ അംഗങ്ങളും മാഞ്ചെസ്റ്റർ സെൻറ് മേരീസ് പള്ളിയിലെ പ്രത്യേകം തെരെഞ്ഞെടുക്കപ്പെട്ട വിവിധ കമ്മിറ്റികളും ചടങ്ങുകൾക്ക് നേതൃത്വം നൽകും.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages