- മ്യാന്മറിൽ ഭൂചലനം; മരണസംഖ്യ 1600 കവിഞ്ഞു, സഹായങ്ങളുമായി വിദേശ രാജ്യങ്ങൾ
- നിമിഷപ്രിയയുടെ വധശിക്ഷയിൽ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് ജയിൽ അധികൃതർ
- സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ്
- സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ്
- എമ്പുരാനിലെ മോഹൻലാലിന്റെ ചിത്രീകരണം: സമകാലിക മലയാള സിനിമയിലെ ആക്രമണാത്മകതയെ ബാധിക്കുമോ?
- സൈനിക രഹസ്യ വിവരങ്ങളടങ്ങിയ രേഖകൾ വഴിയരികിൽ കണ്ടെത്തി; അന്വേഷണവുമായി പ്രതിരോധ മന്ത്രാലയം
- ഭൂകമ്പം കനത്ത നാശംവിതച്ച മ്യാൻമറിൽ രക്ഷാദൗത്യം തുടരുന്നു; മരണസംഖ്യ 800 കടന്നു
യുക്മ ദേശീയ കലാമേള നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – രണ്ടാം ഭാഗം
- Oct 30, 2023

അലക്സ് വർഗ്ഗീസ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
നവംബർ നാലാം തീയ്യതി പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഗ്ലോസ്റ്റർ ഷെയറിലെ ക്ലീവ് സ്കൂളിലെ “ഇന്നസെൻ്റ് നഗറിൽ” അരങ്ങുണരുമ്പോൾ പ്രവാസ ലോകത്തിലെ ഒരു സംഘടനയ്ക്കും അവകാശപ്പെടാനില്ലാത്ത അപൂർവ്വങ്ങളിൽ അപൂർവ്വമായ ബഹുമതിയുമായി യുക്മ കലാമേള അഭംഗുരം അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്. യുകെയിലേക്ക് എത്തിച്ചേർന്ന പുതു തലമുറയ്ക്ക് യുക്മ കലാമേളകളുടെ ചരിത്രം എത്തിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. യുക്മയെന്ന വടു വൃക്ഷത്തിൻ്റെ നേതൃത്വത്തിൽ യുക്മയെ നെഞ്ചിലേറ്റിയ യു കെ മലയാളികളായ നൂറ് കണക്കിന് പ്രവർത്തകരുടെ കഠിനാധ്വാനത്തിൻ്റെ, പ്രവർത്തനത്തിൻ്റെ പ്രതിഫലനമാണ് ഓരോ കലാമേളകളുടെയും വിജയം എന്ന് എടുത്ത് പറയുവാൻ കൂടി ഈയവസരം ഉപയോഗിക്കുന്നു.
ദേശീയ കലാമേള അരങ്ങേറുന്ന “ഇന്നസെൻ്റ് നഗറി”ൽ തിരിതെളിയാൻ ഇനി ഒരാഴ്ചമാത്രം ശേഷിച്ചിരിക്കെ, യുക്മ ദേശീയ കലാമേളകളുടെ നാൾവഴിയിലൂടെ ഒരു യാത്ര ഈ അവസരത്തിൽ എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് കരുതട്ടെ. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും അതുല്യമായ വളർച്ചയിലേക്കെത്തിയ ഒരു സമൂഹത്തിന്റെ ഒത്തൊരുമയുടെയും സംഘാടകശേഷിയുടെയും ചരിത്രം കൂടിയാവുന്നു ഇത്.

തുടർച്ചയായി പതിനാല് വർഷങ്ങൾ ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ യുക്മ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ ആഗോള ശ്രദ്ധ ആകർഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളിൽ പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കുന്ന യുക്മ ദേശീയ കലാമേളകൾ, രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്ന റീജിയണൽ കലാമേളാ വിജയികൾ വീറോടെ ഏറ്റുമുട്ടുന്ന മറുനാട്ടിലെ മലയാണ്മയുടെ മഹോത്സവങ്ങൾ തന്നെയാണ്. തുടർച്ചയായി രണ്ടാം വർഷവും ആതിഥേയത്വം വഹിക്കാൻ ഭാഗ്യം ലഭിച്ച ഗ്ലോസ്റ്ററിലെ ക്ലീവ് സ്കൂളിലെ “ഇന്നസെൻ്റ് നഗറിൽ” യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുടെ സ്വന്തം തട്ടകത്തിൽ പ്രത്യേകം സജ്ജീകൃതമായ അഞ്ച് വേദികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കൾ ഏറ്റുമുട്ടുകയാണ്
യുക്മ ദേശീയ കലാമേളകളുടെ ചരിത്രം ഒരു പ്രവാസി സമൂഹത്തിന്റെ ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും ചരിത്രം കൂടിയാവുന്നത് നാം കാണുകയായിരുന്നു. 2010 ൽ ബ്രിസ്റ്റോളിൽനടന്ന പ്രഥമ ദേശീയ കലാമേളയുടെയും തുടർന്നുള്ള രണ്ട് വർഷങ്ങളിലായി സൗത്തെന്റ്- ഓണ്‍-സി, സ്റ്റോക്ക്-ഓണ്‍-ട്രെൻറ്റ് എന്നീ നഗരങ്ങളിൽ സംഘടപ്പിക്കപ്പെട്ട ദേശീയ മേളകളുടെയും ചരിത്രം ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തിൽ നാം വായിച്ചു.
ഒരു രാജ്യം മുഴുവൻ വന്നെത്തുന്ന ദേശീയ കലാമേള ഒരുവർഷം നീണ്ടുനിൽക്കുന്ന ഒരുപറ്റം ആളുകളുടെ കഠിന പരിശ്രമത്തിന്റെ വിജയങ്ങൾ കൂടിയാണ്. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന നൃത്ത-സംഗീത പരിശീലനങ്ങൾ, നാട്ടിൽനിന്നും പലഘട്ടങ്ങളായി രക്ഷിതാക്കൾ കടൽകടത്തി യു കെ യിൽ എത്തിക്കുന്ന, ആയിരക്കണക്കിന് മത്സരാർത്ഥികൾക്കാവശ്യമായ ആടയാഭരണങ്ങളും രംഗ സജ്ജീകരണ വസ്തുക്കളും, മത്സരങ്ങളിൽ പങ്കെടുക്കുന്നവരെ കണ്ടെത്താനുള്ള അസോസിയേഷൻ പ്രവർത്തകരുടെ പരിശ്രമങ്ങൾ, സാമ്പത്തിക ഭാരം താങ്ങിക്കൊണ്ട് റീജിയണൽ കലാമേളകൾ സംഘടിപ്പിക്കാനുള്ള റീജിയണൽ ഭാരവാഹികളുടെയും പ്രവർത്തകരുടെയും പ്രയത്‌നങ്ങൾ അങ്ങനെപോകുന്നു യുക്മ ദേശീയ കലാമേളകൾ യാഥാർഥ്യമാക്കുന്നതിന് പിന്നിലെ കാണാപ്പുറങ്ങൾ. ലിവർപൂൾ, ലെസ്റ്റർ, ഹണ്ടിങ്ടൺ എന്നിവിടങ്ങളിൽ സംഘടിപ്പിക്കപ്പെട്ട യുക്മ ദേശീയ കലാമേളകളെക്കുറിച്ചാണ് ഇന്ന് നമ്മൾ വായിക്കുവാൻ പോകുന്നത്.
2013 ദേശീയ മേള ചരിത്രഭൂമികയായ ലിവർപൂളിലേക്ക്
മൂന്ന് ദേശീയ കലാമേളകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് 2013ല്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ലിവര്‍പൂളിനെ ദേശീയ കലാമേളയ്ക്ക് വേദിയായി തെരഞ്ഞെടുത്തത്. യു കെ യില്‍ നടക്കുന്ന ഏറ്റവും വലിയ മലയാളി ആഘോഷം എന്ന നിലയിലേയ്ക്ക് അതിനോടകം തന്നെ യുക്മ ദേശീയ കലാമേളകള്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ മലയാളി സമൂഹത്തില്‍ കൂടുതൽ സ്വാധീനം ചെലുത്തി തുടങ്ങിയ അക്കാലയളവിൽ സംഘടനാ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അവയെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് ഒരു സംഘടന എന്ന നിലയില്‍ യുക്മയ്ക്ക് സാധിച്ചു. ഓരോ റീജിയണുകളും സ്വന്തമായി രൂപീകരിച്ച ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും, യുക്മ ദേശീയ കമ്മറ്റിയുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ കൂടിയും മറ്റു വാര്‍ത്താ മാധ്യമങ്ങളില്‍ കൂടിയും കലാമേള വാര്‍ത്തകള്‍ ആഘോഷപ്പെരുമഴ പെയ്യിച്ചു. വര്‍ണ്ണപ്പൊലിമയാര്‍ന്ന ബാനറുകളും മറ്റ് പ്രചരണോപാധികളുമായി മലയാളി കൂട്ടായ്മകള്‍ നിറഞ്ഞപ്പോള്‍, നാലാമത് ദേശീയ കലാമേള മുദ്രാവാക്യമായ “ആഘോഷിക്കൂ യുക്മയോടൊപ്പം” എന്ന അഭ്യര്‍ത്ഥനയ്ക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭ്യമായത്.

യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെയും പ്രബലരായ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെയും (ലിംക) സംയുക്ത ആതിഥേയത്വത്തിലാണ് ദേശീയമേള സംഘടിപ്പിക്കപ്പെട്ടത്. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തി സ്വാമികളോടുള്ള ആദരസൂചകമായി ‘ദക്ഷിണാമൂര്‍ത്തി നഗര്‍’ എന്ന് നാമകരണം ചെയ്ത ബ്രോഡ്ഗ്രീന്‍ ഇന്‍റര്‍നാഷണല്‍ സ്ക്കൂളില്‍ 2013 നവംബര്‍ 30ന് നടന്ന യുക്മ ദേശീയ കലാമേള അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് യു.കെ മലയാളികള്‍ക്ക് സമ്മാനിച്ചത്. ഏറ്റവും കൂടുതല്‍ പോയിന്റുകൾ സ്വന്തമാക്കിക്കൊണ്ട് ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ ചാമ്പ്യൻപട്ടം നിലനിർത്തി. ദേശീയ കലാമേളയുടെ ചരിത്രത്തിൽ ഒരിക്കൽക്കൂടി ഈസ്റ്റ് ആംഗ്ലിയായിലെ പ്രബലരായ ബാസിൽഡൺ മലയാളി അസോസിയേഷൻ ചാമ്പ്യൻ അസ്സോസിയേഷനായി.
ലെസ്റ്റർ കലാമേള 2014 : ദേശീയ മേള വീണ്ടും മിഡ്‌ലാൻഡ്‌സിന്റെ മണ്ണിലേക്ക്
ഇത് ലെസ്റ്റർ – 2009 ജൂലൈ മാസം യൂണിയൻ ഓഫ് യു കെ മലയാളീ അസോസ്സിയേഷൻസ് എന്ന യുക്മ യുടെ പ്രഥമ സമ്മേളനം നടന്നയിടം. പെറ്റമ്മയുടെ മടിത്തട്ടിൽ മക്കൾ ഒത്തുകൂടുന്ന നിർവൃതി പടർത്തിയ അനുഭൂതിയുമായി അഞ്ചാമത് യുക്മ ദേശീയ കലാമേള ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയന്റെയും ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയുടെയും സംയുക്താതിഥേയത്വത്തിൽ ലെസ്റ്ററിൽ അരങ്ങേറി. കണികൊന്നയും വാകപ്പൂമരവും പൂത്തുലഞ്ഞ വിധം മഞ്ഞയും ചുവപ്പും നിറങ്ങളിൽ തയ്യാറാക്കിയ പോസ്റ്ററുകൾ തങ്ങളുടെ ഫേസ്ബുക്ക് കവർചിത്രങ്ങളാക്കികൊണ്ടാണ് യുക്മ പ്രവർത്തകരും യുക്മ സ്നേഹികളും കലാമേളയിൽ പങ്കെടുക്കുന്നവരുമടങ്ങുന്ന ആയിരക്കണക്കിന് യു കെ മലയാളി കുടുംബങ്ങൾ ലെസ്റ്റർ കലാമേളയെ വരവേറ്റത്.

കവികളിലെ മഹാരാജാവും, രാജാക്കന്മാരിലെ മഹാകവിയുമായിരുന്ന “സ്വാതിതിരുനാൾ” മഹാരാജാവിന്റെ പേരിൽ നാമകരണം നടത്തിയ ലെസ്റ്ററിലെ പ്രശസ്തമായ ജഡ്‌ജ് മെഡോ കമ്മ്യൂണിറ്റി കോളേജില്‍ 2014 നവംബര്‍ 8 ശനിയാഴ്ച്ച നടന്ന ദേശീയ കലാമേള യുക്മക്ക് എന്തുകൊണ്ടും അഭിമാനകരമായ ഒന്നായിമാറി. കലാമേളയുടെ നടത്തിപ്പിനെ യാതൊരു രീതിയിലും ബാധിക്കാത്തവിധം, മത്സരനഗരിയോട് ചേർന്ന് തയ്യാറാക്കിയ ‘രാജാരവിവർമ്മ’ ഹാളിൽ, ഇദംപ്രഥമമായി നടത്തിയ ദേശീയ ചിത്രരചനാ മത്സരവും ലെസ്റ്റർ മേളയുടെ ഒരു സവിശേഷതയായി. ലെസ്റ്റർ കലാമേളയില്‍ ഹാട്രിക്ക് ജേതാക്കളാകും എന്നു കരുതപ്പെട്ടിരുന്ന മിഡ്‌ലാൻഡ്‌സ് റീജിയണെ അട്ടിമറിച്ചു ഈസ്റ്റ് ആംഗ്ലിയ റീജിയൺ അഞ്ചാമത് യുക്മ ദേശീയ കലാമേളയിൽ ജേതാക്കളായി. അസോസിയേഷൻ വിഭാഗത്തിൽ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ഇപ്സ്വിച് മലയാളി അസോസിയേഷൻ ചാമ്പ്യന്മാരായി.
ഹണ്ടിങ്ടൺ കലാമേള 2015 : ഈസ്റ്റ് ആംഗ്ലിയ റീജിയണും ഇത് രണ്ടാമൂഴം
യുക്മ ദേശീയ കലാമേളകളില്‍ ജനപങ്കാളിത്തം കുറഞ്ഞുവരുന്നു എന്ന തരത്തിലുള്ള പ്രചരണം ശക്തമായി നടന്നുവരുന്നതിനിടെയാണ് ആറാമത് യുക്മ ദേശീയ കലാമേള 2015 നവംബര്‍ 21ന് ഹണ്ടിംങ്ടണില്‍ വച്ച് നടത്തപ്പെടുന്നത്. എന്നാല്‍ സംഘാടകരുടെ പ്രതീക്ഷകളെ അതിശയിപ്പിച്ചുകൊണ്ട്, യശഃശരീയനായ സംഗീത ചക്രവർത്തി എം എസ് വിശ്വനാഥന്റെ ബഹുമാനാർത്ഥം “എം എസ് വി നഗര്‍” എന്നു നാമകരണം ചെയ്ത ഹണ്ടിംങ്ടണിലെ സെന്റ് ഐവോ സ്കൂളിലേയ്ക്ക് നാലായിരത്തോളം യു കെ മലയാളികളാണ് ഒഴുകിയെത്തിയത്. ഈസ്റ്റ് ആംഗ്ലിയ റീജിയണോടൊപ്പം ഹണ്ടിങ്ടൺ മലയാളി അസോസിയേഷനും കൈകോർത്ത് ചരിത്രം രചിച്ച 2015 ദേശീയ കലാമേളയ്ക്ക് ആതിഥ്യമരുളി.

യുക്മ എന്ന സംഘടനയെ കക്ഷിരാഷ്ട്രീയ-ജാതിമത വ്യത്യാസങ്ങളില്ലാതെ യു.കെ മലയാളികള്‍ നെഞ്ചിലേറ്റുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആവേശത്തിന്റെ പരകോടിയിലെത്തുന്ന ദേശീയ കലാമേളകളാണ്. റീജയണല്‍ കലാമേളയിലെ വിജയികളെ നാഷണല്‍ കലാമേളയില്‍ പങ്കെടുപ്പിക്കുന്നതില്‍ റീജണല്‍ ഭാരവാഹികളുടെ മികവ് പരീക്ഷിക്കപ്പെടുന്ന വേദികൂടിയാണ് ദേശീയ കലാമേളകൾ. അത് തന്നെയാണ് യുക്മ ദേശീയ കലാമേളകളുടെ വിജയവും. ലെസ്റ്ററിലെ സ്വന്തം മണ്ണിൽ തങ്ങളുടെ ഹാട്രിക് പ്രതീക്ഷകൾ തകർത്തു കിരീടം നേടിയ ഈസ്റ്റ് ആംഗ്ലിയക്ക് അതേനാണയത്തിൽ മറുപടി നൽകിക്കൊണ്ട്, ഈസ്റ്റ് ആംഗ്ലിയായുടെ തട്ടകത്തിൽ നടന്ന ദേശീയ കലാമേളയിൽ ജേതാക്കളായി മിഡ്‌ലാൻഡ്‌സ് പകരം വീട്ടി. അസോസിയേഷൻ വിഭാഗം ചാമ്പ്യന്മാരായി സൗത്ത് വെസ്റ്റ് റീജിയന്റെ കരുത്തരായ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ തെരഞ്ഞെടുക്കപ്പെട്ടു.
മൂന്നാം ഭാഗത്തിൽ വായിക്കുക..…കവൻട്രി കലാമേള 2016, ഹെയർഫീൽഡ് കലാമേള 2017 & ഷെഫീൽഡ് കലാമേള 2018
(2019 – 2022 കാലയളവിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ലേഖകൻ, യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ ആയി നിലവിൽ പ്രവർത്തിക്കുന്നു)
Latest News:
മ്യാന്മറിൽ ഭൂചലനം; മരണസംഖ്യ 1600 കവിഞ്ഞു, സഹായങ്ങളുമായി വിദേശ രാജ്യങ്ങൾ
നയ്പിഡാവ്: മ്യാന്മറിൽ വെള്ളിയാഴ്ച്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പരിക...Worldനിമിഷപ്രിയയുടെ വധശിക്ഷയിൽ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് ജയിൽ അധികൃതർ
ന്യൂഡൽഹി: യമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധി...Indiaയാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭ യു.കെ ഭദ്രാസനം - കഷ്ടാനുഭവാഴ്ച ആചരണം
ഷിബി ചേപ്പനത്ത്, ലണ്ടൻ യാക്കോബായ സുറിയാനി സഭ എല്ലാ വർഷത്തെപ്പോലെയും ഈ വർഷവും യു കെ ഭദ്രാസനത്തിലെ...Spiritualസാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ...
അലക്സ് വർഗ്ഗീസ് അമ്മയെന്ന മനോഹര സങ്കൽപ്പത്തെ പുനരന്വേഷിക്കുകയാണ് സാസി ബോണ്ട് 2025! ആധുനിക കാലഘട്...uukma specialസാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെ...
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 20...uukma specialഎമ്പുരാനിലെ മോഹൻലാലിന്റെ ചിത്രീകരണം: സമകാലിക മലയാള സിനിമയിലെ ആക്രമണാത്മകതയെ ബാധിക്കുമോ?
ജേക്കബ് കോയിപ്പള്ളി മലയാളസിനിമയ്ക്ക് മോഹൻലാൽ നൽകിയ ഏറ്റവും പുതിയ ചിത്രമായ എമ്പുരാൻ (2025), ലൂസിഫ...Moviesസൈനിക രഹസ്യ വിവരങ്ങളടങ്ങിയ രേഖകൾ വഴിയരികിൽ കണ്ടെത്തി; അന്വേഷണവുമായി പ്രതിരോധ മന്ത്രാലയം
ലണ്ടൻ: ന്യൂകാസിലിലെ ഒരു തെരുവിൽ നിന്ന് സെൻസിറ്റീവ് സൈനിക രേഖകൾ കണ്ടെത്തിയതിനെ തുടർന്ന് ഉചിതമായ നടപട...UK NEWSഭൂകമ്പം കനത്ത നാശംവിതച്ച മ്യാൻമറിൽ രക്ഷാദൗത്യം തുടരുന്നു; മരണസംഖ്യ 800 കടന്നു
ബാങ്കോക്ക്: ഭൂകമ്പം കനത്ത നാശംവിതച്ച മ്യാൻമറിൽ രക്ഷാദൗത്യം തുടരുന്നു. മരണം സംഖ്യ ഉയരുകയാണ്. ഇതുവരെ ...World
Post Your Comments Here ( Click here for malayalam )
Latest Updates
- നിമിഷപ്രിയയുടെ വധശിക്ഷയിൽ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് ജയിൽ അധികൃതർ ന്യൂഡൽഹി: യമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് യമനിലെ ജയിൽ അധികൃതർ വ്യക്തമാക്കി. വധശിക്ഷ തീയതി തീരുമാനം ആയെന്നും ജയിൽ അധികൃതർക്ക് അറിയിപ്പ് ലഭിച്ചെന്നും നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം എന്ന പേരിൽ ശനിയാഴ്ച രാവിലെ പുറത്തുവന്നിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് നിമിഷ പ്രിയയുടെ മോചനത്തിനായി യമനിൽ ഇടപെടൽ നടത്തുന്ന സാമുവൽ ജെറോം മാധ്യമ പ്രവർത്തകരെ അറിയിച്ചു. വധശിക്ഷ സംബന്ധിച്ച് ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി വന്നെന്നും
- യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭ യു.കെ ഭദ്രാസനം – കഷ്ടാനുഭവാഴ്ച ആചരണം ഷിബി ചേപ്പനത്ത്, ലണ്ടൻ യാക്കോബായ സുറിയാനി സഭ എല്ലാ വർഷത്തെപ്പോലെയും ഈ വർഷവും യു കെ ഭദ്രാസനത്തിലെ 45ൽ പരം ദേവാലയങ്ങളിൽ കഷ്ടാനുഭവാഴ്ച ശുശ്രൂഷകൾനടത്തുന്നതിനുള്ള പ്രാരംഭ ക്രമീകരണങ്ങൾ പൂർത്തിയാക്കി. UK പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനി,കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് മൊത്രാപ്പോലീത്ത എന്നീ പിതാക്കന്മാർ വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.കൂടാതെ ഭദ്രാസനത്തിലെ വൈദികരുടെ ഏകദിന ധ്യാനം April മാസം 14ന് മാഞ്ചെസ്റ്ററിലെ സെന്റ് മേരീസ് ദേവാലയത്തിൽ വച്ച്
- എമ്പുരാനിലെ മോഹൻലാലിന്റെ ചിത്രീകരണം: സമകാലിക മലയാള സിനിമയിലെ ആക്രമണാത്മകതയെ ബാധിക്കുമോ? ജേക്കബ് കോയിപ്പള്ളി മലയാളസിനിമയ്ക്ക് മോഹൻലാൽ നൽകിയ ഏറ്റവും പുതിയ ചിത്രമായ എമ്പുരാൻ (2025), ലൂസിഫർ (2019) എന്നീ ചിത്രത്തിലെ വേഷങ്ങൾ, 45 വർഷമായി നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ മികച്ച കരിയറിലെയല്ലെങ്കിലും മലയാളസിനിമാചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. സമാനതകളില്ലാത്ത അഭിനയവൈദഗ്ധ്യത്തിന് പേരുകേട്ട മോഹൻലാൽ, തലമുറകളിലുടനീളം പ്രേക്ഷകരെ ആകർഷിക്കുന്ന തന്റെ പ്രകടനങ്ങൾ അവിരാമം തുടരുന്നുമുണ്ട്. എമ്പുരാനിൽ, അദ്ദേഹം ഒരു വെല്ലുവിളി നിറഞ്ഞ വേഷം ഏറ്റെടുത്ത്, മലയാള സിനിമയിലെ തന്റെ പേരിന്റെ പര്യായമെന്നോണമായി മാറിയ നടനവൈഭവം, വൈകാരിക ഭാവത്തിന്റെ ആഴം, ചടുലത, കരിഷ്മ
- 17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബംഗളൂരു റോയൽ ചാലഞ്ചേഴ്സിന് ചെപ്പോക്കിൽ വിജയം ചെന്നൈ: ഐ.പി.എല്ലിൽ നീണ്ട 17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബംഗളൂരു റോയൽ ചാലഞ്ചേഴ്സിന് ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ വിജയം. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൂപ്പർ കിങ്സിന്റെ ഇന്നിങ്സ് 146ൽ അവസാനിച്ചു. മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയതും മികച്ച പാർട്നർഷിപ് കണ്ടെത്താനാകാത്തതും ചെന്നൈക്ക് 50 റൺസിന്റെ പരാജയം സമ്മാനിച്ചു. 41 റൺസ് നേടിയ രചിൻ രവീന്ദ്രയാണ് അവരുടെ ടോപ് സ്കോറർ. ഐ.പി.എൽ ആദ്യ സീസണു ശേഷം ആദ്യമായാണ് ബംഗളൂരു ടീം ചെന്നൈയിൽ ജയിക്കുന്നത്. സ്കോർ: റോയൽ
- യാത്രാ ടിക്കറ്റ് വിൽപനയിൽനിന്ന് റെയിൽവേ നേടിയത് പ്രതിവർഷം 20,000 കോടി രൂപയുടെ അധികവരുമാനം ന്യൂഡൽഹി: കോവിഡിന് ശേഷം യാത്രാ ടിക്കറ്റ് വിൽപനയിൽനിന്ന് റെയിൽവേ നേടിയത് പ്രതിവർഷം 20,000 കോടി രൂപയുടെ അധികവരുമാനം. അഞ്ച് വർഷത്തെ റെയിൽവേ വരുമാനം സംബന്ധിച്ച് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് റെയിൽവേ മന്ത്രാലയം കണക്ക് നൽകിയത്. 2019-2020 സാമ്പത്തിക വർഷത്തിൽ 50,669 കോടി രൂപയായിരുന്ന വരുമാനം 2023-2024ൽ 70,693 കോടിയായി. കോവിഡ് കാലമായ 2020-21ൽ 35,000 കോടിയുടെ കുറവുണ്ടായെങ്കിലും തൊട്ടടുത്ത വർഷം മുതൽ പ്രതിവർഷം 20,000 കോടിയോളം യാത്രാ ടിക്കറ്റ് വിൽപനയിൽ മാത്രം അധികമായി

സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ് /
സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ്
അലക്സ് വർഗ്ഗീസ് അമ്മയെന്ന മനോഹര സങ്കൽപ്പത്തെ പുനരന്വേഷിക്കുകയാണ് സാസി ബോണ്ട് 2025! ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകൾക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നൽകാൻ ഒരുങ്ങുകയാണ് സാസി ബോണ്ട് 2025 ന്റെ സംഘാടകർ. മാർച്ച് 30 ന് കവെൻട്രിയിലെ എച്ച്.എം.വി എംപയറിൽവച്ച് ഉച്ചമുതൽ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും. സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് മേളയുടെ ഭാഗമാകും. മുഖ്യാതിഥിയായി ട്വന്റി ഫോർ ചാനലിന്റെ ശ്രീ രാജ്

സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് /
സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ്
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 2025” യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന “സാസി ബോണ്ട് 2025” ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി

സാസി ബോണ്ട് – 2025 മാര്‍ച്ച് 30ന് കവന്‍ട്രിയില്‍; യുക്മയുടെ അംഗഅസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക് /
സാസി ബോണ്ട് – 2025 മാര്‍ച്ച് 30ന് കവന്‍ട്രിയില്‍; യുക്മയുടെ അംഗഅസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക്
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 2025” യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന “സാസി ബോണ്ട് 2025” ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേളയില്‍ അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്ന ചെറുസംഘങ്ങളുടെ സര്‍ഗാത്മക

നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന് /
നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന്
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) പുതിയ ദേശീയ സാരഥികളുടെ നേതൃത്വത്തില്‍ അടുത്ത രണ്ടു വര്‍ഷങ്ങളിലെ കര്‍മ്മ പദ്ധതികള്‍ ആസൂത്രം ചെയ്ത് മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുകയാണ്. 2027 ഫെബ്രുവരി വരെയുള്ള രണ്ടുവര്‍ഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. 2009 ജൂലൈ 4ന് ആരംഭിച്ച യുക്മ ഇന്ന് 144 പ്രാദേശിക മലയാളി അസോസിയേഷനുകളുടെ അംഗത്വവുമായി ലോക മലയാളികള്‍ക്കിടയില്‍ തലയെടുപ്പോടെ

“ലണ്ടൻ ഡ്രീംസ്” ഫ്ലവേഴ്സ് ചാനൽ യുക്മയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിവിധ ഷോകൾക്കായുള്ള ഓഡിഷൻ ഏപ്രിൽ 7ന് നോർവിച്ചിലും 12ന് നോട്ടിംങ്ങ്ഹാമിലും… /
“ലണ്ടൻ ഡ്രീംസ്” ഫ്ലവേഴ്സ് ചാനൽ യുക്മയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിവിധ ഷോകൾക്കായുള്ള ഓഡിഷൻ ഏപ്രിൽ 7ന് നോർവിച്ചിലും 12ന് നോട്ടിംങ്ങ്ഹാമിലും…
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള ഓഡിഷൻ യുകെയിലെ രണ്ട് പ്രമുഖ നഗരങ്ങളിൽ വച്ച് നടക്കുന്നു. ഏപ്രിൽ 7-ാം തീയതി നോർവിച്ചിലും ഏപ്രിൽ 12-ാം തീയതി നോട്ടിംങ്ങ്ഹാമിൽ

click on malayalam character to switch languages