1 GBP = 105.36
breaking news

ചലച്ചിത്രതാരം എസ്തറിന്റെ സാന്നിധ്യത്തോടെയുള്ള ഓഡിയോ ലോഞ്ചും, സംഗീത നാടക നൃത്ത വിസ്മയങ്ങളുമായി എല്‍മയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വർണാഭമായി….. 

ചലച്ചിത്രതാരം എസ്തറിന്റെ സാന്നിധ്യത്തോടെയുള്ള ഓഡിയോ ലോഞ്ചും, സംഗീത നാടക നൃത്ത വിസ്മയങ്ങളുമായി എല്‍മയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വർണാഭമായി….. 

 ഈസ്റ്റ് ലണ്ടൻ  മലയാളി അസോസിയേഷൻ (ELMA)യുടെ പതിനേഴാമത് ക്രിസ്മസ് പുതുവത്സരാഘോഷം വ്യത്യസ്തവും വിസ്മയം തുളുമ്പുന്നതുമായ പരിപാടികൾ കൊണ്ട് ഗംഭീരമായി. കൃത്യം മൂന്നു മണിക്ക് തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നിലവിളക്ക് കൊളുത്തി ആരംഭിച്ച ആഘോഷം വ്യത്യസ്തവും വിസ്മയം തുളുമ്പുന്നതും  ഉന്നത നിലവാരം പുലർത്തുന്നതുമായ 50 ലധികം    പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. 1000ലധികം പേരെ കൊണ്ട് തിങ്ങി നിറഞ്ഞ സദസ്സിൽ  ആബാലവൃന്തം  ജനങ്ങളും  തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞ കയ്യടിയോടെയും ആഹ്ലാദത്തോടെയും  ആണ് പരിപാടി ആസ്വദിച്ചത്. 

ഇതോടൊപ്പം പ്രശസ്ത സിനിമാ സംവിധായകൻ ജയരാജിന്റെ സംവിധാനത്തിൽ നിർമ്മിക്കുന്ന ശാന്തമീ രാത്രിയിൽ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചും  നടന്നു. ദൃശ്യം ഫെയിം എസ്തർ  അനിലിന്റെ  സാന്നിധ്യത്തിൽ നടന്ന ഓഡിയോ ലോഞ്ചിൽ കൂടെ അഭിനയിച്ച സഹതാരങ്ങളും നിർമ്മാതാക്കളും അണിയറ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. നിരവധി സ്പോൺസർമാരുടെ സാന്നിധ്യവും സഹകരണവും പരിപാടികൾക്ക് കൂടുതൽ മിഴിവേകി. രുചികരമായ ലൈവ് കേരളീയ ഭക്ഷണം എല്ലാ അംഗങ്ങളും ആസ്വദിച്ചു. മികച്ച ഡിജെ യുടെ  അകമ്പടിയോടുകൂടി കൃത്യം 11 മണിക്ക് തന്നെ പരിപാടി സമാപിച്ചു. 

ഈ ചടങ്ങുകൾക്ക് എല്ലാം ചുക്കാൻ പിടിച്ച്  പ്രസിഡണ്ട് സുദിൻ ഭാസ്കർ, സെക്രട്ടറി കെവിൻ കോണിക്കൽ, ട്രഷറർ റെജി എബ്രഹാം, വൈസ് പ്രസിഡണ്ട് ഷീജ റോണി, ജോയിൻ സെക്രട്ടറി ഷൈജു ലോനപ്പൻ, ജോയിൻ ട്രഷറർ സ്വപ്ന ലിബി, പ്രോഗ്രാം കോഡിനേറ്റർ ജെന്നിസ് രഞ്ജിത്ത്  എന്നിവരും വിവിധ കമ്മിറ്റി അംഗങ്ങളും മുൻപിൽ തന്നെ ഉണ്ടായിരുന്നു.. ഇങ്ങനെ ഒരു മികച്ച ആഘോഷം സംഘടിപ്പിക്കാൻ സാധിച്ചതിന് എല്ലാ അംഗങ്ങളോടും എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more