1 GBP = 107.91
breaking news

ഗംഭീര ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി പുതുവത്സരവും ക്രിസ്തുമസും ആഘോഷിച്ച് ക്രോളി മലയാളി കമ്മ്യൂണിറ്റി!

ഗംഭീര ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി പുതുവത്സരവും ക്രിസ്തുമസും ആഘോഷിച്ച് ക്രോളി മലയാളി കമ്മ്യൂണിറ്റി!

ഇക്കഴിഞ്ഞ ജനുവരി 11 ന്, ക്രോളിയിലെ മെയ്ഡൻബോവർ കമ്മ്യൂണിറ്റി ഹാളിൽ വൈകുന്നേരം 6 മുതൽ രാത്രി 11 വരെ ഇരുന്നൂറിൽ കൂടുതൽ പേർ പങ്കെടുത്ത ക്രിസ്തുമസ് – പുതുവത്സര സംഗീത-നൃത്ത നിശയിൽ, കൊച്ചു കുഞ്ഞുങ്ങൾ പാടിയും അഭിനയിച്ചും പുനഃരാവിഷ്കരിച്ച യേശുദേവന്റെ ലോകരക്ഷയ്ക്കായുള്ള പിറവിയുടെ മികച്ച ദൃശ്യാവിഷ്കാരത്തി ലൂടെയാണ് തുടക്കം കുറിച്ചത്.

പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീമതി അൻസു ജോഫിന്റെയും, ശ്രീ ടിബി വർഗ്ഗീസിൻറെയും നേതൃത്വത്തിൽ നടന്ന ക്രിസ്തു ദേവന്റെ തിരു: പിറവിയുടെ ആവിഷ്കാരം ഏവർക്കും ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം പകർന്നു നൽകുന്നതായിരുന്നു.

ഹൃദയങ്ങളിൽ കുളിരു പെയ്യിച്ച സംഗീവും നൃത്ത നൃത്യങ്ങളും കൊണ്ട് വിസ്മയിപ്പിച്ച അഞ്ചു മണിക്കൂർ നീണ്ടു നിന്ന ആഘോഷ പരിപാടികളിൽ ക്രോളി കൗൺസിൽ അംഗങ്ങളായ സ്യു , ക്രിസ് മലിൻസ് എന്നിവരും റെഡ് ഹിൽ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ബാബു, സ്റ്റാലിൻ, ജോബി എന്നിവരും ലൈഫ് ലൈൻ പ്രതിനിധി ബിജേഷും വിശിഷ്ടാതിഥികളായിയിരുന്നു.

‘ജിംഗിൾ ബെൽ ഫിയസ്റ്റ 2025’ എന്ന് പേരിട്ട ആഘോഷരാവിന് തിളക്കമേറ്റികൊണ്ട് മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നിരവധി പാട്ടുകളുമായി തങ്ങളുടെ സ്വരമാധുര്യവും മനോഹരമായ ആലാപന ശൈലിയും കൊണ്ടു ഏവരുടെയും ഹൃദയങ്ങളിൽ കുളിരേകിയ സൂര്യ ടിവിയിലെ സൂപ്പർ സിങ്ങറിൽ മികച്ച പ്രകടനം കാഴ്ചവച്ച ഗായകൻ ഹരിഗോവിന്ദിന്റെയും പിയാനോ വായന കൊണ്ടു ഹൃദയങ്ങളെ കീഴടക്കിയ തേജസിൻറെയും ഒപ്പം ജനപ്രീതിയേറിയ കലാഭവൻ മണിയുടെ പാട്ടുകൾ അതേ ശൈലിയിൽ പാടിയ സൗണ്ട് എഞ്ചിനിയർ സ്റ്റീവന്റെയും മിന്നുന്ന പ്രകടനങ്ങൾ ഏവരുടെയും മനം കവർന്നു!

കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമന്യേ പങ്കെടുത്ത സാന്റയുടെ വരവെൽപ്പും പാട്ടും നൃത്തവും അടക്കമുള്ള വിവിധ കലാപരിപാടികൾ ആഘോഷരാവ് നിറപകിട്ടുള്ളതാക്കി.

തുടർന്ന് നടന്ന ചടങ്ങിൽ, പ്രസിഡന്റ് തേജു മാത്യൂസ് വിശിഷ്ട്ടാതിഥികളെ സ്വാഗതം ചെയ്യുകയും ഏവർക്കും ക്രിസ്ത്മസ് പുതുവത്സര സന്ദേശവും ആശംസകളും കൈ മാറുകയും, മുന്നോട്ടുള്ള ക്രോളി മലയാളി കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിൽ അംഗങ്ങൾക്ക് വേണ്ടിയുള്ള ആവിഷ്ക്കരിക്കുന്ന നവീനമായ പദ്ധതികളെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.

ആഘോഷരാവിന്റെ കൊട്ടികലാശത്തിനായി ഏവരും മതി മറന്നാടിയ ഫ്ലാഷ്മോബും ഡിജെയും ഒരുക്കിയിരുന്നു.

റെഡ്ഹില്ലിലെ ജോഷ്വാ ട്രീ കാറ്ററിംഗ് ആണ് പരിപാടിയിൽ രുചികരമായ ഭക്ഷണം തയ്യാറാക്കിയുന്നത്. ലൈഫ് ലൈൻ ലൈൻ പ്രൊട്ടകട് മോർട്ടഗേജ് & ഇൻഷുറൻസ് ആണ് ഈ പരിപാടി സ്പോൺസർ ചെയ്തിരുന്നത്.

പ്രസിഡന്റ് തേജു മാത്യു, രക്ഷാധികാരി എറിക്‌സൻ ജേക്കബ്, സെക്രട്ടറി അരുൺ മോഹൻ, ട്രഷറർ അരുൺ വർഗ്ഗീസ്, വൈസ് പ്രസിഡന്റ് ജൂഡിത് റോബിൻ, ജോയിന്റ് സെക്രട്ടറി ജിബിൻ ജോസഫ്, ജോയിൻറ് ട്രഷറർ ഷമാൽ രാമചന്ദ്രൻ, സ്പോർട്സ് സെക്രട്ടറി ബിനു ആൽബർട്ട്, പബ്ലിക് റിലേഷൻ ജിയോ ഫ്രാൻസിസ്, പ്രോഗ്രാം കോ ഓർഡിനേറ്റർസ് ടിബി വർഗീസ്, അൻസു ജോഫിൻ എന്നിവരും ഒപ്പം ഫെസ്റ്റിവ് കമ്മിറ്റി അംഗങ്ങളായ ജസ്റ്റിൻ ചാണ്ടി , തോമസ് ചിറ്റിലപ്പിള്ളി, റോബിൻ ഡികൗറ്റ, അലക്സ് തുരുത്തേൽ, സ്മിത രമേഷ്, അനിൽ തോമസ് എന്നിവരാണ് ‘ജിംഗിൾ ബെൽസ് ഫിയസ്റ്റ 2025’ വിജയത്തിനായി ചുക്കാൻ പിടിച്ചത്.

ഇനിയും വരാനിരിക്കുന്ന ഒട്ടേറെ ക്രിയാത്മകവും വൈവിധ്യവുമാർന്ന പരിപാടികൾക്ക് ഒരുമിച്ചു നിന്ന് പ്രവർത്തിക്കുകയും ഒരു കുടുംബം പോലെ പരസ്പരം തണലും തുണയും ആകാമെന്ന പ്രത്യാശ പകർന്നുകൊണ്ട് നിറപകിട്ടർന്ന രാവിന് തിരശീല വീണു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more