- WMF U K കേരള ഫെസ്റ്റിവൽ 2025 ലേക്ക് സ്വാഗതം
- ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ഇന്ന് വമ്പൻ പോരാട്ടം; നൊവാക് ജോക്കോവിച്ച് – കാർലോസ് അൽക്കാരസിനെ നേരിടും
- 'പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ല, ഡോക്ടർമാരുടെ എണ്ണം കുറവ്'; രൂക്ഷവിമർശനവുമായി സിഎജി റിപ്പോർട്ട് സഭയിൽ
- എലപ്പുള്ളി മദ്യപ്ലാൻറ് അനുമതി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
- ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണം: ഭീതിയിലായി 7 ലക്ഷത്തിലേറെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാർ
- 'ലോകം കണ്ട ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററാണ് കോഹ്ലി'; ഫോമില്‍ ആശങ്കയില്ലെന്ന് ഗാംഗുലി
- സഞ്ജു-കെസിഎ തര്‍ക്കം മുതലെടുക്കാന്‍ തമിഴ്നാടും രാജസ്ഥാനും; സഞ്ജുവിന് മറ്റ് ക്രിക്കറ്റ് അസോസിയേഷനുകളില്‍ നിന്ന് ക്ഷണം
പ്രവാസി ലോകത്തിന് തുല്യം വയ്ക്കാനില്ലാത്ത മഹാമേള : യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – ഒന്നാം ഭാഗം
- Oct 28, 2023
അലക്സ് വർഗ്ഗീസ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
നവംബർ നാലാം തീയ്യതി പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഗ്ലോസ്റ്റർ ഷെയറിലെ ക്ലീവ് സ്കൂളിലെ “ഇന്നസെൻ്റ് നഗറിൽ” അരങ്ങുണരുമ്പോൾ പ്രവാസ ലോകത്തിലെ ഒരു സംഘടനയ്ക്കും അവകാശപ്പെടാനില്ലാത്ത അപൂർവ്വങ്ങളിൽ അപൂർവ്വമായ ബഹുമതിയുമായി യുക്മ കലാമേള അഭംഗുരം അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്. യുകെയിലേക്ക് എത്തിച്ചേർന്ന പുതു തലമുറയ്ക്ക് യുക്മ കലാമേളകളുടെ ചരിത്രം എത്തിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. യുക്മയെന്ന വടു വൃക്ഷത്തിൻ്റെ നേതൃത്വത്തിൽ യുക്മയെ നെഞ്ചിലേറ്റിയ യു കെ മലയാളികളായ നൂറ് കണക്കിന് പ്രവർത്തകരുടെ കഠിനാധ്വാനത്തിൻ്റെ, പ്രവർത്തനത്തിൻ്റെ പ്രതിഫലനമാണ് ഓരോ കലാമേളകളുടെയും വിജയം എന്ന് എടുത്ത് പറയുവാൻ കൂടി ഈയവസരം ഉപയോഗിക്കുന്നു.
ദേശീയ കലാമേള അരങ്ങേറുന്ന “ഇന്നസെൻ്റ് നഗറി”ൽ തിരിതെളിയാൻ ഇനി ഒരാഴ്ചമാത്രം ശേഷിച്ചിരിക്കെ, യുക്മ ദേശീയ കലാമേളകളുടെ നാൾവഴിയിലൂടെ ഒരു യാത്ര ഈ അവസരത്തിൽ എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് കരുതട്ടെ. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും അതുല്യമായ വളർച്ചയിലേക്കെത്തിയ ഒരു സമൂഹത്തിന്റെ ഒത്തൊരുമയുടെയും സംഘാടകശേഷിയുടെയും ചരിത്രം കൂടിയാവുന്നു ഇത്.
തുടർച്ചയായി പതിനാല് വർഷങ്ങൾ ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ യുക്മ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ ആഗോള ശ്രദ്ധ ആകർഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളിൽ പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കുന്ന യുക്മ ദേശീയ കലാമേളകൾ, രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്ന റീജിയണൽ കലാമേളാ വിജയികൾ വീറോടെ ഏറ്റുമുട്ടുന്ന മറുനാട്ടിലെ മലയാണ്മയുടെ മഹോത്സവങ്ങൾ തന്നെയാണ്. തുടർച്ചയായി രണ്ടാം വർഷവും ആതിഥേയത്വം വഹിക്കാൻ ഭാഗ്യം ലഭിച്ച ഗ്ലോസ്റ്ററിലെ ക്ലീവ് സ്കൂളിലെ “ഇന്നസെൻ്റ് നഗറിൽ” യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുടെ സ്വന്തം തട്ടകത്തിൽ പ്രത്യേകം സജ്ജീകൃതമായ അഞ്ച് വേദികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കൾ ഏറ്റുമുട്ടുകയാണ്
ജൈത്യയാത്രയുടെ ആദ്യ കാഹളം ബ്രിസ്റ്റോളിൽനിന്നും
2010ല്‍ പ്രഥമ യുക്മ ദേശീയ കലാമേള ബ്രിസ്റ്റോളില്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍, ഒരു ദേശീയ കലാമേള എത്രമാത്രം പ്രായോഗികമാണ് എന്ന ആശങ്ക പല കോണുകളിലും നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ യുക്മ നേതൃത്വത്തിൻറെ നിശ്ചയദാർഢ്യവും റീജയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും കലവറയില്ലാത്ത പിന്തുണയും യു കെ മലയാളികൾക്കായി നാഷണല്‍ കലാമേള സംഘടിപ്പിക്കുകയെന്ന യുക്മയുടെ ആശയത്തിന് കരുത്തും ആവേശവും പകര്‍ന്നു. 2010 നവംബര്‍ 13 ശനിയാഴ്ച്ച ബ്രിസ്റ്റോള്‍ സൗത്ത് മെഡിലുള്ള ഗ്രീന്‍ വേ സെന്ററില്‍ യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെയും ബാത്ത് മലയാളി കമ്മ്യൂണിറ്റിയുടെയും സംയുക്ത ആതിഥേയത്വത്തിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് പ്രഥമ യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയ്ക്കപ്പെട്ടു. മൂന്ന് സ്റ്റേജുകളിലായി മുന്നൂറോളം കലാകാരന്മാരും കലാകാരികളുമാണ് ദേശീയ കലാമേളയിൽ മാറ്റുരക്കാനെത്തിയത്. ഈ മഹാമേള യു കെ യുടെ ചരിത്രത്തില്‍ യുക്മക്കു മാത്രം ചെയ്യാന്‍ കഴിഞ്ഞ ഒന്നായി തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടു.
ഏറെ പ്രയത്നങ്ങള്‍ക്കൊടുവിലാണ് ബ്രിസ്റ്റോളിലെ വേദിയില്‍ ആദ്യ കലാമേള അരങ്ങേറിയത്. വിവിധ റീജിയണുകളില്‍ മത്സരിച്ച് വിജയികളാവുന്നവരെ ദേശീയ കലാമേളയില്‍ പങ്കെടുപ്പിക്കുക എന്ന വെല്ലുവിളിയാണ് അന്ന് അണിയറപ്രവര്‍ത്തകര്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത്. എല്ലാ റീജിയണുകളിലും നടക്കുന്ന മത്സരങ്ങള്‍ക്ക് അംഗ അസോസിയേഷനുകളുടെ പിന്തുണ ഉണ്ടാവുമോ എന്ന സംശയവും ഉയര്‍ന്നിരുന്നു. എന്നാല്‍ കലാമേളകള്‍ പ്രഖ്യാപിച്ചതോടെ യു കെ യിലെങ്ങും ആവേശത്തിന്റെ അലയടികള്‍ ഉയത്തിക്കൊണ്ട് അഭൂതപൂര്‍വമായ പിന്തുണയാണ് ലഭിച്ചുതുടങ്ങിയത്. വിവിധ കേന്ദ്രങ്ങളിലായി 800 ൽ അധികം താരങ്ങൾ മാറ്റുരച്ച വേദിയായി മാറിയ റീജിയണൽ കലാമേളകള്‍ യുക്മക്കും യുക്മയെ സ്നേഹിക്കുന്നവര്‍ക്കും ഒരുപോലെ അഭിമാനകരമായി മാറി. യുക്മ നേതൃത്വത്തിന്റെ പ്രതീക്ഷകളെ പോലും കവച്ചു വയ്ക്കുന്ന രീതിയിലാണ് ദേശീയ കലാമേളയിലേയ്ക്ക് ആളുകള്‍ ഒഴുകിയെത്തിയത്. ആതിഥേയരായ ‘സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്’ റീജിയൺ പ്രഥമ യുക്മ ദേശീയ കലാമേള ജേതാക്കളായി. നോർത്ത് വെസ്റ്റ് റീജിയണിലെ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (MMCA) ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ചാമ്പ്യൻ അസോസിയേഷൻ പട്ടം കരസ്ഥമാക്കി.
രണ്ടാം ദേശീയ കലാമേള സൗത്തെൻഡ്-ഓൺ-സി യിൽ
ബ്രിസ്റ്റോളില്‍ 2010ല്‍ തുടക്കമിട്ട ദേശീയ കലാമേളയെ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കലാമാമാങ്കമായി അരക്കിട്ടുറപ്പിച്ചത് സൗത്തെന്റ്- ഓണ്‍-സിയില്‍ 2011 നവംബര്‍ 5-ന് നടന്ന യുക്മയുടെ രണ്ടാമത് നാഷണല്‍ കലാമേളയാണ്. ആദ്യകലാമേളയ്ക്ക് ശേഷം യുക്മ ദേശീയ കമ്മറ്റി പൊതുജനങ്ങളില്‍ നിന്നും അംഗ അസോസിയേഷനുകളില്‍ നിന്നും ദേശീയ കലാമേളയുടെ നടത്തിപ്പിന് ആവശ്യമായ അഭിപ്രായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്, കൃത്യമായ ഗൃഹപാഠം നടത്തിയാണ് രണ്ടാമത് കലാമേളയ്ക്ക് ഒരുങ്ങിയത്. ചിട്ടയായ ഏകോപനവും സമയനിഷ്‌ഠയും സാധ്യമാക്കിക്കൊണ്ട് സൗത്തെന്റ്-ഓണ്‍-സി കലാമേള മാതൃകയായി.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണും സൗത്തെന്‍ഡ് മലയാളി അസോസിയേഷനും സംയുക്തമായി ആതിഥ്യമരുളിയ നാഷണല്‍ കലാമേള വെസ്റ്റ്ക്ലിഫ് ബോയ്സ് ആന്‍ഡ് ഗേള്‍സ് സ്കൂളിലെ നാലു വേദികളിലായിട്ടാണ് അരങ്ങേറിയത്. അതിമനോഹരമായ വേദിയൊരുക്കി രണ്ടാമത് ദേശീയ കലാമേള ശ്രദ്ധേയമായി. ഇതോടെ യു കെ യിലെ മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെ വിജയമായ യുക്മ ദേശീയ കലാമേള സർഗ്ഗപ്രതിഭകളുടെ അസാധാരണ മികവിന്റെ മാറ്റുരക്കലിനുള്ള വേദിയെന്നനിലയിൽ ഈ പ്രവാസിസമൂഹത്തിന്റെ ചരിത്രന്റെ ഭാഗമായിക്കഴിഞ്ഞു. തുടർച്ചയായ രണ്ടാം വട്ടവും ‘സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്’ റീജിയൺ കരുത്ത് തെളിയിച്ചു ജേതാക്കളായി. അസോസിയേഷൻ വിഭാഗത്തിലെ ചാമ്പ്യന്മാരായി ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ബാസിൽഡൺ മലയാളി അസോസിയേഷൻ തെരഞ്ഞെടുക്കപ്പെട്ടു.
യുക്മയുടെ ജന്മഭൂമിയിലേക്ക് മൂന്നാം കലാമേള
2009 ല്‍ യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ് എന്ന യുക്മ യുടെ രൂപീകരണത്തിന് ആതിഥ്യമേകിയ മിഡ്‌ലാൻഡ്‌സ് റീജിയണ് ദേശീയ കലാമേളയ്ക്ക് വേദിയൊരുക്കുവാന്‍ അവസരം ലഭിച്ചത് 2012ലാണ്. അതിനോടകം തന്നെ സജീവമായി പ്രവര്‍ത്തിക്കുന്ന ഏറ്റവുമധികം അംഗ അസോസിയേഷനുകളുള്ള റീജിയണ്‍ എന്ന നിലയില്‍ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ വളർന്നു കഴിഞ്ഞു. മൂന്നാമത് യുക്മ ദേശീയ കലാമേള, സ്റ്റഫോർഡ്ഷെയർ മലയാളി അസ്സോസിയേഷന്റെ സംയുക്താതിഥേയത്വത്തിൽ 2012 നവംബര്‍ 24ന് സ്റ്റോക്ക്-ഓണ്‍-ട്രെൻറ്റിൽ അരങ്ങേറി. മലയാള സിനിമയിലെ അതികായനായിരുന്ന മഹാനടന്‍ തിലകന്റെ അനുസ്മരണാര്‍ത്ഥം ”തിലകന്‍ നഗര്‍” എന്നു പ്രധാനവേദിയ്ക്ക് നാമകരണം ചെയ്തിരുന്നു. കേരളത്തിന്‍റെ സാംസ്‌കാരിക ചരിത്രത്തില്‍ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞ മലയാളത്തിന്‍റെ അനശ്വര കലാകാരനെ ആദരിക്കുക വഴി കലാമേളയുടെ യശസ്സ് ഉയര്‍ന്നുവെന്നതും ശ്രദ്ധേയമാണ്.
സ്ടോക്ക് -ഓണ്‍-ട്രെന്റ്റിലെ തിലകന്‍ നഗറില്‍ (കോ-ഓപ്പറേറ്റീവ് അക്കാദമി) നടന്ന കലാമേള ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് ആസ്വദിക്കാന്‍ തക്കവണ്ണം, നാഷണല്‍ കലാമേളയുടെ തല്‍സമയ സംപ്രേഷണം ബോം ടി വി യുമായി സഹകരിച്ച് നടത്തുവാൻ യുക്മക്ക് കഴിഞ്ഞു. കലാമേളയില്‍ പങ്കെടുക്കുന്നവരുടെ കേരളത്തിലും വിദേശങ്ങളിലും ഉള്ള ബന്ധുക്കള്‍ക്കും, യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്നേ ദിവസം കലാമേള നഗറിൽ എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്കും പരിപാടികള്‍ കാണുന്നതിനുള്ള അവസരമൊരുക്കിയത് ഏറെ പ്രശംസയ്ക്ക് കാരണമായി. ഇത്തരമൊരു സൗകര്യമൊരുക്കുന്ന ലോകത്തെ ആദ്യത്തെ പ്രവാസി മലയാളി സംഘടനയായും യുക്മ മാറി. ‘സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്’ റീജിയന്റെ ഹാട്രിക് മോഹങ്ങൾ തകർത്തുകൊണ്ട് മിഡ്‌ലാൻഡ്‌സ് റീജിയൺ “ഡെയ്‌ലി മലയാളം എവർ റോളിങ്ങ്” ട്രോഫിയിൽ മുത്തമിട്ടു. ആതിഥേയർകൂടിയായ സ്റ്റഫോർഡ്ഷെയർ മലയാളി അസ്സോസിയേഷൻ ചാമ്പ്യൻ അസോസിയേഷൻ പട്ടം നേടി.
രണ്ടാം ഭാഗത്തിൽ വായിക്കുക ………… ലിവർപൂൾ 2013, ലെസ്റ്റർ 2014 & ഹണ്ടിങ്ടൺ 2015 (2019 – 2022 കാലയളവിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ലേഖകൻ, യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ ആയി നിലവിൽ പ്രവർത്തിക്കുന്നു)
Latest News:
WMF U K കേരള ഫെസ്റ്റിവൽ 2025 ലേക്ക് സ്വാഗതം
ലണ്ടൻ: 2025 ജനുവരി 25-ന് വേൾഡ് മലയാളി ഫെഡറേഷൻ (WMF) - യു.കെ ചാപ്റ്റർ സംഘടിപ്പിക്കുന്ന പുതുവത്സര കേര...Associationsഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ഇന്ന് വമ്പൻ പോരാട്ടം; നൊവാക് ജോക്കോവിച്ച് – കാർലോസ് അൽക്കാരസിനെ ന...
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ന് നൊവാക് ജോക്കോവിച്ച് – കാർലോസ് അൽക്കാരസ് വമ്പൻ...Latest News'പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ല, ഡോക്ടർമാരുടെ എണ്ണം കുറവ്'; രൂക്ഷവിമർശനവുമായി സിഎജി റിപ്പോർട...
തിരുവനന്തപുരം: നിയമസഭയിൽ സമർപ്പിക്കപ്പെട്ട സിഎജി റിപ്പോർട്ടിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ ഗുണ...Latest Newsഎലപ്പുള്ളി മദ്യപ്ലാൻറ് അനുമതി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
പാലക്കാട് എലപ്പുള്ളി മദ്യപ്ലാന്റ് അനുമതിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പാലക്കാട് എംഎൽഎ രാഹുൽ മ...Breaking Newsഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണം: ഭീതിയിലായി 7 ലക്ഷത്തിലേറെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാർ
ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡണ്ട് ആയതോടെ ഭീതിയിൽ ഇന്ത്യക്കാരായ ഏഴ് ലക്ഷത്തിലേറെ പേർ. അനധി...Latest News'ലോകം കണ്ട ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററാണ് കോഹ്ലി'; ഫോമില്‍ ആശങ്കയില്ലെന്ന് ഗാംഗുലി
ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയെ പിന്തുണച്ച് ഇന്ത്യയുടെ മുന്‍...Latest Newsസഞ്ജു-കെസിഎ തര്‍ക്കം മുതലെടുക്കാന്‍ തമിഴ്നാടും രാജസ്ഥാനും; സഞ്ജുവിന് മറ്റ് ക്രിക്കറ്റ് അസോസിയേഷനുകള...
കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള ഭിന്നതക്കിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഓഫറുമായി മറ...Latest Newsപോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ്
നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ്. നാല് വയസുള്ള കുട്ടിയെ പീഡിപ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- WMF U K കേരള ഫെസ്റ്റിവൽ 2025 ലേക്ക് സ്വാഗതം ലണ്ടൻ: 2025 ജനുവരി 25-ന് വേൾഡ് മലയാളി ഫെഡറേഷൻ (WMF) – യു.കെ ചാപ്റ്റർ സംഘടിപ്പിക്കുന്ന പുതുവത്സര കേരള മഹോത്സവത്തിലേക്ക് എല്ലാവരെയും ആദരപൂർവ്വം ക്ഷണിക്കുന്നു.കലയുടെയും സംഗീതത്തിന്റെയും ഈ തിരുനാളിൽ പങ്കെടുക്കാൻ അവസരം നഷ്ടപ്പെടുത്തരുത്! പ്രവേശനം സൗജന്യം: നിങ്ങളുടെ സാന്നിധ്യം മാത്രമേ ഉറപ്പാക്കൂ .165 രാജ്യങ്ങളിൽ ഒരു പദചിഹ്നമായി നിറഞ്ഞുനിൽക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ, മലയാളികളുടെ മനസ്സുകൾ ചേരുകയും സമൂഹസേവനത്തിൽ പുതിയ അദ്ധ്യായങ്ങൾ രചിക്കുകയും ചെയ്യുന്ന ഒരു കലാവേദിയാണ്, കേരള ഫെസ്റ്റിവൽ 2025 ഹാർലോ മലയാളി അസോസിയേഷൻ-സഹകരണത്തോടെ നിങ്ങളുടെ
- ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ഇന്ന് വമ്പൻ പോരാട്ടം; നൊവാക് ജോക്കോവിച്ച് – കാർലോസ് അൽക്കാരസിനെ നേരിടും ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ന് നൊവാക് ജോക്കോവിച്ച് – കാർലോസ് അൽക്കാരസ് വമ്പൻ പോരാട്ടം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.40നാണ് മത്സരം. ടൂർണമെന്റിൽ അൽക്കാരസ് മൂന്നാം സീഡും ജോക്കോവിച്ച് ഏഴാം സീഡുമാണ്. നേർക്കുനേർ പോരിൽ നേരിയ മുൻതൂക്കം ജോകോവിച്ചിനാണ്. ഏഴു മത്സരങ്ങളിൽ നാലെണ്ണത്തിൽ ജയിച്ചു. കഴിഞ്ഞ സീസണിൽ ജോക്കോവിച്ചിനെ തോൽപ്പിച്ച് അൽക്കാരസ് വിമ്പിൾഡൺ കിരീടം നേടിയപ്പോൾ പാരിസ് ഒളിമ്പിക്സ് ഫൈനലിൽ ജോക്കോ കടം വീട്ടി. 25-ാം ഗ്രാൻസ്ലാം കിരീടവും റെക്കോർഡുമാണ് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. ആദ്യ
- ‘പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ല, ഡോക്ടർമാരുടെ എണ്ണം കുറവ്’; രൂക്ഷവിമർശനവുമായി സിഎജി റിപ്പോർട്ട് സഭയിൽ തിരുവനന്തപുരം: നിയമസഭയിൽ സമർപ്പിക്കപ്പെട്ട സിഎജി റിപ്പോർട്ടിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ ഗുണനിരവാര കുറവിനെതിരെ രൂക്ഷവിമർശനം. പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ലെന്നും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്ത് കുറവെന്നും സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആർദ്രം മിഷൻ ഉദ്ദേശലക്ഷ്യം നിറവേറ്റുന്നില്ല എന്നും മെഡിക്കൽ കോളേജുകളിൽ അക്കാദമിക് പ്രവർത്തനം ആരംഭിക്കുന്നതിൽ അസാധാരണ കാലതാമസമെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡിനും രൂക്ഷവിമർശനമാണ് റിപ്പോർട്ടിൽ ഉള്ളത്. മരുന്നുകൾ ആവശ്യത്തിന് എത്തിക്കാൻ കഴിഞ്ഞില്ല എന്നും മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ ഒരു നടപടിയും
- എലപ്പുള്ളി മദ്യപ്ലാൻറ് അനുമതി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, ജലപീരങ്കി പ്രയോഗിച്ച് പൊലീസ് പാലക്കാട് എലപ്പുള്ളി മദ്യപ്ലാന്റ് അനുമതിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാവാതെ വന്നപ്പോൾ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ ജലപീരങ്കി പ്രയോഗിച്ചതിന് ശേഷവും പ്രവർത്തകർ വീണ്ടും പ്രതിഷേധം കടുപ്പിച്ച് മുന്നോട്ട് വരികയാണ് ഉണ്ടായത്. ബാരിക്കേഡ് മറിച്ചിട്ട് മുന്നോട്ട് പോകാനുള്ള പ്രവർത്തകരുടെ ശ്രമവും പൊലീസ് തടഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയ്ക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തുന്നത്. മുഖ്യമന്ത്രിക്കെതിരെയും മന്ത്രി എം ബി
- ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണം: ഭീതിയിലായി 7 ലക്ഷത്തിലേറെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാർ ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡണ്ട് ആയതോടെ ഭീതിയിൽ ഇന്ത്യക്കാരായ ഏഴ് ലക്ഷത്തിലേറെ പേർ. അനധികൃത കുടിയേറ്റക്കാരെ തങ്ങളുടെ നാടുകളിലേക്ക് തിരിച്ചയക്കും എന്ന അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനമാണ് യുഎസിൽ അനധികൃതമായി താമസിക്കുന്ന 7.25 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരെ ഭീതിയിലാക്കിയത്. തീവ്ര ദേശീയതയിൽ ഊന്നി, രാജ്യസുരക്ഷ മുൻനിർത്തി, നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകളാണ് ഇന്നലെ ഡൊണാൾഡ് ട്രംപ് ഒപ്പിട്ടത്. അനധികൃത കുടിയേറ്റം എന്നന്നേക്കുമായി അവസാനിപ്പിക്കും എന്ന് പറഞ്ഞ് അദ്ദേഹം ഇവരെയെല്ലാം കുറ്റവാളികൾ എന്ന് വിശേഷിപ്പിക്കുകയും ഉടൻ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കും
click on malayalam character to switch languages