1 GBP = 107.56
breaking news

വള്ളംകളി പ്രേമികൾക്ക് ആവേശം പകരാൻ റണ്ണിംഗ് കമന്ററിയുമായി ജോസഫ് ചേട്ടനും സംഘവുമെത്തുന്നു. അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിക്ക് ആവേശാരവങ്ങൾ ഉയരുന്നു…..

വള്ളംകളി പ്രേമികൾക്ക് ആവേശം പകരാൻ റണ്ണിംഗ് കമന്ററിയുമായി ജോസഫ് ചേട്ടനും സംഘവുമെത്തുന്നു. അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിക്ക് ആവേശാരവങ്ങൾ ഉയരുന്നു…..

അലക്സ് വർഗീസ്

(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

ഓളപരപ്പുകളിൽ ജലോത്സവങ്ങൾ ഉണർത്തുന്ന ആവേശ തിരമാലകൾ അതിന്റെ വീറും വാശിയും ഒട്ടും ചോരാതെ പ്രേക്ഷക ഹൃദയങ്ങളിലേയ്‌ക്ക് എത്തിക്കാൻ റണ്ണിംഗ്‌ കമന്ററി ടീം വലിയ പങ്കാണ് വഹിക്കുന്നത്. അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി കമന്ററി ടീം പരിണിത പ്രഞ്ജനായ സി.എ. ജോസഫ്‌ ചേട്ടന്റെ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു. മുൻ വർഷങ്ങളിൽ യുക്മ സംഘടിപ്പിച്ച മത്സര വള്ളംകളികളെ വൻ വിജയമാക്കി മാറ്റിയതിൽ ഒരു വലിയ പങ്കാണ് റണ്ണിംഗ് കമന്ററി ടീം നിർവ്വഹിച്ചത്. മത്സരങ്ങളില്‍  ഓളപ്പരപ്പിന്റെ ആവേശം അണുവിട ചോരാതെ ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുന്നതിന് റണ്ണിംഗ് കമന്ററിയ്ക്ക് വലിയ പങ്കാണുള്ളത്. യുക്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന മത്സരവള്ളംകളിയെ ഒരു വന്‍വിജയമാക്കി മാറ്റുന്നതിന് നിര്‍ണ്ണായകമായ പങ്കാണ് മുന്‍വര്‍ഷങ്ങളില്‍ റണ്ണിംഗ് കമന്ററി ടീം നിര്‍വഹിച്ചത്. കോവിഡ് കാരണം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2022 ൽ മത്സരവള്ളംകളി മടങ്ങിയെത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് ബ്രിട്ടണിലെ മലയാളികള്‍ സ്വീകരിച്ചത്. അഞ്ചാമത്  വള്ളംകളി നേരിട്ട് കാണാനെത്തുന്നവര്‍ക്കും അതിനൊപ്പം തന്നെ ലൈവ് പ്രക്ഷേപണം ചെയ്യുന്ന മാഗ്ന വിഷന്‍ ടി.വിയിലൂടെ യു.കെയിലെ മത്സരവള്ളംകളിയെ വീക്ഷിക്കാനെത്തുന്ന ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികള്‍ക്കും ഓളപ്പരപ്പിലുയരുന്ന വീറും വാശിയും  ആവേശവുമെല്ലാം പകര്‍ന്നു നല്‍കുന്നതിന്  റണ്ണിംഗ് കമന്ററി ടീം തയ്യാറെടുത്തു കഴിഞ്ഞു.

വഞ്ചിപ്പാട്ടുകളുടെ അകമ്പടിയോടെ താളത്തില്‍ വാക്കുകളെ തുഴകളാക്കി ആവേശം കോരിയെറിയുന്ന വാഗ്ധോരണിയുമായി മത്സരവള്ളങ്ങളുടെ കുതിപ്പിനൊപ്പം കരയെയും തടാകത്തെയും ഒരുപോലെ ഇളക്കിമറിച്ചു കമന്ററി നല്‍കി കഴിഞ്ഞ വര്‍ഷങ്ങളിൽ അഭിനന്ദനങ്ങളുടെ പുഷ്പവൃഷ്ടിയേറ്റു വാങ്ങിയ  യു.കെ മലയാളികളുടെ പ്രിയങ്കരനായ ജോസഫ് ചേട്ടനൊപ്പം പ്രതിഭാധനരും പരിചയസമ്പന്നരുമായ ഷൈമോന്‍ തോട്ടുങ്കല്‍ (യു.കെ വാര്‍ത്ത എഡിറ്റര്‍), തോമസ് പോള്‍ (സ്റ്റോക്ക് ഓണ്‍ ട്രന്റ്), ജിനോ സെബാസ്റ്റ്യൻ (നനീട്ടൺ) എന്നിവരൊത്തു ചേരുമ്പോള്‍ കാണികളെ ആവേശക്കൊടുമുടിയിലേയ്ക്ക് ഉയര്‍ത്തുന്ന വാഗ്ധോരണിയാവുമെന്നുള്ളതിന് സംശയമില്ല.

ജലരാജാക്കന്മാര്‍ ഷെഫീല്‍ഡ് മാന്‍വേഴ്സ്  തടാകത്തിന്റെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് മാരിവില്ല് തീര്‍ത്ത് പായുന്നത് യുക്മ സാംസ്ക്കാരികവേദി രക്ഷാധികാരി  കൂടിയായ സി.എ ജോസഫ് എന്ന മുന്‍ അധ്യാപകന്‍ സാഹിത്യവും കഥകളും ഗ്രാമീണപദപ്രയോഗങ്ങളും നാടന്‍ ശൈലിയും ചരിത്രവും വഞ്ചിപ്പാട്ടുകളുമെല്ലാം ഇടകലര്‍ത്തി നല്‍കുന്ന തല്‍സമയ വിവരണം കാണികളെ പുന്നമടക്കായലിന്റെ അരികിലാണോ എന്നു തോന്നിപ്പിക്കും. 

റണ്ണിംഗ് കമന്ററി ടീമില്‍ ഇത്തവണ ഒന്നിനൊന്നിന് മികച്ച ആളുകളാണ് ഒത്തുചേരുന്നത്. നാട്ടില്‍ ചെറുപ്പം മുതല്‍ പ്രസംഗ – അനൗണ്‍സ്മെന്റ് വേദികളിലും സാമൂഹിക സാംസ്കാരിക സദസ്സുകളിലും തിളങ്ങുന്ന താരങ്ങളും യു.കെയിലെ മലയാളി സമൂഹത്തില്‍ ഏറെ ശ്രദ്ധേയരുമായ ഷൈമോന്‍ തോട്ടുങ്കലും, തോമസ് പോളും, ജിനോ സെബാസ്റ്റ്യനും ചേർന്ന് വ്യത്യസ്തമായ ശൈലികളും വേറിട്ട അവതരണരീതികളുമെല്ലാമായി കാണികളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലൈവ് കാണുന്നവരെയും ആവേശക്കൊടുമുടിയേറ്റുമെന്ന് തീര്‍ച്ചയാണ്.

യുക്മ കേരളപൂരം വള്ളംകളി – 2023 ന്റെ പ്രധാന സ്പോൺസേഴ്സ്  ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, പോൾ ജോൺ സോളിസിറ്റേഴ്സ്, മലബാർ ഗോൾഡ്, മുത്തൂറ്റ് ഫിനാൻസ്, എൻവെർട്ടിസ് കൺസൽറ്റൻസി ലിമിറ്റഡ്, എസ്.ബി.ഐ യു കെ, ജി.കെ ടെലികോം ലിമിറ്റഡ്, ഏലൂർ കൺസൽറ്റൻസി, മലബാർ ഫുഡ്സ് ലിമിറ്റഡ്, റിലീസിനൊരുങ്ങുന്ന മലയാള ചിത്രം ‘ആന്റണി’ എന്നിവരാണ്.

മലയാള സിനിമയിലെ പ്രശസ്ത താരനിരയും വള്ളംകളിയും കേരളീയ കലാരൂപങ്ങളും എല്ലാമായി ഈ അവധിക്കാലത്തിൻ്റെയും ഓണാഘോഷങ്ങളുടെയുമിടയിൽ ഒരു ദിവസം മുഴുവൻ ആഹ്ലാദിച്ചുല്ലസിക്കുവാൻ  മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി, ആഗസ്റ്റ്‌ 26 ന് റോഥർഹാമിലെ മാൻവേഴ്സ്  തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-

Manvers Lake

Station Road 

Wath-Upon-Dearne

Rotherham 

South Yorkshire.

S63 7DG.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more