1 GBP = 106.81
breaking news

Kala And Sahithyam

20 – നക്ഷത്രങ്ങള്‍ സാക്ഷി ഞാന്‍ വിളിച്ചിട്ടു നിങ്ങള്‍ ശ്രദ്ധിക്കാതെയും ഞാന്‍ കൈ നീട്ടീട്ടുആരും കൂട്ടാക്കാതെയും, നിങ്ങള്‍ എന്‍റെ ആലോചനഒക്കെയും ത്യജിച്ചുകളകയും എന്‍റെ ശാസനയെ ഒട്ടുംഅനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു ഞാനുംനിങ്ങളുടെ അനര്‍ത്ഥദിവസത്തില്‍ ചിരിക്കും; നിങ്ങള്‍ഭയപ്പെടുന്നതു നിങ്ങള്‍ക്കു ഭവിക്കുമ്പോള്‍ പരിഹസിക്കും. നിങ്ങള്‍ ഭയപ്പെടുന്നതു നിങ്ങള്‍ക്കു കൊടുങ്കാറ്റുപോലെയുംനിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോള്‍, കഷ്ടവും സങ്കടവും നിങ്ങള്‍ക്കു വരുമ്പോള്‍ തന്നേ. അപ്പോള്‍അവര്‍ എന്നെ വിളിക്കും; ഞാന്‍ ഉത്തരം പറകയില്ല. എന്നെജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല. -സദൃശ്യവാക്യങ്ങള്‍, അധ്യായം 1 ഓപ്പറേഷന്‍ കഴിഞ്ഞു.  രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോള്‍ ജസ്റ്റ് ഹാം ആശുപത്രിയില്‍നിന്ന് സീസ്സര്‍ കത്തനാര്‍ക്കൊപ്പം നടന്നു. കത്തനാര്‍ ചുറ്റിനുംനോക്കി.  വൃത്തിയുള്ള മനുഷ്യരെപ്പോലെ വൃത്തിയുള്ളആശുപത്രിക്കെട്ടിടം.  അപ്പോള്‍ ചാര്‍ളി കുടുംബത്തെ കാണാനിടയായി.  മകള്‍ മരിയോണിന്‍റെ ക്യാന്‍സര്‍ മാറിയെന്ന വാര്‍ത്തസന്തോഷത്തോടെ ചാര്‍ളി അറിയിച്ചു.  “ഇന്ന് ചെക്കപ്പിന് വന്നതായിരുന്നു. ഡോക്ടര്‍ ചോദിക്കുന്നു, ഈ കുട്ടിയുടെ രോഗം കാണാനില്ലല്ലോന്ന്. അച്ചന്‍റെപ്രാര്‍ത്ഥനയാണ്. എന്‍റെ കുഞ്ഞിന് വിടുതല്‍ നല്കിയത്”, ഗ്ലോറിയ നിറകണ്ണുകളോടെ പറഞ്ഞു. രക്ഷ നല്കിയകത്തനാരുടെ മുഖത്തേയ്ക്ക് എന്തെന്നില്ലാത്ത ആദരവോടെനോക്കി.  “താങ്ക്യൂ ഫാദര്‍” മാരിയോണ്‍ പറഞ്ഞു. കത്തനാര്‍ അവളുടെ തലയില്‍ തലോടി, “എല്ലാംദേവത്തിന്‍റെ അനുഗ്രഹമാണ്. അല്ലാതെ നമ്മുടെമിടുക്കൊന്നുമല്ല”, കത്തനാര്‍ മറുപടി പറഞ്ഞു. ഗ്ലോറിയവീണ്ടും വീണ്ടും കത്തനാരോട് നന്ദി പറഞ്ഞു. ചാര്‍ളിചോദിച്ചു, “കത്തനാര്‍ എന്താണ് ഇവിടെ? സുഖമില്ലേ?” “ഒരു രോഗിയെ കാണാന്‍ വന്നതാ” മറുപടി കൊടുത്തത്സീസ്സര്‍. “എന്തായാലും കത്തനാരുടെ പ്രാര്‍ത്ഥന ഈശോ കേട്ടു.” ചാര്‍ളി കത്തനാരെ പുകഴ്ത്തി പറഞ്ഞു. “നമ്മള്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചു. നന്മ വിതച്ചാല്‍ നന്മയേകൊയ്തെടുക്കാന്‍ കഴിയൂ. അല്ലാതെ തിന്മയല്ല”. “എന്തൊക്കെ പറഞ്ഞാലും കത്തനാരേ നമ്മുക്ക് ലഭിച്ചത് ഒരുമഹാഭാഗ്യം തന്നെയാണ്.” മനസ്സില്ലാ മനസ്സോടെചെറുതായൊരു കള്ളപ്പുഞ്ചിരിയില്‍ സീസ്സര്‍കത്തനാരെയൊന്ന് പുകഴ്ത്തി.
show more