1 GBP = 107.62
breaking news

രവി മേനോന്റെ ഇരുപതാമത്തെ പുസ്തകം ‘മധുരമായ് പാടി വിളിക്കുന്നു’ പ്രകാശനം ചെയ്തു

രവി മേനോന്റെ ഇരുപതാമത്തെ പുസ്തകം ‘മധുരമായ് പാടി വിളിക്കുന്നു’ പ്രകാശനം ചെയ്തു

രവി മേനോന്റെ ഇരുപതാമത്തെ പുസ്തകം ‘മധുരമായ് പാടി വിളിക്കുന്നു’ പ്രകാശനം ചെയ്തു. 1970 മുതൽ 90 വരെയുള്ള കാലഘട്ടത്തിലെ മനോഹര ഗാനങ്ങൾക്ക് പിന്നിലെ അധികമാരും അറിയാത്ത കഥകളാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം.

ഏതോ ജന്മവീഥികളിൽ, ഹിമശൈല സൈകത, മേഘം പൂത്തു തുടങ്ങി, മൈനാകം കടലിൽ നിന്നുയരും, ലോകം മുഴുവൻ സുഖം പകരാൻ അങ്ങനെ നിരവധി പാട്ടുകളുടെ കഥകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിനിമ പുറത്തിറങ്ങാതെ തന്നെ പാട്ടുകൾ ഹിറ്റായ കഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നീലക്കടമ്പ് എന്ന സിനിമയിലെ കുടജാദ്രിയിൽ കുടികൊള്ളും, ദേവദാസിയിലെ പാദരേണു തേടിയണഞ്ഞു എന്നിവ അത്തരം പാട്ടുകളുടെ ഉദാഹരണങ്ങളാണ്.

കേരള കൗമുദിയിലൂടെ തന്റെ മാധ്യമപ്രവർത്തന ജീവിതത്തിന് തുടക്കം കുറിച്ച രവി മേനോൻ, കൗമുദി, ഇന്ത്യൻ എക്‌സ്പ്രസ് എന്നീ പത്രങ്ങളുടെ ഫുട്‌ബോൾ റിപ്പോർട്ടർ ആയിരുന്നു. 2007 ൽ മാതൃഭൂമിയുടെ ക്ലബ് എഫ് എമ്മിൽ ചേർന്നതോടെ സംഗീതമായി തട്ടകം. ഇപ്പോൾ മാതൃഭൂമിയുടെ മ്യൂസിക് റീസേർച്ച് ഹെഡായി പ്രവർത്തിക്കുകയാണ്. മലപ്പുറം ജില്ലയിലെ എടരിക്കോട് സ്വദേശിയായ രവി മേനോൻ തിരുവനതപുരത്ത് താമസം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more