- ചേതനാ ഗാനാശ്രമം ഒരുക്കി യേശുദാസ് പാടിയ ആല്ബം പ്രകാശനം ചെയ്ത് മാര്പ്പാപ്പ; ഇന്ത്യന് സംഗീതം മാര്പ്പാപ്പ പ്രകാശനം ചെയ്യുന്നത് ചരിത്രത്തിലാദ്യം
- തിരുട്ടു ഗ്രാമത്തിൽ നിന്നെത്തിയ കില്ലാടികൾ; കേരളത്തിൽ ഭീതിപടർത്തുന്ന കുറുവ സംഘം നിസാരക്കാരല്ല
- വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ; ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും
- വയനാടിനോടുള്ള കേന്ദ്ര അവഗണന പ്രധാന അജണ്ട; മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന്
- ജയ്സ്വാളിനൊപ്പം ഗിൽ തന്നെ ഓപൺ ചെയ്തേക്കും; ആദ്യ ടെസ്റ്റിൽ താരം തിരിച്ചെത്തുമെന്ന സൂചന നൽകി ബൗളിങ് കോച്ച്
- കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്; കോടികളുടെ ആഭരണങ്ങൾ പിടിച്ചെടുത്തു
- ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ
കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 15) കല്വിളക്കുകള്
- Oct 04, 2024
15 – കല്വിളക്കുകള്
മകനേ, നീ അവരുടെ വഴിക്കു പോകരുതു; നിന്റെ കാല് അവരുടെ പാതയില് വെക്കയുമരുതു. അവരുടെ കാല് ദോഷം ചെയ്!വാന് ഓടുന്നു; രക്തം ചൊരിയിപ്പാന് അവര് ബദ്ധപ്പെടുന്നു. പക്ഷി കാണ്കെ വലവിരിക്കുന്നതു വ്യര്ത്ഥമല്ലോ. അവര് സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു. ദുരാഗ്രഹികളായ ഏവരുടെയും വഴികള് അങ്ങനെ തന്നേ; അതു അവരുടെ ജീവനെ എടുത്തുകളയുന്നു.
-സദൃശ്യവാക്യങ്ങള്, അധ്യായം 1
വീട്ടില് ആരുമില്ല.
സ്റ്റെല്ല ജോലിക്കും മക്കള് രണ്ടുപേരും പഠനത്തിനു പോയിരിക്കുന്നു.
സ്റ്റെല്ല തന്നെയാണ് കാറില് ജോബിനെ കൊണ്ടുവിടുന്നതും കൊണ്ടു വരുന്നതും.
കിഴക്ക് നിന്നു സൂര്യന്റെ ജ്വാലകള് ഭൂമിയിലേയ്ക്ക് വന്നുകൊണ്ടിരുന്നു.
ഒരു നിശ്ശബ്ദതയ്ക്ക് ശേഷം ഫോണിന്റെ അങ്ങേ തലയ്ക്കല് നിന്നു ശബ്ദമുയര്ന്നു.
ദൈവത്തെ സ്തുതിച്ചുകൊണ്ട് രണ്ടുപേരും സംസാരിച്ചു തുടങ്ങി.
വളരെ ഗൗരവമുള്ള ഭാവത്തില് സീസ്സര് വിനീതനായി പറഞ്ഞു,
“പിതാവേ, ഈ ലാസറച്ചനെ ഇങ്ങോട്ടയച്ചത് ഈ പള്ളി ഇടിച്ചുകളയാനാണോ? അതോ പൊളിച്ച് പണിയാനോ? ദിവ്യബലിയില് ആള്ക്കാര് പങ്കെടുക്കുന്നില്ല. തെറ്റ് ചെയ്യാത്തവരും പാപമില്ലാത്തവരും അതില് പങ്കെടുത്താല് മതിയെന്നാണ് കല്പന. പിതാവേ, ഞാന് അറിയാന് പാടില്ലാത്തതുകൊണ്ട് ചോദിക്കയാണ്. വിശുദ്ധബലിയുടെ കാര്യത്തില് സഭയ്ക്ക് എന്താണ് ഒരു ഇരട്ടത്താപ്പ് നയം?”
പിതാവ് നിശ്ശബ്ദനായി എല്ലാം കേട്ടതിനുശേഷം മൃദുവായിട്ടൊന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു:
“ലാസറച്ചന് പ്രമാണങ്ങളെ അധികമായി സ്നേഹിക്കയും അനുസരിക്കുകയും ചെയ്യുന്ന ഒരു പുരോഹിതനാണ്. മറ്റുള്ളവരോ അല്പമായി സ്നേഹിക്കുന്നു. അനുസരിക്കുന്നു. ഇതില് നിങ്ങള് നൂറു മനസ്സുള്ളവരാകണം. നാം ഇടിച്ചു കളയേണ്ടവരല്ല. പണിയേണ്ടവരാണ്. നിങ്ങള് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്. കസ്തൂരിമഠംഈ കാര്യത്തില് വിഷമിക്കേണ്ട. പുതിയ ബിഷപ്പ് അവിടേക്ക് വരുമ്പോള് ഞാനിക്കാര്യങ്ങള് അറിയിക്കുന്നുണ്ട്. വേണ്ടത് വേണ്ട സമയത്ത് ഞങ്ങള് ചെയ്തുകൊള്ളാം. അത് പോരായോ?”
സീസ്സര് സന്തോഷത്തോടെ അതിനെ സ്വാഗതം ചെയ്തു. പിതാവ് സ്നേഹന്വേഷണങ്ങള് നടത്തിയിട്ട് ഈശോയുടെ നാമത്തില് കൃപകളെ സമൃദ്ധിയായി ചൊരിഞ്ഞുകൊണ്ട് ഫോണ് വെച്ചു. വന്ദ്യപിതാവ് തന്റെ നീണ്ട വെള്ളത്താടിയില് തടവി. കാലാകാലങ്ങളില് ധനവും മാനവും നല്കി സഭയെ സഹായിക്കുന്നവര്ക്ക് വിരോധമായി പലതും ചെയ്യാന് കത്തനാര് എന്തിന് ശ്രമിക്കണം. ലോകത്തെമ്പാടും ഇവരെ പോലുള്ളവരുടെ സമ്പത്ത് കൊണ്ടല്ലേ ദേവാലയങ്ങള് മറ്റും ഉയര്ന്നിട്ടുള്ളതും. ജീവിതത്തില് നന്മയും ന്യായവും സത്യവും ഇല്ലാത്ത എത്രയോ പേര് പള്ളില് ആരാധിക്കാന് വരുന്നു. അവരുടെ കുറവും കുറ്റവും അകൃത്യങ്ങളും അവരുടെ തലേക്കുമീതേ പെരുകട്ടെ. അവരുടെ അകൃത്യങ്ങള്ക്കു തക്കവണ്ണം ശിക്ഷ കൊടുക്കേണ്ടത് ദൈവമാണ്. ഗര്ഭത്തില് പാപവും പേറി മ്ലേച്ഛത നിറഞ്ഞ ഒരു പട്ടണത്തിലേയ്ക്ക് ദൈവകല്പനകള് ലംഘിക്കാത്ത പുരോഹിതരെ അയയ്ക്കുന്നത് എല്ലവരെയും ശുദ്ധി ചെയ്തെടുക്കാനല്ല. അശുദ്ധിയുടെ ന്യൂപക്ഷത്തെ ഒപ്പം നിറുത്തി ശുദ്ധിയുള്ള ഭൂരിപക്ഷത്തെ നയിക്കാനാണ് ശ്രമിക്കേണ്ടതും. പശുവും കരടിക്കൊപ്പം മേയുന്നില്ലേ?
പിതാവിന്റെ മനസ്സ് വ്യാകുലപ്പെട്ടു.
കണ്ണുകൊണ്ട് കണ്ടെങ്കിലും ഹൃദയം കൊണ്ട് ഗ്രഹിച്ചില്ല.
ലണ്ടനിലേയ്ക്ക് അയയ്ക്കാന് തെരഞ്ഞെടുത്തതല്ല. ഒരു ശിക്ഷ നടപ്പാക്കിയതാണ്.
അദ്ദേഹം ചെയ്ത കുറ്റം സഭയുടെ അനുവാദം കൂടാതെ ശബരിമല അയ്യപ്പനെ തൊഴാന് പോയി.
അത് കണ്ടുപിടിച്ചതും കത്തനാരെപ്പോലെ ആരുമറിയാതെ അവിടേയ്ക്ക് പോയ മറ്റൊരു ക്രിസ്ത്യാനി. മലകയറുമ്പോള് തലയില് തോര്ത്തണിഞ്ഞ് പോയ കത്തനാരെ അയാള് തിരച്ചറിഞ്ഞു.
കത്തനാര് അയാളെ കണ്ടതുമില്ല.
ക്രിസ്ത്യാനി കച്ചവടത്തിനു പോയി എന്നാണ് അറിയിച്ചത്.
കത്തനാരോ, വിശദീകരണം ആവശ്യപ്പെട്ടപ്പോള് പഞ്ചാബില് സേവനമനുഷ്ഠിച്ചകാലം അമൃത്സാറിലെ ഗുരുദ്വാരയിലും, ജമ്മുവിലെ മലമുകളിലിരിക്കുന്ന ലക്ഷ്മീദേവി അമ്പലത്തിലും ശ്രീകൃഷ്ണന് ജനിച്ച മഥുരയിലും ശ്രീബുദ്ധന് പാര്ത്ത ബിഹാറിലെ ഗയയിലും പോയിട്ടുണ്ടെന്നും, അത് അവരോടുള്ള ഭക്തിയും സ്നേഹമാണെന്നും നമസ്കാരമല്ലെന്നുമറിയിച്ചു.
വിശദീകരണക്കുറിപ്പില് തുടര്ന്നെഴുതിയ വാചകങ്ങളാണ് പിതാവിനെ പ്രകോപിതനാക്കിയത്. അതിനാല് സഭാ പിതാക്കന്മാരോട് എനിക്കുള്ള അപേക്ഷ അരമനകളില് നിന്നിറങ്ങി അറിയാത്ത ദേശങ്ങളിലൂടെ, ജാതികളിലൂടെ, ദേവന്മാരിലൂടെ സഞ്ചരിക്കുക. അത് ദേശത്തിനും ജനതയ്ക്കും നന്മകള് നല്കും. ആകാശം മഴക്കാര് മൂടിയതുപോലെ പിതാവിന്റെ മുഖവും കറുത്തു. കത്തനാര് മറ്റ് പുരോഹിതന്മാരെപ്പോലെയല്ല. ഇഷ്ടപ്പെടാത്തത് കണ്ടാല് ചോദ്യം ചെയ്യും. ഒട്ടും വഴങ്ങുന്ന പ്രാകൃതവുമല്ല. അതിനാല് ഇടവകകളില് നിന്നകറ്റി അഗതി അനാഥ മന്ദിരങ്ങളുടെ ചുമതലയാണ് കൊടുക്കാറ്. വന്ദ്യപിതാവിന് കത്തനാരെപ്പറ്റി ഒന്നറിയാം. അദ്ദേഹം നിന്ദിക്കുന്നതും വിമര്ശിക്കുന്നതും പാപത്തെയാണ്. ആര്ക്കും വിരോധമായിട്ടല്ല. പലപ്പോഴും സഭക്ക് തലവേദനയുണ്ടാക്കുന്ന പല ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
സഭയില് നിന്ന് പുറത്താക്കിയാലോ എന്നുവരെ ആലോചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുപോലെ തൂലികയും മൂര്ച്ചയുള്ള വാളെന്ന് അവര്ക്കറിയാം. അതിനുപരി അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള ദൈവീക ദര്ശനങ്ങള് സഭക്ക് ഒരു മുദ്രയായി കാണുകയും ചെയ്യുന്നു. അത് വിശ്വാസികളുടെ ഇടയില് ഒരടയാളമായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് പലരും അദ്ദേഹത്തെ യൂറോപ്പിലേയ്ക്കയക്കുന്നതില് എതിര്പ്പ് പ്രകടിപ്പിച്ചത്. ഓരോരുത്തര്ക്കും വെവ്വേറെ കാഴ്ചപ്പാടുകളുള്ളവരാണ്. അതിന്റെ മാനങ്ങളില് ചുരുങ്ങിപ്പോകാനാഗ്രഹമില്ലാത്തവര് മനുഷ്യന്റെ തലച്ചോര് മണ്ണിലെ ഒരു ഗ്രഹം പോലെ തോന്നുന്നു. അതില് അധിവസിക്കുന്നത് എന്തെല്ലാം കാര്യങ്ങള്. ലോകത്തുള്ള സഭാ പുരോഹിതന്മാരെയും വിശ്വാസികളെയും അവിശ്വാസികളെയും കൂട്ടി യോജിപ്പിച്ച് കൊണ്ടു പോകുക എത്ര ദുസ്സഹമെന്ന് ഈ പദവിയില് വന്നപ്പോഴാണ് മനസ്സിലായത്. അതിനെ നേരിടാന് വിശ്വദര്ശനത്തിനാകില്ല. ആത്മീയദര്ശനം തന്നെ വേണം.
ദിവസങ്ങള് മുന്നോട്ട് പോയി.
ഈസ്റ്റ് ഫാമിലെ വലിയ സെയിന്സ്ബറി കടയ്ക്കുള്ളില് ആള്ക്കാര് ഭക്ഷ്യസാധനങ്ങള് തെരഞ്ഞെടുത്ത് വലിയ വീലുള്ള വണ്ടിയിലാക്കി ക്യൂവില് അക്ഷമരായി നില്ക്കുന്നു.
ആ കൂട്ടത്തില് ലിന്ഡയും ചോക്ലേറ്റ് പാക്കറ്റുമായി നിന്നു.
ആ കടയ്ക്കുള്ളില് എട്ട് കൗണ്ടറുകളുണ്ട്. പുറമെ ചൂടുണ്ടെങ്കിലും അകത്ത് നല്ല തണുപ്പാണ്.
കടയ്ക്കുള്ളില് എല്ലാവിധ ഭക്ഷ്യസാധനങ്ങളും മദ്യക്കുപ്പികളും വീഞ്ഞ് കുപ്പികളും വര്ത്തമാനപത്രങ്ങളും മാസികകളും ധാരാളമായിട്ടുണ്ട്.
കൗണ്ടില് ഇരിക്കുന്നവരില് ഒരാളാണ് ലൂയിസ്.
ആഴ്ചയില് മൂന്ന് ദിവസമേ പഠനമുള്ളൂ.
ബാക്കി ദിവസങ്ങളില് കടയില് ജോലി.
അവന് ഇരിക്കുന്ന കൗണ്ടറിലാണ് ലിന്ഡ നില്ക്കുന്നത്.
അവന് ഓരോരുത്തരില്നിന്ന് പണം വാങ്ങുന്നു, ചിലര് ക്രെടിറ്റ് കൊടുത്ത് സാധനങ്ങള് വാങ്ങുന്നു.
എല്ലാം ശ്രദ്ധയോടെ നോക്കി നിന്നു.
എല്ലാവരോടും ലൂയിസിന്റെ സ്നേഹം നിറഞ്ഞ പുഞ്ചിരിയുമായി ലൂയിസ് ഇരുന്നു.
അവള് അവന്റെ മുന്നിലെത്തി. കാശ് വാങ്ങുന്നതിന് മുന്പ് കടയുടെ കാര്ഡ് ചോദിച്ചു.
“കാര്ഡ് പ്ലീസ്.”
അവള് പുഞ്ചിരിയോടെ പറഞ്ഞു.
“സോറി. കാര്ഡ് ഇല്ലല്ലോ.”
ആ ശബ്ദം അവന് തിരിച്ചറിഞ്ഞു. തലയുയര്ത്തി നോക്കി. കണ്ണുകളില് വിസ്മയം മിന്നി മറഞ്ഞു. ഇവള് എപ്പോള് വന്നു. അവന് സന്തോഷം പ്രകടിപ്പിക്കാനാകാതെ ഒരു കള്ളച്ചിരി കാണിച്ചു. അവള് കാശുകൊടുത്ത് രസീത് വാങ്ങി. അവള് ഒരിക്കല് മാത്രമേ എന്റെ അടുക്കല് ഇതുപോലെ വന്നിട്ടുണ്ട്. അന്ന് പറഞ്ഞതാണ് ജോലി ചെയ്യുന്നിടത്ത് വരാന് പാടില്ലെന്ന്. അവള് നിരസിച്ചിരിക്കുന്നു. ശബ്ദമടക്കി ചോദിച്ചു.
“നീ എന്തിനാ വന്നേ?”
അവള് നീരസത്തോടെ പറഞ്ഞു.
“അയ്യോ കടയില് വരുന്നവരോട് ഇങ്ങനെയാ പെരുമാറുന്നേ. മാനേജരോട് പരാതിപ്പെട്ടാലും ജോലിയങ്ങ് തെറിക്കും. കടയില് വരുന്നവരോട് മാന്യമായി പെരുമാറാന് അറിയാത്തവന്. നിന്നെ ആരാ ഈ ജോലിക്കെടുത്തത്?”
അവന്റെ മുഖം മ്ലാനമായി. ഇവളോട് തര്ക്കിച്ച് ജയിക്കാന് പറ്റില്ല. ഇത് കടയാണ്. വീടല്ല. എത്രയും വേഗം ഒഴുവാക്കുന്നതാണ് നല്ലത്. പെട്ടെന്നവന് ‘നെക്സ്റ്റ്’ എന്നു പറഞ്ഞപ്പോള് അവള് വശ്യമായ വികാരത്തോടെ കണ്ണിറുക്കി കാണിച്ചിട്ട് മുന്നോട്ട് നടന്നു. വീണ്ടും തിരിഞ്ഞു നോക്കി പറഞ്ഞു.
“ഞാന് വെളിയില് വെയിറ്റ് ചെയ്യും.”
അവന് ജോലിയില് ഉന്മേഷവും ഉണര്വും കൂടി. ഭിത്തിയില് തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിലേയ്ക്ക് നോക്കി. ഇനിയും പതിനഞ്ച് മിനിറ്റ് കൂടി കഴിയാതെ ജോലി തീരില്ല. അവള് പുറത്ത് കാത്ത് നിന്നു. പിന്നെ മറുഭാഗത്തേക്ക് നടന്നു. അവന് ഇറങ്ങി വരുന്ന വാതിലനടുത്തായി കാത്തുനിന്നു. അതിന്റെ മുന്നില് ഈസ്റ്റ് ഫാം മാര്ക്കറ്റ് ഹാളാണ്. ധാരാളം കടകളും സാധനങ്ങളും അതിനുള്ളിലുണ്ട്. അവളുടെ കണ്ണുകളെ ആകര്ഷിച്ചത് പൂച്ചെടികള് വില്ക്കുന്ന സായിപ്പിന്റെ കടയാണ്. പൂക്കളുടെ മണം അവിടെയാകെയൊഴുകുന്നു. സുഗന്ധം നിറഞ്ഞ ചുറ്റുപാടുകള്. അവിടെ വിവിധ നിറത്തിലും രൂപത്തിലുമുള്ള പൂക്കളിലേക്ക് അവളുടെ കണ്ണുകള് തറച്ചിരുന്നു. ലൂയിസ് അവളുടെ പിറകിലെത്തിയത് അവള് കണ്ടില്ല. അവന് പതുങ്ങിയ ശബ്ദത്തില് ഹായ്, പറഞ്ഞു, സന്തോഷത്തോടെ അവള് ആ മുഖത്തേക്ക് തറപ്പിച്ചു നോക്കിയിട്ട് പറഞ്ഞു.
“ഹാപ്പി ബെര്ത്തിടെ റ്റൂ യു ഡാര്ളിംഗ്”
കൈയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറില്നിന്ന് മനോഹരങ്ങളായ പൂക്കള്കൊണ്ട് നിറഞ്ഞ പൂച്ചെണ്ട് കൈയ്യില് കൊടുത്തു. അവന്റെ മുഖം തിളങ്ങി. നന്ദി അറിയിച്ചു. പറഞ്ഞു തീരും മുന്പേ അവള് യൗവനം മുറ്റിയ ഒരു ചുംബനം കൊടുത്തു. മറ്റുള്ളവരുടെ മുന്നില് അവനത് ഒട്ടും പ്രതീക്ഷിച്ചില്ല. അവന് ചുറ്റുപാടുകള് കണ്ണോടിച്ചു. മുഖത്തുണ്ടായിരുന്നു ജന്മദിന സന്തോഷം ഓടിയൊളിച്ചു. സഹപ്രവര്ത്തകര് ആരും കാണാത്തത് ഭാഗ്യം. പെട്ടെന്നവള് അവന്റെ കൈയ്യിലിരുന്ന പൂച്ചെണ്ട് കവറില് ഇട്ടിട്ട് അവനെയും കൂട്ടി പൂച്ചെടികള് വില്ക്കുന്ന കടയിലേയ്ക്ക് പോയി. കടക്കകത്തും പുറത്തുമായി ധാരാളം ചെടികള്. കണ്കുളിര്ക്കെ കണ്ടു നിന്നിട്ട് അവനോടു പറഞ്ഞു.
“നിനക്കിതില് ഏറ്റവും ഇഷ്ടപ്പെട്ട പൂച്ചെടി ഏതാണ്?”
“എന്താ വാങ്ങാനാ?”
“അതെ എനിക്കൊരു പൂച്ചെടി വാങ്ങി വളര്ത്തണം.”
“വീടിനുള്ളില് വെക്കാനോ അതോ പുറത്തോ?”
“വീടിനുള്ളില്”
അവന്റെ കണ്ണുകള് വിടര്ന്നു നില്ക്കുന്ന മൊട്ടുകളുള്ള ചെടികളില് എത്തി. ഇന്നുവരെ എന്റെ ജന്മദിനത്തില് ആരും ഒരു പൂവുപോലും തരാതിരുന്നപ്പോള് പൂച്ചെണ്ട് കൊണ്ട് അവള് എത്തിയിരിക്കുന്നു. പരിചയപ്പെട്ടിട്ട് ഒരു വര്ഷമേ ആയിട്ടുള്ളൂ. എന്നോ ഒരിക്കല് ജനിച്ച ദിവസവും വര്ഷവും പറഞ്ഞു. അതുപോലും അവള് മനസ്സില് കുറിച്ചു വച്ചിരിക്കുന്നു. അവള് എന്നെ കാണാന് വന്നതും അതുകൊണ്ടുതന്നെയാണ്. അല്ലെങ്കില് കടയിലോ പഠനദിവസങ്ങളിലോ വരാറില്ല.
പൂച്ചെണ്ടില് നിന്നുയരുന്ന സുഗന്ധം അവരില് കുളിര്മ്മയുണര്ത്തി.
അവന് ചെറിയൊരു റോസാപ്പൂവില് ലയിച്ചുനിന്നു.
വലിയ ഇലകളും തണ്ടുകളുമുള്ള റോസ്സാച്ചെടികളാണ് കണ്ടിട്ടുള്ളത്.
ഇതാകട്ടെ ചെറിയ തണ്ടും ഏതാനും പച്ചിലകളും ചോരനിറവുമുള്ള പൂക്കള് രണ്ടെണ്ണം വിരിഞ്ഞതും.
പല മൊട്ടുകള് ഗര്ഭവതികളെപ്പോലെയും നില്ക്കുന്നു.
അവന് രണ്ടാം സ്ഥാനം കൊടുത്തത് വെളുത്ത പൂക്കള് നിറഞ്ഞ റോസാച്ചെടിക്കാണ്.
അവന്റെ ഉത്തരവിനായി അവള് കാത്തുനിന്നു.
“ഏതാണ് ഇഷ്ടപ്പെട്ടത്?”
അവന് ചോരനിറമുള്ള പൂക്കള് കാണിച്ചു. അവളതെടുത്ത് അകത്ത് ചെന്ന് കാശുകൊടുത്ത് മടങ്ങി വന്നപ്പോള് അവന് ചോദിച്ചു.
“നിനക്ക് ഇഷ്ടപ്പെട്ടോ?”
അവള് ചിരിച്ചുകൊണ്ട് തലയാട്ടി.
അവര് അവിടെ നിന്നു കാറില് പോയത് ബോളിയന് തിയേറ്ററിനടുത്തുള്ള ആശയിദോശ ഹോട്ടലിലേയ്ക്കാണ്, മസാല ദോശ കഴിക്കാന്.
അതിനടുത്താണ് വെസ്റ്റ് ഹാം സ്റ്റേഡിയം.
പന്തുകളി കൂടുതലും ശനിയാഴ്ച ദിവസങ്ങളിലാണ്.
ആ ദിവസം ഉച്ച കഴിഞ്ഞ് മറ്റാരും അവിടേക്ക് അധികം പോകാറില്ല.
അന്ന് പന്ത് കളി കാണാനുള്ളവരുടെ ജനസമുദ്രമാണ്.
റോഡില് പോലീസും നായ്ക്കളും, കുതിര പോലീസും ധാരാളം.
ബോളിയന് തിയേറ്ററില് ഏതോ ഹിന്ദിപടം നടക്കുന്നുണ്ട്.
അവര് ഹോട്ടലില് കയറി ദോശ കഴിച്ചു.
“ഇന്ന് നിന്റെ ബര്ത്ത് ഡേയല്ലേ. നമുക്ക് അടിച്ച് പൊളിക്കണം.”
അവന് എതിപ്പൊന്നും പറഞ്ഞില്ല. കൗതുകത്തോടെ അവളെ നോക്കി പറഞ്ഞു.
“സത്യത്തില് ആദ്യമായിട്ടാണ് ഞാനന്റെ ജന്മദിനം ഇത്ര സന്തോഷത്തോടെ കൊണ്ടാടുന്നത്.”
“ഇതൊക്കെ അല്ലേടാ ഒരു സന്തോഷം.”
അവിടെ നിന്നവര് ഇറങ്ങി വീണ്ടും ഈസ്റ്റ്ഫാമില് ചെന്ന് അയിസ്ലന്റില് നിന്നൊരു ചെറിയ കേക്കും മെഴുകുതിരികളും വാങ്ങി ലൂയിസിന്റെ വീട്ടിലേയ്ക്ക് യാത്രതിരിച്ചു. സൂര്യന്റെ ഊര്ജ്ജം കത്തിതീര്ന്നു കൊണ്ടിരുന്നു. കെട്ടിടത്തിന് മുകളിലൂടെ കിളികള് പറന്നു. അവര് വീട്ടിന്റെ മുന്നിലെത്തി. മുറി തുറന്ന് അകത്ത് കയറി മുറിക്കുള്ളിലെ ലൈറ്റിട്ടു. പെട്ടെന്നവള് പറഞ്ഞു.
“അയ്യോ തീപ്പെട്ടി വാങ്ങാന് മറന്നു.” അവള് പെട്ടെന്നു പറഞ്ഞു
“തീപ്പെട്ടി ഇവിടെയുണ്ട്”
അവന് വേഗത്തില് അകത്തേക്ക് പോയി.
“എടാ കേക്ക് മുറിക്കാന് കത്തി കൂടി എടുത്തോ!”
അവള് വിളിച്ചു പറഞ്ഞു. മേശപ്പുറത്ത് കേക്ക് വച്ച് അതിനു ചുറ്റും മെഴുകുതിരികള് കത്തിച്ചുവച്ചു. അവന് കേക്ക് മുറിച്ച് അവളുടെ വായില് വച്ചു കൊടുത്തു. അവള് ഹാപ്പി ബര്ത്ത്ഡേ പാടി കയ്യടിച്ചു. അവന് മെഴുകുതിരി അണച്ചുകൊണ്ടിരിക്കെ അവളുടെ ശരീരത്തില് നിന്നു വസ്ത്രങ്ങള് തറയിലേക്ക് ഊര്ന്നുവീഴുന്നത് പരിഭ്രമത്തോടെ നോക്കി.
Latest News:
ചേതനാ ഗാനാശ്രമം ഒരുക്കി യേശുദാസ് പാടിയ ആല്ബം പ്രകാശനം ചെയ്ത് മാര്പ്പാപ്പ; ഇന്ത്യന് സംഗീതം മാര്പ്...
തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ബാനറില് പാടും പാതിരി ഫാ. ഡോ. പോള് പൂവത്തിങ്കലും മൂന്നു തവണ ഗ്രാമി ...Latest Newsതിരുട്ടു ഗ്രാമത്തിൽ നിന്നെത്തിയ കില്ലാടികൾ; കേരളത്തിൽ ഭീതിപടർത്തുന്ന കുറുവ സംഘം നിസാരക്കാരല്ല
ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ കേരളത്തിൽ വീണ്ടും ഭീതി പ...Latest Newsവഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ; ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും
വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ.പാർലമെന്റ് ശീതകാല സമ്മേളനത്തിൽ തന്നെ ലോക്സഭയ...Latest Newsവയനാടിനോടുള്ള കേന്ദ്ര അവഗണന പ്രധാന അജണ്ട; മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന്
മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യ...Latest Newsജയ്സ്വാളിനൊപ്പം ഗിൽ തന്നെ ഓപൺ ചെയ്തേക്കും; ആദ്യ ടെസ്റ്റിൽ താരം തിരിച്ചെത്തുമെന്ന സൂചന നൽകി ബൗളിങ് ക...
ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആരാധകർക്ക് ആശ്വാസ...Uncategorizedകർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്; കോടികളുടെ ആഭരണങ്ങൾ പിടിച്ചെടുത്തു
കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്. കൈക്കൂലി പരാതികളുടെ അടിസ്ഥാനത്തിൽ നാല്...Latest Newsബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ
കന്യാകുമാരി: സർക്കാർ ബസിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. നാ...Latest Newsതഞ്ചാവൂരിൽ അധ്യാപികയെ കുത്തിക്കൊന്ന സംഭവം; പ്രതി മദൻ റിമാൻഡിൽ
തഞ്ചാവൂരിൽ മല്ലിപ്പട്ടത്ത് വിവാഭ്യർത്ഥന നിരസിച്ച അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ചേതനാ ഗാനാശ്രമം ഒരുക്കി യേശുദാസ് പാടിയ ആല്ബം പ്രകാശനം ചെയ്ത് മാര്പ്പാപ്പ; ഇന്ത്യന് സംഗീതം മാര്പ്പാപ്പ പ്രകാശനം ചെയ്യുന്നത് ചരിത്രത്തിലാദ്യം തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ബാനറില് പാടും പാതിരി ഫാ. ഡോ. പോള് പൂവത്തിങ്കലും മൂന്നു തവണ ഗ്രാമി അവാര്ഡില് പങ്കാളിയായ വയലിന് വാദകന് മനോജ് ജോര്ജും ചേര്ന്ന് സംഗീതം നല്കി പദ്മവിഭൂഷണ് ഡോ കെ ജെ. യേശുദാസും, ഫാ. പോളും 100 വൈദീകരും 100 കന്യാസ്ത്രീകളും ചേര്ന്ന് ആലപിച്ച ആത്മീയ സംഗീത ആല്ബം ‘സര്വ്വേശ’ ഫ്രാന്സിസ് മാര്പാപ്പ പ്രകാശനം ചെയ്തു. വത്തിക്കാനിലെ അന്താരാഷ്ട്ര കോണ്ഫറന്സില് സംഗീത സംവിധായകരായ ഫാ. പോള് പൂവത്തിങ്കലും മനോജ് ജോര്ജും ചേര്ന്നു സമര്പ്പിച്ച
- തിരുട്ടു ഗ്രാമത്തിൽ നിന്നെത്തിയ കില്ലാടികൾ; കേരളത്തിൽ ഭീതിപടർത്തുന്ന കുറുവ സംഘം നിസാരക്കാരല്ല ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ കേരളത്തിൽ വീണ്ടും ഭീതി പടർന്നിരിക്കുകയാണ്. ആലപ്പുഴയെ മുൾമുനയി നിർത്തുന്ന നിലയിലായിരുന്നു കുറുവ സംഘത്തിന്റെ മോഷണം. അർധനഗ്നരായി, മുഖം മറച്ച്, ശരീരമാസകലം എണ്ണ തേച്ചാണ് ഇവർ മോഷ്ണത്തിനെത്തുന്നത്. മോഷണം നടത്തുന്നതിനിടയിൽ ചെറുത്ത് നിൽക്കുന്നവരെ പോലും മടിയില്ലാത്ത കൊടുംകുറ്റവാളികളുടെ സംഘമെന്നാണ് കുറുവകൾ അറിയപ്പെടുന്നത്. ആരാണ് കുറുവ സംഘം തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്നുള്ളവരാണ് കുറുവ സംഘം. ഇവർക്ക് കുറുവ സംഘമെന്ന പേര് നൽകിയത് തമിഴ്നാട് ഇന്റലിജൻസാണ്. മോക്ഷണം കുലത്തൊഴിലാക്കിയവരാണ് കുറുവ സംഘത്തിൽപ്പെട്ടവർ
- വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ; ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ.പാർലമെന്റ് ശീതകാല സമ്മേളനത്തിൽ തന്നെ ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും. നവംബർ 25 ന് ആരംഭിക്കുന്ന പാർലമെന്റിന്റ ശീതകാല സമ്മേളനത്തിൽ അവതരണത്തിനും പരിഗണനയ്ക്കും പാസാക്കുന്നതിനുമായി 15 ബില്ലുകൾ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽത്തന്നെ രാജ്യം ഉറ്റു നോക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ലും പട്ടികയിൽ ഉണ്ട്. വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ച ബിൽ, ഭരണഘടനയുടെ ലംഘനമാണെന്നും,ന്യൂന പക്ഷങ്ങൾക്ക് എതിരാണെന്നും പ്രതിപക്ഷം ആരോപിച്ചു.പ്രതിപക്ഷ ആവശ്യം പരിഗണിച്ച് ബില്ല് സംയുക്ത പാർലിമെന്ററി സമിതിക്ക് വിട്ടു.ജഗദാമ്പിക പാൽ
- വയനാടിനോടുള്ള കേന്ദ്ര അവഗണന പ്രധാന അജണ്ട; മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന് മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളായിരിക്കും പ്രധാന അജണ്ട. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സഹായം ഇതുവരെ ലഭ്യമാകാത്തത് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ പാർലമെന്റിൽ ഒരുമിച്ച് ഉന്നയിക്കണമെന്ന അഭ്യർത്ഥന മുഖ്യമന്ത്രി മുന്നോട്ട് വെയ്ക്കും. കേന്ദ്രത്തിൽ നിന്ന് വിവിധ തരത്തിൽ നേരിടുന്ന അവഗണനയെ പാർലമെന്റിൽ അവതരിപ്പിക്കണമെന്നായിരിക്കും സർക്കാർ അഭ്യർത്ഥിക്കുക. അതേസമയം മുണ്ടക്കൈ, ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട കേസ് അടുത്ത ദിവസങ്ങളിൽ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയിലെ
- ജയ്സ്വാളിനൊപ്പം ഗിൽ തന്നെ ഓപൺ ചെയ്തേക്കും; ആദ്യ ടെസ്റ്റിൽ താരം തിരിച്ചെത്തുമെന്ന സൂചന നൽകി ബൗളിങ് കോച്ച് ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആരാധകർക്ക് ആശ്വാസം പകരുന്ന വാർത്തയുമായി ബൗളിങ് കോച്ച് മോണെ മോർക്കൽ. പരിക്കിലുള്ള മുൻനിര ബാറ്റർ ശുഭ്മാൻ ഗിൽ സുഖം പ്രാപിച്ചുവരുകയാണെന്നും ഒന്നാം ടെസ്റ്റിൽ കളിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നും മോർക്കൽ പറഞ്ഞു. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രമേ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കൂ എന്നും മോർക്കൽ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട അവധിയിലായിരുന്ന രോഹിത് ശർമ ടീമിനൊപ്പം ഇത് വരെ ചേർന്നിട്ടില്ല. രോഹിത് ഒന്നാം
click on malayalam character to switch languages