1 GBP = 106.75
breaking news

വാർവിക്ക് മലയാളികളുടെ പുതുമയാർന്ന സ്വാതന്ത്ര്യദിന സംഗീത ആൽബം പുറത്തിറക്കി!

വാർവിക്ക് മലയാളികളുടെ പുതുമയാർന്ന സ്വാതന്ത്ര്യദിന സംഗീത ആൽബം പുറത്തിറക്കി!

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

സ്വാതന്ത്ര്യദിനതോടനുബന്ധിച്ചു വാർവിക്ക് & ലീമിങ്ടൺ മലയാളീ അസോസിയേഷൻ (WALMA) അംഗങ്ങളായ നിഷാന്ത് നന്ദകുമാറും റോഷ്‌നി നിഷാന്തും ചേർന്ന് ബ്രിട്ടനിലെ മലയാളി സമൂഹത്തിനുവേണ്ടി വളരെ വ്യത്യസ്തമായ ഒരു സംഗീത ആൽബവുമായി രംഗപ്രവേശം ചെയ്തു.

ഈ സംഗീത ശില്പത്തിന്റെ ആശയം ശ്രീ നന്ദകുമാർ വിവരിക്കുന്നത് ഇങ്ങനെയാണ്:

“നമ്മുടെ എല്ലാ ഹൃദയങ്ങളിലും സ്വാതന്ത്ര്യദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. 200 വർഷം പഴക്കമുള്ള കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസം ഓഗസ്റ്റ് 15 അടയാളപ്പെടുത്തുക മാത്രമല്ല, സ്വാതന്ത്ര്യദിനം എല്ലാ ഗുണങ്ങളും, അഭിമാനവും, വർണ്ണാഭമായ ചരിത്രവും, സാംസ്കാരിക സമ്പന്നതയും, വൈവിധ്യവും, ഭൂപ്രകൃതികളും ഓർമ്മിപ്പിക്കുന്നു. നമ്മുടെ മാതൃഭൂമി എന്ന് വിളിക്കാനും നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ ധീര ത്യാഗങ്ങളെ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ദിവസം കൂടിയാണിത്.”

“കോവിഡ് മുതലായ പകർച്ചവ്യാധികൾ പ്രചരിച്ചിരിച്ചിരിയ്ക്കുന്ന ഈ വിഷമം പിടിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ , നമ്മുടെ ഇൻഡ്യാ രാജ്യത്തുള്ള പ്രിയപ്പെട്ട ബന്ധുമിത്രാദികളെ കണ്ടു മുട്ടാനുള്ള അവസരം നഷ്ടപ്പെട്ടിരിയ്ക്കയാണ്. സ്വന്തം നാട്ടിലെ തങ്ങളുടെ കുടുംബാംഗങ്ങളെയോ , ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ താമസിയ്ക്കുന്ന അടുത്ത ബന്ധുക്കളെയോ കഴിഞ്ഞ രണ്ടു വർഷമായി കണ്ടിട്ടില്ലാത്തതും കൂടെ താമസിച്ചു സന്തോഷവും സമാധാനവും പങ്കിടാൻ സാഹചര്യം ഇല്ലാത്ത അവസ്ഥ സംജാതമായിരിയ്ക്കയാണ്. എന്നിരുന്നാലും ഈ പരിമിതികൾ അതിജീവിച്ചുകൊണ്ട് ചിരകാല സ്വപ്നമായ ഒരു കുടുംബ സംഗീത വീഡിയോ എല്ലാവരുടേയും ആത്മാർത്ഥമായ കൂട്ടായ്മയും സഹകരണത്തോടും കൂടി ചിട്ടപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഈ സംഗീത വീഡിയോയിലൂടെ, പല രാജ്യങ്ങളിൽ താമസിക്കുന്ന അഭിനേതാക്കളും , ഗായകരുമായ കുടുംബാംഗങ്ങളെ കണ്ടു മുട്ടാനുള്ള ഈ സന്ദർഭം എന്നിയ്ക്കു കിട്ടിയ നല്ലൊരു അനുഭവ സമ്പത്താണ്.”

ശ്രീ നിഷാന്തിന്റെ ഇന്ത്യയിലെയും മധ്യപൗരസ്ത്യ ദേശത്തെയും, യു.കെ യിലുമുള്ള സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് ഇതിലെ എല്ലാ ഗാനശകലങ്ങളും കോർത്തിണക്കിയിട്ടുള്ളത് എന്നതാണ് ഈ സംഗീത ആൽബത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അദ്ദേഹം തന്നെയാണ് ഇതിന്റെ എഡിറ്റിംഗും നിർവഹിച്ചിട്ടുള്ളത്.

നമ്മുടെ മാതൃരാജ്യം 75 )൦ സ്വാതന്ത്ര്യ ദിനo ആഘോഷിക്കുന്ന ഈ അവസരത്തിൽ ലോകമെമ്പാടുമുള്ള ഭാരതീയർക്കും , നമ്മുടെ യുകെ നിവാസികളായ മലയാളി കുടുംബാംഗങ്ങൾക്കും ഈ സംഗീതവീഡിയോ സമർപ്പിയ്ക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീ നിഷാന്ത് പ്രസ്താവിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more