പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു.
Sep 05, 2025
തൃശ്ശൂർ: പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ സി. എ. കൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. കവി പ്രസാദ് കാക്കശ്ശേരി മുഖ്യപ്രഭാഷണം ചെയ്തു. എഡിറ്റർ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ചീഫ് അഡ്മിനിസ്ട്രേറ്റർ നവിൻകൃഷ്ണ, അസോ. എഡിറ്റർ വിസ്മയ കെ. ജി., മാനേജിങ് അഡ്മിനിസ്ട്രേറ്റർ സാജു പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. സബ് എഡിറ്റർ അഭിതാ സുഭാഷ് സ്വാഗതവും ഏക്സിക്യൂട്ടിവ് എഡിറ്റർ അഖിൽകൃഷ്ണ നന്ദിയും പറഞ്ഞു.
ഡോ. രോഷ്നി സ്വപ്നയുടെ സ്പെഷ്യൽ സ്റ്റോറിയും രാജൻ കൈലാസ്, സുറാബ്, ഇന്ദിര ബാലൻ എന്നിവരുടെ അഭിമുഖങ്ങളും സരോജിനി ഉണ്ണിത്താൻ, ഡോ. ജോയ് വാഴയിൽ, പി. കെ. ഗോപി, വി. ജയദേവ്, സിവിക് ചന്ദ്രൻ, എം. ചന്ദ്രപ്രകാശ്, വർഗീസാന്റണി, ഋഷികേശൻ പി. ബി., ബിജു റോക്കി, പദ്മദാസ്, പി. സുധാകരൻ, അജിത്രി, രജനി മാധവിക്കുട്ടി, കല സജീവൻ, സന്ധ്യ ഇ, ഇന്ദിര ബാലൻ, രാജൻ സി. എച്ച്., പദ്മദാസ്, രാജൻ കൈലാസ്, സാജോ പനയംകോട്, ഡോ. വി. വി. ഉണ്ണികൃഷ്ണൻ, ജയശ്രീ പുളിക്കൽ, ഡോ. എസ്. ഡി. അനിൽകുമാർ, ഇടക്കുളങ്ങര ഗോപൻ, കൊന്നംമൂട് ബിജു, രാജീവ് മാമ്പുള്ളി, ജയചന്ദ്രൻ പൂക്കരത്തറ, പ്രസാദ് കാക്കശ്ശേരി, ആസിഫ് കാസി, അനുഭൂതി ശ്രീധരൻ, രാജു കാഞ്ഞിരങ്ങാട്, സതീഷ് കളത്തിൽ, ഗിരിജാ വാര്യർ, പ്രഭ ദാമോദരൻ, തുടങ്ങിയവരുടെ കവിതളും ഡോ. തമിഴച്ചി തങ്കപാണ്ഡ്യന്റെ തമിഴ് കവിതയ്ക്കു ഡോ. ടി. എം. രഘുറാം എഴുതിയ മലയാളം പരിഭാഷയും സുരേന്ദ്രൻ മങ്ങാട്ട്, സമദ് പനയപ്പിള്ളി, വി. ആർ. രാജമോഹൻ, ഡോ. പി. എസ്. രമണി, അശ്വതി അശോകൻ, സാഹിറ എം., ബി. അശോക് കുമാർ എന്നിവരുടെ കഥകളും പി. കരുണാകര മൂർത്തിയുടെ തമിഴ് കഥയ്ക്ക് ഇടമൺ രാജൻ എഴുതിയ മലയാളം പരിഭാഷയും ദേവേശൻ പേരൂർ, പദ്മദാസ്, സി. എ. കൃഷ്ണൻ എന്നിവരുടെ ലേഖനങ്ങളും കവിയൂർ ശിവദാസിന്റെ പുസ്തകാസ്വാദനവും കാരൂർ സോമന്റെ യാത്രാ വിവരണവും അടക്കം അറുപതിൽപരം രചനകളാണ് പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സുധീർ നാഥ് ആണ് ഓണം കാർട്ടൂൺ ചെയ്തിരിക്കുന്നത്. ആഖ്യാനചിത്രങ്ങൾ എ. ഐയിൽ സൂര്യ(സതീഷ് കളത്തിൽ)യും അഭിമുഖചിത്രങ്ങൾ നവിൻ കൃഷ്ണനും അഭിമുഖം വിസ്മയ കെ. ജിയും ചെയ്തിരിക്കുന്നു.
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം /
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്. /
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026 /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
click on malayalam character to switch languages