- ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു
- ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്കിയ 23 വർഷം പഴക്കമുളള മാനനഷ്ടക്കേസ്; മേധാ പട്കര്‍ അറസ്റ്റില്‍
- വിനോദയാത്രക്ക് എത്തിയ 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പാലക്കാട് ആളിയാർ ഡാമിൽ മുങ്ങി മരിച്ചു
- പെഹൽഗാമിൽ ആക്രമണം നടത്തിയവർ ‘സ്വാതന്ത്ര്യസമര സേനാനികൾ’; ഭീകരരെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി
- തിരുവനന്തപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസ്; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ
- സിന്ധു നദീജല കരാർ മരവിപ്പിച്ച വിവരം പാകിസ്താനെ അറിയിച്ച് ഇന്ത്യ; ജല വിഭവ മന്ത്രാലയത്തിന് കത്ത് അയച്ചു
- അന്ത്യയാത്രാമൊഴിയേകി ഉറ്റവർ; ഔദ്യോഗിക ബഹുമതികളോടെ രാമചന്ദ്രന് വിട നൽകി നാട്
ബ്രിട്ടീഷ് ഇന്ത്യ മാണിക്യ- ഞൊണ്ടി കുതിരകൾ …കാരൂർ സോമൻ (ചാരുംമുടൻ)
- Oct 28, 2022

ലോകത്തിന്റ പല ഭാഗങ്ങളിൽ ജനാധിപത്യത്തിന്റ തലയടിച്ചുപൊളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജനാധിപത്യ സമൃദ്ധിയുടെ പ്രഭാപൂരം ബ്രിട്ടനിൽ ഒരു സുന്ദരിയെപോലെ അണിഞ്ഞൊരുങ്ങി വന്നത്. ജനാധിപത്യത്തിന്റ പരിഷ്‌കൃത മുഖമാണ് ഇന്ത്യൻ പഞ്ചാബ് വംശജനായ ന്യൂനപക്ഷക്കാരനെ ബ്രിട്ടീഷ് ജനത പ്രധാനമന്ത്രിയായി തെരെഞ്ഞെടുത്തത്. ജാതിമത -വർഗ്ഗ -വർണം നോക്കി മന്ത്രിമാരെ തീരുമാനിക്കുന്ന ഉന്നത ജനാധിപത്യമെന്ന് വീമ്പിളക്കുന്ന ഇന്ത്യയിൽ ഇത് നടക്കുമോ? നമ്മുടെ കണ്ണും നാവും ചെവിയും ഇന്നും ചെന്നെത്തുന്നത് ഒൻപതാം നൂറ്റാണ്ടിൽ ആര്യന്മാരുടെ വരവോടെ വേരൂന്നിയ ജാതിവ്യവസ്ഥിതിയിലും മനുഷ്യർ സൃഷ്ടിച്ചിറക്കിയ ദൈവങ്ങൾക്ക് പാൽപ്പായസവും പാലും പണവും പൊന്നും കൊടുക്കുന്നതിലല്ലേ? ഇത് ഞാൻ പറയുന്നതല്ല കേരളത്തിലെ ആത്മീയാചാര്യൻ ശ്രീശങ്കരാചാര്യർ തന്റെ “ജാതി നിർണ്ണയ” മെന്ന പുസ്തകത്തിൽ അറുപത്തി നാല് ജാതികളെപ്പറ്റി പറയുന്നു. വികസിത രാജ്യങ്ങളിലുള്ളവർ ശാസ്ത്ര സാഹിത്യ രംഗങ്ങളിൽ തിരിച്ചറിവുള്ളവരായി ദൈനം ദിനം വളരുമ്പോൾ നമ്മൾ മുടിഞ്ഞാലും മുന്നേറണമെന്ന ഭാവത്തിൽ ജാതിപ്പോരും വർഗ്ഗിയതയും താടിവളർത്തുന്നതുപോലെ വളർത്തുകയല്ലേ? വിവേകമുള്ള ബ്രിട്ടീഷ് ജനത ജാതിമതം നോക്കിയല്ല ഇന്ത്യക്കാരനെ പ്രധാനമന്ത്രിയാക്കിയത് അതിലുപരി യോഗ്യത നോക്കിയാണ്. നമ്മുടെ രാജ്യത്തെ ജനപ്രതിനിധികളുടെ യോഗ്യത അവരുടെ പ്രവർത്തികളിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ജാതിഭ്രാന്ത്, രാഷ്ട്രീയ ഭ്രാന്ത്, അജ്ഞത എന്നെങ്കിലും അവസാനിക്കുമോ?
ജനാധിപത്യത്തിന്റെ മറവിൽ കാപട്യവും അനീതിയും അറുതിയില്ലാത്ത വറുതികളിലേക്ക് പാവങ്ങളെ വലിച്ചെറിയുമ്പോൾ ആർദ്രതയോടെ, ഉത്സാഹത്തിമിർപ്പോടെയാണ് ഓരോ ഇന്ത്യക്കാരനും ബ്രിട്ടനിലേക്ക് ഉറ്റുനോക്കുന്നത്. ഇന്ത്യയിൽ കാണുന്ന വൈകാരികമായ വർഗ്ഗീയ അന്ധവിവിശ്വാസങ്ങൾ കണ്ണുകൾ തുറന്ന്, തുറന്ന മനസ്സോടെ ആർക്കും അടിമകളാകാതെ വികസിത പാതയിൽ സഞ്ചരിക്കുന്ന രാജ്യങ്ങളെ കണ്ടുപഠിക്കാൻ സാധിക്കണം. ദൈവം എന്ന സങ്കല്പം വെറും മിഥ്യയെന്ന് പറയുമ്പോഴും സാമ്പത്തിക ശാസ്ത്രജ്ഞനായ ഋഷി സുനാക് ഈശ്വര ചിന്തയുടെ കാതലായ ജ്ഞാനമാർഗ്ഗം, കർമ്മമാർഗ൦, ഭക്തിമാർഗത്തിലൂടെ സഞ്ചരിക്കുന്നു. മാനുഷികവും സ്വർഗ്ഗീയവുമായ ധാരാളം പ്രവാചകന്മാർ ലോകത്തെ പ്രകാശത്തിലേക്ക് നടത്തിയത് നിരീശ്വരന്മാർക്ക്പോലും മറക്കാൻ സാധിക്കില്ല.
ഇറ്റലി-ഇന്ത്യൻ വംശജയായ സോണിയ ഗാന്ധി 2004 ൽ കോൺഗ്രസ് അധ്യക്ഷയായിരിക്കെ ഇന്ത്യൻ പ്രധാനമന്ത്രിയായി രംഗപ്രേവേശം ചെയ്യുമെന്നറിഞ്ഞപ്പോൾ പൗരത്വ വിഷയമുയർത്തി ദേശസ്‌നേഹത്തിന്റ കിരണങ്ങൾ വന്ദേമാതരമായി പാടിയവർ മതത്തിന്റ മറവിൽ അധികാരം കവർന്നെടുക്കാനല്ലേ ശ്രമിച്ചത്? ജാതിമതത്തിന്റ നടവരമ്പുകളിൽ മാത്രമല്ല മനസ്സിന്റ മടിത്തട്ടിൽ ജീവിക്കുന്ന വർഗ്ഗീയത വികസിത രാജ്യങ്ങളിൽ എന്തുകൊണ്ടില്ല? അതിന്റെ കാരണം അവർ സിനിമ കണ്ടുവളരുന്നവരല്ല അതിലുപരി വായിച്ചുവളരുന്നവരും, അറിവിൽ വ്യവഹാരം നടത്തി നല്ല കാഴ്ചപ്പാടുകളിൽ എത്തുന്നവരുമാണ്. ഭാഷാ സാഹിത്യ സംഗീതത്തിനുപോലും രാഷ്ട്രീയ നിറം ചാർത്തുന്നവരുടെ സാംസ്കാരികബോധം ജാതിചിന്തകൾക്ക് തുല്യമാണ്. ദരിദ്ര രാജ്യങ്ങളിൽ കാണുന്നതുപോലുള്ള അധമമായ പ്രത്യയശാസ്ത്രത്തിലോ, അന്ധവിശ്വാസങ്ങളിലോ, ഉട്ടോപ്യൻ കാഴ്ചപ്പാടുകളിലോ, അജ്ഞതയിലോ ജീവിക്കുന്നവരല്ല. ഇന്ത്യയിൽ വോട്ടുപെട്ടി നിറക്കാൻ മത രാഷ്ട്രീയക്കാർ എന്തും തിട്ടപ്പെടുത്തി അനീതി -അഴിമതി- അക്രമ – സ്വാജനപക്ഷവാതങ്ങൾ നടത്തിയിട്ട് പുരപ്പുറത്തിരിന്നു പറയുകയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്. ബ്രിട്ടനിലാരും ജാതി മതം എടുത്തുകാട്ടി കള്ളും കഞ്ചാവും കാശു൦ കൊടുത്തു് വോട്ടുപെട്ടി നിറക്കാറില്ല. അധികാരത്തിൽ വരാറുമില്ല. ഏഷ്യയിൽ നിന്നെത്തിയിട്ടുള്ള ചില ജാതിക്കോമരങ്ങൾ വിദേശത്തും ആ കുപ്പായമണിയുന്നുണ്ട്. ഇന്ത്യയിൽ അമ്പരിപ്പിക്കുന്ന പൗരോഹിത്യ ജാതി ചിന്തകൾക്കും പീഡനങ്ങൾക്കുമെതിരെ ജനമനസ്സുണർത്തിയ ബ്രിട്ടനെ ഇനിയെങ്കിലും ഇന്ത്യൻ ജനത കണ്ടു പഠിക്കണം. ജാതി മതം നോക്കി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന, രാഷ്ട്രീയ അരാജകത്വം വർണിച്ചു പാടി സമൂഹത്തെ ശിഥിലമാക്കുന്നവരെ കേരളീയരും പഠിക്കാനുണ്ട്. ഒരു മനുഷ്യൻ ജനിച്ചു വളർന്നാൽ അവനെ ജാതിമതത്തിൽപ്പെടുത്തി അധികാര സമ്പന്നൻമാരുടെ അണികളാക്കി, അടിമകളുമാക്കി ഇങ്കിലാബ് സിന്ദാബാദ് വിളിച്ചു് വാണരുളുന്ന ഒരു സമൂഹം ഒരിക്കലും പുരോഗതി പ്രാപിക്കില്ല. ബസ്സിന് കല്ലെറിഞ്ഞവനും പൊതുമുതൽ നശ്ശിപ്പിക്കുന്നവനും, അനീതിക്ക് ഒത്താശ ചെയ്യുന്നവനും ജനപ്രധിനിധി, മന്ത്രിയാകുന്നത് ഇന്ത്യയിൽ നടക്കുന്ന വിരോധാഭാസമാണ്. ഒരു പ്രധാനമന്ത്രിയാകാൻ, ഒരു മന്ത്രിയാകാൻ യോഗ്യൻ ആരാണ്? വോട്ടുചെയ്യുന്നവർ ഇത് അന്വേഷിക്കാറുണ്ടോ? ഇന്നത്തെ ബ്രിട്ടീഷ്-ഇന്ത്യൻ വംശജനായ പ്രധാനമന്തിയെ കണ്ടു പഠിച്ചാൽ മതി. ലോകത്തെ പ്രമുഖ ഓക്സ്ഫഡ്, സ്റ്റാൻഫഡ് യൂണിവേഴ്സിറ്റികളിൽ പഠനം, ഉപരിപഠനം. കോളേജിൽ പോയത് പഠിക്കാനാണ് സമരം, കത്തികുത്ത് നടത്താനല്ല. 2014 ൽ ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരെഞ്ഞെടുക്കുന്നു. ധനകാര്യ വകുപ്പിലെ ചീഫ് സെക്രട്ടറി, 2020 ൽ ബോറിസ് ജോൺസൺ മന്ത്രി സഭയിൽ ധനകാര്യ മന്ത്രി. പ്രധാനമന്ത്രിയുടെ നയങ്ങളിൽ പ്രതിഷേധിച്ചു് രാജി വെച്ച് പുറത്തുപോകുന്നു. അതാണ് ആദർശ രാഷ്ട്രീയം, ദൃഡത, വ്യക്തിത്വ൦, നിലപാട്. ഇന്ത്യയിലെ മന്ത്രിമാരെങ്കിൽ മാനം പോയാലും വേണ്ടില്ല അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കും. യജമാനന്റെ മുന്നിൽ വായ് മൂടിക്കെട്ടി അടിയാനെപോലെ നിൽക്കും. മാനം കെട്ടും മാനംമുട്ടെ വളരുന്നവരല്ല വികസിത രാജിങ്ങളിലെ മന്ത്രിമാർ. അതിനാലിവർ മാണിക്യകുതിരകളാണ്. ഞൊണ്ടികുതിരകളല്ല.
ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ നേർക്കുള്ള ഒരു മാനവിക സാംസ്കാരിക ചോദ്യമുണ്ട്? സോണിയ ഗാന്ധിക്കുണ്ടായ ജാതിപ്പോര് ഇനിയും ആർക്കെങ്കിലുമുണ്ടാകുമോ? ജാതിമതത്തിന്റ മറവിൽ ഇരുട്ടുമുറിയിൽ തളക്കപ്പെട്ട മനുഷ്യരെ വെളിച്ചത്തിലേക്ക് കൊണ്ടുവരുമോ? അവരും ആഘോഷിക്കേണ്ട കാര്യമല്ലേ നമ്മുടെ ഇന്ത്യക്കാർ വികസിത രാജ്യങ്ങളിൽ പ്രധാനമന്ത്രി, മന്ത്രിമാർ, വൈസ് പ്രസിഡന്റ്, എം.പി തുടങ്ങിയ പദവികളിലിരിക്കുന്നത്. ഇന്ത്യൻ വംശജയായ അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, 2019 ൽ ബ്രിട്ടനിൽ ബോറിസ് ജോൺസൺ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന ഗുജറാത്തിൽ നിന്നുള്ള പ്രീതി പട്ടേൽ, ക്യാബിനറ്റ് മന്ത്രിയായിരുന്ന അലോക് ശർമ്മ അങ്ങനെ ലോകത്തിന്റ പലഭാഗങ്ങളിലും ഇന്ത്യൻ വംശജരെ കണ്ടിട്ടുണ്ട്. അതെന്നും വിദേശ ഇന്ത്യക്കാർക്ക് മാത്രമല്ല ഓരോ ഇന്ത്യക്കാരനും അഭിമാനമാണ്. എന്ന് കരുതി ഇന്ത്യക്കാരന് അമിത പ്രതീക്ഷയൊന്നും വേണ്ട. ജാതി, രാജ്യ൦, രാഷ്ട്രിയ൦ നോക്കി പിൻവാതിൽ പരിപാടികൾ ഇവിടെ നടപ്പില്ല. അങ്ങനെ സംഭവിച്ചാൽ പടിക്ക് പുറത്താണ് ചരിത്ര പഠനങ്ങൾ. ബ്രിട്ടീഷ് പ്രധാനമന്ത്രി നേരിടുന്ന വെല്ലുവിളികൾ ധാരാളമാണ്. രാജ്യത്തെ വിലക്കയറ്റം, പണപ്പെരുപ്പത്തിന്റ തകർച്ച, നികുതിയിൽ വരുന്ന പരിഷ്‌കാരങ്ങൾ, പൗണ്ട് സ്റ്റെർലിങിന്റ ഇടിവ് ഇങ്ങനെ പോകുന്നു. ഇന്ത്യൻ ഗ്രാമങ്ങളിൽപോലും കാണുന്ന വർഗ്ഗിയത, ഇടുങ്ങിയ ദേശീയ വാദമൊക്കെ എന്നെങ്കിലും അവസാനിക്കുമോ?
ഇന്നത്തെ ഇന്ത്യൻ ജനാധിപത്യത്തിന് രണ്ട് മുഖങ്ങളാണ്. ഒരിടത്തു് ദേശസ്‌നേഹം, മറ്റൊരിടത്തു് വിദ്വേഷം. ദേശസ്‌നേഹത്തിൽ കടന്നുവരുന്നത് എല്ലാവരെയും തുല്യരായി കാണുകയാണ്. തുല്യ നീതി ലഭിക്കുന്നില്ല. വിദ്വേഷത്തിൽ എല്ലാം വേറിട്ടു വേറിട്ടു കാണുന്നു. ഇവരിൽ അന്തർലീനമായി കൂടിക്കുഴഞ്ഞു കിടക്കുന്നത് സ്വാർത്ഥതയാണ്. മറ്റുള്ളവർ കണ്ണിലെ കരടും ഹൃദയത്തിൽ മുള്ളുമാണ്. മനസ്സിൽ കുത്തിനിറച്ചിരിക്കുന്നത് മതമൗലിക വാദവും മൃഗീയതയുമാണ്. ഈ കൂട്ടർ കപട ഭക്തിക്കാരുടെ വലയിൽ കുരുങ്ങിയവർ മാത്രമല്ല മിഥ്യാഭക്തിയുടെ മൂടുപടമിട്ട് അധികാരത്തിലെത്തി പ്രേരണ നൽകി ദൃഷ്ടി പതിയുന്നത് മനുഷ്യരിലല്ല മതത്തിലാണ്. വികസിത രാജ്യങ്ങളിൽ മതത്തേക്കാൾ മനുഷ്യനാണ് പ്രധാനം. ഇന്ത്യൻ ജനാധിപത്യത്തിൽ അധികാരം പിതൃസ്വത്താക്കി മാറ്റി ആജീവനാന്തം ലൗകിക വിഭവങ്ങൾ രുചിച്ചങ്ങനെ സുഖലോലുപരായി കഴിയുന്നത് ആധുനിക ജനാധിപത്യത്തിൽ കാണാറില്ല. ഈ ഭൗതികവാദികൾ സ്വയം സമ്പത്തു് വാരിക്കൂട്ടുകയല്ലാതെ രാജ്യ സമ്പത്തു് വർദ്ധിപ്പിക്കുകയില്ല. ഇന്ത്യൻ ജനാധിപത്യം മത രാഷ്ട്രീയക്കാരുടെ ഇഷ്ടാനുസരണം ചലിപ്പിക്കുന്ന കളിപ്പാട്ടങ്ങളാണ്. സാമൂഹ്യ സേവനത്തേക്കാൾ സമുദായ സേവനങ്ങൾ നടത്തി വോട്ടുപെട്ടി നിറച്ചു് ഇന്ത്യയെ എല്ലാം രംഗത്തും ദാരിദ്ര്യത്തിലേക്ക് കെട്ടിത്താഴ്ത്തുന്നത് കണ്ടിട്ടും കാണാതെയിരിക്കരുത്. ലോകത്തെ മധുരവു൦ ഐശ്യര്യവും നിറഞ്ഞ ബ്രിട്ടനിലെ ജനാധിപത്യം പഠിച്ചു് വേണ്ടുന്ന വിളക്കിച്ചേർക്കലുകൾക്ക് ഇന്ത്യ തയ്യാറാകണം.
Latest News:
ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു
ബെംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. ബെംഗളൂരിവിലയിരുന്നു അന്ത്യം. 84 വയസായി...Latest Newsഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്കിയ 23 വർഷം പഴക്കമുളള മാനനഷ്ടക്കേസ്; മേധാ പട്കര്‍ അറസ്റ്റില്‍
സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്കിയ മാനനഷ്ടക്കേസിലാണ് അറസ്റ...Breaking Newsവിനോദയാത്രക്ക് എത്തിയ 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പാലക്കാട് ആളിയാർ ഡാമിൽ മുങ്ങി മരിച്ചു
പാലക്കാട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പാലക്കാട് ആളിയാർ ഡാമിലാണ് 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ചത്. ...Latest Newsപെഹൽഗാമിൽ ആക്രമണം നടത്തിയവർ ‘സ്വാതന്ത്ര്യസമര സേനാനികൾ’; ഭീകരരെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി
പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച...Latest Newsതിരുവനന്തപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസ്; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ
തിരുവനന്തപുരം: തിരുവനനന്തപുരത്ത് സ്വത്തിന് വേണ്ടി 52കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ...Latest Newsസിന്ധു നദീജല കരാർ മരവിപ്പിച്ച വിവരം പാകിസ്താനെ അറിയിച്ച് ഇന്ത്യ; ജല വിഭവ മന്ത്രാലയത്തിന് കത്ത് അയച്ച...
സിന്ധു നദീജല കരാർ മരവിപ്പിച്ച വിവരം പാകിസ്താനെ ഒദ്യോഗികമായി അറിയിച്ച് ഇന്ത്യ. കേന്ദ്ര ജലശക്തി മന്ത്...Latest Newsഅന്ത്യയാത്രാമൊഴിയേകി ഉറ്റവർ; ഔദ്യോഗിക ബഹുമതികളോടെ രാമചന്ദ്രന് വിട നൽകി നാട്
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു. ഇട...Latest Newsമനോജ്കുമാർ പിള്ള യുക്മ ലയ്സൺ ഓഫീസർ......
കുര്യൻ ജോർജ്ജ്(നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ലയ്സൺ ഓഫീസറായി മുൻ ദേശീയ പ്രസിഡൻറും ...uukma
Post Your Comments Here ( Click here for malayalam )
Latest Updates
- ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു ബെംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. ബെംഗളൂരിവിലയിരുന്നു അന്ത്യം. 84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലിരിക്കെയായിരുന്നു വിയോഗം. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനായിരുന്നു കസ്തൂരിരംഗൻ. 1994 മുതൽ 2003 വരെ ഐഎസ്ആർഒയുടെ ചെയർമാനായിരുന്നു. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര എന്നിവയുടെ പ്രൊജക്ട് ഡയറക്ടറായിരുന്നു. ആസൂത്രണ അകമ്മീഷൻ അംഗവും കൂടിയായിരുന്നു. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്
- ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്കിയ 23 വർഷം പഴക്കമുളള മാനനഷ്ടക്കേസ്; മേധാ പട്കര്‍ അറസ്റ്റില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്കിയ മാനനഷ്ടക്കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ സാകേത് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഉച്ചയോടെ മേധാ പട്കറെ സാകേത് കോടതിയില്‍ ഹാജരാക്കും. 23 കൊല്ലം പഴക്കമുളള കേസാണിത്. ഈ കേസിലാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കേസില്‍ ഏപ്രില്‍ 23-ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മേധാ പട്കര്‍ ഹാജരായില്ല. വിഡിയോ കോളിലൂടെയാണ് വാദം കേള്‍ക്കലിന് ഹാജരായത്. എന്നാല്‍ നേരിട്ട് കോടതിയില്‍ വരാതിരുന്നതും ശിക്ഷാനിയമങ്ങള്‍ പാലിക്കാതിരുന്നതുമായ നടപടി
- വിനോദയാത്രക്ക് എത്തിയ 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പാലക്കാട് ആളിയാർ ഡാമിൽ മുങ്ങി മരിച്ചു പാലക്കാട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പാലക്കാട് ആളിയാർ ഡാമിലാണ് 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ചത്. ഡാമിൽ കുളിക്കുമ്പോഴാണ് അപകടം ഉണ്ടായത്. മരിച്ചത് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ. സംഘം എത്തിയത് വിനോദയാത്രക്ക്. ചെന്നൈയിലെ സ്വകാര്യ കോളജ് വിദ്യാർത്ഥികളായ ധരുൺ, രേവന്ത് ആന്റോ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ സംഘം കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. മറ്റ് വിദ്യാർത്ഥികളും ഡാമിൽ കുളിക്കാൻ ഇറങ്ങിരിയിരുന്നു
- പെഹൽഗാമിൽ ആക്രമണം നടത്തിയവർ ‘സ്വാതന്ത്ര്യസമര സേനാനികൾ’; ഭീകരരെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ആക്രമണത്തെ പാകിസ്ഥാൻ അപലപിക്കുകയും തീവ്രവാദ സംഘടനകൾക്ക് അഭയം നൽകുന്നുവെന്ന അവകാശവാദങ്ങൾ നിഷേധിക്കുകയും ചെയ്തതിനിടെയാണ് ഉപപ്രധാനമന്ത്രിയുടെ വിശേഷണം. “ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാം ജില്ലയിൽ ആക്രമണം നടത്തിയവർ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം” ഇസ്ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇഷാഖ് ദാർ പറഞ്ഞു. ഇന്ത്യ പാകിസ്ഥാനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താൽ തിരിച്ചടി നൽകുമെന്നും ഇഷാഖ് ദാർ പറഞ്ഞു. അതേസമയം അതേസമയം
- തിരുവനന്തപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസ്; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ തിരുവനന്തപുരം: തിരുവനനന്തപുരത്ത് സ്വത്തിന് വേണ്ടി 52കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 28കാരനായ യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം യുവതിയുടെ ഭർത്താവ് കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡിസംബർ മാസം 26 ന് പുലർച്ചെ 1.30 നായിരുന്നു അതിക്രൂരമായ കൊലപാതകം പ്രതി നടത്തിയത്. പുലർച്ചെ ഒന്നരയോടെ ഭാര്യ ശാഖയുടെ ശരീരത്തിൽ ബലം പ്രയോഗിച്ച് ഇലക്ട്രിക് വയറിലൂടെ

ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം /
ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം
എഡിറ്റോറിയൽ ആഗോള ക്രൈസ്തവർ യേശുദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന ഈ അവസരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശങ്ങൾ പങ്കുവെക്കുന്ന അനുഗ്രഹീതമായ അവസരം കൂടിയാവുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീഴ്ചകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. അത് വ്യക്തി ജീവിതങ്ങളിലാവാം, നമ്മൾ പ്രവർത്തിക്കുന്ന തൊഴിൽ-സാമൂഹ്യ രംഗങ്ങളിലാവാം. ഒരു വീഴ്ചയും സ്ഥിരമായുള്ളതല്ല. എല്ലാ വീഴ്ചകൾക്കുമപ്പുറം ഉയിർപ്പിന്റെ ഒരു തിരുന്നാളുണ്ടാകും. കാത്തിരുന്നാൽ കരഗതമാവുകതന്നെ ചെയ്യുന്ന നന്മയുടെ ഒരു ഉയിർപ്പു തിരുന്നാൾ. ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം

യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസ്സിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 5 ശനിയാഴ്ച വാൽസാളിൽ വെച്ച് ചേർന്ന

എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി /
എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി
മറ്റൊരു വിഷുക്കാലം കൂടി വരവായിരിക്കുകയാണ്. മേട മാസത്തിലാണ് വിഷു ആഘോഷിക്കാറുള്ളത്. മലയാള മാസമായ മേടത്തിലെ ആദ്യ ദിവസമാണ് ഇത്. ഓരോ വിഷുവും ഒരു ഓർമ്മപ്പെടുത്തലാണ്. ‘കാലമിനിയും ഉരുളും, വിഷു വരും, വർഷം വരും, തിരുവോണം വരും, പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും’ എന്ന എൻഎൻ കക്കാടിന്റെ സഫലമീ യാത്ര എന്ന പ്രശസ്തമായ കവിതയാണ് ഈ സമയം പലരുടെയും മനസിലേക്ക് ഓടിയെത്തുക. യുക്മയുടെ പ്രവർത്തന വർഷം തന്നെ ആരംഭിക്കുന്നത് ഓരോ വിഷുക്കാലത്തിലാണ്… ഇത്തവണയും വിഷുക്കാലത്തിൽ

യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു /
യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു
ലണ്ടൻ: കേംബ്രിജ് മേയറും യുക്മ നിയമോപദേഷ്ടാവുമായ ഇംഗ്ലണ്ടിലെ ക്രിമിനൽ ഡിഫൻസ് സോളിസിറ്ററുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലി ഓണററി പൗരത്വം നൽകി ആദരിച്ചു. കാസ്റെറല്ലൂസിയോ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ചടങ്ങിൽ, മുനിസിപ്പൽ സെക്രട്ടറി ഡോ. മരിയ മിഖയേല മേയർ ബൈജുവിനെ സദസിന് പരിചയപ്പെടുത്തി. ഇറ്റാലിയൻ പൗരത്വം മേയർ സർ പാസ്ക്വേൽ മാർഷെസ് ബൈജുവിന് കൈമാറി. കാസ്റെറല്ലൂസിയോ വാൽമാഗിയോറിന്റെ ഡപ്യൂട്ടി മേയർ മിഷേൽ ജിയാനെറ്റ, കേംബ്രിജ് കൗൺസിലറും മുൻ മേയറുമായ റോബർട്ട് ഡ്രൈഡൻ ജെ.പി., എംആർടിഎ, പിയറോ ഡി ആഞ്ചെലിക്കോ, ഗ്യൂസെപ്പെ,

“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം. /
“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള രണ്ടാമത്തെ ഓഡിഷൻ ഏപ്രിൽ 12 ന് നോട്ടിംങ്ങ്ഹാമിൽ വച്ച് നടക്കുന്നു. ഇന്നലെ നോർവിച്ചിൽ വെച്ച് നടന്ന ആദ്യ ഓഡിഷനിൽ യു

click on malayalam character to switch languages