- ‘NSS വേദിയിൽ എത്താൻ കഴിഞ്ഞത് അഭിമാനം, അവസരം തന്നതിന് നന്ദി’; രമേശ് ചെന്നിത്തല
- കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു
- ‘കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗി’; ഇന്ന് മന്നം ജയന്തി
- വളക്കൈ സ്കൂള്‍ ബസ് അപകടം: ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്
- കർണാടകയിലെ അങ്കണവാടിയിൽ നിന്ന് പാമ്പ് കടിയേറ്റ് 5 വയസ്സുകാരി മരിച്ചു
- മൃദംഗ വിഷന്റെ അക്കൗണ്ട് പൂട്ടിച്ച് പൊലീസ്; സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും
- പുതുവർഷദിനത്തിൽ യുകെ മലയാളികളെത്തേടി ദുഃഖവാർത്ത; ലണ്ടനിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു
ഒറ്റ സ്നാപ്പിൽ ഒതുക്കാനാകാത്ത ജനുവരി സ്മരണകൾ:
- Dec 31, 2024
ബി. അശോക് കുമാർ. റിട്ട. ഡപ്യൂട്ടി ഡയറക്ടർ, ആകാശവാണി
ഞാൻ, ആകാശവാണിയുടെ മംഗലാപുരം നിലയത്തിൽ നിന്നും വിരമിച്ചിട്ട് അധിക ദിവസമായിട്ടില്ല. ഒരു വൈകുന്നേരം, തൃശ്ശൂരിലെ പുത്തൂർ പഞ്ചായത്തിലെ മരത്താക്കര ബൈപാസിനരികിലുള്ള എന്റെ വീട്ടിൽ നിന്നും തൊട്ടടുത്തുള്ള കുഞ്ഞനമ്പാറയിലെ ഒരു സുഹൃദ് സന്ദർശനത്തിനു ശേഷമുള്ള മടക്കത്തിലുള്ള കാൽനടയാത്രയിലാണ്, ‘പ്രൊഫെസർ കെ കെ ഭാസ്കരൻ മെമ്മോറിയൽ വായനശാല’ വർഷങ്ങൾക്കു ശേഷം ദൃഷ്ടിയിൽ പെടുന്നത്. കേരളത്തിനു പുറത്തെ വർഷങ്ങളായുള്ള ജീവിതം നാട്ടിൽ കൊണ്ടു വന്ന മാറ്റങ്ങളെ മനസ്സിൽ ഒന്നോടിച്ചു വിടാറാണ് പതിവ്. ഔദ്യോഗിക ജീവിതത്തിൽ കുടുംബവും ഒപ്പം ഉണ്ടാകുമെന്നതിനാൽ ഒഴിച്ചു കൂടാത്ത കാര്യങ്ങൾക്കല്ലാതെ നാട്ടിൽ വരുന്നതും പതിവില്ല. അതുകൊണ്ടു തന്നെ, മുൻപു കണ്ട നാട്ടുകാഴ്ചകൾ പലതും ഇന്നില്ല. പുതിയ കാഴ്ചകൾ ധാരാളമുണ്ട് താനും.
വായനശാലയെ ആകെ ഒന്നു നോക്കി നടപ്പ് തുടർന്നു. ഇരുപത്തഞ്ച് വർഷങ്ങൾക്കു മുൻപ് പണിത കെട്ടിടമാണ്. വർഷാവർഷമുള്ള പഞ്ചായത്തിന്റെ വെള്ളപൂശൽ മുറയ്ക്കു നടക്കുന്നുണ്ടെന്നൊഴിച്ചാൽ വേറെ പറയത്തക്ക മാറ്റമൊന്നും വന്നിട്ടില്ല. എന്റെ അച്ഛന്റെ പേരാണ് വായനശാലക്ക്. അതുകൊണ്ടു തന്നെ ഇതിനെ കുറിച്ചുള്ള ഓർമ്മയും സുഖകരമായ ഒരു കാറ്റായ് ഒപ്പം കൂടി. ജനോപകാരപ്രദമായ ഏതു കാര്യത്തിനും മുന്നിട്ടിറങ്ങുന്ന പ്രകൃതമായിരുന്ന അച്ഛന്. അതുകൊണ്ടുതന്നെ, അച്ഛന് നാട്ടിൽ നല്ല ജനപ്രീതിയുണ്ടായിരുന്നു. അച്ഛന്റെ മരണത്തിനു ശേഷമാണ് വായനശാലയ്ക്ക് അച്ഛന്റെ പേര് ലഭിച്ചത്. അക്കാലത്ത്, മരത്താക്കര പ്രദേശത്ത് ഒരു വായനശാല വേണം എന്ന ആവശ്യമുയർന്നപ്പോൾ അതിനു വേണ്ടി മുന്നിട്ടിറങ്ങിയതും ജനകീയാസൂത്രണ പദ്ധതിയിലൂടെ അക്കാര്യം നടത്തിയെടുത്തതും അച്ഛനായിരുന്നു. അച്ഛനായിരുന്നു അതിന്റെ നിർമ്മാണ കമ്മിറ്റി ചെയർമാൻ. പഞ്ചായത്തുമായുള്ള കരാർ പ്രകാരം എസ്റ്റിമേറ്റ് തുകയിൽ കുറവായി, സമയബന്ധിതമായിതന്നെ അച്ഛനും കമ്മിറ്റികാരും കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു. എന്നാൽ, പദ്ധതി ഫണ്ടിലേക്ക് ലഭിക്കേണ്ട, ജനങ്ങളിൽ നിന്നുമുള്ള ‘ഗുണഭോക്തൃ വിഹിതം’ കമ്മിറ്റികാർ പിരിച്ചില്ല എന്ന കാരണത്താൽ പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട അവസാന ഗഡു അവർ നല്കിയില്ല. ഇതിനെതിരെ ജില്ലാ കളക്ടർക്ക് നല്കിയ പരാതിയിൽ പഞ്ചായത്തിനെതിരെ ഉത്തരവും ഉണ്ടായി. എന്നിട്ടും ബാക്കി തുക നല്കുവാൻ പഞ്ചായത്ത് തയ്യാറായില്ല. അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന പ്രതിഭാവം എന്ന ഒരു പ്രാദേശിക പത്രത്തിൽ ഇതിനെ കുറിച്ചു മുൻപേജിൽ വാർത്ത വരികയുണ്ടായി. എഡിറ്റോറിയലും ഈ വിഷയത്തെ പറ്റിയായിരുന്നു.
‘കളക്ടറുടെ ഉത്തരവ് അനാസ്ഥയിൽ; പണം നല്കാൻ ബാധ്യതയില്ലെന്ന് അധികൃതർ’ എന്ന തലക്കെട്ടോടെ വന്ന വാർത്തയെ തുടർന്ന്, വിഷയം നാട്ടിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. തിരുവനന്തപുരത്തുള്ള ജനകീയാസൂത്രണ പദ്ധതിയുടെ ഹെഡ് ഓഫീസിലും ഈ പത്രവാർത്ത എത്തുകയുണ്ടായി. അവിടെ നിന്നും പഞ്ചായത്തിലേക്ക് അന്വേക്ഷണവുമെത്തി. വാർത്ത വന്ന് രണ്ടാഴ്ച്ചയാകാറായപ്പോഴേക്കും പഞ്ചായത്തിൽ നിന്നും അവസാന ഗഡുവും പാസാക്കി കിട്ടി. മുഖ്യധാരപത്രങ്ങൾക്കിടയിലും പ്രാദേശിക പ്രശ്നങ്ങളെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന പ്രാദേശിക പത്രങ്ങളുടെ പ്രസക്തി ഈയൊരു ചെറു പത്രത്തിലൂടെ ബോധ്യപ്പെട്ട ഒരു സംഭവമായിരുന്നു അത്. കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ ആയിരുന്നു പ്രതിഭാവത്തിന്റെ എഡിറ്റർ. 2010 ജനുവരിയിൽ ആരംഭിച്ച ഈ പത്രത്തിന് ഈ ജനുവരിയിൽ കാൽനൂറ്റാണ്ട് തികയുമ്പോൾ, ആ പത്രം ഇന്നില്ല.
ഈ പത്രത്തിലൂടെയാണ് പ്രശസ്ത സാഹിത്യകാരിയായിരുന്ന ഗീതാ ഹിരണ്യനെ ഞാൻ ആദ്യമായി വായിക്കുന്നതും. പ്രതിഭാവത്തിന്റെ ആദ്യലക്കത്തിൽ പ്രസിദ്ധീകരിച്ചു വന്ന, ഗീതാ ഹിരണ്യന്റ അവസാനകാല കൃതിയായി കരുതപ്പെടുന്ന ‘സുഖം’ എന്ന കവിത പിറന്നതിനും ഈ ജനുവരിയിൽ കാൽനൂറ്റാണ്ട് തികയുകയാണ്. അക്കാലത്ത്, ഗീതാ ഹിരണ്യനെ കുറിച്ചു കേട്ടിട്ടുണ്ടെന്നല്ലാതെ അവരുടെ എഴുത്തുകൾ വായിക്കാൻ അധികം കഴിഞ്ഞിരുന്നില്ല. പ്രതിഭാവത്തിൽ വന്ന, ‘സുഖം’ എന്ന കവിതയുടെ വായനയാണ് ആദ്യത്തേത്. അവരുടെ എഴുത്തുകളിൽ എനിക്കിഷ്ടമായ മറ്റൊന്ന്, ‘ഘരെ ബായ്‌രെ’ എന്ന കഥയാണ്. 1916ൽ, ഇതേ പേരിൽ എഴുതപ്പെട്ട, രബീന്ദ്രനാഥ ടാഗോറിന്റെ നോവലിനെ ആസ്പദമാക്കി 1984ൽ, സത്യജിത് റായ് സംവിധാനം ചെയ്ത ബംഗാളി സിനിമ ‘ഘരെ ബായ്‌രെ’ യുടെ തീം ഘടനയാണ് ഈ കഥയ്ക്കുള്ളത്.
ആണെഴുത്തിന്റെ ഒരു ഡീകണ്‍സ്ട്രക്ഷൻ പെണ്ണെഴുത്തിലൂടെ മലയാളത്തിലേക്ക് പറിച്ചു നടുകയാണ് ഇതിലൂടെ അവർ ചെയ്തിരിക്കുന്നത്. എന്നാൽ, നോവലിലും സിനിമയിലും ഉള്ളതുപോലെ ഈ കഥയിലെ മുഖ്യകഥാപാത്രങ്ങളായ കുടുംബനാഥയ്ക്കും കുടുംബനാഥനും അവർ പേരുകൾ നല്കിയിട്ടില്ല. അതിലൂടെ, ഗൂഢമായ ഒരു സന്ദേശമാണ് ഇക്കഥയിൽ അവർ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. ‘ഏതൊരു ഭാര്യാ-ഭർത്തൃ ബന്ധത്തിലും വ്യക്തികളുടെ പേരുകൾ മാത്രമേ മാറുന്നുള്ളു, അവരുടെ ജീവിത വൈശിഷ്ട്യങ്ങളും ഭാര്യാ-ഭർത്തൃ ബന്ധത്തിന്റെ അസ്ഥിത്വവും നിലനിൽപ്പും ചിന്തകളും മറ്റും പൊതുവെ എല്ലായിടത്തും ഒന്നുതന്നെ’ എന്ന് വ്യംഗ്യമായി, ഒരു വീട്ടമ്മയുടെ ജീവിതം പറയുന്ന ഈ കഥയിലൂടെ, കഥാകാരി പറഞ്ഞു വെയ്ക്കുന്നു. ഭർത്താവിന്റെയും മക്കളുടെയും കാമുകന്റേയും സ്വാർത്ഥതകൾക്ക് നടുവിൽ, സ്വതന്ത്രമായി വളരാൻ കഴിയാതെ മുരടിച്ചു പോകുന്ന, ‘ഒരു കുള്ളൻ അരയാലിനെപോലെ ഒരു വീട്ടമ്മ… അവരുടെ പാഴായിപ്പോകുന്ന സ്നേഹം… ആർദ്രത… അവരെ വരിഞ്ഞു മുറുക്കുന്ന അസ്വാസ്ഥ്യങ്ങൾ… ഭീതി… നിസ്സഹായത.’
കുള്ളൻ അരയാലിന് ചില്ലകളുണ്ട്, ഇലകളുണ്ട്. പക്ഷേ, മറ്റുള്ളവർക്ക് ആവശ്യമായ കാറ്റോ തണലോ നല്കാൻ അതിനു കഴിയുന്നില്ല. അതുപോലെയാണ് ഇക്കഥയിലെ കുടുംബനാഥയുടെ അവസ്ഥയും. കാമുകനുമായി ശരീരം പങ്കിട്ടതിനു ശേഷമാണ്, നിർമ്മലമെന്നു കരുതപ്പെടുന്ന സ്നേഹം അസ്തമിക്കുന്നുവന്ന് കഥാനായിക തിരിച്ചറിയുന്നത്. ഒരു ശരാശരി ഇന്ത്യൻ സ്ത്രീയുടെ സ്വകാര്യ രാജ്യത്തിനു വെളിച്ചം പകരാൻ പുറമെ നിന്നുള്ള മറ്റൊന്നിനും കഴിയുന്നില്ല എന്ന് എത്തിച്ചേരുന്നിടത്ത് ഈ കഥ പര്യവസാനിക്കുമ്പോൾ, ‘വീടിനു പുറത്തും’ എന്ന അർത്ഥമുള്ള ‘ഘരെ ബായ്‌രെ’ എന്ന ഈ ബംഗാളി വാക്യം യഥാർത്ഥ സ്നേഹത്തിനും പരിചരണത്തിനും വേണ്ടിയുള്ള സ്ത്രീകളുടെ കാത്തിരിപ്പുകളും അന്വേഷണങ്ങളും പലപ്പോഴും നിരർത്ഥകമാണെന്ന വസ്തുതയെ ഒരിക്കൽകൂടി വെളിപ്പെടുത്തുന്നു.
സ്ത്രീജീവിതങ്ങളെ ആഴത്തിൽ അപഗ്രഥിച്ചുകൊണ്ടുള്ളതാണ് ഗീത ഹിരണ്യന്റെ ഭൂരിഭാഗം കൃതികളും. അർബുദരോഗത്താൽ അല്പ്പായുസിൽ അസ്തമിച്ചു പോയ അവരുടെ അവസാന നാളുകളിൽ എഴുതിയ ‘സുഖം’ എന്ന ഈ ചെറുകവിതയും സ്ത്രീകളുടെ സമാനമായ ഇത്തരം കാഴ്ചപ്പാടുകളെ കുറിക്കുന്നു. ഇന്നിപ്പോൾ ഈ കവിത വീണ്ടും ഞാൻ വായിക്കുമ്പോൾ, സീതയെ പ്രതിനിധീകരിച്ചുകൊണ്ട് ഇതിന്റെ ഒടുക്കത്തിൽ കവയിത്രി പറയുന്ന വാക്കുകൾ ഇന്നും നമുക്കിടയിൽ പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നു…
“ജനകജേ, ഭാഗ്യദോഷത്തിൻ ജന്മമേ, അയോദ്ധ്യയിലേയ്ക്കുള്ള ഈ മടക്കത്തിൽ വൈമാനികൻ മാറിയന്നേയുള്ളൂ. സ്വദേശത്തോ വിദേശത്തോ വീട്ടിലോ കാട്ടിലോ നിനക്കില്ല മനഃസ്വാസ്ഥ്യം.”
പ്രശസ്ത എഴുത്തുകാരിയായിരുന്ന ലളിതാംബിക അന്തർജനത്തിന്റെ സഹോദര പുത്രിയും അദ്ധ്യാപകയുമായിരുന്ന ഗീതാ ഹിരണ്യൻ മലയാള സാഹിത്യത്തിൽ തന്റേതായ ഇരിപ്പിടം സ്വന്തമാക്കി കടന്നു പോയതിനും ഈ ജനുവരിയിൽ കാൽനൂറ്റാണ്ടിനടുത്ത് പ്രായമാകുന്നു. രണ്ടായിരത്തിരണ്ട് ജനുവരി രണ്ടിനായിരുന്നു അവരുടെ വിയോഗം. ഭർത്താവ്, കവിയും നിരൂപകനും അദ്ധ്യാപകനുമായ കെ.കെ. ഹിരണ്യൻ ഈയിടെയാണ് അന്തരിച്ചത്.
Latest News:
‘NSS വേദിയിൽ എത്താൻ കഴിഞ്ഞത് അഭിമാനം, അവസരം തന്നതിന് നന്ദി’; രമേശ് ചെന്നിത്തല
എൻഎസ്എസിനോടും സുകുമാരൻ നായരോടും നന്ദിപറഞ്ഞ് രമേശ് ചെന്നിത്തല. പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചത് സൗഭ...Latest Newsകേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു
കേരളത്തിന്റെ ഇരുപത്തി മൂന്നാമത് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്...Breaking News‘കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗി’; ഇന്ന് മന്നം ജയന്തി
സാമൂഹിക പരിഷ്കര്‍ത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാര്ഷിക ദിനമാണ് ഇന്ന്. കാലത്തിന് മുന്നേ സഞ്ചരിച്...Latest Newsവളക്കൈ സ്കൂള്‍ ബസ് അപകടം: ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്
കണ്ണൂര്‍ വളക്കൈയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേ...Latest Newsകർണാടകയിലെ അങ്കണവാടിയിൽ നിന്ന് പാമ്പ് കടിയേറ്റ് 5 വയസ്സുകാരി മരിച്ചു
കർണാടകയിലെ സിർസിയിൽ അങ്കണവാടിയിൽ നിന്ന് പാമ്പ് കടിയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം. സിർസിയില...Latest Newsമൃദംഗ വിഷന്റെ അക്കൗണ്ട് പൂട്ടിച്ച് പൊലീസ്; സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും
കലൂർ സ്റ്റേഡിയത്തിൽ നൃത്തസന്ധ്യ സംഘടിപ്പിച്ച മൃദംഗ വിഷന്റെ അക്കൗണ്ട് പൂട്ടി പൊലീസ്. അടിമുടി ദുരൂഹമാ...Breaking Newsപുതുവർഷദിനത്തിൽ യുകെ മലയാളികളെത്തേടി ദുഃഖവാർത്ത; ലണ്ടനിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു
ലണ്ടൻ: ലണ്ടനിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. ഇന്ന് പുതുവർഷ ദിനത്തിൽ പുലർച്ചെ ഒരു മണിയോടെ...Obituaryപ്രതികൂല കാലാവസ്ഥ; എഡിൻബറോ ഹോഗ്മാനേ ആഘോഷങ്ങൾ റദ്ദാക്കി
എഡിൻബറോ: വരും ദിവസങ്ങളിൽ യുകെയിലുടനീളം കാറ്റും മഴയും മഞ്ഞും ഉണ്ടാകുമെന്ന് പ്രവചിച്ചതിനാൽ എഡിൻബറോയില...Uncategorized
Post Your Comments Here ( Click here for malayalam )
Latest Updates
- ‘NSS വേദിയിൽ എത്താൻ കഴിഞ്ഞത് അഭിമാനം, അവസരം തന്നതിന് നന്ദി’; രമേശ് ചെന്നിത്തല എൻഎസ്എസിനോടും സുകുമാരൻ നായരോടും നന്ദിപറഞ്ഞ് രമേശ് ചെന്നിത്തല. പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചത് സൗഭാഗ്യമാണ്, കേരളത്തിലാകമാനം പുരോഗതിയുടെ വഴികൾ കാട്ടികൊടുക്കാൻ മന്നത്ത് പത്മനാഭൻ ശ്രമിച്ചിട്ടുണ്ട്. ചരിത്രത്തിന്റെ തങ്ക താളുകളിൽ അദ്ദേഹം സമൂഹത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ വ്യക്തമായി തന്നെ എഴുതപ്പെട്ടിട്ടുള്ളതാണ്. സ്വന്തം സമുദായത്തിന്റെ ശക്തി ദൗർബല്യങ്ങൾ ഇത്രയും ആഴത്തിൽ മനസ്സിലാക്കിയ മറ്റൊരു വ്യക്തിയെ നമുക്ക് കാണാൻ സാധിക്കില്ലെന്നും 148-ാമത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. ശൂന്യതയിൽ നിന്ന് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് മന്നത്ത്
- കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു കേരളത്തിന്റെ ഇരുപത്തി മൂന്നാമത് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു. 10 .30ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലികൊടുത്തു. മുണ്ടും ഷർട്ടും വേഷ്ടിയും ധരിച്ച് കേരളീയ തനിമയിലാണ് ഗവർണർ സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചടങ്ങിൽ പങ്കെടുത്തു. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കൊപ്പം ഭാര്യ അനഘ ആർലേക്കറും ഉണ്ടായിരുന്നു. സത്യപ്രതിജ്ഞക്ക് മുന്‍പ് നിയുക്ത ഗവര്‍ണര്‍ക്ക് പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി
- ‘കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗി’; ഇന്ന് മന്നം ജയന്തി സാമൂഹിക പരിഷ്കര്‍ത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാര്ഷിക ദിനമാണ് ഇന്ന്. കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗിയായിരുന്നു മന്നത്ത് പത്മനാഭന്. നായര്‍ സര്‍വീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭന് സമൂഹനന്മയ്ക്കൊപ്പം സ്വന്തം സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ച സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു. നേതൃപാടവം കൊണ്ടും സംഘടനാചാതുരി കൊണ്ടും ശ്രദ്ധേയനായ മന്നത്ത് പത്മനാഭന് സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയും ശക്തമായ നിലപാടാണ് എക്കാലത്തും സ്വീകരിച്ചത്. ജാതിമത വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കുമായി കുടുംബക്ഷേത്രമായ പെരുന്നയിലെ മാരണത്തുകാവ് ദേവീക്ഷേത്രം തുറന്നു നല്‍കിയായിരുന്നു മന്നത്തിന്റെ സാമൂഹിക ഇടപെടലുകളുടെ തുടക്കം. 1914ല്‍
- വളക്കൈ സ്കൂള്‍ ബസ് അപകടം: ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് കണ്ണൂര്‍ വളക്കൈയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ വാഹനമോടിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അതേസമയം, ബസിന് തകരാറുണ്ടായിരുന്നുവെന്ന ഡ്രൈവറുടെവാദം തള്ളി ചിന്മയ സ്കൂള്‍ പ്രിന്‍സിപ്പല്‍ രംഗത്തെത്തി. സ്കൂള്‍ ബസിന് യാതൊരു തകരാറും ഉണ്ടായിരുന്നില്ലെന്ന് ചിന്മയ സ്കൂള്‍ പ്രിന്‍സിപ്പള്‍ കെ.എന്‍ ശശി പറഞ്ഞു. ബസിന് 2027 വരെ പെര്‍മിറ്റ് ഉണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. അതേസമയം, വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി മോട്ടോര്‍
- കർണാടകയിലെ അങ്കണവാടിയിൽ നിന്ന് പാമ്പ് കടിയേറ്റ് 5 വയസ്സുകാരി മരിച്ചു കർണാടകയിലെ സിർസിയിൽ അങ്കണവാടിയിൽ നിന്ന് പാമ്പ് കടിയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം. സിർസിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിൽ ഇന്നലെയാണ് സംഭവം. മയൂരി സുരേഷ് കുമ്പളപ്പെനവർ ആണ് മരിച്ചത്.മൂത്രമൊഴിക്കാൻ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോൾ പാമ്പ് കടിയേൽക്കുകയായിരുന്നു.കുട്ടിയെ ആദ്യം തൊട്ടടുത്തുള്ള പ്രാദേശിക ആശുപതിയിലേക്കാണ് എത്തിച്ചിരുന്നത്. പാമ്പ് കടിയേറ്റെന്ന് വ്യക്തമായിട്ടും ആന്റി വെനം നൽകാതെയായിരുന്നു ഹുബ്ബള്ളിയിലെ മെഡിക്കൽ കോളജിലേക്ക് പ്രാദേശിക ആശുപത്രിയിലെ ഡോക്ടർമാർ അയക്കുകയായിരുന്നു. എന്നാൽ ഹുബ്ബള്ളിയിലെത്തിക്കും മുൻപ് കുട്ടി മരിച്ചു.ഡ്യൂട്ടി ഡോക്ടർ ഡോ. ദീപ തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത
click on malayalam character to switch languages