- ചരിത്ര നേട്ടങ്ങളുമായി യുക്മ നേതൃത്വം പടിയിറങ്ങുന്നു......ഒൻപതാമത് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് ബർമിംഗ്ഹാമിൽ
- യുക്മ സൗത്ത് ഈസ്റ്റ് റീജിയന് നവനേതൃത്വം.... സുരേന്ദ്രൻ ആരക്കോട്ട് ദേശീയ സമിതിയിലേക്ക്....ജിപ്സൺ തോമസ് പ്രസിഡൻറ്.... സാംസൺ പോൾ സെക്രട്ടറി.... തേജു മാത്യൂസ് ട്രഷറർ
- ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ സംഘം
- രഞ്ജി ട്രോഫി; കേരളം ഫൈനലിൽ; ചരിത്രത്തിൽ ആദ്യം
- ഇസ്രയേൽ ബന്ദികളുടെ ശവമഞ്ചവുമായി പരേഡ് നടത്തിയതും പ്രദര്ശിപ്പിച്ചതും ശരിയായില്ല; ഹമാസ് നടപടിയെ അപലപിച്ച് യു എൻ
- യുക്മ വാർഷിക പൊതുയോഗവും 2025 - 27 വർഷത്തേക്കുള്ള ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നാളെ ബർമിംങ്ഹാമിൽ….
- 'ജനങ്ങളുടെ നിലവാരം ഉയർത്തുകയാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യം, നയ മാറ്റം ഇല്ല'; എം വി ഗോവിന്ദൻ
ആത്മാവിന്റെ ആഴങ്ങൾ…(കാരൂർ സോമന്റെ ‘കാവൽക്കാരുടെ സങ്കീർത്തനങ്ങൾ’ എന്ന നോവലിനെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പ്)
- May 19, 2024

മിനി സുരേഷ്
ശരീരത്തിൽ ആത്മാവുള്ളതു പോലെ കാവ്യരചനയിലും ആത്മാവുണ്ട്. ആ കാവ്യ ത്തിന്റെ ആത്മാവാണ് അല്ലെങ്കിൽ സൗന്ദര്യമാണ് ആസ്വാദകഹൃദയങ്ങളിൽ ശക്തമായ ഇടപെ ടലുകൾ നടത്തുന്നത്. സാഹിത്യലോകത്തെ ബഹുമുഖ പ്രതിഭ കാരൂർ സോമൻ ‘കാവൽക്കാ രുടെ സങ്കീർത്തനങ്ങൾ’ എന്ന നോവലിൽ ആത്മാവിൽ ഉറച്ച ഒരു ക്രിസ്തീയ പുരോഹിതന്റെ സത്യാന്വേഷണ യാത്രയാണ് വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നത്. നോവൽ ആദ്യതവണ വായിച്ചപ്പോൾ അനുഭവപ്പെട്ടത് ഇത്തരമൊരു വികാരമായിരുന്നുവെങ്കിൽ ദാർശനിക പരിവേഷ ത്തോടെ, വായനയെ ഉത്കൃഷ്ടമാക്കുന്ന സൂചനകളാണ് രണ്ടാം വായനയിൽ മുന്നിലെത്തിയത്. വായന ജ്ഞാനോദയം ഉണർത്തുന്ന ഉത്കൃഷ്ടവും പരമപ്രധാനവുമായ പ്രവർത്തിയാണ്. ഇത് സാംസ്‌ക്കാരികമായ മുന്നേറ്റത്തിന് യുക്തിഭദ്രമായ ആവശ്യകത കൂടിയാണ്. അതു പോലെ തന്നെയാണ് ഭക്തിയും. രണ്ടും വിശ്വാസത്തിന്റെ വ്യത്യസ്ത ധ്രുവങ്ങളാണ്. രണ്ടും ഒരു തര ത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മനുഷ്യ മനസ്സിന് ആത്മവിവേകത്തോടെയുള്ള ആശ്വാസം പകരും. അത് ഉത്തേജനത്തിന്റെ പരിപ്രേക്ഷ്യങ്ങളാണ്. സാഹിത്യത്തിൽ സാന്ത്വനമല്ല, ആശ്വാസ മാണ് ലഭിക്കുന്നതെന്നു മാത്രം. ഇവിടെ ഭക്തിക്കും വിശ്വാസത്തിനും മധ്യേ മനുഷ്യന്റെ ആശ്വാസ ലബ്ധിയെയാണ് കാരൂർ ഈ നോവലിൽ ചിത്രീകരിക്കുന്നത്.
ലോകമെമ്പാടും ആത്മീയതയുടെ അടിത്തറയ്ക്ക് ഇളക്കമുണ്ടാക്കി ഭൗതികമായ അസ്വ സ്ഥകൾ സൃഷ്ടിച്ച് തമ്മിൽ തമ്മിലുള്ള ഏറ്റുമുട്ടൽ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഒരു കാലത്ത് ഈശ്വരന്റെ മുന്നിൽ പ്രണമിച്ചു നിന്നവർ ഇന്ന് ഭൗതികതയുടെ പ്രതീകങ്ങളായി മാറിയിരി ക്കുന്നു. ഇതിന്റെയാരു പ്രധാനപ്പെട്ട സ്വാധീനമായി കാണേണ്ടത് സ്വന്തം താത്പര്യങ്ങളോടുള്ള അമിതമായ അഭിനിവേശമാണ്. അത് അഹം എന്ന ഭാവത്തെ സ്വയം സ്വീകരിക്കാനുള്ള വ്യഗ്രത യാണ്. ഇത് സാധാരണക്കാരിൽ നിന്നും പൗരോഹിത്യ സംന്യാസ സമൂഹത്തിലേക്ക് വ്യാപൃത മായിരിക്കുന്നു.
ആത്മാവിൽ ആത്മനിയന്ത്രണത്തോടെ തപസ്സു ചെയ്യുന്നവരാണ് സന്യാസ സമൂഹം. അവരിൽ ആ പ്രത്യാശയുടെ ദീപക്കാഴ്ചകൾ പ്രകടമായി അനുഭവിക്കാനാവും. എന്നാൽ ഈ കാലത്ത്, ജ്വലിക്കുന്ന സമൂഹത്തിൽ- പ്രത്യേകിച്ച് ന്യൂ ജനറേഷൻ സങ്കൽപ്പങ്ങളെ ഇറുകെ പിടിക്കുന്ന സാംസ്‌ക്കാരിക അധിനിവേശ ലോകത്ത് അതിന്ന് ലഭ്യമാണോ എന്ന ചോദ്യം പ്രസക്തമായിരിക്കുന്നു. നമ്മുടെ കപട ജനാധിപത്യം പോലെ കപട ആത്മീയ കേന്ദ്രങ്ങളും ലോകസുഖങ്ങളുടെ മദാലസമന്മദ മേഖലയിലാണ്. അവയൊക്കെയും ഭൗതികമായ ആശയസമൃദ്ധികളെ ലക്ഷ്യമിടുന്നുണ്ടെങ്കിലും അതൊക്കെയും എത്രയോ ദൂരത്താണെന്നു തിരിച്ചറിഞ്ഞ് നെടുവീർപ്പിടുന്നു. ചിന്തകൾ, ഏകാഗ്രതകൾ, ധ്യാനാവസ്ഥകൾ, ഈശ്വരനുമാ യുള്ള അടുപ്പം എന്നിവയൊക്കെയും ഭൗതികമായ സുഖലോലുപമായ ഓളങ്ങളിൽ പെട്ട് ആടി യുലയുകയാണ്. അതിന്റെ പ്രധാന കാരണമായി നമുക്ക് മാറ്റി നിർത്താവുന്ന രണ്ടു ഘടകങ്ങൾ മതവും രാഷ്ട്രീയവുമാണ്. അതിൽ തന്നെ മതം പല മേഖലയിലും പ്രതിനായക സ്ഥാനത്ത് നിൽക്കുന്നു. അവർ രാഷ്ട്രീയത്തെ കൂടെക്കൂട്ടാൻ ശ്രമിക്കുന്നു. അതിലൂടെ വ്യക്തിയെ അധീന തയിലാക്കാൻ ജാഗ്രത പുലർത്തുന്നു. വ്യക്തിയെ വലയിലാക്കി അവന്റെ സ്വത്വത്തെയും ആത്മാവിനെയും പിടിച്ചു കെട്ടി കൂടെ നടത്താൻ അവർ ശ്രമിക്കുന്നു. ഇതാണ് ആദ്ധ്യാത്മിക ജീവിതത്തിലെ ഇന്നത്തെ ദുരവസ്ഥ. ആത്മാവിന്റെ ആഴവും വ്യാപ്തിയും ഇവർ മനസ്സിലാക്കു ന്നില്ല. ഈശ്വര സാന്നിധ്യത്തെ അവർ തിരിച്ചറിയുന്നില്ല, ആ മഹത് സങ്കൽപ്പത്തെ അവർ സ്വാധീനിച്ചിട്ടില്ല. അവരെ സ്വാധീനിക്കുന്നതും കാലുറപ്പിച്ചിരിക്കുന്നതും ഈ ലോകസുഖത്തിന്റെ സമ്പാദ്യത്തിന്റെ കോട്ടയ്ക്കുള്ളിലാണ്. ആ കോട്ടയവാട്ടെ സുഖസൗകര്യങ്ങളുടെ പഞ്ചനക്ഷത്ര വിഹായസ്സാണ്, മറ്റൊരു അർത്ഥത്തിൽ അധികാരത്തിന്റെ ദുഷ്പ്രഭുത്വം നിറഞ്ഞ ബോൺസായ് തണലാണ്. ആ തണലിൽ അവർ സുരക്ഷിതരുമാണ്. ഭൗതികതയെ വാനോളം പുകഴ്ത്തുന്ന പൊതുജനത്തിന്റെ പ്രതിനിധി മാത്രമല്ല, മതങ്ങളുടെ എക്കാലത്തെയും ഇളക്കമില്ലാത്ത പ്രതി നിധി കൂടിയാണ് ഇവർ. ഇവരുടെ മധ്യത്തിൽ നിന്നു കൊണ്ടാണ് മലയാള ഭാഷയിൽ ഇതു വരെ ദർശിച്ചിട്ടില്ലാത്ത ശക്തമായ വെല്ലുവിളികൾ ഉയർത്തിക്കൊണ്ട് നോവലിസ്റ്റ് നിശബ്ദതയ്ക്ക് നേരെ തൂലിക എന്ന പടവാൾ ചലിപ്പിക്കുന്നത്. അതിനു വേണ്ടി ശുഭ്രവസ്ത്രധാരിയായ ലാസർ മത്തായി എന്ന ക്രിസ്തീയ പുരോഹിതനെ അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നു. അദ്ദേഹത്തെ നാട്ടുകാർ വിളിക്കുന്നത് കത്തനാർ എന്നാണ്. പ്രമുഖമായ ഒരു സഭയുടെ കീഴിലുള്ള അനാഥ രായ അഗതികൾ നിറഞ്ഞ അംഗവൈകല്യ സ്ഥാപനങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹം പൗരോഹിത്യത്തിന്റെ വാക് രൂപമാണ്. സ്വത്വനിർമ്മിതമായ ഒരു നായകനിർമ്മി തിയുടെ സമർത്ഥമായ പരിവേഷം ഇവിടെ ദർശിക്കാം. ഉദാത്ത നായകനും അതിപ്രഭാവനമായു പുരുഷസങ്കൽപ്പത്തെ നോക്കികാളിദാസൻ പറഞ്ഞതു പോലെ തന്നെ അംഗപുംഗവനാണ് ഇവിടെയും നായകൻ. എന്നാൽ അത് നഷ്ടമായ ധാർമ്മികമൂല്യങ്ങളെ തിരിച്ചു കൊണ്ടു വരാൻ ളോഹ അണിഞ്ഞെത്തിയ പുരോഹിതനാണെന്നു മാത്രം.
കത്തനാർ വേറിട്ട ഒരു രൂപമാണ്. ഈ രൂപം ഒരേസമയം ദ്വന്ദ്വവ്യക്തിത്വങ്ങളായി പരിണ മിക്കുന്നത് നോവലിൽ ഉടനീളം അനുഭവിക്കാൻ കഴിയും. ധ്യാനവും ഉപവാസവും പ്രാർത്ഥനയും വാക്കുകളും മനുഷ്യനെ മനുഷ്യനായി രൂപാന്തരപ്പെടുത്തുന്നത് എങ്ങനെയെന്ന് നാം വിശ്വ സാഹിത്യത്തിൽ വായിച്ചിട്ടുണ്ട്. ഇവിടെ, ആ തട്ടകത്തിലേക്കാണ് നോവലിസ്റ്റ് വായനക്കാരെ നയിക്കുന്നത്. അവിടേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോൾ സമരസപ്പെട്ടു നിൽക്കുന്ന പല മേഖലക ളെയും അനാദൃശ്യപ്പെടുത്താൻ എഴുത്തുകാരൻ മറന്നിട്ടില്ല.
സാഹിത്യസൃഷ്ടികൾ ആസ്വാദകഹൃദയങ്ങളിൽ അനിർവചനീയമായ ആനന്ദാനുഭൂതി പ്രദാനം ചെയ്യുന്നതു പോലെ കത്തനാരുടെ പ്രാർത്ഥനാ കൂട്ടങ്ങളിൽ ആത്മീയാനന്ദം അനുഭവിക്കു ന്നവർ ധാരാളമാണ്. ഇത് സാർവത്രികമായ ബ്രഹ്‌മമാണെന്ന് അദ്ദേഹം തന്റെ ഭക്തരെ അറിയിക്കുന്നു. ഈ ഭക്തസാന്നിധ്യത്തിലൂടെ ദുഷിച്ച സമൂഹത്തിനു നേരെ ഒരേസമയം ചാട്ട വാർ എറിയുകയും അവരെ ബ്രഹ്‌മപദത്തിലെത്തിക്കാൻ ജാഗ്രതയോടെ വർത്തിക്കുകയും ചെയ്യുന്നത് നമുക്ക് പ്രകടമാകുന്നു. കത്തനാർ പുറത്തെടുക്കാൻ ശ്രമിക്കുന്ന ഈശ്വരസാന്നിധ്യം നിറഞ്ഞ ബ്രഹ്‌മം തന്നെയാണ് പരിശുദ്ധവും പാവനവുമായ ലോകത്തെ ആത്മാവ്. ആദ്ധ്യാ ത്മിക രംഗത്തു നിന്നും ഇങ്ങനെ ബ്രഹ്‌മപദത്തിലെത്തുന്നവർ ചുരുക്കമാണ്. ഇവിടെ വേറിട്ട പാത്രസൃഷ്ടിയായി കത്തനാർ മാറിയിരിക്കുന്നു.
നോവലിലെ പ്ലോട്ടിലേക്ക് കടക്കുമ്പോൾ, അതൊരു സാധാരണപ്പെട്ട നിലയിലേക്ക് മാറി നിൽക്കുന്നതും സമൂഹത്തിൽ നമുക്ക് ഏറെ പരിചിതമായതുമാണെന്ന തോന്നൽ അല്ലെങ്കിൽ ഇഫക്ട് സൃഷ്ടിക്കാൻ കാരൂർ സോമന് കഴിയുന്നുണ്ട്. അതാണ് ഒരു നോവലിസ്റ്റിന്റെ ഏറ്റവും വലിയ വിജയം. സാധാരണക്കാർ നിറഞ്ഞ സ്ഥലം. അതിലെ സാധാരണപ്പെട്ടതും പ്രാദേശിക വാദങ്ങൾ നിറഞ്ഞതുമായ സാമൂഹിക അന്തരീക്ഷം. അവിടെ ജാതിയും മതവും, രാഷ്ട്രവും രാഷ്ട്രീയവും തമ്മിലുള്ള ദ്വന്ദയുദ്ധത്തിന്റെ ശീതരസങ്ങൾ തുളുമ്പി നിൽക്കുന്നു. ഇതിൽ നിന്ന് നമ്മുടെ നായകപ്രതിരൂപമായ കത്തനാർക്ക് രക്ഷപ്പെടാൻ കഴിയുന്നില്ല. കത്തനാരോടു അസൂയ യുള്ള പുരോഹിതരുടെ ഇടപെടലുകൾ കാണുമ്പോൾ അറിയാതെ സുഭാഷിതങ്ങളിലേക്കും സങ്കീർത്തനങ്ങളിലേക്ക് കടന്നു പോകാൻ വായനക്കാർ നിർബന്ധിതരാവുന്നു. എതിരാളികൾ പൂർണ്ണമായും ഭൗതികലോക സന്തതികളാണ്. അവർ ഈ ലോകത്തെ തൃപ്തിപ്പെടുത്താൻ വന്ന വരാണ്. അങ്ങനെയൊരു സാഹചര്യത്തെ സാക്ഷിനിർത്തിയാണ് കത്തനാർക്കെതിരേ ഒളിയ മ്പുമായി അവർ രംഗപ്രവേശം ചെയ്യുന്നത്. അദ്ദേഹം ചെയ്ത കുറ്റം പ്രതിക്കൂട്ടിലേക്ക് നിർത്താൻ തക്കവിധമാണെന്ന് അവർ ജാതിയുടെയും മതത്തിന്റെയും പൂർണ്ണകായ അധികാരവർഗ്ഗത്തെ ബോധ്യപ്പെടുത്തുന്നു. അനുവാദം കൂടാതെ ശബരിമല ശാസ്താവിനെ തൊഴുതു വണങ്ങാൻ പോയി. അതും തലയിൽ വെള്ള തോർത്തും ചൂടി. സഭയുടെ ചട്ടക്കൂട്ടിൽ നിന്നു കൊണ്ട് ഇതു സാധ്യമാണോ എന്നതാണ് സഭാ നേതൃത്വത്തെ അലോസരപ്പെടുത്തിയത്.
കത്തനാരുടെ സ്വഭാവ രീതികൾ സഭാ നേതൃത്വത്തിന് അറിയാം. അദ്ദേഹം വ്യത്യ സ്തനാണ്. അദ്ദേഹത്തെക്കുറിച്ച് ഇടവകാംഗങ്ങൾക്കിടയിൽ രൂപപ്പെട്ടിരിക്കുന്നത് യഥാർത്ഥ്യ സന്യാസസമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിലാണ്. അങ്ങനെയുള്ള ഒരാൾക്കെതിരേ ധൃതി പ്പെട്ട് നിലപാട് സ്വീകരിക്കുന്നതിലും നടപടിയെടുക്കുന്നതിലുമൊക്കെ പ്രശ്‌നങ്ങൾ ഉയർത്തും. നേതൃത്വത്തിന് കയ്ച്ചിട്ട് തുപ്പാനോ, മധുരിച്ചിട്ട് ഇറക്കാനോ വയ്യാത്ത അവസ്ഥയായി. കത്തനാർ അനീതി കണ്ടാൽ ചോദ്യം ചെയ്യും. ഒട്ടും വഴങ്ങുന്ന പ്രാകൃതമല്ല. സഭയ്ക്ക് തലവേദനയു ണ്ടാക്കുന്ന പല ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഭാ നേതൃത്വം കുറെയൊക്കെ കണ്ണടയ്ക്കുന്നതും സഭയ്ക്കുള്ളിൽ ഇതു പോലെ ദൈവീക ദർശനമുള്ള മറ്റൊരാളില്ലാത്തതി നാലാണ്. അതിലൂടെ രോഗികൾ സൗഖ്യം നേടിയിട്ടുണ്ട്. ആത്മീയ ദർശനം പോലെതന്നെ പ്രകൃതിയേയും അദ്ദേഹം പ്രണമിക്കുന്നുണ്ട്. അതു കൊണ്ടാണ് ഒരു കൃഷിക്കാരന്റെ വേഷ ത്തിലും അദ്ദേഹത്തെ കാണാൻ കഴിയുന്നത്. കത്തനാരുടെ പ്രസംഗങ്ങളിൽ പോലും സഭ ഒരു വിവേചനം കാണുന്നുണ്ട്. ആ വാക്കുകൾ ഇങ്ങനെയാണ്. നോവലിസ്റ്റ് പറയാൻ ഒരുക്കിനിർ ത്തിയ പൗരോഹിത്യത്തിന്റെ പ്രതിരൂപത്തിന്റെ വാക്കുകൾ നോക്കൂ- ”ക്രിസ്തുവിനെ അറിയാൻ ക്രിസ്ത്യാനിയാകണമെന്നില്ല. ചെകുത്താനെതിരേ പടപൊരു താൻ പ്രാർത്ഥനയെന്ന മഹായുധം ധരിക്കുക. പ്രാർത്ഥന പടക്കളത്തിലെ തേരാളിയാണ്.” മറ്റൊരിടത്ത് പറയുന്നു- ”നാം ഇന്ത്യക്കാരാണ്. യേശുക്രിസ്തുവിന് മുൻപുള്ള ഇന്ത്യക്കാർ ആരാണ്? എന്നാണ് ഇന്ത്യയിൽ ക്രിസ്ത്യാനിയും മുസ്ലീമും ഉണ്ടായത്? നമ്മുടെ രക്തത്തിലൊ ഴുകുന്നത് ഹിന്ദുവിന്റെ രക്തമാണ്.” ഇങ്ങനെയുള്ള പ്രസംഗങ്ങളുടെ സാംഗത്യം സഭയ്ക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടെങ്കിലും അവരതിനെ നോക്കിക്കാണുന്നത് തികഞ്ഞ പരിഭ്രാന്തി യോടെയാണ്. ശബരിമലയിൽ പോയതിനെക്കുറിച്ച് സഭാ നേതൃത്വം വിശദീകരണം ആവശ്യ പ്പെട്ടപ്പോൾ അദ്ദേഹം കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു. ”പിതാക്കന്മാരോട് എനിക്കുള്ള അപേക്ഷ അരമനകളിലെ സുഖലോലുപതയിൽ നിന്നിറങ്ങി, അറിയാത്ത ദേശങ്ങളിലൂടെ ദേവന്മാരിലൂടെ ചരിത്രത്തിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുകയെന്നതാണ്. അത് ദേശത്തിനും ജനത്തിനും ഗുണം ചെയ്യും.”
ഇത്തരം വാദങ്ങൾ തുടരെ മുഴക്കിയതിനാണ് കത്തനാരെ ലണ്ടനിലേക്ക് സ്ഥലം മാറ്റി യതെന്ന് എല്ലാവർക്കുമറിയാം. അതിൽ വേദനിച്ച, അംഗവൈകല്യത്തിൽ കഴിഞ്ഞവരോട് അദ്ദേഹം കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു- ”എല്ലാത്തിനും ഒരു കാലമുണ്ട്. ജനിക്കാൻ ഒരു കാലം, മരിക്കാൻ ഒരു കാലം. സമ്പാദിക്കാൻ ഒരു കാലം. നഷ്ടപ്പെടാൻ ഒരു കാലം. എന്റെ യാത്ര ദൈവനിശ്ചയമാണ്. നിങ്ങൾ പ്രാർത്ഥനയിൽ ജീവിക്കുക. ഈശ്വരത്വത്തിന്റെ കൊടുമുടി കയറുന്നവർ ഇതെല്ലാം സഹനത്തോടെ സഹിക്കാൻ ബാദ്ധ്യസ്ഥരാണ്.”
കത്തനാർ എന്ന പൗരോഹിത്യപ്രതിരൂപത്തിന്റെ പാത്രസൃഷ്ടി എത്ര ഗംഭീരമായാണ് നോവലിസ്റ്റ് നടത്തിയിരിക്കുന്നതെന്നു നോക്കുക. ഇവിടെ ചരിത്രത്തെയും പൗരാണികത യെയും സംസ്‌ക്കാരത്തെയുമൊക്കെ തന്റെ വാദത്തെ നിലനിർത്താൻ കാരൂർ സോമൻ ഉയർ ത്തിക്കാണിക്കുന്നു. വൈജ്ഞാനികത നിറഞ്ഞ ആർഷഭാരത സംസ്‌ക്കാരത്തിന്റെ സംന്യാസ (എല്ലാം ഉപേക്ഷിക്കുക) ഭാവത്തെയാണ് ഇവിടെ നോവലിസ്റ്റ് ഉദ്ദീപിപ്പിക്കുന്നത്. അതാവട്ടെ, വേറിട്ട മലയാള നോവൽ സാഹിത്യത്തിന് തികച്ചും വ്യത്യസ്തമായ ഒരു അനുഭവസാക്ഷ്യത്തിന് നിദാനമാകുന്നു.
ആത്മീയ അരാജകത്വം അനുഭവിക്കുന്ന സൂര്യൻ അസ്തമിക്കാത്ത രാജ്യത്ത് ഒരു ഇടവക വികാരിയായി കത്തനാരെ അവതരിപ്പിക്കുന്നതിൽ കാരൂരിന്റെ പ്രവാസി സാന്നിധ്യം വഹിക്കുന്ന പങ്ക് ചെറുതല്ല. പുതിയ മണ്ണ്, പുതിയ ആകാശം എന്ന സ്വത്വബോധം നഷ്‌പ്പെട്ട പ്രവാസിയെ പോലെയാണ് പിന്നീട് നാം കത്തനാരെ കണ്ടു തുടങ്ങുന്നത്. എന്നാൽ അതൊക്കെയും നൈമിഷികമായിരുന്നു. അദ്ദേഹം വളരെ പെട്ടെന്നു തന്നെ ഉയിർത്തെഴുന്നേറ്റു. അതിനു കാരണമുണ്ടായിരുന്നു. കത്തനാർ കണ്ട കാഴ്ചകൾ സാമൂഹികമായ ദുർമേദസ്സുകളേതായിരുന്നു. ആത്മീയ ബോധമില്ലാത്ത, ആത്മീയതയെ ചവുട്ടി മെതിക്കുന്ന, ആത്മീയതയുടെ ആഴം എത്രയെന്ന് അറിയാൻപോലും മനസ്സില്ലാത്ത ഇടവക ചുമതലക്കാരെയാണ് കത്തനാർ പുതിയ ലോകത്ത് കണ്ടത്. ഇന്ത്യക്കാരുടെ ഭരണത്തിൽ നീണാൾ വാഴുന്നതു പോലെ ഇടവകക്കാരുടെ ഭാരവാഹിത്വങ്ങൾ ഒരു പറ്റമാളുകളുടെ കൈകളിലാണെന്നും അവരത് ചൂഷണവിധേയമാക്കു ന്നുവെന്നും കത്തനാർ തിരിച്ചറിയുന്നു. പൗരോഹിത്യത്തിന്റെ ത്യാഗസങ്കീർത്തനങ്ങളെ ആവേ ശമായി കാണേണ്ടവർ, ചൂഷണമേധാവിത്വത്തിന്റെ പൊൻതൂവലുകൾ സ്വയം അണിഞ്ഞിരി ക്കുന്നത് കത്തനാർ കണ്ടു. അതവർ ഒരു അംഗീകാരമായി കാണുകയാണ്. അവർക്കൊപ്പം കേരളത്തിലെ സഭാ നേതൃത്വവുമുണ്ടെന്നത് ഞെട്ടിക്കുന്ന തിരിച്ചറിവ് കത്തനാരിൽ ഉണ്ടാ ക്കുന്നു. കേരളത്തിൽ സഭാ നേതൃത്വമായിരുന്നുവെങ്കിൽ, ഇവിടെ ഒരു കൂട്ടർ യേശുക്രിസ്തുവിനെ തടവറയിൽ തളച്ചിട്ടിരിക്കുകയാണെന്നു കത്തനാർ കണ്ടെത്തുന്നതിൽ നിന്നാണ് നോവൽ പ്രമേയപരമായ വ്യതിയാനം കൈവരിക്കുന്നത്.
ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ ഇടവകയുടെ ഭാരവാഹി ബർണാഡ് കസ്തൂരിമഠം ബംഗ്ലാവിന്റെ അടിത്തട്ടിലുള്ള ആഡംബരമുറിയിലെത്തിച്ച് കത്തനാർക്ക് റെഡ് വൈൻ നൽകുകയാണ്. വീര്യമേറിയ വീഞ്ഞിന്റെ ലഹരി നുണഞ്ഞിരുന്നുവെങ്കിൽ കത്തനാർക്ക് ആധുനികോത്തര ഭൗതികലോകത്തിന്റെ എല്ലാ സൗന്ദര്യവും ഊറ്റിയെടുക്കാമായിരുന്നു. കേരളത്തിൽ നിന്ന് വന്നിട്ടുള്ള മന്ത്രിമാരടക്കമുള്ള പ്രമുഖർ തന്റെ സൽക്കാരത്തിൽ സംതൃപ്തി യടഞ്ഞാണ് പോയിട്ടുള്ളതെന്നും ഏത് പ്രമുഖ വ്യക്തിയായാലും അവരുടെ ലക്ഷ്യം തന്റെ സമ്പത്തിലാണെന്നും കസ്തൂരിമഠം കത്തനാരെ അറിയിക്കുന്നു. എന്നാൽ ഇതൊക്കെയും കത്ത നാർ നിഷേധിക്കുകയാണ്. പക്ഷേ, അതു മുഖവിലയ്‌ക്കെടുക്കാൻ ബർണാഡ് കസ്തൂരിമഠം തയ്യാറാവുന്നില്ല. പാരമ്പര്യമതവിശ്വാസിയായ ബർണാഡ് യേശുക്രിസ്തുവിന്റെ അപ്പോസ്തലനായി എത്തിയിട്ടുള്ള ആത്മാവിൽ പരിജ്ഞാനിയായ കത്തനാരുടെ മുന്നിൽ കീഴടങ്ങാൻ തയ്യാറ ല്ലായിരുന്നു. പിന്നീട്, രോഗികളും കുട്ടികളുണ്ടാകാത്ത സ്ത്രീകളും മാനസികവ്യഥകൾ അനുഭവിക്കുന്ന വരും ഈ ദിവ്യന്റെ മുന്നിൽ മുട്ടുമടക്കുന്നത് വിദ്വേഷത്തോടെയാണ് ബർണാഡ് കണ്ടത്. ഒരു ശുശ്രൂഷയിൽ കത്തനാർ പറഞ്ഞു ”പ്രാർത്ഥന ഈ ലോകത്തിന്റെ സൗന്ദര്യസിന്ദൂരമാണ്. ആ സിന്ദൂരം ചാർത്തുന്നവരൊക്കെ രക്ഷപ്രാപിക്കും”.
മറ്റൊരിക്കൽ ആത്മീയതയുടെ നിറസാന്നിധ്യം കത്തനാർ അറിയിച്ചതിങ്ങനെ- ”വിശുദ്ധ ബലിയെന്ന കുർബാനയിൽ പങ്കെടുക്കുന്നവർ പാപം ചെയ്യാത്തവർ ആയിരിക്കണം. അത് ദൈവകല്പനയാണ്”. ഈ വിളംബരത്തോടെ ബർണാഡിനും കൂട്ടർക്കും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ നിർവാഹമില്ലാതെയായി. ഇതോടെ രോഗികളെ സൗഖ്യമാക്കാനും ആത്മാവിനെ ഖനനം ചെയ്യാനുമെത്തിയ കത്തനാരെ നാടു കടത്താനായി കേരളത്തിലെ സഭാപിതാവിനെ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു. വന്ദ്യപിതാവ് തന്റെ നീണ്ടു വളർന്ന വെളുത്ത താടിയിൽ തടവി കൊണ്ടെടുത്ത നിലപാടാണ് നോവലിന്റെ ക്ലൈമാക്‌സ്.
”കാലാകാലങ്ങളായി സഭയ്ക്ക് സാമ്പത്തികവിഹിതം നൽകി പരിപാലിക്കുന്നവരെ എന്തിനാണ് കത്തനാർ വെറുപ്പിക്കുന്നത്. ദേവാലയത്തെ ഇടിച്ചു കളയാനല്ലാതെ പണിതുയർ ത്താനാണ് കത്തനാരേ അങ്ങോട്ടയച്ചത്.”
അങ്ങനെ, കത്തനാരെ കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരുവാൻ സഭാനേതൃത്വം തീരുമാനിച്ചു. ലണ്ടനിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടയിൽ ഒരു വൃക്ക ദാനമായി ഒരു ഹൈന്ദവന് നല്കാനും അദ്ദേഹം മറന്നില്ല. അതാവട്ടെ, അടുത്തിടെ ഒരു ഹൈന്ദവൻ ക്രൈസ്തവ നായ ഒരാൾക്ക് സ്വന്തം ഹൃദയം ദാനം ചെയ്ത മഹത്തായ അവയവ ദാനമെന്ന പത്ര വാർത്തയെ ഉദ്‌ഘോഷിക്കുന്ന തരത്തിലാണ് വായനക്കാരുടെ സ്മരണീയപഥത്തിലെത്തുന്നത്. യഥാർത്ഥ സംഭവം നടക്കുന്നതിനും എത്രയോ മുൻപ് കാരൂർ സോമൻ ഈ സംഭവം തന്റെ മനോരഥ ത്തിൽ കാണുകയും അക്ഷരങ്ങളായി എഴുതിത്തീർക്കുകയും ചെയ്തിരിക്കുന്നു.
കത്തനാർ കേരളത്തിൽ തിരിച്ചെത്തിയിരിക്കുന്നു. അദ്ദേഹം വിദേശത്തേക്ക് പോകും മുൻപ് ഹൃദയം നൊന്ത് പ്രാർത്ഥിച്ച കാൻസർ രോഗികളും സംസാരിക്കാൻ കഴിവില്ലാത്തവരും രോഗസൗഖ്യം പ്രാപിച്ചിരിക്കുന്നു. അങ്ങനെ ശിഷ്ടകാലം അംഗവൈകല്യം ബാധിച്ചവരുടെ അധിപനായും കൃഷിക്കാരനായും അതിലുമുപരി വെറുമൊരു സാധാരണക്കാരനുമായി ജീവിതം തള്ളിനീക്കാൻ തയ്യാറെടുക്കുമ്പോഴാണ്, ബിഷപ്പാക്കാൻ സഭാനേതൃത്വം തീരുമാനിച്ച വാർത്ത എത്തുന്നത്. ആ തീരുമാനം കത്തനാർ സ്‌നേഹത്തോടെ നിരസിച്ചു. അതറിഞ്ഞ് മാധ്യമപട അദ്ദേഹത്തെ കാണാനെത്തുന്നു. അവരോട് കത്തനാർ പറഞ്ഞ മറുപടി ശരിക്കും സമൂഹത്തോ ടുള്ളതായിരുന്നു-
”ഈ അംഗവൈകല്യമുള്ളവരെ, ഈ പ്രകൃതിയെ സേവിക്കാനാണ് എന്റെ നിയോഗം. ഒരു ജനസേവകന് എം.എൽ.എ. ആകണമെന്നില്ല. ഒരു പദവിയുമില്ലാത്ത ജനസേവനം യേശു വിനെപോലെ ചെയ്യാനാണ് എന്റെ ആഗ്രഹം.”
എല്ലാവിധ സാമൂഹിക സങ്കൽപ്പങ്ങളെയും തകിടം മറിച്ചു കൊണ്ട്, ഈ നോവൽ ശരിക്കും ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തുന്നത് ഇവിടെയാണ്. യാഥാസ്ഥിതികരായ സമുദായ ങ്ങൾക്കും ഈശ്വരനെ അറിയാനാഗ്രിക്കുന്നവർക്കും ജ്ഞാനാന്ധകാരമെന്ന സമകാലികപ്രതി സന്ധിയുടെ മുന്നിൽ നിന്ന് അഹംബോധമില്ലാത്ത, നിസ്വാർത്ഥമായ പ്രകാശത്തിന്റെ മെഴുകു തിരി വെട്ടം സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയമേതുമില്ല.
ഈ കൃതി പ്രസിദ്ധികരിച്ചത് മീഡിയ ഹൗസ് കോഴിക്കോട്. വില 150 രൂപ. കാരൂർ സോമന്റെ ‘കാവൽക്കാരുടെ സങ്കീർത്തനങ്ങൾ’ അടുത്തയാഴ്ച മുതൽ യുക്മ ന്യൂസിൽ…..
Latest News:
ചരിത്ര നേട്ടങ്ങളുമായി യുക്മ നേതൃത്വം പടിയിറങ്ങുന്നു......ഒൻപതാമത് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് ബർമി...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) സൗമ്യത മുഖമുദ്രയാക്കിയ രണ്ട് ആള...Latest Newsയുക്മ സൗത്ത് ഈസ്റ്റ് റീജിയന് നവനേതൃത്വം.... സുരേന്ദ്രൻ ആരക്കോട്ട് ദേശീയ സമിതിയിലേക്ക്....ജിപ്സൺ തോമസ...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) 2022-2025 കാലയളവിലെ സ്ഥാനമൊഴിഞ്ഞ പ്രസ...Associationsഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ സംഘം
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടനില തരണം ചെയ്...Worldരഞ്ജി ട്രോഫി; കേരളം ഫൈനലിൽ; ചരിത്രത്തിൽ ആദ്യം
ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ഫൈനലിൽ. ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സി...Latest Newsഇസ്രയേൽ ബന്ദികളുടെ ശവമഞ്ചവുമായി പരേഡ് നടത്തിയതും പ്രദര്ശിപ്പിച്ചതും ശരിയായില്ല; ഹമാസ് നടപടിയെ അപലപി...
ന്യൂയോർക് സിറ്റി: ഇസ്രയേലി ബന്ദികളുടെ മൃതദേഹം കൈമാറിയ ഹമാസിന്റെ രീതികളെ വിമർശിച്ച് യു എൻ സെക്രട്ടറി...Latest Newsയുക്മ വാർഷിക പൊതുയോഗവും 2025 - 27 വർഷത്തേക്കുള്ള ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നാളെ ബർമിംങ്ഹാമിൽ...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സം...Associations'ജനങ്ങളുടെ നിലവാരം ഉയർത്തുകയാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യം, നയ മാറ്റം ഇല്ല'; എം വി ഗോവിന്ദൻ
കൊച്ചി: കേരളത്തിലെ ജനങ്ങളുടെ നിലവാരം ഉയർത്തുകയാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യമെന്ന് സിപിഐഎം സംസ്ഥ...Latest News“പാസ് ദി ബോൾ, പാസ് ദി ബ്ലഡ്” രക്തദാന ക്യാമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ
ഫുട്ബോൾ ആരാധകർക്കും ജീവകാരുണ്യ പ്രവർത്തകർക്കും ഒരുപോലെ ഒത്തുചേരാനുള്ള അവസരവുമായി ഗോകുലം കേരള എഫ്സി...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ചരിത്ര നേട്ടങ്ങളുമായി യുക്മ നേതൃത്വം പടിയിറങ്ങുന്നു……ഒൻപതാമത് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് ബർമിംഗ്ഹാമിൽ അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) സൗമ്യത മുഖമുദ്രയാക്കിയ രണ്ട് ആളുകള് പ്രസിഡന്റും ജനറല് സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള് യുക്മ പോലെ ബൃഹത്തായ ഒരു സംഘടനയെ ഇവരെങ്ങനെ മുന്നോട്ട് നയിക്കുമെന്ന് ചിലരെങ്കിലും നെറ്റിചുളിച്ചിട്ടുണ്ട്. എന്നാല് കഴിഞ്ഞ രണ്ടര വര്ഷക്കാലം യാതൊരു പരാതിയ്ക്കുമിട നല്കാതെ ഒരു ഭരണസമിതിയുടെ കാലയിളവില് ആദ്യമായി മൂന്ന് കലാമേളയും മൂന്ന് വള്ളംകളിയും വിജയകരമായി പൂര്ത്തീകരിച്ച് ചരിത്രം സൃഷ്ടിച്ച് കാലാവധി പൂര്ത്തിയാക്കി സ്ഥാനമൊഴിയാന് തയ്യാറെടുക്കുകയാണ് ഡോ. ബിജു പെരിങ്ങത്തറയുടേയും ശ്രീ. കുര്യന് ജോര്ജിന്റെയും നേതൃത്വത്തിലുള്ള
- യുക്മ സൗത്ത് ഈസ്റ്റ് റീജിയന് നവനേതൃത്വം…. സുരേന്ദ്രൻ ആരക്കോട്ട് ദേശീയ സമിതിയിലേക്ക്….ജിപ്സൺ തോമസ് പ്രസിഡൻറ്…. സാംസൺ പോൾ സെക്രട്ടറി…. തേജു മാത്യൂസ് ട്രഷറർ അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) 2022-2025 കാലയളവിലെ സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ് സുരേന്ദ്രൻ ആരക്കോട്ടിന്റെ അധ്യക്ഷതയിൽ ഫെബ്രുവരി 8-ന് സറെയിലെ റെഡ് ഹിൽ സ്ഥിതിചെയ്യുന്ന സാൽഫോഡ്സ് വില്ലേജ് ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. യുക്മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ റീജിയണൽ ജനറൽ സെക്രട്ടറി ജിപ്സൺ തോമസ് പങ്കെടുത്ത ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾക്കും സംഘടനാ പ്രതിനിധികൾക്കും സ്വാഗതം ആശംസിച്ചു. മുൻ ദേശീയ
- രഞ്ജി ട്രോഫി; കേരളം ഫൈനലിൽ; ചരിത്രത്തിൽ ആദ്യം ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ഫൈനലിൽ. ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിലെ 2 റൺസ് ലീഡ് ആണ് കേരളത്തിന് തുണയായത്. 26ന് നടക്കുന്ന ഫൈനലിൽ മുംബൈയെ പരാജയപ്പെടുത്തിയ വിദര്ഭയാകും കേരളത്തിന്റെ എതിരാളികള്. 72 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലേക്ക് എത്തുന്നത്. ഒന്നാം ഇന്നിങ്സിൽ രണ്ട് റൺസ് ലീഡാണ് കേരളത്തെ ചരിത്ര നേട്ടത്തിന് അടുത്തെത്തിച്ചത്. ആദ്യ ഇന്നിങ്സിൽ കേരളം ഉയർത്തിയ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് 455 റൺസെടുത്തു പുറത്തായി. സ്പിന്നർമാരായ ആദിത്യ സർവാതേയും
- ഇസ്രയേൽ ബന്ദികളുടെ ശവമഞ്ചവുമായി പരേഡ് നടത്തിയതും പ്രദര്ശിപ്പിച്ചതും ശരിയായില്ല; ഹമാസ് നടപടിയെ അപലപിച്ച് യു എൻ ന്യൂയോർക് സിറ്റി: ഇസ്രയേലി ബന്ദികളുടെ മൃതദേഹം കൈമാറിയ ഹമാസിന്റെ രീതികളെ വിമർശിച്ച് യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്. ബന്ദികളുടെ ശവമഞ്ചവുമായി പരേഡ് നടത്തിയതും പ്രദര്ശിപ്പിച്ചതും ശരിയായില്ല. ഹമാസ് നടപടിയെ ശക്തമായി അപലപിക്കുന്നു. ഹമാസിന്റേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു. നേരത്തെ ഹമാസ് കൈമാറിയ ബന്ദികളിൽ ഒരാളുടെ മൃതദേഹം തങ്ങളുടെ രാജ്യക്കാരിയുടേത് അല്ലെന്ന് പറഞ്ഞ് ഇസ്രയേൽ രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ച ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിന്റേത് അടക്കം നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹം ഹമാസ്
- യുക്മ വാർഷിക പൊതുയോഗവും 2025 – 27 വർഷത്തേക്കുള്ള ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നാളെ ബർമിംങ്ഹാമിൽ…. അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ഒൻപതാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം നാളെ ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിനടുത്ത് എർഡിംഗ്ടണിൽ വച്ച് നടക്കും. യുക്മയുടെ അംഗ അസോസിയേഷനുകളിൽ, മുൻകൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ യുക്മ പ്രതിനിധി ലിസ്റ്റ് സമർപ്പിച്ച നൂറ്റി നാല്പതോളം അസോസിയേഷനുകൾക്ക് ആയിരിക്കും, രണ്ടുവർഷം കൂടുമ്പോൾ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയിൽ ഇത്തവണ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ

ചരിത്ര നേട്ടങ്ങളുമായി യുക്മ നേതൃത്വം പടിയിറങ്ങുന്നു……ഒൻപതാമത് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് ബർമിംഗ്ഹാമിൽ /
ചരിത്ര നേട്ടങ്ങളുമായി യുക്മ നേതൃത്വം പടിയിറങ്ങുന്നു……ഒൻപതാമത് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് ബർമിംഗ്ഹാമിൽ
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) സൗമ്യത മുഖമുദ്രയാക്കിയ രണ്ട് ആളുകള് പ്രസിഡന്റും ജനറല് സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള് യുക്മ പോലെ ബൃഹത്തായ ഒരു സംഘടനയെ ഇവരെങ്ങനെ മുന്നോട്ട് നയിക്കുമെന്ന് ചിലരെങ്കിലും നെറ്റിചുളിച്ചിട്ടുണ്ട്. എന്നാല് കഴിഞ്ഞ രണ്ടര വര്ഷക്കാലം യാതൊരു പരാതിയ്ക്കുമിട നല്കാതെ ഒരു ഭരണസമിതിയുടെ കാലയിളവില് ആദ്യമായി മൂന്ന് കലാമേളയും മൂന്ന് വള്ളംകളിയും വിജയകരമായി പൂര്ത്തീകരിച്ച് ചരിത്രം സൃഷ്ടിച്ച് കാലാവധി പൂര്ത്തിയാക്കി സ്ഥാനമൊഴിയാന് തയ്യാറെടുക്കുകയാണ് ഡോ. ബിജു പെരിങ്ങത്തറയുടേയും ശ്രീ. കുര്യന് ജോര്ജിന്റെയും നേതൃത്വത്തിലുള്ള

യുക്മ വാർഷിക പൊതുയോഗവും 2025 – 27 വർഷത്തേക്കുള്ള ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നാളെ ബർമിംങ്ഹാമിൽ…. /
യുക്മ വാർഷിക പൊതുയോഗവും 2025 – 27 വർഷത്തേക്കുള്ള ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നാളെ ബർമിംങ്ഹാമിൽ….
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ഒൻപതാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം നാളെ ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിനടുത്ത് എർഡിംഗ്ടണിൽ വച്ച് നടക്കും. യുക്മയുടെ അംഗ അസോസിയേഷനുകളിൽ, മുൻകൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ യുക്മ പ്രതിനിധി ലിസ്റ്റ് സമർപ്പിച്ച നൂറ്റി നാല്പതോളം അസോസിയേഷനുകൾക്ക് ആയിരിക്കും, രണ്ടുവർഷം കൂടുമ്പോൾ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയിൽ ഇത്തവണ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ

യുക്മ ദേശീയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി ഇരുപത്തിരണ്ട് ശനിയാഴ്ച ബർമിംഗ്ഹാമിൽ /
യുക്മ ദേശീയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി ഇരുപത്തിരണ്ട് ശനിയാഴ്ച ബർമിംഗ്ഹാമിൽ
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ഒൻപതാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിൽ വച്ച് നടക്കും. യുക്മയുടെ അംഗ അസോസിയേഷനുകളിൽ, മുൻകൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ യുക്മ പ്രതിനിധി ലിസ്റ്റ് സമർപ്പിച്ച നൂറ്റി നാല്പതോളം അസോസിയേഷനുകൾക്ക് ആയിരിക്കും, രണ്ടുവർഷം കൂടുമ്പോൾ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയിൽ ഇത്തവണ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളായ കുര്യൻ ജോർജ്, മനോജ് കുമാർ പിള്ള,

ആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം; ആർ സി എൻ ഈസ്റ്റ് മിഡ്ലാന്ഡ്സ് ബോര്ഡ് സീറ്റിൽ മത്സരിച്ച ബ്ലെസി ജോൺ വിജയിയായി.. /
ആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം; ആർ സി എൻ ഈസ്റ്റ് മിഡ്ലാന്ഡ്സ് ബോര്ഡ് സീറ്റിൽ മത്സരിച്ച ബ്ലെസി ജോൺ വിജയിയായി..
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പിആർഒ & മീഡിയ കോർഡിനേറ്റർ) ലണ്ടൻ: ആർ സി എൻ പ്രസിഡന്റായി ബിജോയ് സെബാസ്റ്റിയൻ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം. ആര്സിഎന് (റോയല് കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില് ഈസ്റ്റ് മിഡ്ലാൻഡ്സ് ബോർഡ് സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ലെസ്റ്റര് കേരളാ കമ്മ്യുണിറ്റി അംഗവും മുന് സെക്രട്ടറിയുമായിരുന്ന ബ്ലെസി ജോണ് വിജയിയായി. യുക്മ, യുഎൻഎഫ്, യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കമ്മറ്റികൾക്കൊപ്പം ലെസ്റ്റർ കേരള കമ്മ്യുണിറ്റിയും ലെസ്റ്ററിലെ

ആര്സിഎന് ഈസ്റ്റ് മിഡ്ലാൻഡ്സ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ബ്ലെസ്സി ജോൺ; പിന്തുണയുമായി യുക്മ ദേശീയ സമിതിയും യുക്മ നേഴ്സ് ഫോറവും /
ആര്സിഎന് ഈസ്റ്റ് മിഡ്ലാൻഡ്സ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ബ്ലെസ്സി ജോൺ; പിന്തുണയുമായി യുക്മ ദേശീയ സമിതിയും യുക്മ നേഴ്സ് ഫോറവും
അനീഷ് ജോൺ യുകെയിലെ ആര്സിഎന് (റോയല് കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില് ഈസ്റ്റ് മിഡ്ലാൻഡ്സ് മേഖലാ അടിസ്ഥാനത്തില് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് മറ്റൊരു മലയാളി സ്ഥാനാര്ത്ഥികൂടി എത്തുകയാണ്. ആർ സി എൻ ഈസ്റ്റ് മിഡ്ലാന്ഡ്സ് ബോര്ഡ് സീറ്റിലേക്കാണ് ലെസ്റ്റര് കേരളാ കമ്മ്യുണിറ്റി അംഗവും മുന് സെക്രട്ടറിയുമായിരുന്ന ബ്ലെസി ജോണ് മത്സരിക്കാനെത്തുന്നത്.യുക്മ, യുഎൻഎഫ്, യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കമ്മറ്റികൾക്കൊപ്പം ലെസ്റ്റർ കേരള കമ്മ്യുണിറ്റിയും ലെസ്റ്ററിലെ നഴ്സസ് ഫോറവും ബ്ലെസ്സി ജോണിന് പിന്തുണയുമായി ഒപ്പമുണ്ട്. മുന്പ് റീജിയണല് മത്സരങ്ങളില്

click on malayalam character to switch languages