1 GBP = 107.56
breaking news
- രമേശ് ചെന്നിത്തലയും കെ മുരളീധരനും അനുഭവസമ്പത്തുള്ള നേതാക്കള്‍: മന്ത്രി എം ബി രാജേഷ്
- പോർച്ചുഗീസ് ഫുട്ബോളിന്റെ ക്വിനാസ് ഡി പ്ലാറ്റിന അവാർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ
- യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു..... യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
- ജില് ബൈഡന്റെ ചായ വിരുന്ന് നിഷേധിച്ച് മെലാനിയ ട്രംപ്; നിരസിച്ചത് അമേരിക്കയുടെ പരമ്പരാഗത ചടങ്ങ്
- സഹകരിക്കുന്നില്ലെന്ന് സർക്കാർ, സഹകരിക്കാമെന്ന് സിദ്ദിഖ്; ബലാത്സംഗക്കേസിൽ ഇടക്കാല മുൻകൂർ ജാമ്യം നീട്ടി
- ഇസ്രയേലിനെതിരെ ഹിസ്ബുള്ള തൊടുത്തത് നൂറിലധികം റോക്കറ്റുകൾ; ആക്രമണം നെതന്യാഹുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ
- ‘സഞ്ജു തുടങ്ങിയിട്ടേയുള്ളു, ഞാനാകെ ചെയ്തത് ശരിയായ ബാറ്റിംഗ് പൊസിഷന്‍ കൊടുക്കുക മാത്രം’: ഗൗതം ഗംഭീർ
Top News
Latest Updates
- രമേശ് ചെന്നിത്തലയും കെ മുരളീധരനും അനുഭവസമ്പത്തുള്ള നേതാക്കള്‍: മന്ത്രി എം ബി രാജേഷ് പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ മുരളീധരനും അനുഭവ സമ്പത്തുള്ള നേതാക്കളെന്ന് മന്ത്രി എം ബി രാജേഷ്. കോൺഗ്രസിലെ ആൾക്കൂട്ടത്തെ ആകർഷിക്കുന്ന നേതാവാണ് മുരളീധരനെന്ന് മന്ത്രി പറഞ്ഞു. പിടയുന്ന ഹൃദയവുമായാണ് മുരളീധരൻ പ്രചാരണത്തിന് വന്നത്. അച്ഛനെയും അമ്മയെയും അധിക്ഷേപിച്ചവർക്ക് വോട്ട് ചോദിക്കാൻ കഴിയില്ല. ഒരു മാർഗ്ഗവും ഇല്ലാത്തതു കൊണ്ട് വന്നു എന്ന സന്ദേശമാണ് കെ മുരളീധരൻ നൽകിയതെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ടറിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇടതുപക്ഷത്തിന്റെ കുതിപ്പിലാണ് ബിജെപി അപ്രസക്തമായതെന്ന് മന്ത്രി പറഞ്ഞു. ബിജെപിയെ
- പോർച്ചുഗീസ് ഫുട്ബോളിന്റെ ക്വിനാസ് ഡി പ്ലാറ്റിന അവാർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ഫുട്ബോളിന്റെ ക്വിനാസ് ഡി പ്ലാറ്റിന അവാർഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. പോർച്ചുഗൽ ദേശീയ ടീമിനായി വർഷങ്ങളായി റൊണാൾഡോ നടത്തുന്ന മികച്ച പ്രകടനത്തിനാണ് അവാർഡ് സമ്മാനിച്ചിരിക്കുന്നത്. പുരസ്കാരം പോർച്ചുഗൽ ഫുട്ബോൾ തനിക്ക് നൽകിയ വലിയ അംഗീകാരമായി കരുതുന്നുവെന്ന് റൊണാൾഡോ പറഞ്ഞു. പോർച്ചുഗൽ ഫുട്ബോളിനൊപ്പമുള്ള വർഷങ്ങളായുള്ള യാത്രയും കഠിനാദ്ധ്വാനവുമാണ് ഈ നേട്ടത്തിന് കാരണം. 18-ാം വയസിലാണ് പോർച്ചുഗൽ ഫുട്ബോളിൽ ഞാൻ അരങ്ങേറ്റം കുറിച്ചത്. ആദ്യം 25 മത്സരങ്ങൾ കളിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പിന്നെ 50 ആകണമെന്ന് ആഗ്രഹിച്ചു
- യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) 2025 ലെ യുക്മ കലണ്ടറിൻറെ പ്രകാശന കർമ്മം യുകെ മലയാളികളുടെ അഭിമാനമായ ആഷ്ഫോർഡ് എം.പി സോജൻ ജോസഫ്, പതിനഞ്ചാമത് യുക്മ ദേശീയ കലാമേള ഉദ്ഘാടന വേദിയിൽ വെച്ച് നിർവ്വഹിച്ചു. മുൻ വർഷങ്ങളിലേത് പോലെ മൾട്ടി കളറിൽ അതിമനോഹരമായാണ് ഇക്കുറിയും യുക്മ കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ഈ വാർത്തയോടൊപ്പം ചേർത്തിരിക്കുന്ന ലിങ്കിൽ പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് തികച്ചും സൌജന്യമായി
- ജില് ബൈഡന്റെ ചായ വിരുന്ന് നിഷേധിച്ച് മെലാനിയ ട്രംപ്; നിരസിച്ചത് അമേരിക്കയുടെ പരമ്പരാഗത ചടങ്ങ് വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പങ്കാളി മെലാനിയ ട്രംപ് പ്രഥമ വനിത ജില് ബൈഡന്റെ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ പാരമ്പര്യമായി നടക്കുന്ന വിരുന്നില്‍ നിന്നാണ് മെലാനിയ വിട്ടുനില്‍ക്കുന്നത്. പൊതുവേ നിലവിലെ പ്രസിഡന്റ് നിയുക്ത പ്രസിഡന്റിന് ഓവല്‍ ഓഫീസില്‍ (അമേരിക്കന്‍ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഓഫീസിന്റെ ഭാഗം) വെച്ച് വിരുന്ന് നല്‍കും. അതേ സമയം പ്രഥമ വനിത അവരുടെ പിന്‍ഗാമിയായി വരുന്നയാള്‍ക്ക് ചായ വിരുന്നും നടത്തുന്നതാണ് രീതി. സമാധാനപരമായ അധികാര കൈമാറ്റമാണ് ഇതിലൂടെ അമേരിക്ക പ്രതിഫലിപ്പിക്കുന്നത്
- സഹകരിക്കുന്നില്ലെന്ന് സർക്കാർ, സഹകരിക്കാമെന്ന് സിദ്ദിഖ്; ബലാത്സംഗക്കേസിൽ ഇടക്കാല മുൻകൂർ ജാമ്യം നീട്ടി കൊച്ചി: ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നീട്ടി സുപ്രീം കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കാനായി മാറ്റി. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ചോദ്യങ്ങളുടെ പ്രസക്തിയെന്ത് എന്നാണ് സിദ്ദിഖ് എസ്ഐടിയോട് ചോദിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സിദ്ദിഖ് കോടതിയെ അറിയിച്ചു. സിദ്ദിഖിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും. ചോദ്യം ചെയ്യാന്‍ സിദ്ദിഖ് ഹാജരായോ എന്ന് എസ്ഐടിയോട് സുപ്രീം കോടതി