ലിവർപൂളിൽ ഓണാഘോഷം “ലിംക ശ്രാവണോത്സവം – 22” ഇന്ന്; യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് വിശിഷ്ടാതിഥി….
Sep 24, 2022
നോർത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ ഓണാഘോഷം “ലിംക ശ്രാവണോത്സവം-22” ഇന്ന് രാവിലെ 10 മണി മുതൽ ലിവർപൂളിലെ സെൻ്റ്.ഗിൽസ് സെൻററിൽ വച്ചായിരിക്കും നടക്കുക. ദിവംഗതയായ എലിസബത്ത് രാജ്ഞിക്ക് ലിംകയുടെ പ്രണാമമർപ്പിച്ചായിരിക്കും പരിപാടികൾ ആരംഭിക്കുക.
ലിംക പ്രസിഡൻ്റ് തമ്പി ജോസിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഓണാലോഷ പരിപാടിയിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ബിജു പീറ്റർ ആശംസകൾ നേരുന്നതാണ്. കൂടാതെ മറ്റ് ഭാരവാഹികളും പരിപാടിയിൽ സംബന്ധിക്കും.
വേറിട്ട ആശയങളിലൂടെ, നൂതന ആവിഷ്കാരങളിലൂടെ, ലിവർപൂൾ മലയാളികളുടെ മനം കവർന്നിരുന്ന ലിവർപൂൾ മലയാളി കൾച്റൽ അസോസിയേഷൻ ലിംകയുടെ ഓണവിരുന്നു ഇന്നാണ്. കോവിഡ് താണ്ഢവത്തിലേറ്റ മുറിവുകൾ മാഞ്ഞുപോയ വേളയിൽ ഇതാ ഒരു കാലഘട്ടത്തിന്റെ ഒളിമങ്ങാത്ത ഓർമ്മയുടെ നാളങ്ങൾ പ്രകാശ പൂരിതമാകുന്നൂ. ലിംകയുടെ കടന്നുപോയ ആ നല്ല ഓണ നാളുകളെ ഇന്നും ഓർമ്മയുടെ മണിച്ചെപ്പിൽ കാത്തു സൂക്ഷിക്കുന്ന, വീണ്ടും ലിംക തറവാട്ടിൽ ഒരു ഓണം ഉണ്ണാൻ കൊതിക്കുന്ന ലിവർപുളിലെ മലയാളി മക്കൾക്കായ് ഇന്ന് ലിംക വിഭവ സമൃദ്ധമായ ഓണം ഒരുക്കിയിരിക്കുന്നു. യൂറോപ്പിന്റെ സാംസ്കാരിക നഗരിയായ ലിവർപൂളിലേക്ക് നവാഗതരായി കടന്നു വന്ന സഹോദരങ്ങൾക്ക് ഹൃദ്യമായ സ്വാഗതമരുളുകയാണ് ലിംക. രണ്ടു പതിറ്റാണ്ട് കാലമായി മലയാള തനിമ തെല്ലും നഷ്ടപ്പടുത്താതെ കലാ കായിക സാംസ്കാരിക ജീവകാരുണ്യ രംഗത്തും, അതു പോലെ വേറിട്ട ഓണാഘോഷങളും കാഴ്ചവെച്ച് യു.കെ മലയാളികളുടെ പ്രശംസ ഏറ്റുവാങ്ങിയ ലിംക ഇതാ ചെറിയൊരു ഇടവേളക്ക് ശേഷം പ്രശോഭിതയായി വീണ്ടും കടന്നു വരികയാണ്.
ഇന്ന് ശനിയാഴ്ച (24/9/22) നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികളിൽ വിവിധ തരം ഓണകളികൾ. വിഭവ സമൃദ്ധമായ ഓണസദ്യ. വർണ്ണപ്പകിട്ടാർന്ന കലാസൃഷ്ടികൾ. യുക്മ ജലോൽസവത്തിലെ ഹാട്രിക് ജേതാക്കൾക്ക് സ്വീകരണം. മലയാളി സമൂഹത്തിൽ നിന്നും മികച്ച നേട്ടം കൈവരിച്ചവർക്ക് ലിംകയുടെ ആദരവ്.
ലിംകയുടെ ഓണാഘോഷ വേളയിൽ ലിവർപൂൾ മലയാളിക്കായി വടം വലി കായിക മാമാങ്കം. ഗോദായിലെത്തുന്നത് ഹരികുമാർ ഗോപാലൻ നയിക്കുന്ന വള്ളംകളി ഹാട്രിക് ജേതാക്കളായ ജവഹർ ബോട്ട് ക്ലബിന്റെ ചെമ്പടയും. ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ജേതാക്കളായ ലിവർപൂൾ സൂപ്പർ കിങ്ങിന്റെ സ്വരൂപ് നയിക്കുന്ന ചുണക്കുട്ടികളും. ഇവർ തമ്മിൽ മാറ്റുരയ്ക്കുന്ന ആവേശകരമായ വടംവലി മത്സരം ആവേശഭരിതരാവും. ഇങ്ങനെ നീളുന്നു ലിംകയുടെ ഈ വലിയ ഓണാഘോഷം. ഏവരുടെയും മഹനീയ സാന്നിധ്യം സാദരം അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages