1 GBP = 107.56
breaking news


അലൈഡ് ഫിനാൻഷ്യൽ സർവ്വീസസ് ഉടമ ജോയ് തോമസ് ഏറത്തിന്റെ മാതാവ്‌ ഏലിക്കുട്ടി തോമസ് (78) നാട്ടിൽ നിര്യാതയായി. സംസ്കാരം നാളെ…

<br>അലൈഡ് ഫിനാൻഷ്യൽ സർവ്വീസസ് ഉടമ ജോയ് തോമസ് ഏറത്തിന്റെ മാതാവ്‌ ഏലിക്കുട്ടി തോമസ് (78) നാട്ടിൽ നിര്യാതയായി. സംസ്കാരം നാളെ…

യുകെയിലെ പ്രമുഖ ബിസിനസ്സ് സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവ്വീസസിന്റെയും അനുബന്ധ കമ്പനികളുടെയും പാർട്ട്ണർ ജോയി തോമസ് ഏറത്തിന്റെ  മാതാവ് ഏലിക്കുട്ടി തോമസ് (78) നാട്ടിൽ നിര്യാതയായി. രാമപുരം ഏറത്ത് എ.ഒ. തോമസിന്റെ ഭാര്യയാണ്. മൃതസംസ്‌കാര ശുശ്രൂഷകൾ 09/01/2023, തിങ്കൾ രാവിലെ 10.30 ന്‌ സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന്‌ നീറന്താനം സെൻറ്. തോമസ് പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്‌ക്കരിക്കുന്നതാണ്.

മറ്റ് മക്കൾ റോബിൻ തോമസ്‌ (കവൻട്രി), കരോളിൻ ഷാജ് സ്രാമ്പിക്കൽ  (പാലാ), ബെറ്റി ജോഷി കുന്നത്ത്പുരയിടം (വിളക്ക്മാടം). ജൂലിയറ്റ് ജോയി ചെറുനിലത്ത്, ജൂലി റോബിൻ വള്ളിയാംതടത്തിൽ, ഷാജ് മാത്യു സ്രാമ്പിക്കൽ, ജോഷി കെ ജോർജ്ജ് കുന്നത്ത്പുരയിടം എന്നിവരാണ് മരുമക്കൾ.

യുക്മ ദേശീയ സമിതിക്കു വേണ്ടി യുക്മ ചാരിറ്റി ഫൗെണ്ടേഷൻ ട്രസ്റ്റിയും, ദേശീയ സമിതിയംഗവുമായ ഷാജി തോമസ് ഭവനത്തിലെത്തി മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിക്കുകയും കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്തു.

പ്രിയ മാതാവിന്റെ നിര്യാണത്തിൽ യുക്‌മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്‌, ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, യുക്‌മ പി.ആർ.ഒ. അലക്‌സ് വർഗ്ഗീസ്, യുക്‌മ ലയ്‌സൺ ഓഫീസർ മനോജ്കുമാർ പിള്ള, യുക്‌മ വക്‌താവ് എബി സെബാസ്റ്റ്യൻ, യുക്‌മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ ദേശീയ സമിതിയംഗം ജയകുമാർ നായർ, യുക്‌മ മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡൻറ് ജോർജ്ജ് തോമസ്‌, സെക്രട്ടറി പീറ്റർ ജോസഫ്‌, ട്രഷറർ അഡ്വ. ജോബി പുതുക്കുളങ്ങര തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്‌മ ന്യൂസ് ടീമും പങ്ക് ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more