1 GBP = 107.07
breaking news

പോർച്ചുഗീസ് ഫുട്ബോളിന്റെ ക്വിനാസ് ഡി പ്ലാറ്റിന അവാർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗീസ് ഫുട്ബോളിന്റെ ക്വിനാസ് ഡി പ്ലാറ്റിന അവാർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചു​ഗൽ ഫുട്ബോളിന്റെ ക്വിനാസ് ഡ‍ി പ്ലാറ്റിന അവാർഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. പോർച്ചു​ഗൽ ദേശീയ ടീമിനായി വർഷങ്ങളായി റൊണാൾഡോ നടത്തുന്ന മികച്ച പ്രകടനത്തിനാണ് അവാർഡ് സമ്മാനിച്ചിരിക്കുന്നത്. പുരസ്കാരം പോർച്ചു​ഗൽ ഫുട്ബോൾ തനിക്ക് നൽകിയ വലിയ അം​ഗീകാരമായി കരുതുന്നുവെന്ന് റൊണാൾഡോ പറഞ്ഞു.

പോർച്ചു​ഗൽ ഫുട്ബോളിനൊപ്പമുള്ള വർഷങ്ങളായുള്ള യാത്രയും കഠിനാദ്ധ്വാനവുമാണ് ഈ നേട്ടത്തിന് കാരണം. 18-ാം വയസിലാണ് പോർച്ചുഗൽ ഫുട്ബോളിൽ ഞാൻ അരങ്ങേറ്റം കുറിച്ചത്. ആദ്യം 25 മത്സരങ്ങൾ കളിക്കണമെന്നായിരുന്നു എന്റെ ആ​ഗ്രഹം. പിന്നെ 50 ആകണമെന്ന് ആഗ്രഹിച്ചു. എന്തുകൊണ്ട് 100 മത്സരങ്ങൾ കളിച്ചുകൂടായെന്ന് ചിന്തിച്ചു. 150, 200 മത്സരങ്ങളിലേക്ക് എത്തിയത് വലിയ ആവേശത്തോടെയായിരുന്നു. റൊണാൾഡോ പറഞ്ഞു.

പോർച്ചു​ഗൽ ഫുട്ബോളിനായി 216 മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ 133 ​ഗോളുകൾ നേടി. 2016ൽ യൂറോ കപ്പും 2019ൽ യുവേഫ ചാംപ്യൻസ് ലീ​ഗുമാണ് പോർച്ചു​ഗൽ ടീമിനൊപ്പം ക്രിസ്റ്റ്യാനോയുടെ വലിയ നേട്ടങ്ങൾ. കരിയറിലാകെ 908 ​ഗോളുകളാണ് താരം നേടിയിട്ടുള്ളത്. ഫുട്ബോൾ കരിയറിൽ 1000 ​ഗോളുകൾ നേടുന്ന ആദ്യ ഫുട്ബോൾ താരമെന്ന നേട്ടത്തിലേക്കുള്ള യാത്രയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more