1 GBP = 106.82
breaking news

തൊഴിൽരംഗത്തെ മാനസീക സമ്മർദ്ദത്തെ കൈകാര്യം ചെയ്യാനാവും: ഡോ. മിറിയം ഐസക്ക്; കോവിഡ് – 19 വ്യാപനത്തിനെതിരെ യുക്മയുടെ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി പുതിയ വീഡിയോ… യു കെയിൽ വിഷമമനുഭവിക്കുന്നവർക്ക് ഏതാവശ്യത്തിനും യുക്മ നേതൃത്വവുമായി ബന്ധപ്പെടാം….

തൊഴിൽരംഗത്തെ മാനസീക സമ്മർദ്ദത്തെ കൈകാര്യം ചെയ്യാനാവും: ഡോ. മിറിയം ഐസക്ക്; കോവിഡ് – 19 വ്യാപനത്തിനെതിരെ യുക്മയുടെ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി പുതിയ വീഡിയോ…  യു കെയിൽ വിഷമമനുഭവിക്കുന്നവർക്ക് ഏതാവശ്യത്തിനും യുക്മ നേതൃത്വവുമായി ബന്ധപ്പെടാം….
സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിങ്‌ഡം മലയാളി അസ്സോസിയേഷൻസ്) യുടെ ജീവകാരുണ്യ വിഭാഗം യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോവിഡ് – 19 വ്യാപനത്തിനെതിരായും, സഹായമാവശ്യമുള്ളവരെ  സഹായിക്കുന്നതിനും യുക്മ അംഗ അസോസിയേഷനുകളുമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ ഇതിനകം തന്നെ ദേശീയ തലത്തിൽ ശ്രദ്ധേയമായിക്കഴിഞ്ഞു. ദേശീയ തലത്തിലും, റീജിയണൽതലത്തിലും അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെയും നിരവധി പ്രവർത്തനങ്ങൾ യുക്മ ചാരിറ്റി ഫൗണ്ടേഷൻ വിജയകരമായി  സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ആരോഗ്യകരമായ ജീവിത രീതികളെക്കുറിച്ചുള്ള മാർഗ്ഗ രേഖകളും, കോവിഡിന്റെ പശ്ചാത്തലത്തിൽ യു കെ ഗൺമെൻറ്,  നാഷണൽ ഹെൽത്ത് സർവീസസ്, ഇന്ത്യൻ ഹൈ കമ്മീഷൻ തുടങ്ങിയവയുടെ ആധികാരിക മാർഗ്ഗ നിർദ്ദേശങ്ങളും അറിയിപ്പുകളും എല്ലാം പൊതുജനങ്ങളെ അറിയിക്കുവാൻ യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഇതിനകം തന്നെ ഇരുപത്തി അഞ്ച് ബോധവൽക്കരണ ഫ്ളയറുകൾ പുറത്തിറക്കി കഴിഞ്ഞു. അതുപോലെ തന്നെ യുക്മ ചാരിറ്റി ഫൗണ്ടേഷന്‌വേണ്ടി ആരോഗ്യ രംഗത്തെ പ്രമുഖരായ വ്യക്തികൾ തയ്യാർ ചെയ്ത ബോധവൽക്കരണ വീഡിയോകളും വ്യാപക പ്രതികരണവും പ്രചാരവും നേടിക്കൊണ്ടിരിക്കുകയാണ്.
സാമൂഹ്യ ബോധവൽക്കരണ വിഭാഗത്തിൽ  ഏറ്റവും പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത് യോർക്കിൽനിന്നുള്ള കൺസൾട്ടന്റ് സൈക്കാട്രിസ്റ്റ് ആയ ഡോ.മിറിയം ഐസക്ക് ആണ്. തൊഴിൽരംഗത്തെ മാനസീക സമ്മർദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യാനാവും എന്നതാണ് വീഡിയോയിലെ മുഖ്യ പ്രമേയം. കോവിഡിന്റെ അനിശ്ചിതത്തിനും മാനസീക സമ്മർദ്ദങ്ങൾക്കുമിടയിൽ, വ്യത്യസ്ത തൊഴിൽ സാഹചര്യങ്ങളിൽ പെടുന്നവർക്ക്, പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മുൻ നിര ജീവനക്കാർക്ക് വളരെയേറെ പ്രയോജനകരമായിരിക്കും ഈ വീഡിയോ.
 യു കെയിൽ കോവിഡ് 19 വ്യാപനത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ദേശീയ തലത്തിലും എല്ലാ റീജിയനുകളിലും വോളണ്ടിയർ ടീം രൂപീകരിക്കുകയും വിഷമമനുഭവിക്കുന്നവർക്ക് ആശ്വാസമാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ഇപ്പോഴും യുക്മ കോവിഡ് 19 ന് എതിരെയുള്ള വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടാണ് നീങ്ങുന്നത്.
യുക്മ കോവിഡ് 19 ൻ്റെ തുടക്കം മുതൽ യു കെ മലയാളി സമൂഹത്തിൽ നിരവധിയായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സംഘടനയിൽ പ്രവർത്തിക്കുന്ന നൂറ്റിഇരുപതോളം  അസോസിയേഷനുകളിൽ ഹെൽപ് ഡെസ്‌കുകൾ രൂപീകരിക്കാൻ മുൻകൈയെടുക്കുകയും  അവരുടെ കുടുംബാംഗങ്ങൾ, അംഗങ്ങളല്ലാത്ത അസോസിയേഷനുകൾ, വ്യക്തികൾ, നാട്ടിൽ നിന്നും ഉപരിപഠനം നടത്തുന്നതിനായി എത്തിച്ചേർന്ന വിദ്യാർത്ഥികൾ എന്നിവരുടെ നിരവധിയായ പ്രശ്നങ്ങളിൽ ദൈനംദിനം ഇടപെട്ടുകൊണ്ട് അവർക്ക് ആശ്വാസമാകുവാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്.
യുകെയിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ സഹായിക്കുവാൻ ലോക്കൽ അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കുകയും മറ്റ് അംഗ അസോസിയേഷനുകളിൽ നിന്നുമുള്ള സഹായം എത്തിക്കുവാനും യുക്മ നേതൃത്വം മുൻകൈയ്യെടുത്ത് ചെയ്ത പ്രവർത്തനങ്ങൾ ഇക്കാര്യത്തിൽ അസോസിയേഷനുകൾ തമ്മിലുള്ള ഏകോപനത്തിന് സാധ്യമായിരുന്നു.
യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ കോവിഡ് 19 ഹെൽപ്പ് ഡെസ്ക് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഏതാവശ്യത്തിനും ഹെൽപ് ഡെസ്ക് ടീമംഗങ്ങളുമായോ അല്ലെങ്കിൽ ദേശീയ ഭാരവാഹികളുമായോ ബന്ധപ്പെടാവുന്നതാണ്.
യുക്മയുടെ സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിൽ  യു കെ യുടെ വിവിധ ഭാഗങ്ങളിലുള്ള സ്പെഷ്യലിസ്റ്റ്  കൺസൽട്ടൻ്റ്  ഡോക്ടർമാരുടെ ടീം യുക്മക്കു വേണ്ടി പ്രവർത്തിച്ചു വരുന്നു. ഏതെങ്കിലും തരത്തിലുള്ള ഉപദേശം ആവശ്യമുള്ളവർക്ക് നമ്പറിൽ – 07747227302     വിളിക്കാവുന്നതാണ്.
യുക്മയുടെ നേതൃത്വവുമായി ബന്ധപ്പെടുവാൻ   താഴെ പറയുന്ന നമ്പറുകളിൽ വിളിക്കുക.
മനോജ്കുമാർ പിള്ള (പ്രസിഡൻറ്) – 07960357679
അലക്സ് വർഗ്ഗീസ് (സെക്രട്ടറി) – 07985641921

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more