- കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ; പ്രഖ്യാപനം നടത്തിയത് എ ഐ സി സി ആസ്ഥാനത്ത്
- യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ
- ഇന്ന് നിർണ്ണായകം; പ്രധാനമന്ത്രി കെയർ സ്റ്റാർമാർക്കെതിരെ ആരോഗ്യമന്ത്രി
- അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; യുകെ സർവീസുകളിൽ മാറ്റമില്ല, നിർത്തലാക്കിയ സർവീസുകൾ ഇവയാണ്…
- ട്രംപ് ചൈനയിൽ; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം "എക്കാലത്തെയും മികച്ച നിലയിലാകുമെന്ന്" ട്രംപ്
- ഓപ്പറേഷൻ സ്ലെഡ്ജ് ഹാമർ; യു.എസ്-ഇറാൻ യുദ്ധത്തിൽ സൈനിക നീക്കത്തിന്റെ പേര് മാറ്റാൻ നീക്കവുമായി യു.എസ്
- കീത്ലി മലയാളി അസോസിയേഷന് നവനേതൃത്വം; ഡോ. അഞ്ജു ഡാനിയേൽ നയിക്കും..... അലക്സ് എബ്രഹാം സെക്രട്ടറി..... ജോർജ് പതിയിൽ ട്രഷറർ
ഞാനുറങ്ങുമ്പോൾ എൻ അരികിൽ കാത്തിരിക്കും താതൻ….. യുകെ മലയാളി അനിറ്റ് ബെന്നി പാടി അഭിനയിക്കുന്നു!
- Sep 27, 2019
സ്വർഗ്ഗസ്ഥനായ നമ്മുടെ സ്നേഹപിതാവ് എപ്പോഴും നമ്മുടെ കൂടെ ഉണ്ട്. എപ്പോഴും നമ്മെ തേജസുകൊണ്ടു നിറക്കുന്നു. പിതാവും നമ്മളും തമ്മിലുള്ള ആത്മബന്ധത്തിൽ ആത്മബലം തരുന്നു. ഉറങ്ങുമ്പോളും ഉണരുമ്പോളും പിതാവായ ദൈവം നമ്മുടെ അരികിൽ ഇരിക്കുന്നു. കേൾക്കു, അനീറ്റ് പാടിയ ഭക്തിഗാനം ആസ്വദിക്കൂ, ആത്മീയനിർവൃതി അടയു.
ഇന്നലേ യൂട്യൂബിൽ റിലീസ് ചെയ്ത ഈ ആൽബത്തിന്റെ സംവിധാനം ചെയ്തിരിക്കുന്നത് സിയോൺ ക്ലാസ്സിസിന്റെ ഡയറക്ടർ, ശ്രീ ജിനോ കുന്നുംപുറത്ത് ആണ്. സിയോൺ ക്ലാസ്സിസിന്റെ ബാനറിൽ മ്യൂസിക് ബാങ്ക് എന്ന സീരിയലിലെ എട്ടാമത്തെ ക്രിസ്റ്റീയഗാനമാണിത്. ഈ ഗാനം ആലപിക്കുന്നതും ഈ വിഡിയോയിൽ മെയിൻ റോൾ ചെയ്യുന്നതും യുകെയിലെ കാർഡിഫിൽ താമസിക്കുന്ന ബെന്നി അഗസ്റ്റിൻറെയും റേസിയുടെയും രണ്ടു മക്കളിൽ മൂത്ത പുത്രിയായ , അനിറ്റ് ബെന്നി ആണ്. ഇളയ സഹോദരി അനീഷ. അനിറ്റ് യുകെയിലെ വളർന്നുവരുന്ന യുവതലമുറയിലെ ഒരു കലാകാരിയാണ്. യുകെയിലെ യുക്മയുടെയും മറ്റ് പല കലാവേദികളിലും അനിറ്റ് അഭിനയ -സംഗീതമേഖലയിൽ തന്റേതായ കഴിവ് തെളിയിച്ചിട്ടുണ്ട്. അനിറ്റ് ഇപ്പോൾ സ്വാൻസീ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. ഭാവിയിൽ ഒരു ചാറ്റേർഡ് അക്കൗണ്ടന്റ് ആകാനാണ് താൽപര്യം. സഹോദരി അനിഷയും ഒരു നല്ല പാട്ടുകാരിയാണ്. അനിഷ യുക്മ വെയിൽസ് റീജിയന്റെ 2014 ലെ കലാതിലകമായിരുന്നു. രണ്ടുപേരും പള്ളിയിൽ പാട്ട് പാടാറുണ്ട്.

തൊടുപുഴക്കടുത്ത് പുറപ്പുഴ ഗ്രാമത്തിൽ കുന്നുംപുറത്ത് ജോസ് മാത്യു-മേരി ദമ്പതികളുടെ നാലു മക്കളിൽ മൂന്നാമനാണ് ജിനോ. 2000 നവംബർ രണ്ടിന് ജിനോയുടെ ആദ്യ ഭക്തിഗാന സമാഹാരം, ‘സീയോൺ’ കേരളത്തിലെ പ്രഗത്ഭരായ പല പാട്ടുകാരെയും അണിനിരത്തി പുറത്തിറങ്ങി. എം.ജി ശ്രീകുമാറിന്റെ ശബ്ദത്താൽ ശ്രദ്ധേയമായ ‘ആ വിരൽ തുമ്പോന്നു തൊട്ടാൽ…’എന്ന് തുടങ്ങുന്ന ഗാനം അടങ്ങിയ ‘പിതാവ്’, 2006ൽ പുറത്തിറങ്ങിയ ‘കർത്താവ്’… ആ ലിസ്റ്റ് നീളുകയാണ്. ഇതിനിടയിൽ ‘സീയോൻ ക്ലാസിക്’ എന്ന പേരിൽ സംഗീത കമ്പനിക്കും ജിനോ രൂപംകൊടുത്തു
‘ഗോഡ്’ എന്ന് 100-ാമത്തെ ക്രിസ്തീയ ഭക്തിഗാനആൽബത്തിന് ജയചന്ദ്രൻ ഈണമിടുന്നതും ആദ്യമായാണ്. ഒ.എൻ.വിയും ബിച്ചു തിരുമലയും കൈതപ്രവും പൂവച്ചൽ ഖാദറുമുൾപ്പെടെ മലയാള ചലച്ചിത്രഗാനരംഗത്തെ കുലപതികളാണ് ഗോഡിനു വേണ്ടി കവിത തുളുമ്പുന്ന വരികൾ ഒരുക്കിയിരിക്കുന്നത്. ശ്രേയ ഘോഷാൽ, ചിത്ര, സുജാത, ശ്വേത മോഹൻ, റിമി ടോമി, മധു ബാലകൃഷ്ണൻ, കെസ്റ്റർ എന്നിവരുൾപ്പെട്ട വൻ ഗായകനിരയും ‘ഗോഡി’ൽ ഭാഗഭാക്കുകളായി. ശ്രേയ ജയദീപ് എന്ന കൊച്ചുഗായിക ആലപിച്ച’മേലെ മാനത്തെ ഈശോയെ…’ എന്ന ഗാനം യുട്യൂബിൽ ഹിറ്റാണ്.
ജിനോ കുന്നുംപുറത്തിന്റെ പുതിയ സംരംഭമാണ് മ്യൂസിക് ബാങ്ക്. ഇതിൽ പുതുമുഖങ്ങളായിട്ടുള്ള സംഗീതപ്രതിഭകളെ സംഗീതരംഗത്തു ഇൻട്രൊഡ്യൂസ് ചെയ്യുന്നു. ഇതിൽ വിദേശത്തും കേരളത്തിലുമായ പത്തോളം പ്രതിഭകളെ പരിചയപ്പെടുത്തി. ഇതിൽ എട്ടാമത് ആളാണ് അനിറ്റ് ബെന്നി. ജിനോ കഴിഞ്ഞ പത്തൊമ്പത്ത് വർഷമായി സംഗീത രംഗത്തു സജീവമായിട്ടുള്ള ആളാണ്. നിരവധി സംഗീത ഷോകളുടെ സംവിധായകനാണ് ജിനോ.
ഈ ഗാനത്തിന്റെ രചനയും സംഗീതവും ചെയ്തിരിക്കുന്നത് മറിയാമ്മ ജേക്കബ് ടീച്ചറാണ്. തിരുവല്ല കുറ്റൂർ പാണ്ടിശ്ശേരിഭാഗം ഗവൺമെന്റ് എൽ പി സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുന്ന നെടുന്തറ താഴ്ചയിൽ മറിയാമ്മ ടീച്ചറെ മൂന്ന് വര്ഷം മുമ്പാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങൾ അറിയുന്നത്. ഉത്കൃഷ്ടമായ ജീവിതമാതൃകകൊണ്ടും ആഴമായ ദൈവവിശ്വാസം കൊണ്ടും വര്ഷങ്ങളായി വചനപ്രഘോഷകയും എഴുത്തുകാരിയും ആയ മറിയാമ്മ ടീച്ചർ, സ്വന്തം മകൻ വിനു ഒരു അപകടത്തിൽ മരിച്ചപ്പോൾ ആ മകന്റെ മൃതശരീരത്തിന് അടുത്ത് വച്ച്, ഇത് ദൈവത്തിന്റെ ഹിതമനുസരിച്ചാണ് തന്റെ മകൻ മരിച്ചതെന്ന് പ്രഖ്യാപിച്ചുകൊണ്ട്, മകന്റെ മരണത്തിൽപോലും ദൈവസ്നേഹം പങ്കുവച്ചു. മറിയാമ്മടീച്ചർ പിന്നീട് ജിനോ കുന്നുംപുറത്തിന്റെ ആൽബത്തിൽ കൂടി ആത്മീയത തുളുമ്പുന്ന സംഗീത രംഗത്തേക്ക് കടന്നു വരുകയാണുണ്ടായത്. അഭിജിത് പാടിയ ‘ഒഴുകും പുഴയോരം’ എന്ന ഹൃദയപുളകിതമായ ക്രിസ്തീയഗാനതിൽകൂടിയായിരുന്നു ടീച്ചറുടെ രംഗപ്രവേശനം. ശ്രെയകുട്ടി പാടിയ ‘സ്വർഗ്ഗത്തിൽ പുത്രനാം യേശുവേ’, ജാനറ്റ് ചെത്തിപ്പുഴ പാടിയ ‘ഈശോയെ വാ എന്നരികിൽ വാധാരാളം ‘ തുടങ്ങിയ ആത്മീയ ഗാനങ്ങളുടെ രചന ഒരു ശുശ്രുഷയായി മറിയാമ്മ ടീച്ചർ ഏറ്റെടുത്തു തന്റെ അധ്യാപകവൃത്തി തുടരുന്നു.
ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത് ഐഡിയ സ്റ്റാർ സിംഗറിലെ പ്രശസ്തനായ കീബോർഡ് പ്ലയെർ അനൂപ് കോവളം ആണ്. നിരവധി സിനിമകൾക്കും ക്രിസ്തീയ ഭക്തിഗാനങ്ങൾക്കും അതുപോലെ നിരവധി സ്റ്റേജ് ഷോകൾക്കും തന്റെ കൈവിരൽ തുമ്പിൽ കൂടി സംഗീതം കൊടുത്തിട്ടുണ്ട്. കീബോര്ഡ്, ഫ്ലൂട്ട്, തബല, തുടങ്ങി നിരവധി സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുകയും പാട്ടുപാടുകയും ചെയ്യുന്ന അനൂപ് , ജിനോ കുന്നുംപുറത്തിന്റെ ഒട്ടുമിക്ക ആൽബങ്ങളിലും, കീബോര്ഡ് പ്രോഗ്രാമിങ് ചെയ്തിട്ടുണ്ട്. മലയാളകരയിൽ വളരെ പ്രശസ്തനാണ് ഈ സകല കലാ വല്ലഭൻ. ഈ ആൽബത്തിന്റെ ഫോട്ടഗ്രാഫി ചെയ്തിരിക്കുന്നത് പ്രശസ്തനായ ജോബിൻ കയനാട്. ജിനോ കുന്നുംപുറത്തിന്റെ ആല്ബങ്ങളിലൂടെയാണ് ജോബിൻ പ്രശസ്തനാകുന്നത്. രാജേഷ് ചേർത്തല, സ്റ്റീവൻ ദേവസി , ബിജി ബാലൻ തുടങ്ങി നിരവധി വ്യക്തികൾക്കു ജോബിൻ കയനാട് തന്റെ ക്യാമറക്കണ്ണുകൾ ചലിപ്പിച്ചിട്ടുണ്ട്.
ഈ ആൽബത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് മെൻഡോസ് ആന്റണി ആണ്. ധാരാളം മലയാളം സിനിമകൾക്കു എഡിറ്റിംഗ് ചെയ്തിട്ടുള്ള ആളാണ് മെൻഡോസ്. പാലായിലും പരിസരപ്രദേശത്തുമായിട്ടാണ് ഈ ഗാനത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്. കൊല്ലപ്പള്ളിയിലെ പെരുമാട്ടിക്കുന്നേൽ ശ്രീ. പി എം ചാക്കോ യുടെ വീട്ടിൽ വച്ചാണ് ഈ ആൽബത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ഈ ആൽബത്തിൽ അഭിനയിക്കുന്നചെറിയ കുട്ടി, ഹേന ദീപു ആണ്. അതുപോലെ അമ്മയായി അഭിനയിക്കുന്നത് മായാ ബൽരാജ് മോനോൻ ആണ്. പിതാവായി റോൾ ചെയ്യുന്നത് നിർമാതാവായ ബെന്നി അഗസ്റ്റിൻ തന്നെയാണ്.
തന്റെ എല്ലാമായിരുന്ന അച്ഛൻ നഷ്ടപ്പെട്ട മകൾ, അച്ഛന്റെ സ്നേഹം ഇല്ലാതായപ്പോൾ, ജീവിതത്തിൽ എന്തൊക്കെയോ നഷ്ടപ്പെട്ടു എന്ന് കരുതുകയും പഠനത്തിൽ ശ്രദ്ധ ചെലുത്തുവാൻ സാധിക്കാതെ വരികയും ചെയ്തപ്പോൾ പിതാവായ ദൈവത്തിന്റെ ദിവ്യസ്നേഹം തന്റെ പ്രിയ അമ്മയുടെ സ്നേഹവാത്സല്യം നിറഞ്ഞ പ്രത്യേക ഇടപെടലിൽ കൂടി തിരിച്ചറിയുകയും, ജീവിതത്തിൽ ദൈവഹിതമനുസരിച്ചു വളരെയേറെ നല്ല കാര്യങ്ങൾ ചെയ്യണമെന്ന ഒരു വിശ്വാസം ഉണ്ടാകുകയും പിച്ചവച്ചു നടന്നപ്പോൾ കരംപിടിച്ചു നടത്തിയ അച്ഛനെ ഓർക്കുകയും പിന്നീട് ജീവിതത്തിന്റെ ഇരുളടഞ്ഞ വീഥികളിൽ ഇടർച്ചവരുമ്പോൾ വളരെ തേജസ്സോടെ തന്നെ നയിക്കണമേയെന്നും ദിവ്യസ്നേഹം പകർന്നു നൽകി എപ്പോഴും പോറ്റിടേണമേ എന്നും പ്രാര്ഥിക്കുന്ന വളരെ നിർമ്മലമായ ദൃശ്യങ്ങളാണ് ജിനോ കുന്നുംപുറത്തു സംവിധാനം ചെയ്തു, ബെന്നി അഗസ്റ്റിൻ കിഴക്കേൽ നിർമിച്ച ഈ ആത്മീയ ഗാനത്തിൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ‘ഞാനുറങ്ങുമ്പോൾ എന്നരികിൽ ..’ എന്ന ഗാനം പാടിയ അനിറ്റ് ബെന്നി തന്നെയാണ് ഇതിൽ പ്രധാന റോൾ ചെയ്യുന്നത്.
ഈ ആൽബം നിർമിച്ചത് ചിറ്റാരിക്കാൽ സ്വദേശിയായ കിഴക്കേൽ ബെന്നി അഗസ്റ്റിൻ ആണ്. 1989 മുതൽ ഉത്തരേന്ത്യയിൽ ടീച്ചറായി ജോലി ചെയ്തിരുന്ന ബെന്നി 2010 മുതൽ യുകെയിലെ കാർഡിഫിൽ താമസിക്കുന്നു. അദ്ദേഹം ഒരു നല്ല സാമൂഹ്യപ്രവർത്തകനും, നല്ല ഒരു കലാകാരനും കാർഡിഫ് -ഹീത്ത് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ചാപ്ലിൻ കൂടിയാണ്. യുക്മയുടെ ഒരു സന്തത സഹചാരികൂടിയാണ്. കാർഡിഫ് കലാകേന്ദ്രയുടെ ബാനറിൽ 2014 ൽ ശ്രീ. വിശ്വലാൽ സംവിധാനം ചെയ്ത ‘സ്നേഹസാഹരതീരം’ എന്ന ഫുൾ നാടകത്തിൽ ശക്തമായ ഒരു കഥാപാത്രം അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു. . 2015 ൽ ബിനോ അഗസ്റ്റിൻ സംവിധാനം ചെയ്ത് ജെയ്സൺ ലോറൻസിന്റെ റണ്ണിങ് ഫ്രെയിംസ് നിർമിച്ച ‘കുൽഫി’ ഷോർട് ഫിലിമിൽ മെയിൻ റോളും ചെയ്തിരുന്നു. ആത്മീയതയുടെ നിറവോടെ കലയോടും, സംഗീതത്തയോടും തനിക്കുള്ള താത്പര്യത്തിന്റെ പുറത്താണ് ബെന്നി ഈ ആൽബം നിർമിച്ചിരിക്കുന്നത്.
ഏശയ്യാ 41:10 വാക്യത്തിൽ ‘നീ ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടെയുണ്ട്’. ഈ ഒരു വചനമാണ് ഈ പാട്ടിന്റെ യാഥാർത്ഥതലം. ഞാൻ ഉണർന്നിരിക്കുമ്പോൾ മാത്രമല്ല, ഞാൻ ഉറങ്ങുമ്പോൾപോലും എന്റെ കൂടെ എന്നെ തഴുകി ഉയർത്തുന്ന ഒരു പിതാവായിട്ട്, എന്റെ പിതാവായ ദൈവം എന്നോടുകൂടെയുണ്ട്. ഞാൻ വീണുപോകുന്ന അവസരങ്ങളിൽ ഒരു പിഞ്ചു പൈതൽ എന്നപോലെ എന്നെ തോളിൽ ഏന്തും. എന്റെ കരം പിടിച്ചു നടത്തും. മുൻപടയായും പിൻപടയായും എന്നോടൊപ്പം ഉണ്ടാകും. അതുപോലെ സ്നേഹത്തണൽ നൽകി എന്റെ ജീവിതയാത്രയിൽ എന്നും എന്റെ കൂടെയിരിക്കും. എനിക്ക് വഹിക്കാൻ വയ്യാത്ത പ്രശ്നങ്ങൾ എന്റെ ജീവിതത്തിൽ വന്നാലും, ഇരുണ്ടുപോകുന്ന ഇരുളും വീഥിയിൽ ഞാൻ തകർന്നുപോകുന്ന അവസരങ്ങൾ ജീവിതത്തിൽ ഉണ്ടായാലും ദിവ്യതേജസ്സാൽ എന്നെ നയിക്കാൻ എന്റെ ദൈവം എന്റെ കൂടെയുണ്ടായിരിക്കും. ആ ഒരു ദിവ്യതേജസ് നമ്മെ നയിക്കാനുണ്ടെങ്കിൽ ഈ ഭൂമിയിൽ കാണുന്നതെല്ലാം നശ്വരമായി നമുക്ക് തോന്നും. ദൈവം കഴിഞ്ഞിട്ടേ ഉള്ളു എനിക്ക് എന്റെ ജീവൻ പോലും. ഈ ചിന്തകളാണ്, ഗാനം കേൾക്കുന്ന ആരെയും ധന്യരാക്കുന്നത്.
‘ഞാനുറങ്ങുമ്പോൾ എന്നരികിൽ’ എന്ന ആൽബത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
Latest News:

കേരളത്തെ സാധ്യതകളുടെ സംസ്ഥാനമാക്കി മാറ്റുവാൻ കഴിയട്ടെ’; നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് കാതോ...
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകൾ നേർന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേല...Kerala
സൈനേജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുബായ് സിവിലിറ്റി കമ്മിറ്റി; കടയ്ക്ക് മുന്നിലെ ബോര്‍ഡുകളി...
സൈനേജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുബായ് സിവിലിറ്റി കമ്മിറ്റി. കടയ്ക്ക് മുന്നിലെ ബോര്‍ഡുകള...Latest Updates
കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ...
മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്ത പാര്‍ട്ടിക്കും ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഘടകക്ഷികള്ക...Kerala
വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ച...
കടലിളകി വന്നാലും നിലപാടില്‍ നിന്ന് കടുകിടപോലും പിന്നോട്ടില്ലാത്ത ഉറച്ച ശൈലിയാണ് വി.ഡി.സതീശനെ കേരളത്...Latest News
വി ഡി സതീശന് അഭിനന്ദനങൾ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തൻ, കെ സി വേണുഗോപാൽ
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിനന്ദനങൾ നേർന്ന് കെ സി വേണുഗോപാൽ എം പി. വി ഡി സതീശ...Kerala
പടനയിച്ചവന്‍ നാടിനെ നയിക്കും! വിസ്മയമായി വിഡി, കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ...
പതിനൊന്നാം ദിവസം തീരുമാനമായി. പട നയിച്ചവന്‍ തന്നെ നാടിനെ നയിക്കും. കേരളത്തിന്റെ 13 ാമത് മുഖ്യമന്ത്ര...Latest News
കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ; പ്രഖ്യാപനം നടത്തിയത് എ ഐ സി സി ആസ്ഥാനത്ത്
ന്യൂഡൽഹി: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ.മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉച്ച...Kerala
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക...
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്തരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘ...uukma special
Post Your Comments Here ( Click here for malayalam )
Latest Updates
- കേരളത്തെ സാധ്യതകളുടെ സംസ്ഥാനമാക്കി മാറ്റുവാൻ കഴിയട്ടെ’; നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് കാതോലിക്കാ ബാവാ കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകൾ നേർന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചും മുന്നേറാൻ സർവ്വേശ്വരൻ അദ്ദേഹത്തെ പ്രാപ്തനാക്കട്ടെ. വികസനവഴിയിൽ കേരളത്തെ പുതുദിശയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് ശ്രീ.വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലെത്തുന്നത്. ‘കൺസ്യൂമർ സ്റ്റേറ്റായ’ കേരളത്തെ ‘സാധ്യതകളുടെ സ്റ്റേറ്റ്’ ആക്കി മാറ്റുക
- സൈനേജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുബായ് സിവിലിറ്റി കമ്മിറ്റി; കടയ്ക്ക് മുന്നിലെ ബോര്‍ഡുകളില്‍ ഒരു ട്രേഡ് നെയിം മാത്രമേ പാടുള്ളൂ സൈനേജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുബായ് സിവിലിറ്റി കമ്മിറ്റി. കടയ്ക്ക് മുന്നിലെ ബോര്‍ഡുകളില്‍ ഒരു ട്രേഡ് നെയിം മാത്രമേ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്. വ്യാപക നിയമലംഘനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് ദുബായ് സിവിലിറ്റി കമ്മിറ്റിയും ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസവും ചേര്‍ന്നാണ് പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വിവിധ ബിസിനസ്, ഷോപ്പ് ഉടമകെള് സൈനേജ് നിയമം പാലിക്കണമെന്ന് മുന്നറിയിപ്പിലുണ്ട്. രണ്ട് വര്ഷം മുന്‍പാണ് ദുബായില്‍ സൈനേജ് നിയമങ്ങള്‍ പുതുക്കി പ്രാബല്യത്തില്വരുത്തിയത്. ആഗോള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ദുബായ് ആര്‍ടിഎയും മുനിസ്സിപ്പാലിറ്റിയും
- കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ദൈവനിയോഗം: വി ഡി സതീശന് മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്ത പാര്‍ട്ടിക്കും ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഘടകക്ഷികള്‍ക്കും നന്ദി പറഞ്ഞ് വി ഡി സതീശന്. തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ചത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും ഇത് ദൈവീകമായ നിയോഗമെന്നും വി ഡി സതീശന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തുടങ്ങിയവരുടെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം നന്ദി പറഞ്ഞു. കേരളത്തെ രക്ഷിക്കാന്‍ ഒരു നല്ല ടീം ബില്‍ഡ് ചെയ്യുമെന്നും എല്ലാ നേതാക്കളേയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും വി ഡി
- വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ചും നേടിയത്; കടലിളകി വന്നാലും നിലപാട് കടുകിട മാറ്റാത്ത ജനനായകന് കടലിളകി വന്നാലും നിലപാടില്‍ നിന്ന് കടുകിടപോലും പിന്നോട്ടില്ലാത്ത ഉറച്ച ശൈലിയാണ് വി.ഡി.സതീശനെ കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തിച്ചത്. തേച്ചുമിനുക്കിയ ചിന്തയും അതില്‍ പിറവി കൊളളുന്ന പുതിയ ആശയങ്ങളുമാണ് വി.ഡി.സതീശനെ സമകാലിക രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. ആദ്യം തോല്‍പ്പിച്ച പറവൂരുകാര് പിന്നീടിങ്ങോട്ടുളള കാല് നൂറ്റാണ്ടുകാലം ചേര്‍ത്ത് പിടിച്ചതാണ് വി.ഡി സതീശന് കൈവരിച്ച ജനകീയതയുടെ അടയാളം തിരസ്കാരത്തിന്റെയും മാറ്റിനിര്ത്തലിന്റെയും കാലങ്ങള്‍ കടന്ന് 2001ല്‍ പറവൂരില്‍ നിന്ന് നിയമസഭാംഗമായ ഒരാള്‍. സഭാതലത്തിലെ ഇടപെടലുകളിലൂടെ അയാള്‍ തന്നിലെ പ്രതിഭയെ പ്രകാശിപ്പിച്ചു. ഒപ്പം എത്രമേല്‍
- വി ഡി സതീശന് അഭിനന്ദനങൾ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തൻ, കെ സി വേണുഗോപാൽ കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിനന്ദനങൾ നേർന്ന് കെ സി വേണുഗോപാൽ എം പി. വി ഡി സതീശൻ എല്ലാ പിന്തുണയും നൽകും മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തനാണെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് വൻ ഭൂരിപക്ഷം നൽകി കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ചത്.ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് യുഡിഎഫ് സർക്കാർ കേരളത്തിൽ ഉണ്ടാകും. സർക്കാരിനെ നയിക്കുന്ന മുഖ്യമത്രിയ്ക്ക് എല്ലാ വിധ പിന്തുണയും വാഗ്താനം ചെയ്യുന്നു. ഹൈക്കമാൻഡിന്റെ തീരുമാനം നടപ്പിലാക്കേണ്ട ഉത്തരവാദിത്വത്തിനൊപ്പമാണ്
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ /
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്തരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് യുഎൻഎഫ് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി. എഴുന്നൂറിലധികം നേഴ്സുമാരെ സംഘടിപ്പിച്ച് നടത്തപ്പെട്ട സമ്മേളനം ചരിത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. വിവിധ റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് നേഴ്സുമാരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചത്. നൂറോളം നേഴുമാരെ സംഘടിപ്പിച്ച് കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി സമ്മേളനവേദിയിൽ എത്തിക്കാൻ സൗത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികൾ പ്രത്യേക താത്പര്യമാണെടുത്തത്. എക്സിറ്റർ, ഡെവൺ, യോവിൽ, സാലിസ്ബറി, സ്വിൻഡൻ, ഗ്ലോസ്റ്റെർഷെയർ, ഓക്സ്ഫോർഡ്,
യുക്മ ദേശീയ ‘നഴ്സസ് ഡേ സെലിബ്രേഷൻ’ നവചരിതം കുറിച്ചു; സ്നേഹാദര-വിജ്ഞാനോത്സവ വേദിയിൽ യുക്മ ഈസ്റ്റ് ആംഗ്ലിയാ മേഖലയുടെ പങ്കാളിത്തം ശ്രദ്ധേയമായി. /
യുക്മ ദേശീയ ‘നഴ്സസ് ഡേ സെലിബ്രേഷൻ’ നവചരിതം കുറിച്ചു; സ്നേഹാദര-വിജ്ഞാനോത്സവ വേദിയിൽ യുക്മ ഈസ്റ്റ് ആംഗ്ലിയാ മേഖലയുടെ പങ്കാളിത്തം ശ്രദ്ധേയമായി.
സ്വന്തം ലേഖകൻ ബെഡ്ഫോർഡ് : യുക്മ ദേശീയ സമിതിയും, നാഷണൽ നേഴ്സസ് ഫോറമും (യുഎൻഎഫ്) സംയുക്തമായി ആഘോഷിച്ച ദേശീയ നേഴ്സസ് ദിനാഘോഷം ചരിത്ര വിജയമായി. യു കെ യിലെ ഏറ്റവും വലിയ തൊഴിൽ മേഖലയായ ആരോഗ്യ പരിപാലനരംഗത്തെ കർമ്മ സേന, നേഴ്സുമാരുടെ, അന്തരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘നേഴ്സസ് ഡേ’ അർഹമായ സ്നേഹാദരവ് കൊണ്ടും, വിജ്ഞാന വിനോദ പരിപാടികൾ കോർത്തിണക്കിയും സംഘാടക മികവുകൊണ്ടും യു കെ യിൽ ചരിത്രഗാഥ രചിക്കുകയായിരുന്നു. ‘യുക്മ നാഷണൽ നേഴ്സസ് ഡേ’ യുടെ വിജയത്തിന്
ചരിത്ര വിജയമായി എട്ടാമത് യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; സമ്മേളനത്തിൽ പങ്കാളികളായത് എഴുന്നൂറോളം നേഴ്സുമാർ… ഇത് സംഘടനാ മികവിന്റെ കരുത്ത്…. /
ചരിത്ര വിജയമായി എട്ടാമത് യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; സമ്മേളനത്തിൽ പങ്കാളികളായത് എഴുന്നൂറോളം നേഴ്സുമാർ… ഇത് സംഘടനാ മികവിന്റെ കരുത്ത്….
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം ഇക്കഴിഞ്ഞ ശനിയാഴ്ച്ച മെയ് 9ന് സംഘടിപ്പിച്ച ദേശീയ സമ്മേളനം ചരിത്ര വിജയമായി. വൂൾവർഹാംപ്ടണിലെ യുകെകെസിഎ കമ്മ്യൂണിറ്റി സെന്ററിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുന്നൂറോളം നേഴ്സുമാരാണ് ഒഴുകിയെത്തിയത്. രാവിലെ എട്ടുമണിയോടെ തന്നെ രജിസ്ട്രേഷൻ നടപടികൾ രജിസ്ട്രേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. തുടർന്ന് വിവിധ സെഷനുകളിലായി പ്രഗത്ഭർ നയിച്ച ക്ളാസ്സുകളും വിവിധ വിഷയങ്ങളിന്മേലുള്ള ചർച്ചകളും നടന്നിരുന്നു. യുകെയിലെ പ്രമുഖ സോളിസിറ്റർ പോൾ ജോൺ,
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും സമ്മേളനവും നാളെ വോൾവർഹാംപ്റ്റണിൽ; സമ്മേളന പ്രതിനിധികളായി അറുന്നൂറിലധികം നേഴ്സുമാർ /
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും സമ്മേളനവും നാളെ വോൾവർഹാംപ്റ്റണിൽ; സമ്മേളന പ്രതിനിധികളായി അറുന്നൂറിലധികം നേഴ്സുമാർ
കുര്യൻ ജോർജ്ജ്(നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് മെയ് 9 ന് വോൾവർഹാംപ്ടണിലെ യു കെ കെ സി എ ഹാളിൽ യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന എട്ടാമത് ദേശീയ സമ്മേളനം നാളെ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത അറുന്നൂറിലധികം നേഴ്സുമാരാണ് പങ്കെടുക്കുന്നത്. രാവിലെ എട്ടര മണിയോടെ തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി കോൺഫറൻസ് ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ,
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ശനിയാഴ്ച വോൾവർഹാംപ്റ്റണിൽ….. ഒരുക്കങ്ങൾ പൂർത്തിയാക്കി ദേശീയ നേതൃത്വം…….. /
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ശനിയാഴ്ച വോൾവർഹാംപ്റ്റണിൽ….. ഒരുക്കങ്ങൾ പൂർത്തിയാക്കി ദേശീയ നേതൃത്വം……..
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് മെയ് 9 ന് വോൾവർഹാംപ്ടണിലെ യു കെ കെ സി എ ഹാളിൽ യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന എട്ടാമത് ദേശീയ സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. യുക്മ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം, യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് സോണിയ ലൂബി എന്നിവരുടെ






click on malayalam character to switch languages