1 GBP = 106.30
breaking news

ദിയ ലിങ്ക് വിൻസ്റ്റാറിൻ്റെ 91-ാം സങ്കീർത്തന നൃത്തരൂപം ശ്രദ്ധേയമാകുന്നു….

ദിയ ലിങ്ക് വിൻസ്റ്റാറിൻ്റെ 91-ാം സങ്കീർത്തന നൃത്തരൂപം ശ്രദ്ധേയമാകുന്നു….

ഡബ്ലിൻ:- അനുഗ്രഹീത കലാകാരിയും ഐർലണ്ടിൽ സ്ഥിരതാമസമാക്കിയ അനുഗ്രഹീത കലാകാരി ദിയ ലിങ്ക് വിൻസ്റ്റാറിൻ്റെ 91-ാം സങ്കീർത്തനത്തിൻ്റെ നൃത്താവിഷ്ക്കാരം ശ്രദ്ധേയമാകുവുകയാണ്. 


ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി തുടങ്ങിയ വിവിധ ഭാരതീയ നൃത്തകലാ രൂപങ്ങളിൽ യൂറോപ്പിലെ നിരവധി രാജ്യങ്ങളിൽ നിന്നും നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ദിയയുടെ ബൈബിളിലെ 91-ാം സങ്കീർത്തനത്തിൻ്റെ നൃത്താവിഷ്കാരം ഉന്നത കലാ സൃഷ്ടിയാണ്.  പ്രശസ്ത കോറിയോഗ്രാഫർ ഡോ. ആർ.എൽ.വി ജോളി മാത്യുവാണ് നൃത്തത്തിന് കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്. വീഡിയോയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്യാം ഈസാദാണ്.


എറണാകുളം ആമ്പല്ലൂർ സ്വദേശിയും മുൻ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും I O C അയർലൻണ്ട് പ്രസിഡൻ്റും സാമൂഹ്യ പ്രവർത്തകനുമായ  ലിങ്ക് വിൻസ്റ്റാർ മാത്യുവിൻ്റെയും സബ്ലിൻ ബ്ലൂമോണ്ട് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ സോഫിയ ലിങ്ക് വിൻസ്റ്റാറിൻ്റെയും ഏക മകളാണ് ദിയ. ഡെൻ്റിസ്ട്രിക്ക് പഠിക്കുകയാണ് ദിയ ഇപ്പോൾ. സഹോദരൻ ജെറോം അഞ്ചാം വർഷ മെഡിസിൻ വിദ്യാർത്ഥിയാണ്. മറ്റൊരാൾ ജോസഫ് എ ലെവൽ അവസാന വർഷ വിദ്യാർത്ഥിയാണ്.


ദിയയുടെ നൃത്തരൂപത്തിൻ്റെ വീഡിയോ കാണാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more