- സ്വിൻഡനിൽ മലയാളി യുവാവ് മരണമടഞ്ഞു; വിടവാങ്ങിയത് ഇരിങ്ങാലക്കുട സ്വാദേശിയായ അരുൺ വിൻസെന്റ്
- ലോസ് ആഞ്ചലസിന് സമീപം വീണ്ടും കാട്ടുതീ; 8000 ഏക്കറോളം പ്രദേശത്തെ ബാധിച്ചതായി റിപ്പോർട്ട്
- ചൈന 'ചൂഷകര്‍'; ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്താന്‍ ആലോചനയുമായി ട്രംപ്
- പാലക്കാട് തിരഞ്ഞെടുത്തത് അരി ലഭ്യത കൂടി കണക്കിലെടുത്ത്; ജലക്ഷാമം ഉണ്ടാകില്ലെന്ന് ഒയാസിസ്
- ഹൂതികൾ ഇനി ഭീകരസംഘടന'; പ്രഖ്യാപനവുമായി ട്രംപ്
- ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ സുപ്രീംകോടതി സ്റ്റേ തുടരും
- യുക്മ ദേശീയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി ഇരുപത്തിരണ്ട് ശനിയാഴ്ച ബർമിംഗ്ഹാമിൽ
സംഗീതത്തിന്റെ മഴവില്ലഴകിൽ തിളങ്ങി വാദ്യ വിസ്മയക്കാഴ്ചകളുടെ പുതുചരിത്രം കുറിച്ച യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ന് ആശംസകളുമായി മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ പ്രതിഭകൾ വയലാർ ശരത്ചന്ദ്ര വർമ്മ, റെക്സ് വിജയൻ, മൃദുല വാരിയർ, പൊന്നമ്മ ബാബു, ദിലീപ് കലാഭവൻ, റിച്ചാർഡ് ….ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് തിരുവോണാശംസകളും നേരുന്ന വീഡിയോ കാണുക…
- Aug 30, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “Let’s Break It Together” ന് ആശംസകളർപ്പിച്ച് മലയാള ചലച്ചിത രംഗത്തെ പ്രതിഭകളായ വയലാർ ശരത്ചന്ദ്ര വർമ്മ, റെക്സ് വിജയൻ, മൃദുല വാരിയർ, പൊന്നമ്മ ബാബു, ദിലീപ് കലാഭവൻ, റിച്ചാർഡ് തുടങ്ങിയ പ്രമുഖർ. സംഗീതോപകരണങ്ങൾക്ക് പ്രാധാന്യം നൽകി വിദ്യാർത്ഥികൾക്കായി വിഭാവനം ചെയ്ത ലൈവ് ഷോ ആദ്യ ലൈവ് മുന്നേറുകയാണ്. മെയ് 28 ന് ആരംഭിച്ച ലൈവ് ഷോ ആഗസ്റ്റ് 31 ന് നടക്കുന്ന 31 -ാമത്തെ ഷോയായ തിരുവോണം സ്പെഷൽ ലൈവോടു കൂടി അവസാനിപ്പിക്കുമ്പോൾ ഷോയുടെ ഉദ്ദേശശുദ്ധിയെ ആദരിച്ച് കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്തെ പ്രതിഭകൾ ആശംസകൾ അറിയിച്ചത്.
മലയാളികൾക്ക് മുൻപിൽ ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത അനുഗ്രഹീത ഗാനരചയിതാവും കവിയുമാണ് വയലാർ ശരത്ചന്ദ്ര വർമ്മ. മലയാളികളുടെ ഏറ്റവും പ്രിയങ്കരനായിരുന്ന വയലാർ രാമവർമ്മയുടെ മകനായ ശരത് ചന്ദ്ര വർമ്മ 1992 ൽ പുറത്തിറങ്ങിയ “എന്റെ പൊന്നുതമ്പുരാൻ” എന്ന ചിത്രത്തിലൂടെ ഗാനരചനാ രംഗത്ത് തുടക്കം കുറിച്ചു. കുറഞ്ഞൊരു ഇടവേളയ്ക്ക് ശേഷം 2003 ൽ “മിഴി രണ്ടിലും” എന്ന ചിത്രത്തിലൂടെ സ്വപ്ന സമാനമായ തിരിച്ച് വരവ് നടത്തിയ ഇദ്ദേഹം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ മനോഹര ഗാനങ്ങളിലൂടെയും കവിതകളിലൂടെയും തന്റെ സർഗ്ഗ രചന തുടരുകയാണ്. നല്ല ഗാനരചയിതാവിനുള്ള 2003 ലെ ഏഷ്യാനെറ്റ് ഫിലിം അവാർഡ്, 2009 ലെ ഏഷ്യാനെറ്റ് ഫിലിം അവാർഡ്, 2011-ലെ പി.ഭാസ്കരൻ അവാർഡ്, 2012 -ലെ സീമ (SIlMA) അവാർഡ് എന്നിവ വയലാർ ശരത്ചന്ദ്ര വർമ്മയെ തേടിയെത്തി.
ലയാളത്തിലെ യുവനിരയിലെ സംഗീത സംവിധായകരിൽ പ്രമുഖനായ റെക്സ് വിജയൻ ഗിറ്റാറിസ്റ്റ്, സിംഗർ, റെക്കോർഡ് പ്രൊഡ്യൂസ്സർ എന്നീ നിലകളിൽ പ്രമുഖനാണ്. മലയാളത്തിലെ പ്രമുഖമായ “അവിയൽ” ബാന്റിലെ ലീഡ് ഗിറ്റാറിസ്റ്റായിരുന്ന റെക്സിന്റെ ആദ്യ ചലച്ചിത്ര സംരംഭം കേരള കഫേയാണ്. ചാപ്പ കുരിശ് മുതൽ 2020 ൽ പൂർത്തിയാക്കിയ വലിയ പെരുന്നാൾ വരെ 17 മലയാള ചിത്രങ്ങൾക്ക് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ള റെക്സ് ഡാ തടിയാ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി തുടങ്ങിയ ചിത്രങ്ങളിലായി 9 ഗാനങ്ങൾ പാടിയിട്ടുണ്ട്.മികച്ച സംഗീത സംവിധായകനുള്ള 2018 ലെ ഫിലിം ഫെയർ അവാർഡ്, 2018 ലെ ഇൻഡിവുഡ് അക്കാദമി അവാർഡ്, 2018 ലെ മഴവിൽ മാംഗോ മ്യൂസിക് അവാർഡ്, 2018 ലെ മൂവി സ്ട്രീറ്റ് ഫിലിം അവാർഡ്, 2018 ലെ CPC സിനി അവാർഡ് എന്നീ അവാർഡുകൾ നേടിയിട്ടുള്ള റെക്സ് ചലച്ചിത്ര സംഗീത സംവിധാന രംഗത്ത് കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പുകളിലാണ്.
സംഗീത റിയാലിറ്റി ഷോകളിലൂടെ താരമായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് മൃദുല വാരിയർ. 2004 ൽ ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്ത “സപ്ത സ്വരങ്ങൾ” എന്ന റിയാലിറ്റി ഷോയിൽ ഫസ്റ്റ് റണ്ണറപ്പായി വിജയത്തുടക്കം കുറിച്ച മൃദുല 2005 ലെ കൈരളി ടി വി “ഗന്ധർവ്വ സംഗീതം” വിന്നർ, 2006 ലെ അമൃത ടി വി “സൂപ്പർ സ്റ്റാർ” തേർഡ് റണ്ണറപ്പ്, 2007 ലെ ഏഷ്യാനെറ്റ് പ്ളസ് “സ്റ്റാർ ഓഫ് സ്റ്റാർസ്” വിന്നർ, 2010 ലെ ഏഷ്യാനെറ്റ് “ഐഡിയ സ്റ്റാർ സിംഗർ” ഫസ്റ്റ് റണ്ണറപ്പ് എന്നീ വിജയങ്ങൾ കരസ്ഥമാക്കി. 2019 ൽ ആരംഭിച്ച് ഇപ്പോഴും ഏറ്റവും ജനപ്രീതി നേടി മുന്നേറുന്ന ഫ്ളവേഴ്സിലെ “ടോപ് സിംഗർ ” ൽ ജഡ്ജായി വന്ന മൃദുല മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ഗാനങ്ങളാലപിച്ചിട്ടുണ്ട്. 2007 ൽ പുറത്തിറങ്ങിയ “ബിഗ് ബി” എന്ന സിനിമയിലൂടെ പിന്നണി ഗാന രംഗത്ത് തുടക്കം കുറിച്ച മൃദുല നാല് ഭാഷകളിലായി 63 ഓളം സിനിമകൾക്ക് വേണ്ടി ഗാനങ്ങളാലപിച്ചിട്ടുണ്ട്. 25 ൽ അധികം ആൽബങ്ങളിൽ ഗാനങ്ങളാലപിച്ചിട്ടുള്ള മൃദുല 2014 ലെ നല്ല ഗായികയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം സ്പെഷ്യൽ ജൂറി അവാർഡ്, സൌത്ത് ഇൻഡ്യൻ ഇന്റർനാഷണൽ മൂവി അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ്, വനിത ഫിലിം അവാർഡ് എന്നിവ ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. നിർമ്മാണം പൂർത്തിയായതും ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്നതുമായ നിരവധി സിനിമകളിൽ ഈ യുവ ഗായിക പാടിയിട്ടുണ്ട്.
മലയാള സിനിമാ, സീരിയൽ രംഗത്തെ ഒരു അവിഭാജ്യ ഘടകമാണ് പൊന്നമ്മ ബാബു. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിറഞ്ഞ് നിൽക്കുന്ന പൊന്നമ്മ ബാബു 1993 ൽ നിർമ്മിച്ച ” സൌഭാഗ്യം” എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേയ്ക്ക് എത്തുന്നത്. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഈ നടി ഒരു പിടി നല്ല കഥാപാത്രങ്ങൾക്ക് ജീവനേകി കഴിഞ്ഞു.1996 ൽ പുറത്തിറങ്ങിയ “പടനായകൻ” എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായതിനെ തുടർന്ന് കൈനിറയെ ചിത്രങ്ങൾ. സിനിമ, സീരിയൽ, കോമഡി ഷോ തുടങ്ങി 300 ൽ അധികം വേഷങ്ങൾ. സിനിമാ, സീരിയൽ രംഗത്ത് കൂടുതൽ ശ്രദ്ധേയമായ വേഷങ്ങൾക്കായി കാത്തിരിക്കുന്ന നടിയാണ് പൊന്നമ്മ ബാബു.
കൊച്ചിൻ കലാഭവനിലൂടെ തുടക്കം കുറിച്ച് സിനിമയിൽ എത്തി ചേർന്ന അനുഗ്രഹീത കലാകാരനാണ് ദിലീപ് കലാഭവൻ. 2003 ൽ കലാഭവനിൽ അംഗമായി ചേർന്ന ദിലീപ് ഇതിനോടകം 1000 ലേറെ വേദികളിൽ തന്റെ കലാ വൈഭവം പ്രദർശിപ്പിച്ച് കഴിഞ്ഞു. ബെസ്റ്റ് സ്റ്റേജ് പെർഫോമർക്കുള്ള ഗൾഫ് മീഡിയ അവാർഡ് കരസ്ഥമാക്കിയ ദിലീപ് “മുംബൈ ടാക്സി”, “അമർ അക്ബർ അന്തോണി” തുടങ്ങി 13- ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിലെ “മിമിക്രി മഹാമേള” യിലെ വിന്നറായിരുന്നു ഈ മികച്ച കലാകാരൻ.
“കറുത്ത മുത്ത്” എന്ന ഒരൊറ്റ സീരിയലിലൂടെ മിനി സ്ക്രീനിന്റെ . പ്രിയങ്കരനായി മാറിയ അനുഗ്രഹീത നടനാണ് റിച്ചാർഡ്. കറുത്ത മുത്തിലെ ജയൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ റിച്ചാർഡ് കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം “സുമംഗലീ ഭവ” എന്ന സീരിയലിലെ സൂര്യ നാരായണ വർമ്മയെന്ന കഥാപാത്രമായി ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്.
കോവിഡ് 19 ന് എതിരായ യുദ്ധത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ളവർക്ക് ആദരവ് അർപ്പിക്കുന്നതിന് വേണ്ടി തുടങ്ങിയ ലൈവ് ഷോയായ “Let’s Break It Together”, സെപ്റ്റംബർ ആദ്യ വാരം മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് അവസാനിപ്പിക്കുവാൻ സംഘാടകരായ യുക്മയും യുക്മ സാംസ്കാരിക വേദിയും നിർബ്ബന്ധിതരായത്.
“Let’s Break It Together” നും സമാപന ദിവസമായ ആഗസ്റ്റ് 31 ലെ തിരുവോണദിന സ്പെഷ്യൽ ലൈവിനും ആശംസകൾ അർപ്പിക്കുകയും യു കെ മലയാളികൾക്ക് ഓണാശംസകൾ അറിയിക്കുകയും ചെയ്ത മലയാള ചലച്ചിത്ര, ടെലിവിഷൻ രംഗത്തെ പ്രമുഖരായ വയലാർ ശരത്ചന്ദ്ര വർമ്മ, റെക്സ് വിജയൻ, മൃദുല വാരിയർ, പൊന്നമ്മ ബാബു, ദിലീപ് കലാഭവൻ, റിച്ചാർഡ് എന്നിവർക്ക്, ഷോയുടെ സംഘാടകരായ യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി.എ. ജോസഫ്, നാഷണൽ കോ ഓർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നിവർ സ്നേഹപൂർവ്വം നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം ഹൃദ്യമായ ഓണാശംസകൾ നേരുകയും ചെയ്യുന്നു.
Latest News:
സ്വിൻഡനിൽ മലയാളി യുവാവ് മരണമടഞ്ഞു; വിടവാങ്ങിയത് ഇരിങ്ങാലക്കുട സ്വാദേശിയായ അരുൺ വിൻസെന്റ്
സ്വിൻഡൻ: സ്വിൻഡനിൽ തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് മരണമടഞ്ഞു. അരുൺ വിൻസെന്റെന്ന യുവാവാണ് വിടവ...Obituaryലോസ് ആഞ്ചലസിന് സമീപം വീണ്ടും കാട്ടുതീ; 8000 ഏക്കറോളം പ്രദേശത്തെ ബാധിച്ചതായി റിപ്പോർട്ട്
കാലിഫോർണിയ: ലോസ് ആഞ്ചലസിൽ ആശങ്കയായി വീണ്ടും കാട്ടുതീ. കാസ്റ്റായിക് തടാകത്തിന് സമീപമാണ് പുതിയ കാട്ടു...Breaking Newsചൈന 'ചൂഷകര്‍'; ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്താന്‍ ആലോചനയുമായി ട്രംപ്
വാഷിങ്ടണ്‍: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താന്‍ ആലോചനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്...Latest Newsപാലക്കാട് തിരഞ്ഞെടുത്തത് അരി ലഭ്യത കൂടി കണക്കിലെടുത്ത്; ജലക്ഷാമം ഉണ്ടാകില്ലെന്ന് ഒയാസിസ്
പാലക്കാട്: ബ്രൂവറി ആരംഭിച്ചാല്‍ ജലക്ഷാമം, മലിനീകരണം എന്നിവ ഉണ്ടാകുമെന്ന ആശങ്ക ജനങ്ങള്‍ക്ക് വേണ്ടതില...Latest Newsഹൂതികൾ ഇനി ഭീകരസംഘടന'; പ്രഖ്യാപനവുമായി ട്രംപ്
വാഷിംഗ്ടൺ: യെമനിലെ ഹൂതി വിമതസൈന്യത്തെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ...Latest Newsആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ സുപ്രീംകോടതി സ്റ്റേ തുടരും
ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയുടെ സ്റ്റേ തുടരും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്...Latest Newsയുക്മ ദേശീയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി ഇരുപത്തിരണ്ട് ശനിയാഴ്ച ബർമിംഗ്ഹാമിൽ
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സം...Associationsമാഞ്ചസ്റ്റർ ജെംസും സി ആർ ജെ ഇവൻ്റ്സും അണിയിച്ചൊരുക്കുന്ന ജിതിൻ രാജ് & സോണിയ എന്നിവർ നയിക്കുന്ന മ...
നവംബർ മാസത്തിൽ അരങ്ങേറിയ "നാദിർഷോ" എന്ന മെഗാ ഷോയുടെ വമ്പിച്ച വിജയത്തിനു ശേഷം മാഞ്ചസ്റ്റർ ജെസും സി ആ...Associations
Post Your Comments Here ( Click here for malayalam )
Latest Updates
- ലോസ് ആഞ്ചലസിന് സമീപം വീണ്ടും കാട്ടുതീ; 8000 ഏക്കറോളം പ്രദേശത്തെ ബാധിച്ചതായി റിപ്പോർട്ട് കാലിഫോർണിയ: ലോസ് ആഞ്ചലസിൽ ആശങ്കയായി വീണ്ടും കാട്ടുതീ. കാസ്റ്റായിക് തടാകത്തിന് സമീപമാണ് പുതിയ കാട്ടുതീ അതിവേഗം പടർന്ന് പിടിക്കുന്നത്. രണ്ട് മണിക്കൂറിനുള്ളിൽ 8000ത്തിലേറെ ഏക്കറിലേക്ക് കാട്ടുതീ പടർന്നു പിടിച്ചുവെന്നാണ് റിപ്പോർട്ട്. ലോസ് ആഞ്ചലസിന് എൺപത് കിലോമീറ്റർ വടക്കാണ് പുതിയതായി കാട്ടുതീ പടരുന്നത്. ഏതാണ്ട് 8000ത്തോളം ഏക്കർ പ്രദേശം കത്തിനശിച്ചതായാണ് റിപ്പോർട്ട്. കാട്ടുതീ പടർന്നതോടെ ഏതാണ്ട് 31000ത്തോളം ആളുകൾക്കാണ് ഇവിടെ ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദക്ഷിണ കാലിഫോർണിയയിൽ അതിശക്തമായ വരണ്ട കാറ്റിന് പിന്നാലെ അതിതീവ്ര തീപിടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
- ചൈന ‘ചൂഷകര്‍’; ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്താന്‍ ആലോചനയുമായി ട്രംപ് വാഷിങ്ടണ്‍: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താന്‍ ആലോചനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫെബ്രുവരി ഒന്ന് മുതല്‍ ചൈനീസ് നിര്‍മിത ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്തുന്നത് ആലോചിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. മെക്സിക്കോയിലേക്കും കാനഡയിലേക്കും ചൈന ഫെന്റാനില്‍ അയക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തന്റെ ഭരണകൂടവുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ചൈനയെ ചൂഷകരെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അതേസമയം വ്യാപാര യുദ്ധത്തില്‍ വിജയികളുണ്ടാകില്ലെന്ന് ചൈനയും പ്രതികരിച്ചു. നേരത്തെ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് 60 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപ് പറഞ്ഞത്
- പാലക്കാട് തിരഞ്ഞെടുത്തത് അരി ലഭ്യത കൂടി കണക്കിലെടുത്ത്; ജലക്ഷാമം ഉണ്ടാകില്ലെന്ന് ഒയാസിസ് പാലക്കാട്: ബ്രൂവറി ആരംഭിച്ചാല്‍ ജലക്ഷാമം, മലിനീകരണം എന്നിവ ഉണ്ടാകുമെന്ന ആശങ്ക ജനങ്ങള്‍ക്ക് വേണ്ടതില്ലെന്ന് ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ്. അഞ്ച് ഏക്കറില്‍ നിര്‍മ്മിക്കുന്ന മഴവെള്ള സംഭരണിയിലെ വെള്ളം മദ്യ ഉത്പാദനത്തിന് മതിയാകും. കൂടുതല്‍ ആവശ്യമെങ്കില്‍ മാത്രമേ ജല അതോറിറ്റിയെ സമീപിക്കുകയുള്ളൂവെന്നും കമ്പനി പ്രതിനിധികള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മഴവെള്ള സംഭരണി ഉപയോഗിച്ച് വിജയകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എലപ്പുള്ളിക്ക് സമീപം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എഥനോള്‍, മദ്യം എന്നിവ നിര്‍മ്മിച്ച ശേഷമുള്ള മാലിന്യം ഉപയോഗിച്ച് കാലിത്തീറ്റ, ഡ്രൈഡ് ഐസ് എന്നിവ നിര്‍മ്മിക്കും
- ഹൂതികൾ ഇനി ഭീകരസംഘടന’; പ്രഖ്യാപനവുമായി ട്രംപ് വാഷിംഗ്ടൺ: യെമനിലെ ഹൂതി വിമതസൈന്യത്തെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഉദ്യേഗസ്ഥര്‍ക്കും സമുദ്രവ്യാപാരത്തിനും ഭീഷണിയെന്നും യെമന്‍, സൗദി, യുഎഇ എന്നിവിടങ്ങളിലെ ആക്രമണങ്ങള്‍ക്ക് കാരണം ഹൂതികളെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഉത്തരവിറക്കിയിരിക്കുന്നത്. ചെങ്കടലില്‍ യുഎസ് എയര്‍ക്രാഫ്റ്റുകള്‍ക്കെതിരെ ഹൂതികള്‍ നിരന്തര ആക്രമണം നടത്തിയിരുന്നു. 2020ൽ ഇത്തരത്തിൽ ഹൂതി വിമതരെ ഭീകര സംഘടനയായി പ്രഖ്യാപിച്ച ട്രംപിന്റെ തീരുമാനം ബൈഡൻ വന്നതോടെ എടുത്തുകളഞ്ഞിരുന്നു. യെമനിലെ നിരവധി പ്രദേശങ്ങളുടെ നിയന്ത്രണം ഹൂതി വിമതരുടെ കൈവശമാണ്. ഇവരുമായി സ്ഥിരം ആശയവിനിമയം നടത്തേണ്ടിവരുമെന്നതിനാൽ
- ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ സുപ്രീംകോടതി സ്റ്റേ തുടരും ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയുടെ സ്റ്റേ തുടരും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗ സ്നേഹി സംഘടനകളുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു.കേസിൽ അടിയന്തര വാദം സാധ്യതമല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ശിവരാത്രി ഉത്സവങ്ങൾ വരാനിരിക്കെ ഉത്സവങ്ങൾ തടയാനുള്ള നീക്കമാണ് മൃഗസ്നേഹി സംഘടനയുടേതെന്ന്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സുപ്രീംകോടതിയെ അറിയിച്ചു. എഴുന്നള്ളിപ്പിൽ മൂന്നു മീറ്റർ അകലത്തിൽ ആനകളെ നിർത്തണം എന്നുള്ള ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശം അപ്രായോഗികമാണെന്നു നീരീക്ഷിച്ചാണ് സുപ്രീംകോടതി നേരത്തെ സ്റ്റേ അനുവദിച്ചത്
click on malayalam character to switch languages