1 GBP = 106.30
breaking news

“ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3” യുടെ പുതിയ എപ്പിസോഡ് ഇതാ എത്തിക്കഴിഞ്ഞു – രവീന്ദ്രഗീത റൗണ്ടിന്റെ ഈ എപ്പിസോഡിൽ പാടുന്നത് ഡബ്ളിൻകാരി ജാസ്മിനും യു കെ യുടെ ഗാനഗന്ധർവൻ മനോജും പിന്നെ നമ്മുടെ സ്വന്തം അനുവും

“ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3” യുടെ പുതിയ എപ്പിസോഡ് ഇതാ എത്തിക്കഴിഞ്ഞു – രവീന്ദ്രഗീത റൗണ്ടിന്റെ ഈ എപ്പിസോഡിൽ പാടുന്നത് ഡബ്ളിൻകാരി ജാസ്മിനും യു കെ യുടെ ഗാനഗന്ധർവൻ മനോജും പിന്നെ നമ്മുടെ സ്വന്തം അനുവും

 സജീഷ് ടോം

പ്രേക്ഷകരുടെ എണ്ണത്തിൽ അത്ഭുതകരമായ വർദ്ധനവ് രേഖപ്പെടുത്തിക്കൊണ്ട് ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 മത്സരങ്ങൾ കുതികുതിക്കുകയാണ്. ഓരോ സീസൺ കഴിയുംതോറും നല്ല നല്ല ഗായകർ കൂടുതലായി കടന്നുവരുന്നതും, ഓരോ റൗണ്ടുകൾ പിന്നിടുമ്പോഴും മത്സരാർത്ഥികളുടെ നിലവാരത്തിൽ വരുന്ന ഗുണപരമായ വളർച്ചയുമെല്ലാം സ്റ്റാർസിംഗർ 3 യെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായി മാറ്റിക്കഴിഞ്ഞു.


ക്വാർട്ടർ ഫൈനലിലെ രണ്ടാമത്തെ റൗണ്ടായ രവീന്ദ്രഗീത റൗണ്ടാണ് ഇപ്പോൾ സംപ്രേക്ഷണം നടന്നു കൊണ്ടിരിക്കുന്നത്. വിധികർത്താക്കളായ ഡോക്റ്റർ ഫഹദ് മുഹമ്മദിന്റെയും ലോപമുദ്രയുടെയും ഒത്തിണക്കത്തോടെയുള്ള വിധിനിർണ്ണയം ഗാനങ്ങളോടൊപ്പം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരം ആകുന്നുണ്ട്. ഒപ്പം നിഷ്ക്കളങ്കമായ നർമ്മത്തിൽ ചാലിച്ച ദീപ നായരുടെ അവതരണ ശൈലിയും സ്റ്റാർസിംഗർ 3 ന്റെ സവിഷേതകളിൽ ഒന്നായി മായിക്കഴിഞ്ഞു.

രവീന്ദ്രഗീത റൗണ്ടിന്റെ ഈ പുതിയ എപ്പിസോഡിൽ പാടുന്നത് കടൽകടന്ന് ഡബ്ലിനിൽ നിന്നെത്തിയ ജാസ്മിൻ പ്രമോദ്, യു കെ യിലെ അറിയപ്പെടുന്ന ഗായകനായ മനോജ് നായർ, യു കെ യുടെ ഉദ്യാന നഗരിയായ കെന്റിൽ നിന്നുള്ള അനു ജോസ് എന്നിവരാണ്.

“ആറാംതമ്പുരാ”നിലെ കെ എസ് ചിത്ര ആലപിച്ച ‘പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ’ എന്ന രവീന്ദ്രഗീതം ജാസ്മിൻ അതിഗംഭീരമായി ആലപിക്കുന്നു. മനോജ് “വെങ്കലം” എന്ന ഭരതൻ ചിത്രത്തിലെ ‘ആറാട്ട് കടവിങ്കൽ അരക്കൊപ്പം വെള്ളത്തിൽ’ എന്ന ദാസേട്ടൻ ആലപിച്ച ഗാനമാണ് പാടുന്നത്. ഈ എപ്പിസോഡിലെ അവസാന ഗാനവുമായെത്തുന്ന അനു പാടുന്നത് “മിഴിരണ്ടിലും” എന്ന ചിത്രത്തിലെ ‘എന്തിനായ് നിൻ ഇടംകണ്ണിൽ തടംതുടിച്ചു’ എന്ന സുജാത ആലപിച്ച ഗാനമാണ്.


Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more