1 GBP = 106.85
breaking news

മാഞ്ചസ്റ്ററിൽ നിന്നും എന്റെ കഥ ഒരു ചെറിയ കഥ , ഷോർട്ട് ഫിലിമുമായി ഒരു കൂട്ടം മലയാളികൾ

മാഞ്ചസ്റ്ററിൽ നിന്നും എന്റെ കഥ ഒരു ചെറിയ കഥ , ഷോർട്ട് ഫിലിമുമായി ഒരു കൂട്ടം മലയാളികൾ

ഷൈമോൻ തോട്ടുങ്കൽ 

മാഞ്ചസ്റ്റർ .യു കെ  മലയാളികൾക്ക്  ക്രിസ്മസ് & ന്യൂയെർ  സമ്മാനവുമായി    യു കെ യിലെ  കലാകാരന്മാരുടെ  ഈറ്റില്ലമായ മാഞ്ചസ്റ്ററിലെ ട്രാഫോർഡിൽ നിന്ന് ആദ്യമായി നിർമിച്ച ഷോർട്ട് ഫിലിം “എൻറെ കഥ, ഒരു ചെറിയ കഥ”ക്രിസ്മസ് ദിനത്തിൽ  യു-ട്യൂബിൽ റിലീസ് ചെയ്തു.റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ നൂറുകണക്കിന് ആളുകൾ കണ്ട ഈ ഷോർട്ട് ഫിലിമിനു  മികച്ച  പ്രതികരണമാണ്  ലഭിച്ചുകൊണ്ടിരിക്കുന്നത്  യുകെയിലെ മലയാളികൾക്ക് വേറിട്ട ഒരു അനുഭവമായി മാറുകയാണ് ഈ ഷോർട്ട് ഫിലിം .

നിരവധി നാടകങ്ങളിലൂടെ തങ്ങളുടെ  അഭിനയമികവ് കാഴ്ച വച്ചിട്ടുള്ള കലാകാരന്മാരും, കലാകാരികളും  ഇതിന്റെ പിന്നിൽ അണിനിരന്നപ്പോൾ സ്ക്രീനിൽ കണ്ടത് അഭിനയവിസ്മയമാണ് . ആദർശ് സോമൻ കഥയും സംവിധാനവും, .ഛായാഗ്രഹണവും  എഡിറ്റിങ്ങും സാജു ലസാർ , പശ്ചാത്തലസംഗീതം  അരുൺ  സിദ്ധാർഥ് , നിർമ്മാണം ഭാഗ്യ ആദർശ് ,ഡബ്ബിങ്  സ്നേഹ  സിജു , ജോർജ്  തോമസ് , ഷോണി  തോമസ്  എന്നിവർ ആണ്  പ്രൊഡക്ഷൻ  എക്സിക്യൂട്ടീവിസ്, ഗതാഗതം സ്റ്റാൻലി ജോൺ.  സ്റ്റാഫിന  മരിയ സാജു  ,ബിജു  ജോൺ , ഐബി ബിജു , ആശ ഷിജു , സിന്ധു  സ്റ്റാൻലി , സ്റ്റാൻലി  ജോൺ ,ഫെബിലു സാജു , ഫെബിൽ ജോ  സാജു ,മെറിൻ ഷിജു ,അലീന  സ്റ്റാൻലി , ഡിയോണ സ്റ്റാൻലി ,ഡിവീന സ്റ്റാൻലി ,ഒലിവിയ  ജോർജ് ,ജോയൽ  ജോർജ്  എന്നിവർ അഭിനയിച്ചു .

ഷോർട്ട്  ഫിലിം  കാണാൻ  താഴെ  കൊടുത്തിരിക്കുന്ന  ലിങ്കിൽ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more