1 GBP = 106.82
breaking news

“മിന്നി മിന്നി ” ക്രിസ്മസ് ആഘോഷമാക്കാൻ സൂപ്പർഹിറ്റ് ഗാനവുമായി ഫാ. ഷാജി തുമ്പേചിറയും , സുജാതചേച്ചിയും , വിവിധ രാജ്യങ്ങളിൽ നിന്നുള്ള 23 ഓളം മലയാളി കുട്ടികളും

“മിന്നി മിന്നി ” ക്രിസ്മസ് ആഘോഷമാക്കാൻ സൂപ്പർഹിറ്റ് ഗാനവുമായി ഫാ. ഷാജി തുമ്പേചിറയും , സുജാതചേച്ചിയും , വിവിധ രാജ്യങ്ങളിൽ നിന്നുള്ള 23 ഓളം മലയാളി കുട്ടികളും

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ . സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി വീണ്ടുമൊരു ക്രിസ്മസ് കൂടി സമാഗതമാവുമ്പോൾ ക്രിസ്മസിന് ഏറെ പ്രാധാന്യമുള്ള കാര്യമാണ് ക്രിസ്മസ് കരോൾ ഗാനങ്ങൾ. ലോകത്ത് മലയാളി എവിടെയൊക്കെ ഉണ്ടോ അവിടെ എല്ലാം പള്ളികളിലും സംഘടനകളുടെയും, ചെറിയ ചെറിയ കൂട്ടായ്മകളുടെയും ഒക്കെ ക്രിസ്മസ് ആഘോഷങ്ങളും ഉണ്ടാകും, ക്രിസ്മസ് രാത്രിയിലെ പാതിരാകുര്ബാനയും ഏതൊരാൾക്കും മനസ്സിൽ ശാന്തി നിറക്കുന്ന ഒന്നാണ്.

ക്രിസ്മസ് രാത്രിയിലെ വിശുദ്ധ കുർബാനക്കും മറ്റ് തരത്തിലുള്ള ഈ ആഘോഷ രാവുകൾക്കും , കരോൾ മത്സരങ്ങൾക്കും ഒക്കെ മാറ്റി നിർ ത്താനാവാത്ത ഒന്നാണ് കരോൾ ഗാനങ്ങൾ . ഈ ക്രിസ്മസ് കാലത്തെ ആഘോഷമാക്കാൻ പതിവുപോലെ ഇത്തവണയും ഒരു സൂപ്പർഹിറ്റ് കരോൾ ഗാനവുമായി ലണ്ടൻ ആസ്ഥാനമായുള്ള ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി രംഗത്തെത്തിയിരിക്കുന്നു. ഇത്തവണത്തെ ട്യൂട്ടേഴ്സ് വാലിയുടെ ക്രിസ്മസ് ഗാനം ലോകമെമ്പാടുമുള്ള ട്യൂട്ടേഴ്സ് വാലിയുടെ കുട്ടികളോടൊപ്പം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായിക സുജാത മോഹൻ ആണ്, മിന്നി മിന്നി എന്ന എല്ലാവര്ക്കും ആലപിക്കാവുന്ന രീതിയിൽ ക്രിസ്മസിന്റെ എല്ലാ മൂഡും കോർത്തിണക്കി അതിമനോഹരമായി ഈ ഗാനത്തിന്റെ രചനയും, സംഗീതവും നിർവഹിച്ചിരിക്കുന്നത് ക്രിസ്തീയ ഭക്തിഗാന രംഗത്ത് സമാനതകൾ ഇല്ലാതെ നാലായിരത്തോളം ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ച റെവ. ഫാ. ഷാജി തുമ്പേചിറയിൽ ആണ്.

ഈ ഗാനത്തിന്റെ ലോഞ്ചിങ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ കൂടി നടന്ന ചടങ്ങിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു, ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി ഡയറക്ടർ നോർഡി ജേക്കബ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗായിക സുജാത, ഫാ. ഷാജി തുമ്പേചിറയിൽ. സംഗീത സംവിധായകൻ ബേർണി, കൗൺസിലർമാരായ ഫിലിപ്പ് എബ്രഹാം, ടോം ആദിത്യ, ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമിയിലെ അധ്യാപകർ, വിദ്യാർഥികൾ മറ്റു മേഖലയിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

ലോകത്തെ വിവിധ രാജ്യങ്ങളിലെ ക്രിസ്മസ് കാഴ്ചകൾ ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന ഗാനത്തിന്റെ വീഡിയെയും വളരെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത് . ഇതിനോടകം ഇനിയും വരാനിരിക്കുന്ന പല കരോൾ മത്സരങ്ങൾക്കും ഒരുങ്ങുന്ന ടീമുകളുടെ ആവശ്യ പ്രകാരം ഗാനത്തിന്റെ കരൊക്കെയും ഉടൻ തന്നെ ട്യൂട്ടേഴ്സ് വാലിയുടെ യു ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യും. സ്കറിയ ജേക്കബ് ആണ് ഈ ഗാനത്തിന്റെ ഓർക്കസ്‌ട്രേഷൻ നിർവഹിച്ചിരിക്കുന്നത്. ശശീന്ദ്രൻ പട്ടുവത്തിന്റെ നേതൃത്വത്തിലുള്ള അധ്യാപകർ കുട്ടികളെ അഭ്യസിപ്പിക്കുകയും, ഋഥ്വിക് അശോക് ഏകോപനവും നിർവഹിച്ചു. ഈ ഗാനം കേൾക്കുവാനും കാണുവാനും താഴെ യുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more