1 GBP = 106.30
breaking news

ക്രിസ്തുമസ്സിന് ഓജസ്സേകാൻ പുത്തൻ കരോൾ ഗാനവുമായി ബ്രിസ്റ്റോൾ മലയാളികൾ VIDEO

ക്രിസ്തുമസ്സിന് ഓജസ്സേകാൻ പുത്തൻ കരോൾ ഗാനവുമായി ബ്രിസ്റ്റോൾ മലയാളികൾ VIDEO

മാനുവൽ മാത്യു
ബ്രിസ്റ്റോൾ-: വിണ്ണിൽ നിന്നും മണ്ണിലിറങ്ങി മാനവരാശിക്ക് പുത്തനുണർവ്വേകിയ ദൈവപുത്രന്റെ തിരുപ്പിറവിയുടെ സ്മരണകളുണർത്തുന്ന ഡിസംബർ മാസം ഇത്തവണ ഇരട്ടി മധുരം സമ്മാനിക്കുകയാണ് ബ്രിസ്റ്റോൾ മലയാളികൾക്ക്. സാധാരണയിൽ നിന്നും വ്യത്യസ്തമായി സ്വന്തമായി ചിട്ടപ്പെടുത്തപ്പെട്ട കരോൾ ഗാനമാണ് ഈ മാധുര്യത്തിനടിസ്ഥാനം. ബ്രിസ്റ്റോളിലും സമീപത്തുമുള്ള മലയാളികൾക്ക് കഴിഞ്ഞ ഒന്നര ദശാബ്ദക്കാലമായി പരിചിതമായ സ്നേഹ അയൽക്കൂട്ടത്തിൽപെടുന്നവരാണ് ഇതിന്റെ പിന്നിൽ .

അറിയപ്പെടുന്ന തബലിസ്റ്റ് കൂടിയായ ബ്രിസ്റ്റോൾ സീറോ-മലബാർ ചർച്ച് മുൻ ട്രസ്റ്റി സെബാസ്റ്റ്യൻ ലോനപ്പൻ പട്ടത്തുപറമ്പിൽ , കെയർ ഹോം മാനേജറും ചാരിറ്റി പ്രവർത്തകനുമായ സന്തോഷ് ജേക്കബ് പുത്തേട്ട് എന്നിവർ ചേർന്ന് രചനയും സംഗീതസംവിധാനവും നിർവ്വഹിച്ച ഈ കരോൾ ഗാനത്തിൽ സഹഗായകരായി റെജി മാണികുളം അബ്രാഹം മാത്യു, ഡിറ്റിമോൾ ബിബി, ലതാ ജയ് ജോൺ, സാന്കേതിക സഹായവുമായി റ്റോം ജേക്കബ്, ലിറിൽ ചെറിയാൻ ജേക്കബ് എന്നിവർ കൂടി ചേർന്നതോടെ ഏറെക്കാലത്തെ ആവശ്യാഗ്രഹ പൂർത്തീകരണമായി. 

കഴിഞ്ഞ ദിവസം യു ട്യൂബിൽ എത്തിയ ഗാനം ഇതിനോടകം നിരവധിപേർ കാണുകയും ഷെയർ ചെയ്തു കഴിഞ്ഞു. ബ്രിസ്റ്റോൾ മലയാളികൾ നല്കുന്ന സപ്പോർട്ട് കൂടുതൽ പ്രചോദനപരമാണെന്ന് വ്യത്യസ്ത കാലയിളവുകളിൽ ബ്രിസ്കയുടെ ആർട്സ് കോർഡിനേറ്റർമാരായും പ്രവർത്തിച്ചിട്ടുള്ള സെബാസ്ററ്യനും സന്തോഷും പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more