1 GBP = 122.78
breaking news

ഹാർലോ മലയാളി അസോസിയേഷൻ ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിന് പ്രൗഢ ഗംഭീരമായ കൊടിയിറക്കം

ഹാർലോ മലയാളി അസോസിയേഷൻ ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിന് പ്രൗഢ ഗംഭീരമായ കൊടിയിറക്കം

ഹാർലോ മലയാളി അസോസിയേഷന്റെ 2023 -2025 വർഷത്തെ വൈബ്രന്റ് കമ്മറ്റിയുടെ അവസാന ഇവന്റ് ആയ ക്രിസ്തുമസ് ന്യൂ ഇയർ നൈറ്റ്.. പ്രൗഢ ഗംഭീരമായി പര്യവസാനിച്ചു.. ചീഫ് ഗസ്റ്റ് ആയി നാഷണൽ പ്രസിഡന്റ് എബി സെബാസ്റ്റ്യന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയം ആയ ഇവന്റിന് പത്തരമാറ്റ് തങ്ക തിളക്കം ആയിരുന്നു..

ഒത്തൊരുമ കൊണ്ടും സംഘടന മികവു കൊണ്ടും എക്കാലത്തേയും മികച്ച അസ്സോസിയേഷൻ ആയി ഈ കഴിഞ്ഞ കാലയളവിൽ ഹാർലോ മലയാളി അസോസിയേഷൻ മാറുകയുണ്ടായി. യുക്മയുമായുള്ള സഹകരണം ഈ കാലയളവിൽ കൂടുതൽ ശക്തം ആക്കുന്നതുന്നതിനും, അസോസിയേഷൻ മെംബേഴ്സിനിന് യുക്മയുടെ പല തരത്തിലുള്ള സഹായ സഹകരണങ്ങൾ നൽകുന്നതിനും 2023 -2025 വർഷത്തെ വൈബ്രന്റ് കമ്മറ്റിക്ക് സാധിക്കുകയുണ്ടായി. ഹാർലോയിലെ കലാകാരന്മാരെയും കലാകാരികളെയും ചേർത്ത് യുക്മ നാഷണൽ കലാമേളയിൽ വരെ പങ്കെടുത്തു വിജയം കൈവരിച്ചതും ഈ കാലയളവിലാണ്.

ഹാർലോ മലയാളി അസോസിയേഷന്റെ 2026 വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ഇവന്റ് യുക്മ നാഷണൽ പ്രസിഡന്റ് ശ്രീ എബി സെബാസ്റ്റ്യൻ തിരി തെളിയിച്ച് ഉത്ഘാടനം നിർവഹിച്ചു. അസോസിയേഷനുകൾ ഒരുമയോടെ പ്രവർത്തിക്കേണ്ട ആവിശ്യകതയെ കുറിച്ച് സംസാരിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ഹാർലോ മലയാളി അസോസിയേഷനോടൊപ്പം പ്രവർത്തിക്കാൻ യുക്മക്കു സാധിച്ചുവെന്നും പറഞ്ഞു.

ഹാർലോ യുടെ 2026 വർഷത്തെ കലണ്ടർ വൈസ് പ്രസിഡന്റ് സന്ദീപ് നെടുലി നാഷണൽ പ്രസിഡന്റ് എബി സെബാസ്റ്റ്യന് കൈമാറി വിതരണ ഉൽഗാടനം നിർവഹിച്ചു. പ്രസിഡന്റ് ബിജു കുര്യൻ എബി സെബാസ്റ്റ്യന് മൊമെന്റം നൽകി ആദരിച്ചു. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൺ ട്രഷററൂം മുൻ hma പ്രസിഡന്റ് മായ ഷിന്റോ സ്കറിയ, പ്രസിഡന്റ് എബി സെബാസ്റ്റ്യൻ കടന്നു വന്നതിലുള്ള നന്ദി പ്രകാശിപ്പിച്ചു. ഹാർലോ യിലുള്ള മുഴവൻ കുടുംബങ്ങളോടും നന്ദി അറിയിച്ചു കൊണ്ട് സംസാരിച്ചു…

ഹാർലോ മലയാളി അസോസിയേഷൻ പരിപാടികൾ ഈ കാലയളവിൽ നമ്മുടെ പ്രോഗ്രാം എന്ന രീതിയിൽ ഓരോ ഹാർലോ മലയാളികളുടേതും ആയി മാറി.
അതിന് വൈബ്രന്റ് കമ്മറ്റിയെ പിന്നിൽ നിന്നും വാക്കു കൊണ്ടും പ്രവർത്തികൊണ്ടും സഹായിച്ച ഇവരോടുമുള്ള നന്ദി അറിയിച്ചു. സെക്രട്ടറി ജോബ് കുരുവിള ഷിന്റോ സ്കറിയാകുള്ള ഉപഹാരം നല്കുകയും ചെയ്തു.

വർണ്ണഭമായ പരിപാടികൾ കൊണ്ട് ഏറ്റവും മികച്ച ഒരു ഇവന്റ് ആയിരുന്നു. വൈബ്രന്റ് കമ്മറ്റിയുടെ അവസാന ഇവന്റ് ഏറ്റവും മനോഹരമായി പര്യവസാനിക്കുകയും ചെയ്തു. 2026-2028 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ ഫെബ്രുവരി AGM തിരഞ്ഞെടുക്കുന്നതായിരിക്കും എന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more