1 GBP = 106.82
breaking news

നവകേരള നിര്‍മ്മിതിയ്ക്ക് യുക്മ നല്‍കുന്ന പിന്തുണ തുടരും; ഒരു കോടിയുടെ സഹായം ആദ്യഘട്ടം

നവകേരള നിര്‍മ്മിതിയ്ക്ക് യുക്മ നല്‍കുന്ന പിന്തുണ തുടരും; ഒരു കോടിയുടെ സഹായം ആദ്യഘട്ടം

യുക്മയുടെ നേതൃത്വത്തില്‍ നവകേരളനിര്‍മ്മിതിയ്ക്ക് നല്‍കിവരുന്ന പിന്തുണ ശക്തമായി തുടരുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. കേരളം അനുഭവിച്ച സമാനതകളില്ലാത്ത പ്രളയക്കെടുതിയില്‍ നിന്നും സംസ്ഥാനത്തിന്റെ പുനഃസൃഷ്ടിയ്ക്കായി ലോകമെമ്പാടുമുള്ള പ്രവാസിമലയാളികള്‍ നല്‍കി വരുന്ന സഹായത്തിനിടയില്‍ ശ്രദ്ധേയമായ പങ്കാണ് യുക്മ നല്‍കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് കഴിഞ്ഞ ആഴ്ച്ച ഓക്സ്ഫഡില്‍ വച്ച് നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട കേരള സഹകരണ-ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ ഒരു കോടി രൂപയുടെ നവകേരള നിര്‍മ്മാണ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

എന്നാല്‍ യു.കെ മലയാളികള്‍ക്കിടയിലെ പിരിവിന്റെ കുത്തകാവകാശം തനിയ്ക്കാണെന്ന മട്ടില്‍ സ്വയം മേനി നടയ്ക്കുന്ന ഓണ്‍ലൈന്‍ പത്രം യുക്മ നടത്തിയ പരിപാടിയ്ക്കെതിരെയും ബഹുമാനപ്പെട്ട മന്ത്രിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ചും വാര്‍ത്തയുമായി രംഗത്ത് വന്നിട്ടുണ്ട്. യുക്മയുടെ ആരംഭകാലം മുതല്‍ ഈ മഹത്തായ സംഘടനയെ തകര്‍ക്കുന്നതിന് വേണ്ടി വാര്‍ത്തയെഴുതിട്ടുള്ള ഇവരുടെ ദുരുദ്ദേശപരമായ ഈ വാര്‍ത്തയെയും യു.കെ മലയാളികള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് ഉറപ്പാണ്. യുക്മയ്ക്ക് ബദലായി സംഘടന ആരംഭിച്ച് പരാജയപ്പെട്ടതും വ്യക്തിഹത്യകളുടെ പരമ്പരകള്‍ക്കൊടുവില്‍ യു.കെ കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട് വന്‍തുക പിഴ ഒടുക്കേണ്ടി വന്നിട്ടുള്ളതുമായ ഈ ഓണ്‍ലൈന്‍ പത്രത്തിനെയും അതിന്റെ നടത്തിപ്പുകാരനെയും യു.കെ മലയാളികള്‍ക്കിടയില്‍ തുറന്ന് കാട്ടിയിട്ടുള്ളതാണ്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി യുക്മ സജീവമായിരുന്നുവെങ്കിലും ഈ വര്‍ഷമാണ് ചാരിറ്റി രജിസ്ട്രേഷനും ഗിഫ്റ്റ് എയ്ഡും ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞത്. യുക്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സജീവമായി തന്നെ മുന്നോട്ട് പോകുന്നതിന് ഇത് സഹായകരമാകും.

നവകേരളനിര്‍മ്മിതിയ്ക്ക് സംസ്ഥാനസര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് തുടക്കം മുതല്‍ തന്നെ യുക്മ രംഗത്ത് ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി കേരളത്തില്‍ വച്ച് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, മുന്‍ ജനറല്‍ സെക്രട്ടറി എബ്രാഹം ലൂക്കോസ് എന്നിവര്‍ നേരില്‍ കണ്ട് ചര്‍ച്ച നടത്തുകയും യു.കെ മലയാളികളുടെ സഹായം അദ്ദേഹം പ്രത്യേകം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ബഹുമാനപ്പെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒക്ടോബര്‍ 19,20,21 തീയതികളില്‍ ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മ്മിങ്ഹാം എന്നിവടങ്ങളില്‍ വച്ച് നടത്തുവാന്‍ ഉദ്ദേശിച്ച പരിപാടികളില്‍ യുക്മയുടെ നേതൃത്വത്തില്‍ യു.കെ മലയാളികളെ കാണുന്നതിനും തീരുമാനിച്ചിരുന്നതാണ്. സംസ്ഥാന സര്‍ക്കാരുമായി ഔദ്യോഗികമായി സഹകരിച്ച് പ്രവര്‍ത്തിച്ച രണ്ട് വര്‍ഷമാണ് കടന്നു പോയിരിക്കുന്നത്. യുക്മ നടത്തിയ രണ്ട് വള്ളംകളി മത്സരങ്ങള്‍ക്കും സംസ്ഥാന ടൂറിസം വകുപ്പിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു.

മന്ത്രിയുടെ സന്ദർശനവേളയിൽ നൽകിയിരിക്കുന്ന 10,000 പൗണ്ട് യുക്മ നവകേരള നിർമ്മിതിയക്ക് നൽകന്ന സാമ്പത്തിക സഹായത്തിന് റ ആദ്യ ഗഡു മാത്രമാണ്. നവകേരള നിര്‍മ്മിതിയ്ക്ക് യുക്മ നല്‍കി വരുന്ന പിന്തുണ സാമ്പത്തിക സഹായവും “സ്നേഹക്കൂട്” പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ വീടുകളായും വരും നാളുകളില്‍ പ്രഖ്യാപിക്കപ്പെടുമെന്നും യുക്മ ദേശീയ പ്രസിഡന്റ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more