യുക്മ സൗത്ത് വെസ്റ്റ് കലാമേളയിൽ ശക്തമായ തിരിച്ച് വരവ് നടത്തി ഗ്ലോസ്റ്റെർഷെയർ ടീം; ഓവറാൾ ചാമ്പ്യൻഷിപ്പ് പട്ടം നേടി ഗ്ലോസ്റ്റെർഷെയർ മലയാളി അസ്സോസിയേഷൻ; റണ്ണറപ്പായി എയ്ൽസ്ബറി മലയാളി സമാജം; കലാപ്രതിഭയായി വൈഭവ് ബിബിൻ; കലാതിലകമായി സോഫിയ സോണി
Oct 23, 2022
സാലിസ്ബറി: യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് ആവേശകരമായ പരിസമാപ്തി. ഓവറാൾ ചാമ്പ്യൻ പട്ടം നേടി ഗ്ലോസ്റ്റെർഷെയർ മലയാളി അസ്സോസിയഷൻ, റണ്ണറപ്പായി എയ്ൽസ്ബറി മലയാളി സമാജം, സെക്കൻഡ് റണ്ണറപ്പായി സാലിസ്ബറി മലയാളി അസോസിയേഷൻ. ഒക്ടോബർ 22 ശനിയാഴ്ച്ച സാലിസ്ബറിയിലെ ദി ബർഗേറ്റ് സ്‌കൂളിൽ നടന്ന കലാമേളയ്ക്ക് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷനാണ് ആതിഥേയത്വം വഹിച്ചത്.
കലാമേളയിൽ ഇക്കുറി ശക്തമായ തിരിച്ച് വരവ് നടത്തിയാണ് ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ ചാമ്പ്യൻഷിപ്പ് പട്ടം നേടിയത്. 119 പോയിന്റ് ഗ്ലോസ്റ്റർഷെയർ മലയാളി അസ്സോസിയേഷൻ എലിസബത്ത് പത്രോസ് മെമ്മോറിയൽ ട്രോഫിക്ക് അർഹരായപ്പോൾ 108 പോയിന്റുമായി എയ്ൽസ്ബറി മലയാളി സമാജം രണ്ടാം സ്ഥാനത്തെത്തി. സാലിസ്ബറി മലയാളി അസോസിയേഷൻ 84 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. വാശിയേറിയ മത്സരങ്ങളാണ് നാല് വേദികളിലായി അരങ്ങേറിയത്. ഓവറാൾ ചാമ്പ്യൻ പട്ടം നേടിയ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷന് യുക്മ ദേശീയ അധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ എവർറോളിങ് ട്രോഫി നൽകി. റണ്ണറപ്പായ എയ്ൽസ്ബറി മലയാളി സമാജത്തിന് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ് ട്രോഫി സമ്മാനിച്ചു.
എയ്ൽസ്ബറി മലയാളി സമാജത്തിൽ നിന്നുള്ള സോണിയ സോഫിയാണ് കലാതിലകം. ഡോർസെറ്റ് മലയാളി അസോസിയേഷന്റെ വൈഭവ് ബിബിൻ കലാപ്രതിഭയായി. ജൂനിയർ വിഭാഗത്തിൽ ഭരതനാട്യം, പദ്യപാരായണം, സോളോ സോങ് എന്നീ വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനവും സിനിമാറ്റിക് ഡാൻസ്, മാർഗംകളി തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നാം സ്ഥാനവും നേടി പതിനേഴ് പോയിന്റ് കരസ്ഥമാക്കിയാണ് സോണിയ സോഫി കലാതിലകമായത്. സബ്ജൂനിയർ വിഭാഗത്തിൽ വ്യക്തിഗത ഇനങ്ങളായ സിനിമാറ്റിക് ഡാൻസ്, മലയാളം പ്രസംഗ മത്സരം എന്നിവയിൽ ഒന്നാം സ്ഥാനവും പദ്യപാരായണത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് ഡോർസെറ്റ് മലയാളി അസോസിയേഷനിൽ നിന്നുള്ള വൈഭവ് ബിബിൻ കലാ പ്രതിഭയായത്. ഇരുവർക്കും യുക്മ ദേശീയ അധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ ട്രോഫികൾ സമ്മാനിച്ചു.
കിഡ്സ് വിഭാഗത്തിൽ അഞ്ചു പോയിന്റ് വീതം കരസ്ഥമാക്കി ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷന്റെ സാധിക പുളിക്കൽ സിനീഷ്, ഡോർസെറ്റ് മലയാളി അസോസിയേഷന്റെ അവന്തിക സാബു, ഐ എം എ ബാൻബറിയുടെ യുക്ത പ്രതീഷ് തുടങ്ങിയവരും സബ് ജൂനിയർ വിഭാഗത്തിൽ 13 പോയിന്റുമായി ഡോർസെറ്റ് മലയാളി അസോസിയേഷന്റെ വൈഭവ് ബിബിനും, ജൂനിയർ വിഭാഗത്തിൽ 16 പോയിന്റുമായി എയ്ൽസ്ബറി മലയാളി അസോസിയേഷന്റെ സോഫിയ സോണിയും, സീനിയർ വിഭാഗത്തിൽ 13 പോയിന്റുമായി സാലിസ്ബറി മലയാളി അസോസിയേഷന്റെ അനു ടിബിനും വ്യക്തിഗത ചാമ്പ്യന്മാരായി. വ്യക്തിഗത ഇനങ്ങളിലെ ചാമ്പ്യന്മാർക്ക് ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ്, റീജിയണൽ സെക്രട്ടറി സുനിൽ ജോർജ്ജ്, ട്രഷറർ രാജേഷ് രാജ്, വൈസ് പ്രസിഡന്റ് ജിജു യോവിൽ തുടങ്ങിയവർ ട്രോഫികൾ സമ്മാനിച്ചു.
രാവിലെ പത്ത് മണിയോടെ തന്നെ നാല് വേദികളിലായി ആരംഭിച്ച കലാമേളക്ക് നാട്ടിൽ നിന്നെത്തിയ മാതാപിതാക്കൾ തിരിതെളിച്ചതോടെയാണ് തിരശീല ഉയർന്നത്. തിരുവാതിരയാണ് ആദ്യ പരിപാടിയായി വേദിയിലെത്തിയത്. സിൽവി ജോസ്, സാബു ജോസഫ്, വർഗീസ് ചെറിയാൻ, ജേക്കബ് ചാക്കോ, ബിജോയ് വർഗീസ്, ബിജോ തോമസ്, ഡിനു ഡൊമിനിക് ഓലിക്കൽ, സോനാ ജോസ്, കാർത്തിക് തുടങ്ങിയവർ മാനേജർമാരായി സ്റ്റേജുകൾ കൈകാര്യം ചെയ്തപ്പോൾ മേഴ്‌സി സജീഷ്, ദേവലാൽ സഹദേവൻ, മനോജ് വേണുഗോപാൽ തുടങ്ങിയർ സ്റ്റേജ് കോർഡിനേറ്റർമാരായി പ്രവർത്തിച്ചത് പരിപാടികൾ തടസ്സമില്ലാതെ വിവിധ സ്റ്റേജുകളിൽ യഥാസമയങ്ങളിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. അലക്സ് രാകേഷ്, കുര്യൻ ഫിലിപ്പ്, ടിനോജ് സെബാസ്റ്റ്യൻ, ജെറിൻ ജേക്കബ്, സന്ധ്യാ രാജ്, സോനാ ജോസ് തുടങ്ങിയവരാണ് ബാക്ക് ഓഫീസ് പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ പ്രവർത്തിപ്പിച്ചത്.
റീജിയണൽ പ്രസിഡന്റ് സുജു ജോസെഫിന്റെ അധ്യക്ഷതയിൽ രാവിലെ ആരംഭിച്ച ഉദ്‌ഘാടന സമ്മേളനത്തിൽ നാഷണൽ സെക്രട്ടറി ശ്രീ കുര്യൻ ജോർജ്ജ് സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ബേസിംഗ്‌സ്‌റ്റോക്ക് സിറ്റി കൗൺസിലർ ശ്രീ സജീഷ് ടോം, ലോക കേരളസഭാംഗവും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റുമായ സി എ ജോസഫ്, യുക്മ ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ് തുടങ്ങിയവർ ആശംസകൾ നേർന്നു. റീജിയണൽ ട്രഷറർ രാജേഷ് രാജ്, വൈസ് പ്രസിഡന്റ് ജിജു യോവിൽ, സ്പോർട്സ് കോർഡിനേറ്റർ എം പി പദ്മരാജ്, ചാരിറ്റി കോർഡിനേറ്റർ വർഗ്ഗീസ് ചെറിയാൻ, വള്ളംകളി കോർഡിനേറ്റർ ജോബി തോമസ്, എസ് എം എ രക്ഷാധികാരി ജോസ് കെ ആന്റണി, പ്രസിഡന്റ് ഷിബു ജോൺ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. റീജിയണൽ സെക്രട്ടറി സുനിൽ ജോർജ്ജ് ഉദ്ഘടന സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചു.
കാണികൾക്കും മത്സാർത്ഥികൾക്കുമായി വിപുലമായ സൗകര്യങ്ങളാണ് സംഘാടകസമിതി ഒരുക്കിയിരുന്നത്. ജോസ് കെ ആന്റണി, ഷിബു ജോൺ, ഡിനു ഓലിക്കൽ, ജിനോ ജോസ്, ബിജു മൂന്നാനപ്പള്ളി, സ്റ്റാലിൻ സണ്ണി, നിനോ, പ്രശാന്ത് ബാലകൃഷ്ണൻ, റ്റിജി, ജിതിൻ, ജോബിൻ ജോൺ, ഫോട്ടോഗ്രാഫിയുമായി ജിനു വർഗ്ഗീസ്(ഫോട്ടോജിൻസ്) തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കലാമേളക്കുള്ള സൗകര്യങ്ങൾ ഒരുക്കിയത്. രുചിയേറിയ നാടൻ വിഭവങ്ങളുമായി ടോണ്ടൻ മട്ടാഞ്ചേരിയാണ് കലാമേള വേദിയിൽ ഭക്ഷണശാലയൊരുക്കിയത്. രാത്രി എട്ടര മണിയോടെ കാലമേളക്ക് പരിസമാപ്തിയായി.
യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം – മൂന്നാം ഭാഗം……കവൻട്രി മുതൽ ഷെഫീൽഡ് വരെ….ലോക പ്രവാസി മലയാളികൾക്ക് തുല്യം വയ്ക്കാനില്ലാത്ത മഹാമേള…. യുക്മ ദേശീയ കലാമേളാ നാൾവഴികളിലൂടെയുള്ള തീർത്ഥയാത്രയുടെ /
യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം….പ്രവാസി ലോകത്തിന് തുല്യം വയ്ക്കാനില്ലാത്ത മഹാമേള : യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – രണ്ടാം ഭാഗം ലിവർപൂൾ മുതൽ ഹണ്ടിംഗ്ടൺ വരെ /
ആർ സി എൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇതാദ്യമായൊരു മലയാളി….. ബിജോയ് സെബാസ്റ്റ്യൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണയേകി യുക്മയും യുക്മ നഴ്സസ് ഫോറവും. /
യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം….പ്രവാസി ലോകത്തിന് തുല്യം വയ്ക്കാനില്ലാത്ത മഹാമേള : യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – ഒന്നാം ഭാഗം ബ്രിസ്റ്റോൾ മുതൽ സ്റ്റോക്ക് ഓൺ ട്രെൻറ് വരെ /
യുക്മ ദേശീയ കലാമേള – 2024 ലോഗോ മത്സരത്തിൽ കീത് ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസും,നഗർ നാമനിർദേശക മത്സരത്തിൽ ഹെറിഫോർഡ് മലയാളി അസോസിയേഷനിലെ റാണി ബിൽബിയും ജേതാക്കൾ….. /
യുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും….യോർക് ഷെയറിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയും, മിഡ്ലാൻഡ്സിൽ സെക്രട്ടറി കുര്യൻ ജോർജും ഉദ്‌ഘാടനം നിർവ്വഹിക്കും /
click on malayalam character to switch languages