1 GBP = 106.97
breaking news
- 30 വർഷത്തിന് ശേഷം റി റിലീസിന് ഒരുങ്ങി ‘കരൺ അർജുൻ’
- തഞ്ചാവൂരിൽ അരുംകൊല; വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തി കൊന്നു
- കനത്ത മഞ്ഞുവീഴ്ച്ച; യുകെയുടെ വിവിധ ഭാഗങ്ങളിൽ ഗതാഗത തടസ്സം
- ആണവായുധ നയത്തിൽ മാറ്റം വരുത്തി പുടിൻ; റഷ്യയുടെ പ്രത്യാക്രമണത്തിൽ കരുതലോടെ യുറോപ്പും യു.എസും
- ധിക്കരിച്ചാൽ ഗുരുതരമായ പ്രത്യാഘാതം, 24 മണിക്കൂർ സമയം; വീണ്ടും നയൻതാരയ്ക്ക് ധനുഷിന്റെ വക്കീൽ നോട്ടീസ്
- ലങ്കയുടെ തലപ്പത്തേയ്ക്ക് വീണ്ടും ഹരിണി അമരസൂര്യ; നിയമിച്ച് ദിസനായകെ
- സ്വര്‍ണ്ണക്കടത്ത് കേസ്: ഇഡിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം
uukma special
Latest Updates
- 30 വർഷത്തിന് ശേഷം റി റിലീസിന് ഒരുങ്ങി ‘കരൺ അർജുൻ’ ബോളിവുഡ് പ്രേക്ഷകരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘കരൺ അർജുൻ’. ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒന്നിച്ചഭിനയിച്ച ചിത്രം 1995-ൽ റിലീസ് ചെയ്തപ്പോഴുണ്ടായ ആവേശം ചെറുതല്ല . ഇപ്പോഴിതാ അതേ ആവേശം നിലനിർത്തി 30 വർഷങ്ങൾക്ക് ശേഷം നവംബർ 22-ന് ‘കരൺ അർജുൻ’ റി റിലീസിന് തയ്യാറെടുക്കുകയാണ്. രാകേഷ് റോഷൻ സംവിധാനം ചെയ്ത ‘കരൺ അർജുൻ’ അന്ന് ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. സൽമാൻ ഖാനും ഷാരൂഖ് ഖാനും ഒന്നിച്ചെത്തിയ ചിത്രം ബോളിവുഡിന് ഒരു പുതിയ അധ്യായം
- തഞ്ചാവൂരിൽ അരുംകൊല; വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തി കൊന്നു തമിഴ്നാട്ടിലെ തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നതിനിടെ ആണ് അരുംകൊല. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. പ്രതിയായ എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. 4 മാസം മുൻപാണ് രമണി മല്ലിപ്പട്ടണം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപികയായെത്തിയത്. ഇന്ന് രാവിലെ ക്ലാസ് മുറിയിൽ പഠിപ്പിച്ചുകൊണ്ടിരുന്ന രമണിയെ പ്രതി മദൻ വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് കൈയ്യിൽ കരുതിയ കത്തികൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കും മുൻപേ
- ധിക്കരിച്ചാൽ ഗുരുതരമായ പ്രത്യാഘാതം, 24 മണിക്കൂർ സമയം; വീണ്ടും നയൻതാരയ്ക്ക് ധനുഷിന്റെ വക്കീൽ നോട്ടീസ് ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചു. നയൻതാരയുടെ ജന്മദിനത്തിലാണ് വിഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. നയന്‍താരയുടെ വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെന്ററി പുറത്ത് എത്തിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോഗിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണം എന്നാണ് പുതിയ വക്കീൽ നോട്ടീസിൽ പറയുന്നത്. ഇല്ലെങ്കിൽ ഗുരുതരമായ
- ലങ്കയുടെ തലപ്പത്തേയ്ക്ക് വീണ്ടും ഹരിണി അമരസൂര്യ; നിയമിച്ച് ദിസനായകെ കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രിയായി വീണ്ടും ഹരിണി അമരസൂര്യ നിയമിതയായി. പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് ഹരിണിയെ വീണ്ടും നിയമിച്ചത്. ശ്രീലങ്കൻ പാർലമെന്റിൽ ഇടത് ആധിപത്യം ഉണ്ടായതോടെയാണ് ഹരിണിക്ക് വീണ്ടും വഴിതുറന്നത്. സെപ്റ്റംബർ 24 തൊട്ട് ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിക്കുകയാണ് ഹരിണി. ഇതുവരെ ശ്രീലങ്ക കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് പ്രധാനമന്ത്രി ഡോ ഹരിണിയും വിജയം കൈവരിച്ചത്. കൊളംബോയിൽ 6,55,289 ഭൂരിപക്ഷത്തോടെയാണ് ഹരിണി വിജയിച്ചത്. 2020-ലെ മഹിന്ദ രാജപക്സയുടെ ഭൂരിപക്ഷമായ 5,27,364 വോട്ടിനെ മറികടന്നാണ് ഈ
- സ്വര്‍ണ്ണക്കടത്ത് കേസ്: ഇഡിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇ.ഡിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. വിചാരണ കേരളത്തില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജിയില്‍ ഇ.ഡി വാദത്തിന് തയാറാകാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ വിചാരണ എറണാകുളം പിഎംഎല്‍എ കോടതിയില്‍ നിന്ന് കര്‍ണാടകയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി നല്കിയ ഹര്‍ജിയില്‍ നിരന്തരം വിമര്‍ശനമുന്നയിക്കുകയാണ് സുപ്രീംകോടതി. വാദം കേള്‍ക്കുന്നത് മാറ്റണമെന്ന ഇഡിയുടെ തുടര്‍ച്ചയയുള്ള ആവശ്യമാണ് സുപ്രീംകോടതിയെ പ്രകോപിപ്പിച്ചത്. ഹര്ജിക്കാരന് കേസില്‍ താല്പര്യമില്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. കേസിന്മേല് ഇഡിക്ക് ഗൗരവമില്ല, വീണ്ടും വീണ്ടും ഇഡി സാവകാശം തേടുകയാണെന്നും കോടതി പറഞ്ഞു.