1 GBP = 107.04
breaking news

ലങ്കയുടെ തലപ്പത്തേയ്ക്ക് വീണ്ടും ഹരിണി അമരസൂര്യ; നിയമിച്ച് ദിസനായകെ

ലങ്കയുടെ തലപ്പത്തേയ്ക്ക് വീണ്ടും ഹരിണി അമരസൂര്യ; നിയമിച്ച് ദിസനായകെ

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രിയായി വീണ്ടും ഹരിണി അമരസൂര്യ നിയമിതയായി. പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് ഹരിണിയെ വീണ്ടും നിയമിച്ചത്.

ശ്രീലങ്കൻ പാർലമെന്റിൽ ഇടത് ആധിപത്യം ഉണ്ടായതോടെയാണ് ഹരിണിക്ക് വീണ്ടും വഴിതുറന്നത്. സെപ്റ്റംബർ 24 തൊട്ട് ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിക്കുകയാണ് ഹരിണി. ഇതുവരെ ശ്രീലങ്ക കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് പ്രധാനമന്ത്രി ഡോ ഹരിണിയും വിജയം കൈവരിച്ചത്. കൊളംബോയിൽ 6,55,289 ഭൂരിപക്ഷത്തോടെയാണ് ഹരിണി വിജയിച്ചത്. 2020-ലെ മഹിന്ദ രാജപക്സയുടെ ഭൂരിപക്ഷമായ 5,27,364 വോട്ടിനെ മറികടന്നാണ് ഈ വിജയം. പ്രസിഡൻ്റ അനുര ​ദിസനായകെയുടെ എൻ പി പി സഖ്യം നേടിയത് മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ്.

അനുര ​ദിസനായകെയുടെ നേതൃത്വത്തിൽ 225 അം​​ഗ പാർലമെൻ്റിലെ 159 സീറ്റുകളാണ് എൻ പി പിക്ക് നേടാൻ കഴിഞ്ഞത്. 2020 ൽ മൂന്ന് സീറ്റ് മാത്രമായിരുന്നു എൻ പി പിക്ക് നേടാൻ കഴിഞ്ഞത്. എന്നാൽ ഈ തവണത്തെ മഹാ ഭൂരിപക്ഷത്തിൽ തമിഴ് ഭൂരിപക്ഷ വടക്കൻ പ്രവിശ്യയും ഇടത്തേക്ക് മാറുകയായിരുന്നു. സിംഹള പാർട്ടിയെന്ന് വിലയിരുത്തപ്പെടുന്ന അനുരയുടെ ജെ വി പി, ജാഫ്ന ജില്ലയിൽ ചരിത്രത്തിലാദ്യമായി വിജയം നേടിയതും തിരഞ്ഞെടുപ്പിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു. മുസ്‌ലിം വോട്ടുകളിലെ വർധനവാണ് വിജയത്തിലെ പ്രധാന പങ്ക് വഹിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more