1 GBP = 106.98
breaking news
- ബലാത്സംഗ കേസില്‍ നടന് സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി
- വിജയലക്ഷ്മിയുടെ കൊലപാതകം: മൃതദേഹം കണ്ടെത്തി, കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയില്‍
- സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐ.എ.എസ് ക്ഷാമം; സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്നത് 3 ലക്ഷത്തിലധികം ഫയലുകള്‍
- മണിപ്പൂര്‍ വീണ്ടും അശാന്തം; നദിയില്‍ വീണ്ടും തലയറുത്ത നിലയില്‍ മൃതദേഹങ്ങള്‍; യോഗം വിളിച്ച് അമിത് ഷാ
- ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് ടി20 സെഞ്ച്വറികള്‍; സഞ്ജുവിന്റെ പേരില്‍ അപൂര്‍വ്വ നേട്ടം
- മുനമ്പത്ത് റീസർവേ നടത്താൻ സർക്കാർ നീക്കമെന്ന റിപ്പോർട്ട് തള്ളി മന്ത്രി പി രാജീവ്
- ഇന്ത്യ പെര്‍ത്തിലിറങ്ങുക മുന്‍നിര ബാറ്റ്സ്മാന്‍മാരില്ലാതെ
uukma special
Latest Updates
- ബലാത്സംഗ കേസില്‍ നടന് സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി ബലാത്സംഗ കേസില്‍ നടന് സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി. സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് പരാതി എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈകോടതി ഇടപ്പെട്ടത്തോടെയാണ് വിവരങ്ങള്‍ പുറത്തുവരുന്നതെന്നെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും, പരാതിക്കാരി ഹേമ കമ്മിറ്റിക്ക് മുന്പില് പോയിട്ടില്ല എന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോള്‍ തൊണ്ടവേദനയെ തുടര്‍ന്ന് കേസിലെ വാദം മാറ്റണമെന്ന
- വിജയലക്ഷ്മിയുടെ കൊലപാതകം: മൃതദേഹം കണ്ടെത്തി, കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയില്‍ ആലപ്പുഴ: വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. ജയചന്ദ്രന്റെ വീടിന് സമീപത്തെ പറമ്പില്‍ നിന്ന് പരിശോധനയില്‍ മൃതദേഹം കണ്ടെത്തി. കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയിലാണ് മൃതദേഹമെന്നാണ് വിവരം. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴി. പിന്നീടാണ് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞത്. മനു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. കഴിഞ്ഞ ഞായറാഴ്ച ഇവിടെ വീട് വെക്കാന്‍ തറക്കല്ലിട്ടിരുന്നു
- ലിംകയുടെ ഈ വർഷത്തെ ചിൽഡ്രൻ ഫെസ്റ്റ് വൻ വിജയം പി ആർ ഓ – സണ്ണി ജേക്കബ് കഴിഞ്ഞ ദിവസം നടത്തിയ ലിംക ചിൽഡ്രൻസ് ഫെസ്റ്റ് പങ്കാളിത്തം കൊണ്ടും നടത്തിപ്പിന്റെ മികവുകൊണ്ടും കാണികളുടെ കൈയ്യടിക്ക് പത്രമായി. യുകെ മലയാളികളിൽ കുട്ടികളുടെ നൈസർഗിക വാസനകളെ പരിപോഷിക്കുന്നതിന്റെ ഭാഗമായി ചിൽഡ്രൻ ഫസ്റ്റ് എന്ന ആശയം ആദ്യമായി തുടക്കം കുറിച്ചത് ലിവർപൂളിലെ ലിംക എന്ന സംഘടനയാണ്. കുട്ടികളുടെ ഉന്നമനത്തിന് അവരുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വർഷവും ഈ കഴിഞ്ഞ പതിനാറാം തീയതി ശനിയാഴ്ച മെല്ലെനിയം സെൻട്രൽ ഹാളിൽ വച്ച് ഒരു
- ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ഡിസംബർ 21ന്; ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും, റവ.ഡോ. ടോം ഓലിക്കരോട്ടും നേതൃത്വം നൽകും. അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഡിസംബർ മാസം 21 ന് ശനിയാഴ്ച ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു സന്ദേശം നൽകുന്നതും, എപ്പാർക്കി പാസ്റ്ററൽ കോർഡിനേറ്റർ റവ.ഡോ.ടോം ഓലിക്കരോട്ട് ബൈബിൾ കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും,
- സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐ.എ.എസ് ക്ഷാമം; സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്നത് 3 ലക്ഷത്തിലധികം ഫയലുകള്‍ സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐ.എ.എസ് ക്ഷാമം. 231 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് ഉള്ളത് 126 ഉദ്യോഗസ്ഥര്‍ മാത്രം. ജോലിഭാരം മൂലം സെക്രട്ടറിയേറ്റില്‍ 3 ലക്ഷത്തിലധികം ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ആവശ്യത്തിന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ പല വകുപ്പുകളിലും ഭരണ പ്രതിസന്ധിയുണ്ട്. നാലും അഞ്ചും വകുപ്പുകളുടെ ചുമതല ഒരേസമയം വഹിക്കുന്ന ഉദ്യോഗസ്ഥരും നിലവിലുണ്ട്. സര്‍ക്കാരിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല ഒരുമിച്ച് നല്‍കിയിട്ടുണ്ട്. ഇതുമൂലം വകുപ്പുകള്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്. ജോലിഭാരം മൂലം വകുപ്പ് മന്ത്രിമാര്‍