1 GBP = 128.11
breaking news

യുക്മ നേഴ്‌സസ് ഫോറം ദേശീയ സമ്മേളനം; ആളും ആരവവുമായി വരവറിയിച്ച് നോർത്ത് ഈസ്റ്റ് റീജിയൺ

യുക്മ നേഴ്‌സസ് ഫോറം ദേശീയ സമ്മേളനം; ആളും ആരവവുമായി വരവറിയിച്ച് നോർത്ത് ഈസ്റ്റ് റീജിയൺ

സ്വന്തം ലേഖകൻ

വൂൾവർഹാംപ്ടൺ: എട്ടാമത് യുക്മ ദേശീയ സമ്മേളനത്തിൽ ശ്രദ്ധാ കേന്ദ്രമായി യുക്മയുടെ നോർത്ത് ഈസ്റ് റീജിയൺ. റീജിയൺ രൂപീകരിച്ച ശേഷം ആദ്യമായാണ് സജീവ സാന്നിധ്യമായി ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. ആളും ആരവവുമായി ഒരു ഒന്നൊന്നര വരവ് തന്നെയാണ് നോർത്ത് ഈസ്റ്റ് റീജിയൺ കാഴ്ച വച്ചത്.

കോച്ചുകളിലും കാറുകളിലുമായി അൻപതിലധികം നേഴ്സുമാരാണ് സമ്മേളനത്തിൽ പ്രതിനിധികളായെത്തിയത്. സമ്മേളനത്തിൽ പങ്കെടുക്കുക മാത്രമല്ല, ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കലാപരിപാടിയിൽ റീജിയണിലെ നേഴ്‌സുമാർ അവതരിപ്പിച്ച കലാപരിപാടികൾ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. റീജിയണിലെ തന്നെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ മിഡിൽസ്ബോറോയിലെ ടീസ്സൈഡ് മലയാളി അസോസിയേഷനിൽ നിന്നാണ് ഏറ്റവുമധികം നേഴ്‌സുമാർ പങ്കെടുത്തത്.

എൻഎച്ച്എസിലും സ്വകാര്യ മേഖലയിലുമായി ജോലി ചെയ്യുന്ന നേഴ്‌സുമാരെ സംഘടിപ്പിക്കാൻ യുഎൻഎഫിന്റെ കോർഡിനേറ്ററായി റീജിയണിൽ പ്രവർത്തിച്ചത് നേഴ്സായ സൗമ്യ സജുവാണ്. സൗമ്യ സജുവിന്റെ അക്ഷീണ പ്രയത്നം തന്നെയാണ് ഇത്രയുംപേരെ സമ്മേളന വേദിയിൽ എത്തിക്കാൻ കഴിഞ്ഞതെന്ന് യുഎൻഎഫ് ട്രെയിനിങ് ലീഡ് സോണിയ ലൂബി, യുക്മ നാഷണൽ വൈസ് പ്രസിഡന്റ് സ്മിത തോട്ടം എന്നിവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

വളരെ മികച്ച രീതിയിൽ ഉന്നത നിലവാരത്തോടെ അന്താരാഷ്ട്ര നേഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയുടെ വിജയത്തെക്കുറിച്ച് മാത്രമേ ഓരോ നേഴ്സുമാർക്കും പറയാനുള്ളുവെന്ന് സൗമ്യ സജു പറയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അസോസിയേഷനുകളും നേഴ്സുമാരും യുഎൻഎഫിലും യുക്മയിലും സജീവ സജീവമാകുമെന്ന് റീജിയണൽ നേതൃത്വവും വ്യക്തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more