1 GBP = 126.74
breaking news

യുക്മ – ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 ആഗസ്റ്റ് 30 ന് മാൻവേഴ്സിൽ. 12 വനിതാ ടീമുകൾ പങ്കെടുക്കുന്നു……. മത്സരത്തിൽ പങ്കെടുക്കുന്ന നാല് ടീമുകളെ പരിചയപ്പെടാം….

യുക്മ – ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 ആഗസ്റ്റ് 30 ന് മാൻവേഴ്സിൽ. 12 വനിതാ ടീമുകൾ പങ്കെടുക്കുന്നു……. മത്സരത്തിൽ പങ്കെടുക്കുന്ന നാല് ടീമുകളെ പരിചയപ്പെടാം….

കുര്യൻ ജോർജ്ജ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

ഏഴാമത് യുക്മ – ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ  വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. ആഗസ്റ്റ് 30 ശനിയാഴ്ച റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വെച്ച് നടക്കുന്ന വള്ളംകളിയിൽ പൊതു വിഭാഗത്തിൽ 32 ടീമുകൾ മത്സരിക്കുവാൻ എത്തുമ്പോൾ  വനിതാ വിഭാഗത്തിൽ ഇതാദ്യമായി 12 ടീമുകൾ മത്സരിക്കുവാൻ എത്തുന്നു. വനിതാ വിഭാഗത്തിൽ മത്സരിക്കുന്ന നാല് ടീമുകളെ ഇന്ന് പരിചയപ്പെടാം.

സ്കന്തോർപ് ജലറാണികൾ

ജിയ രഞ്ജിത് നയിക്കുന്ന സ്കന്തോർപ് ജലറാണികൾ 2022, 2023 വർഷങ്ങളിലെ വിജയം ആവർത്തിക്കുവാനുള്ള ചിട്ടയായ പരിശീലനം ആരംഭിച്ച് കഴിഞ്ഞു. 2024 ൽ കൈവിട്ട വിജയം ഇക്കുറി എങ്ങിനെയും തിരികെപ്പിടിക്കണമെന്ന ലക്ഷ്യം മാത്രമേ സ്കന്തോർപ് ജലറാണികൾക്ക് മുന്നിലുള്ളൂ. വിജയക്കുതിപ്പിലേക്ക് അനായാസം എത്തുവാനുള്ള കഠിന പരിശ്രമത്തിലാണ് സ്കന്തോർപ് മലയാളി അസ്സോസ്സിയേഷനിലെ ജലറാണികൾ. മുൻ വർഷങ്ങളിലെ മത്സര പരിചയവും ടീമിൻ്റെ ഒത്തിണക്കവും ഏത് കരുത്തരേയും നേരിടാനുള്ള ആത്മ വിശ്വാസം ജലറാണികൾക്ക് നൽകുന്നു.

SKCA വിമൻസ് ബോട്ട് ക്ളബ്ബ്, ഷെഫീൽഡ്

ജോബി ആൻ അബ്രഹാം ക്യാപ്റ്റനായുള്ള SKCA വിമൻസ് ബോട്ട് ക്‌ളബ്ബ് യുക്മ – ഫസ്റ്റ് കോൾ വള്ളംകളി മത്സരത്തിനെത്തുന്നത് തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ്റെ വനിതകൾ അണി നിരക്കുന്ന ടീം കൃത്യമായ പരിശീലനത്തിലൂടെ മത്സരത്തിന് ഒരുങ്ങുകയാണ്. യുക്മയുടെ കലാ കായികമേളകളിൽ മുൻ നിരയിൽ നിൽക്കുന്ന SKCA വള്ളംകളിയിലും തങ്ങളുടെ വിജയം ഉറപ്പിക്കുവാനുള്ള വാശിയിലാണ് തയ്യാറെടുപ്പുകൾ നടത്തുന്നത്.

കാസ്സിൽ വ്യൂ ക്രിക്കറ്റ് ക്ളബ്ബ്, ചെസ്റ്റർഫീൽഡ്

റോണിയ ബിബിൻ ക്യാപ്റ്റനായുള്ള കാസ്സിൽ വ്യൂ ക്രിക്കറ്റ് ക്ളബ്ബ് ടീം വള്ളംകളിക്കെത്തുന്നത് കൃത്യമായ പരിശീലനം നൽകിയ ആത്മ വിശ്വാസത്തിലാണ്. കാസ്സിൽ വ്യൂ ക്രിക്കറ്റ് ക്ളബ്ബ് ടീം  വിജയത്തിൽ കുറഞ്ഞതൊന്നും തങ്ങളുടെ ലക്ഷ്യത്തിലില്ലയെന്ന ഉറച്ച ബോദ്ധ്യത്തിൽ കഠിനമായ പരിശീലനം തുടരുകയാണ്. തഴക്കവും പഴക്കവും ചെന്ന മറ്റ് ടീമുകളെ മറികടക്കുവാൻ തങ്ങളുടെ പരിശീലനം വഴി കഴിയുമെന്നാണ് ടീമിൻ്റെ പ്രതീക്ഷ.

സ്റ്റാർസ് ഓഫ് ബി.സി.എം.സി, ബർമിംഗ്ഹാം

BCMC ബർമിംഗ്ഹാമിൻ്റെ സ്റ്റാർസ് ഓഫ് ബി സി എം സിയെ നയിക്കുന്നത് ബീന ബെന്നിയാണ്. യുക്മ – ഫസ്റ്റ് കോൾ വള്ളംകളിയിൽ വിജയം തങ്ങളുടേത് മാത്രമാണെന്ന് ഉറപ്പിച്ചാണ് ബർമിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയിലെ വനിതകൾ ഇക്കുറി മത്സരത്തിനെത്തുന്നത്. യുക്മ കലാ കായികമേളകളിൽ ചാമ്പ്യൻ പട്ടം നേടുന്ന BCMC വള്ളംകളിയിലും വിജയം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. ചിട്ടയായ പരിശീലനം അതിന് ടീമിന് കരുത്തേകുമെന്ന വിശ്വാസമാണ് ടീമിനുള്ളത്.

കാണികളിൽ ഏറെ ആവേശം ജനിപ്പിക്കുന്ന കായിക ഇനമായ വള്ളംകളിയും മലയാളികളുടെ പ്രിയപ്പെട്ട കലാരൂപങ്ങളായ തിരുവാതിര, തെയ്യം, പുലികളി തുടങ്ങിയ തനത് കലകളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളേയും ആഗസ്റ്റ് 30 ന് മാൻവേഴ്സ് തടാകക്കരയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു. 

യുക്മ – ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.

അഡ്വ. എബി സെബാസ്റ്റ്യൻ – 07702862186

ജയകുമാർ നായർ – 07403223006

ഡിക്സ് ജോർജ്ജ് – 07403312250

കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-

Manvers Lake 

Station Road 

Wath-Upon-Dearne 

Rotherham 

South Yorkshire.

S63 7DG.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more