കുര്യൻ ജോർജ്ജ്, (നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ)
യു.കെ: യുക്മ നഴ്സസ് ഫോറം (യു.എന്‍.എഫ്) 2026 മേയ് 9-ന് ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ കമ്മ്യൂണിറ്റി സെന്ററില്‍ സംഘടിപ്പിക്കുന്ന 8-ാമത് നാഷണല്‍ കോണ്‍ഫ്രന്‍സ് ആന്റ് ഇന്റര്‍നാഷണല്‍ നഴ്സസ് ഡേ സെലിബ്രേഷന്റെ ഭാഗമായി അത്യന്തം പ്രാധാന്യമുള്ള ഒരു ഇമിഗ്രേഷന്‍ അവൈര്‍നെസ് സെഷന്‍ ഒരുക്കുന്നു.
“UK Visas and Immigration: Permanent Settlement for International Nurses – What’s Changing and What You Need to Know” എന്ന വിഷയത്തില്‍ നടക്കുന്ന ഈ സെഷന്‍, പ്രമുഖ നിയമജ്ഞനായ പോള്‍ ജോണ്‍ (സോളിസിറ്റര്‍, പോള്‍ ജോണ്‍ ആന്റ് കോ സോളിസിറ്റേഴ്സ്) നയിക്കും. ബ്രിട്ടണിലെ ഇമിഗ്രേഷന്‍ നിയമ രംഗത്ത് ഏഷ്യന്‍ കമ്മ്യൂണിറ്റിയിലെ പ്രമുഖ നിയമജ്ഞനായ അദ്ദേഹത്തിന്റെ സെഷന്‍ ഈ മേഖലയിലെ സംശയനിവാരണത്തിനും അതുപോലെ തന്നെ വിശദമായ അറിവ് നേടുന്നതിനും ഉപകരിക്കുന്നതാവും.
അടുത്ത കാലത്ത് യു.കെയിലെ കുടിയേറ്റ നിയമങ്ങളില്‍ വന്ന മാറ്റങ്ങളും വരാനിരിക്കുന്ന പരിഷ്ക്കാരങ്ങളും അന്താരാഷ്ട്ര കുടിയേറ്റ നഴ്സുമാരില്‍ വലിയ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. Visa regulations, ILR (Indefinite Leave to Remain) വഴികള്‍, sponsorship നിയമങ്ങള്‍, long-term settlement സാധ്യതകള്‍ എന്നിവയെക്കുറിച്ച് വ്യക്തത തേടുന്ന നിരവധി നഴ്സുമാര്‍ക്കും ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകള്‍ക്കും ഈ സെഷന്‍ വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
യു.കെയിലെ കുടിയേറ്റ നിയമ മേഖലയിലെ പരിചയസമ്പന്നനും വിശ്വസനീയനുമായ പോള്‍ ജോണ്‍, അന്താരാഷ്ട്ര പ്രൊഫഷണലുകള്‍ക്കും പ്രത്യേകിച്ച് നഴ്സുമാര്‍ക്കും രണ്ട് പതിറ്റാണ്ടിലേറെയായി നിയമോപദേശം നല്‍കി വരുന്ന വ്യക്തിയാണ്. പുതിയ നിയമ മാറ്റങ്ങള്‍, സെറ്റില്‍മെന്റ് മാര്‍ഗങ്ങള്‍, നിയമാനുസൃത പ്രവര്‍ത്തനങ്ങള്‍, ഭാവി പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും പ്രായോഗിക നിര്‍ദേശങ്ങളും അദ്ദേഹം അവതരിപ്പിക്കും.
സംഘാടകര്‍ ഈ സെഷനെ “സുവര്‍ണാവസരം” എന്നാണ് വിശേഷിപ്പിക്കുന്നത് — കാരണം പങ്കാളികള്‍ക്ക് നേരിട്ട് ഒരു പ്രമുഖ നിയമജ്ഞനോട് ചോദ്യങ്ങള്‍ ചോദിക്കാനും തങ്ങളുടെ വ്യക്തിഗത ആശങ്കകള്‍ക്ക് വ്യക്തമായ മറുപടി ലഭിക്കാനും ഇതിലൂടെ അവസരം ലഭിക്കും. പ്രത്യേകിച്ച് പുതിയതായി എത്തിയ നഴ്സുമാര്‍ക്കും സ്പോണ്‍സര്‍ഷിപ്പില്‍ ജോലി ചെയ്യുന്നവര്‍ക്കും യു.കെയില്‍ സ്ഥിരതാമസം ആഗ്രഹിക്കുന്നവര്‍ക്കും ഈ സെഷന്‍ ഏറെ പ്രയോജനകരമായിരിക്കും.
“Educate, Envision, Liberate” എന്ന പ്രമേയത്തില്‍ നടക്കുന്ന 8-ാമത് National Conference & International Nurses Day Celebration 2026, പ്രൊഫഷണല്‍ ശക്തീകരണത്തിനും അറിവ് പങ്കിടലിനും സമൂഹ പിന്തുണയ്ക്കുമായി ഒരുങ്ങുന്ന മഹത്തായ വേദിയാണ്. കുടിയേറ്റ വിഷയത്തെ ഉള്‍പ്പെടുത്തിക്കൊണ്ട് യു.എന്‍.എഫ്, അന്താരാഷ്ട്ര നഴ്സുമാരുടെ പ്രൊഫഷണല്‍ സുരക്ഷക്കും വ്യക്തിപരമായ ഭാവി സ്ഥിരതയ്ക്കും പ്രതിബദ്ധമാണെന്ന് വീണ്ടും തെളിയിക്കുന്നു.
യുകെ മുഴുവന്‍ നിന്നുള്ള നഴ്സുമാരും ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകളും സമൂഹ നേതാക്കളും പങ്കെടുക്കുന്ന ഈ സമ്മേളനത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി ഈ സെഷന്‍ മാറുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ വൈസ് പ്രസിഡന്‍്റ് സ്മിതാ തോട്ടവുമായോ (07450964670) യുക്മ നഴ്സസ് ഫോറം നാഷണല്‍ സോണിയ ലൂബിയുമായോ (07729473749) ബന്ധപ്പെടാവുന്നതാണ്.
പരിപാടി നടക്കുന്ന സ്ഥലത്തിന്‍്റെ വിലാസം:
UKKCA COMMUNITY CENTER,
WOODCROSS LANE, BILSTON,
WOLVERHAMPTON, WV14 9BW
click on malayalam character to switch languages