1 GBP = 126.67

Spiritual

കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ, ഈവർഷത്തെ കർക്കിടകവാവ്‌ ബലി തർപ്പണംചരിത്രപ്രസിദ്ധമായ കെന്റ് – റോച്ചെസ്റ്ററിലെ, ആചാരപരമായും ആത്മീയമായും സുപ്രധാനമായ മെഡ്‌വേനദിയുടെ വിശിഷ്ടതയും പവിത്രതയും നിറഞ്ഞതീരത്തിലാണ് ഭക്തിയോടെയും ആചാരപരമായനിഷ്ഠയോടെയും ബലി തർപ്പണ ചടങ്ങ് നടത്തപ്പെടുന്നത്. Date: 1200 കർക്കിടകം 8, വ്യാഴാഴ്ച (2025 ജൂലൈ 24) Time: രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് 3 മണി വരെ Venue: റിവർ മെഡ്‌വേ, റോചെസ്റ്റർ ,കെന്റ് കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ, ക്ഷേത്ര മേൽശാന്തി ശ്രീ. അഭിജിത്തിന്റെ മുഖ്യകാർമികത്വത്തിൽ, പരമ്പരാഗത രീതിയിൽ ബലിതർപ്പണചടങ്ങ് നടത്തപ്പെടും. ബലി തർപ്പണത്തിന് ശേഷംഭക്തജനങ്ങൾക്ക് തിലഹവനം, പിതൃപൂജ തുടങ്ങിയവഴിപാടുകൾ നടത്തുന്നതിനുള്ള അവസരവും സൗകര്യവുംഉണ്ടാവുന്നതാണ്. പൂജാരി വടക്കേവെളിയില്ലം ശ്രീ. വിഷ്ണുരവി തിരുമേനിയുടെ കാർമികത്വത്തിൽ തിലഹവനം പൂജരി താഴൂർ മന ശ്രീ. ഹരിനാരായണൻ തിരുമേനിയുടെമേൽനോട്ടത്തിൽ അതേ ദിവസം പ്രത്യേക ക്ഷേത്രപൂജകൾനിർവഹിക്കപ്പെടും. ബലി തർപ്പണത്തിന് ശേഷംഭക്തജനങ്ങൾക്ക് കെന്റ് അയ്യപ്പ ക്ഷേത്രത്തിൽക്ഷേത്രദർശനം നടത്താനും വഴിപാടുകൾ നടത്താനുംഅവസരം ലഭിക്കും For further details Contact: Tel: 07838 170203 / 07985 245890
show more