1 GBP = 127.50
breaking news

ഭജനോത്സവത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി യോവിൽ മലയാളി ഹിന്ദു സമാജം

ഭജനോത്സവത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി യോവിൽ മലയാളി ഹിന്ദു സമാജം

ഡെർബി: ഭാവാലയ ഭജൻസും ,നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജ് (യുകെ ചാപ്റ്റർ) സംയുക്തമായി ഗീതാഭവൻ ടെമ്പിൾ ഡെർബിയിൽ വെച്ച് സംഘടിപ്പിച്ച ഭജനോത്സവത്തിൽ, ജൂനിയർ വിഭാഗത്തിൽ യോവിൽ മലയാളി ഹിന്ദു സമാജത്തിനെ (YMHS)പ്രതിനിധീകരിച്ച ടീം രാഗലയ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വിജയികളായ സംഘത്തിൽ ഇഷാൻ റിജേഷ്, ഭവാനി ഗോപികൃഷ്ണൻ, വേദ് കൃഷ്ണ, വേദിക ശ്യാം, പാർവണി പ്രവീൺ എന്നിവർ അംഗങ്ങളായിരുന്നു.

കുട്ടികളുടെ കഠിനാധ്വാനം, അർപ്പണബോധം, ഭക്തിനിർഭരമായ അവതരണം എന്നിവയാണ് ഈ ശ്രദ്ധേയമായ വിജയത്തിന് അടിത്തറയായത്. ഭാരതീയ ആത്മീയ-സാംസ്കാരിക പൈതൃകം വിദേശമണ്ണിൽ വളർന്നുവരുന്ന പുതുതലമുറയ്ക്ക് കൈമാറുന്നതിലുള്ള യോവിൽ മലയാളി ഹിന്ദു സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് ഈ നേട്ടം കൂടുതൽ കരുത്തേകുന്നതാണ്.

സംഘത്തെ പരിശീലിപ്പിക്കുകയും ആത്മവിശ്വാസത്തോടെ മത്സരത്തിനായി സജ്ജരാക്കുകയും ചെയ്ത ഗോപികൃഷ്ണൻ ഉണ്ണിത്താൻ നൽകിയ ആത്മാർത്ഥമായ പരിശീലനത്തിനും സമർപ്പണത്തിനും യോവിൽ മലയാളി ഹിന്ദു സമാജം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

മത്സരത്തിന്റെ എല്ലാ ഘട്ടങ്ങളിലും കുട്ടികൾക്ക് പ്രോത്സാഹനവും എല്ലാ പിന്തുണയും നൽകിയ മാതാപിതാക്കൾക്കും, പരിപാടിയുടെ വിജയത്തിനായി അണിയറയിൽ പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും സമാജം നന്ദി അറിയിച്ചു.

ഈ വിജയം കുട്ടികളുടേത് മാത്രമല്ല, ഒരുമയോടെയും കൂട്ടായ പരിശ്രമത്തോടെയും പ്രവർത്തിച്ച മുഴുവൻ യോവിൽ മലയാളി ഹിന്ദു സമാജത്തിന്റെയും വിജയമാണെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. വിജയികളായ എല്ലാ കുട്ടികൾക്കും സമാജം അഭിനന്ദനങ്ങൾ അറിയിക്കുകയും ഭാവിയിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ആശംസിക്കുകയും ചെയ്തു.

ഭാരതീയ ഹൈന്ദവ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്ന ഭാവാലയ ഭജൻസിന്റെയും നാഷണൽ കൗൺസിൽ ഫോർ ഹിന്ദു ഹെറിറ്റേജിന്റെയും പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നു യോവിൽ മലയാളി ഹിന്ദു സമാജം പ്രസിഡന്റ് സജീവ് ശാന്തനും ,സെക്രട്ടറി ശ്യാം ശശികുമാറും ട്രഷറർ ശ്രീലത മനോജും അഭിപ്രായപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more