കാർഡിഫ്: വെയിൽസിലെ സെന്‍റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥനും അത്ഭുതപ്രവർത്തകനുമായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ 2026 ജൂൺ മാസം 13 ശനിയാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള ജപമാലയും നൊവേനയും നടന്നു വരികയാണ്.
തിരുനാൾ ദിവസം കാർഡിഫ് St Illtyd’s സ്കൂൾ ചാപ്പലിൽ വച്ച് രാവിലെ 10:00 ന് മിഷൻ കോർഡിനേറ്റർ ഫാ. ജിൻസ് കണ്ടക്കാട്ട് തിരുനാൾ കൊടിയേറ്റം നിർവ്വഹിക്കും. തുടർന്ന് St Paul’s Kent & St. John Paul II Southampton Missions കോർഡിനേറ്റർ ഫാ. അജൂബ് തോട്ടനാനിയിൽ പ്രസുദേന്തി വാഴ്ച, തിരുസ്വരൂപ വെഞ്ചിരിപ്പ്, ലദീഞ്ഞ് എന്നിവയ്ക്ക് നേതൃത്വം നൽകും.
തുടർന്ന് 10:30 ന് ആരംഭിക്കുന്ന ആഘോഷമായ തിരുനാൾ പാട്ടു കുർബാനയിൽ Knanaya Missions UK കോർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര മുഖ്യ കാർമ്മികത്വം വഹിക്കുകയും വചന സന്ദേശം നൽകുകയും ചെയ്യും.
ഉച്ചയ്ക്ക് 12:15 ന് ഭക്തിപൂർവ്വകമായ തിരുനാൾ പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ വാഴ്‌വും ഉണ്ടായിരിക്കുന്നതാണ്. വാദ്യമേളങ്ങളും, വര്‍ണ്ണ മുത്തുക്കുടകളും വർണാലംകൃതമായ മെഴുകുതിരികളും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് പ്രാർത്ഥനാഗാനങ്ങൾ ആലപിച്ച് വിശ്വാസികൾ അണിചേരുന്ന പ്രദക്ഷിണം വെയിൽസിലെ ക്നാനായ സമൂഹത്തിന്റെ വിശ്വാസപ്രഘോഷണം ആയിരിക്കും. തുടർന്ന് 1:00 മണിക്ക് തെക്കൻസ് വാദ്യമേളവും, സ്നേഹവിരുന്നും, ഉച്ചകഴിഞ്ഞ് 2:00 മണി മുതൽ വിവിധ കലാപരിപാടികളും (Cultural Programmes) അരങ്ങേറും.
വിശുദ്ധ അന്തോണീസിന്റെ മാതൃകാപരമായ ജീവിതസാക്ഷ്യം ജീവിതത്തിൽ പകർത്തുവാൻ കർത്താവിന്റെ സ്നേഹത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി തിരുനാൾ കമ്മിറ്റിക്കു വേണ്ടി മിഷൻ കോർഡിനേറ്റർ ഫാ. ജിൻസ് കണ്ടക്കാട്ട്, ജനറൽ കൺവീനർ തോമസ്കുട്ടി ജോസഫ്, കൈക്കാരന്മാരായ ജെയിംസ് ജോസഫ്, അലക്സ്മോൻ ഫിലിപ്പ് എന്നിവർ അറിയിച്ചു.
തിരുനാൾ തിരുകർമ്മങ്ങൾ നടക്കുന്ന ദേവാലയത്തിന്‍റെ വിലാസം:-
St Illtyd’s Catholic High School Chapel,
Newport Rd, Rumney, CF3 1XQ
click on malayalam character to switch languages